The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2021, ജനുവരി 10, ഞായറാഴ്‌ച

ഉദിനൂർ യൂനിറ്റ്‌ എസ്‌.എസ്‌.എഫ്‌ ബാലോത്സവ് പ്രൗഢമായി

'പഠനം മധുരം, സേവനം മനോഹരം' എന്ന ശീർഷകത്തിൽ കൊച്ചു കലാകാരന്മാരുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനായി സുന്നീ സ്റ്റുഡന്റ്സ്‌ ഫെഡറേഷൻ (എസ്‌.എസ്‌.എഫ്‌) സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 'ബാലോത്സവിന്റെ' തൃക്കരിപ്പൂർ സെക്ടർ തല പരിപാടി ഉദിനൂരിൽ വിപുലമായ പരിപാടികളോടെ അരങ്ങേറി. 


കേരള മുസ്ലിം ജമാഅത്ത് തൃക്കരിപ്പൂർ സോൺ പ്രസിഡന്റ് എൻ.അബ്ദുൽ റശീദ് ഹാജി പരിപാടി ഉൽഘാടനം ചെയ്തു.


ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ ഉദിനൂർ യുനീക്‌ എജുക്കോം സെന്ററിൽ പ്രത്യേകം തയ്യാറാക്കിയ *ചിൽഡ്രൻസ്‌ പാർക്കിൽ* ആയിരുന്നു പരിപാടി.


സ്പോട്ട്‌ ക്വിസ്‌, പുസ്തക മേള, പുരാവസ്തു പ്രദർശനം, അടിക്കുറിപ്പ്‌ മത്സരം, തണ്ണീർ പന്തൽ, ഗെയിം പോയിന്റ്‌, പെനാൽറ്റി ഷൂട്ടൗട്ട്‌, കൊളാഷ്‌ കോർണ്ണർ, ക്രാഫ്റ്റ്‌ ഫെയർ, ലെമൺ ആന്റ് സ്പൂൺ, സാംസ്കാരിക സദസ്സ്‌ തുടങ്ങി ഒട്ടേറെ ഇനങ്ങൾ പരിപാടിക്ക് കൊഴുപ്പേകി.


പരിപാടിയിൽ

കേരള മുസ്ലിം ജമാഅത്ത്‌ നേതാകളായ ടി.പി അബ്ദുസ്സലാം ഹാജി, ടി.അബ്ദുല്ല മാസ്റ്റർ, എം.ടി.പി അബൂബക്കർ മൗലവി, ടി.സി മുഹമ്മദ്‌ സാനി, ടി.മുഹമ്മദ്‌ കുഞ്ഞി ഹാജി, എം.ടി.പി ശാഹുൽ ഹമീദ്‌, എം.ടി.പി മുഹമ്മദ്‌ കുഞ്ഞി, എസ്‌.വൈ.എസ്‌ ഭാരവാഹികളായ കെ.കെ നൗഫൽ സഅദി, എൻ.ഇബ്രാഹിം കുട്ടി എന്നിവരും

എസ്‌.എസ്‌.എഫ്‌ ഡിവിഷൻ/സെക്ടർ നേതാക്കളായ 

യാസീൻ അമാനി, റാശിദ്‌ ടി.പി, ഉനൈസ്‌ ടി.പി, സ്വാലിഹ്‌ ആയിറ്റി, ഹാഫിള് ബിലാൽ ടി.പി, ഖാലിദ്‌ ഹനീഫ, മുഹമ്മദ്‌ ടി.പി, ജാസിർ അലി യു.പി, മിൻഹാജ്‌ ടി.പി എന്നിവർ സംബന്ധിച്ചു.


പരിപാടിയുടെ പ്രചരണാർത്ഥം വെള്ളിയാഴ്ച്ച വൈകുന്നേരം ഉദിനൂരിന്റെ വിവിധ ഭാഗങ്ങളിലൂടെ സൈക്കിൾ റാലി സംഘടിപ്പിച്ചു. 

കുമ്പള ASI അഷ്റഫ് ഏ.ജി സൈക്കിൾ റാലി ഫ്ളാഗ് ഓഫ് ചെയ്തു.