ഉദിനൂര്‍: കാന്തപുരത്തിന്റെ കേരള യാത്രയുടെ പ്രചരണാര്‍ത്ഥം തൃക്കരിപ്പൂര്‍ ഡിവിഷന്‍ എസ്.എസ്.എഫ് പദ യാത്ര നടത്തി.
എസ്.എസ്.എഫിന്റെ കീഴിലുള്ള നാല്പതംഗ അല്‍ ഇസാബ ടീം മെമ്പര്‍മാര്‍ ആണ് പദ യാത്രയില്‍ ആനി നിരന്നത്. വേഷ വിധാനത്തിലും കര്‍മ്മങ്ങളിലും തനിമ നില നിര്‍ത്തുന്ന പ്രത്യേക ടീം ആണ് അല്‍ ഇസാബ. 2008 ല്‍ സാംസ്കാരിക സാമ്രാജ്യത്വം വിസമ്മതിക്കുക എന്നാ പ്രമേയത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ എസ്.എസ്.എഫ് നടത്തിയ സമ്മേളനതോടനുബന്ധിച്ചാണ് അല്‍ ഇസാബ പിറവി കൊണ്ടത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്നേഹ യാത്രക്ക് വമ്പിച്ച സ്വീകരണം ലഭിച്ചു. ഉച്ചയോടെ ഉദിനൂരില്‍ എത്തിച്ചേര്‍ന്ന സ്നേഹ സംഘത്തെ ജുമാ മസ്ജിദ് പരിസരത്ത് വെച്ച് ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ് , എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ