The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, ഏപ്രിൽ 27, വെള്ളിയാഴ്‌ച

ശുഭ പര്യവസാനം


ഒരു ദാസന്‍ തന്റെ കര്മ്മങ്ങള്ക്ക്  പണയം വെക്കപ്പെട്ടവനത്രേ. ഒന്നുകില്‍ നന്മക്കു അല്ലെങ്കില്‍ തിന്മക്ക്‌. എന്നാല്‍ കര്മ്മ്ങ്ങളുടെ മൂല്യം കണക്കാക്കുന്നതാകട്ടെ അവന്റെ അന്ത്യത്തിന്റെ അവസ്ഥ അനുസരിച്ചായിരിക്കും. മുത്ത്‌ ഹബീബ് (സ്വ) പറയുന്നു "കര്മ്മയങ്ങളുടെ സ്വീകാര്യത അവയുടെ പര്യവസാനമനുസരിച്ചായിരിക്കും. ഈ പര്യവസാനം ശുഭകരമാകാനും തന്റെ രക്ഷിതാവിനെ കണ്ടു മുട്ടുന്നതിന്നുമായി ഒരു വിശ്വാസി പരിശ്രമിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു "അതിനാല്‍ ആരെങ്കിലും തന്റെ റബ്ബുമായി കണ്ടു മുട്ടുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവന്‍ സല്ക്കര്മ്മം  പ്രവര്ത്തി ച്ചു കൊള്ളട്ടെ. തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളെയും പങ്കു ചെര്ക്കതെയുമാവട്ടെ" (ഖുര്ആന്‍) മുന്‍ കഴിഞ്ഞു പോയ പ്രവാചകന്മാരെല്ലാം ഹുസ്നുല്‍ ഖാതിമ (ശുഭ പര്യവസാനം) ക്ക് വേണ്ടി പ്രവര്ത്തി ക്കാന്‍ തങ്ങളുടെ സമുദായങ്ങളോട് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രാര്തനയാലും പ്രവര്ത്തനങ്ങളാലും ഹുസ്നുല്‍ ഖാതിമക്ക് വേണ്ടി നാം യത്നിക്കേണ്ടതാണ്. ഒരു മനുഷ്യനും അവന്റെ വിശ്വാസത്തിന്നുമിടയില്‍ പിശാചു മറയിടാന്‍ ശ്രമിക്കുമെന്നും വിശ്വാസിയെ സുസ്ഥിര വചനം കൊണ്ട് വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്ത്താനാകും. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ഒരാളുടെ അവസാന വാക്ക് 'ലാഇലാഹ ഇല്ലല്ലാഹ്' എന്നായാല്‍ അവന്‍ സ്വെര്ഗസത്തില്‍ പ്രവേശിക്കും"

ഒരു മനുഷ്യന്റെ അന്ത്യം നന്നായിരിക്കാന്‍ സഹായകമായ കാര്യങ്ങളിലോന്നാണ് തഖ്‌വ. രഹസ്യ പരസ്യങ്ങളിലെല്ലാം അല്ലാഹുവേ സൂക്ഷിച്ചു ജീവിക്കാന്‍ വിശ്വാസിക്ക് കഴിയണം. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "അന്ത്യ നാളില്‍ 'തിഹാമ' പര്വ്തം കണക്കെ സല്ക്കര്മ്മൂങ്ങളുമായി ചിലര്‍ വരും. എന്നാല്‍ അല്ലാഹു അതെല്ലാം ധൂളികളാക്കി പറത്തിക്കളയും" അപ്പോള്‍ തവ്ബാന്‍ (റ) ചോദിച്ചു "ഹബീബെ, ആരാണ് ഈ വിഭാഗമെന്ന് ഞങ്ങള്ക്ക്ു പറഞ്ഞു തരുമോ?" മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ആളൊഴിഞ്ഞ സന്ദര്ഭാങ്ങളില്‍ നിഷിദ്ധങ്ങള്‍ ചെയ്യുന്നവരാണവര്‍" (ഇബ്നു മാജ)
 
സല്ക്കര്മങ്ങളില്‍ വ്യാപ്രുതരാവുകയെന്നത് അന്ത്യം നന്നാകാന്‍ ആവശ്യമാണ്. ഇസ്തിഖാമയില്‍ നിലകൊള്ളുന്ന സത്യ വിശ്വാസികള്ക്ക്് മാത്രമേ മരണ വേളയില്‍ മലക്കുകളുടെ സഹായം ലഭിക്കുമെന്ന് അല്ലാഹു സന്തോഷ വാര്ത്ത നല്കിലയിട്ടുണ്ട് . അല്ലാഹു പറഞ്ഞു "ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്നു പറയുകയും, പിന്നീട് നേരാം വണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങി വന്നു കൊണ്ട് ഇപ്രകാരം പറയുന്നതാണ് 'നിങ്ങള്‍ ഭയപ്പെടുകയോ ദുഖിക്കുകയോ വേണ്ട, നിങ്ങള്ക്ക് വാഗ്ദാനം നല്കളപ്പെട്ടിരുന്ന സ്വെര്ഗ്ഗ ത്തെ പറ്റി നിങ്ങള്‍ സന്തോഷിച്ചു കൊള്ളുക" (ഖുര്ആന്‍)
അല്ലാഹുവിലുള്ള സദ്വിചാരം നമുക്ക് എപ്പോഴും ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം തവ്ബയും. നല്ല കാര്യങ്ങളില്‍ നിരതരായവര്ക്ക്് അല്ലാഹു നല്കുന്ന സമ്മാനമാണ് ഹുസ്നുല്‍ ഖാതിമ. അല്ലാഹു ഒരടിമക്ക് നന്മ ഉദ്ദേശിച്ചാല്‍ അവനെ പ്രവര്ത്തണന സജ്ജനാക്കുമെന്നു നബി (സ്വ) പറഞ്ഞു അപ്പോള്‍ സഹാബത്തു ചോദിച്ചു "എങ്ങനെയാണത്" അപ്പോള്‍ മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "അല്ലാഹു തന്റെ ദാസന് സല്ക്കര്മ്മം  ചെയ്യാന്‍ വേണ്ടുക നല്കും. ആ അവസ്ഥയില്‍ അവന്റെ ആത്മാവിനെ പിടിക്കുകയും ചെയ്യും" ഒരടിമക്ക് അല്ലാഹുവേ വഴിപെടാന്‍ തോന്നിപ്പിച്ചു കൊടുക്കുകയും ആരാധന അയാളുടെ സ്ഥിരം സ്വെഭാവമായി മാറുകയും ചെയ്യുക ഈ തവ്ഫീഖിന്റെ ഭാഗമാണ്.
 
തന്റെ ജീവിത കാലത്ത് അല്ലാഹുവേ അനുസരിച്ചും നമസ്ക്കാരം നോമ്പ്, സക്കാത്ത്, ഹജ്ജ്, തുടങ്ങിയ ആരാധനാ കര്മ്മബങ്ങളുമായി ജീവിക്കുക, മാതാ പിതാക്കന്മാര്ക്കു് നന്മ ചെയ്യുക, കുടുംബ ബന്ധം പാലിക്കുക, അയല്പക്കക്കാരുമായി നല്ല നിലയില്‍ പെരുമാറുകയും നാടിന്നും സമൂഹത്തിന്നും സേവനം ചെയ്യുക തുടങ്ങി നല്ല പ്രവര്ത്ത ങ്ങളില്‍ മുഴുകുക, അല്ലാഹു നമ്മെ നന്നാക്കിതരുമാക്കട്ടെ,ആമീന്‍, അവസാനം നല്ല രൂപത്തില്‍ മരണപ്പെടുന്ന സ്വലിഹീങ്ങളില്‍ നമ്മെയും മാതാ പിതാക്കള്‍, ഭാര്യ മക്കള്‍, സഹോദരി സഹോദരങ്ങള്‍, കൂട്ട് കുടുംബങ്ങള്‍, കൂട്ടുകാര്‍, സഹായിച്ചവര്‍, എല്ലാവരെയും ഉള്ള്പ്പെടുത്തി തരുമാരകട്ടെ. ആമീന്‍
സ്വെല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വെല്ലല്ലാഹു അലൈഹി വസല്ലം.
 
തയ്യാറാക്കിയത്: സയ്യിദ് ഹുസൈന്‍ തങ്ങള്‍ 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ