The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, ഏപ്രിൽ 14, ശനിയാഴ്‌ച

അനുഗ്രഹങ്ങള്ക്ക് നന്ദി ചെയ്യുക


അല്ലാഹുവിന്റെ അനുഗ്രഹങ്ങള്ക്ക്  നന്ദി കാണിക്കുവാന്‍ അല്ലാഹു നമ്മോട് ആജ്ഞാപിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു "അല്ലാഹുവിന്റെ അനുഗ്രഹങ്ങള്ക്ക്  നന്ദി കാണിക്കുക, നിങ്ങള്‍ അവന്നാണ്‌ ഇബാദത്ത് ചെയ്യുന്നതെങ്കില്‍" ഈ നന്ദി പ്രകടനത്തിന്റെ ഒരു രൂപം അനുഗഹങ്ങളെ സ്മരിക്കുകയും അതെ കുറിച്ചു മറ്റുള്ളവരോട് പറയുകയും ചെയ്യുകയെന്നതാണ്. അല്ലാഹു പറയുന്നു "അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഓര്ക്കുുക, നിങ്ങള്‍ വിജയം വരിച്ചേക്കാം" "പ്രവാചകരെ! അങ്ങയുടെ നാഥന്റെ അനുഗ്രഹത്തെ പ്രഘോഷണം ചെയ്യുക"

നാം അനുഭവിച്ചു കൊണ്ടിരിക്കുകയും എപ്പോഴും ഓര്മ്മുപ്പെടുത്തെണ്ടാതായിട്ടുള്ളതുമായ ഒരു വലിയ അനുഗ്രഹമാണ് പുരോഗതിയും സ്ഥിരതയും. തന്റെ നാടിന്നും കുടുംബത്തിന്നും ഈ സ്തിഥി കൈവരുവാന്‍ ഇബ്രാഹിം നബി (അ) പ്രാര്ഥിാക്കുകയുണ്ടായി. അവിടുന്ന് പ്രാര്ഥിുച്ചു. "നാഥാ.. ഈ നാടിനെ നീ സുരക്ഷിതമാക്കേണമേ" ഖുറൈഷികള്ക്ക്  അല്ലാഹു നല്കിനയ ഒരു വലിയ അനുഗ്രഹമായി അല്ലാഹു ഓര്മിറപ്പിക്കുന്നുണ്ട് "അതിനാല്‍ അവര്‍, തങ്ങള്ക്കുറ വിശപ്പിന്നു ആഹാരവും ഭയത്തിന്നു പകരം നിര്ഭഅയത്വവും നല്കികയ, ഈ ഭവനത്തിന്റെ നാഥന്നു കീഴ്പ്പെട്ടുക്കൊള്ളുക" 
മനുഷ്യര്ക്ക് ‌ തണലനുഭവിക്കാന്‍ കഴിയുന്ന എത്ര മഹത്തരമായ അനുഗ്രഹം! സുഖമായും സ്വെസ്തമായും ജീവിക്കാന്‍ വേണ്ടി മനുഷ്യന്‍ നേടുന്ന മഹത്തായ ലക്‌ഷ്യം! സംസ്ക്കാരത്തിലും പുരോഗതിയിലും സുസ്ഥിരതക്കുള്ള സ്വാധീനം വിശുദ്ധ ഖുറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു "ഒരു സമാധാന സമ്പൂര്ണ്ണകമായ ഹറമിനെ നാമവര്ക്ക് ‌ പാര്പ്പി ടമാക്കികൊടുത്തിരിക്കുന്നുവെന്നത് ഒരു യാധാര്ത്യമല്ലായോ. നമ്മുടെ പക്കല്‍ നിന്നുള്ള ആഹാരമായിക്കൊണ്ട് സകലയിനം ഫലങ്ങളും നിര്ലോിഭം അവിടെ വന്നണയുന്നു, പക്ഷെ ഇവരില്‍ അധികവും അറിയുന്നില്ല" നമ്മുടെ രാജ്യത്തിലെ നീതിയുടെയും സമാധാനത്തിന്റെയും ഫലമാണ് നാമനുഭവിക്കുന്ന സുസ്ഥിരതയും പുരോഗതിയും.
പ്രത്യേകം അനുസ്മരിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്യേണ്ടുന്ന മറ്റൊരു വലിയ അനുഗ്രഹമാണ് മനുഷ്യര്ക്കി ടയിലെ പരസ്പരവും മാനസിക ഐക്യവും. അല്ലാഹു പറഞ്ഞു "അല്ലാഹു നിങ്ങളില്‍ ചൊരിഞ്ഞ അനുഗ്രഹത്തെ സ്മരിക്കുവിന്‍, നിങ്ങള്‍ പരസ്പ്പരം വൈരികളായിരുന്നു. അപ്പോള്‍ അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ പരസ്പ്പരം രണ്ജിപ്പിച്ചു" ഹൃദയങ്ങള്‍ തമ്മിലുള്ള ഐക്യം സമൂഹത്തെ ഭിന്നിപ്പില്‍ നിന്ന് പരസ്പ്പര സഹകരണത്തിലേക്കും ഐക്യത്തിലെക്കും ബലഹീനതയില്‍ നിന്ന് ശക്തിയിലെക്കും പരാജയത്തില്‍ നിന്ന് വിജയത്തിലെക്കും നയിക്കുന്നതാകുന്നു. ഈ അനുഗ്രഹത്തിന്നു എന്ത് വില കൊടുത്താലും അധികമാവില്ല. മുഅമിനുകളെ കുറിച്ച് അല്ലാഹു പറയുന്നു "വിശ്വാസികളുടെ ഹൃദയങ്ങളെ പരസ്പ്പരം കൂട്ടിയിണക്കിയതും അവനാണല്ലോ. ഭൂവനത്തിലുള്ളതൊക്കെയും ചെലവഴിച്ചാലും ഈ ജനത്തിന്റെ ഹൃദയങ്ങളെ കൂട്ടിയിനക്കുവാന്‍ താങ്കള്ക്കുൃ കഴിയുമായിരുന്നില്ല, അല്ലാഹുവാണ് അവരെ തമ്മില്‍ ഇണക്കിയത്. നിശ്ചയം അവന്‍ അജയ്യനും അഭിജ്ഞാനുമല്ലോ"
അല്ലാഹു നമുക്ക് ചെയ്തുതന്ന മറ്റൊരു അനുഗ്രഹമാണ് നമ്മില്‍ പെട്ട നല്ലയാളുകളെ നാം അവരെയും അവര്‍ നമ്മെയും സ്നേഹിക്കുകയും നാം അവര്ക്ക്  വേണ്ടിയും അവര്‍ നമുക്ക് വേണ്ടിയും പ്രാര്ഥികക്കുകയും ചെയ്യുന്ന നായകരായി നിശ്ചയിച്ചു തന്നു എന്നതാണ്. ഹബീബ് മുത്ത്‌ നബി (സ്വ) പറഞ്ഞു "നിങ്ങളുടെ ഉത്തമരായ നേതാക്കന്മാര്‍ നിങ്ങള്‍ അവരെയും അവര്‍ നിങ്ങളെയും സ്നേഹിക്കുകയും അവര്‍ നിങ്ങള്ക്ക് വേണ്ടിയും അവര്‍ നിങ്ങള്ക്ക് വേണ്ടിയും പ്രാര്ഥി്ക്കുകയും ചെയ്യുന്നവരാകുന്നു" 

മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു " അല്ലാഹുവിന്നു ഏറ്റം ഇഷ്ട്ടപ്പെട്ടവര്‍ ജനങ്ങള്ക്ക്്‌ ഏറ്റം ഉപകാരം ചെയ്യുന്നവരാകുന്നു. അല്ലാഹുവിന്നു ഏറ്റം ഇഷ്ട്ടപ്പെട്ട പ്രവര്ത്തി  ഒരു മുസ്ലിമിന്റെ ഹൃദയത്തിലേക്ക് സന്തോഷം പകരുന്നതും"

നമ്മുടെ സന്താനങ്ങളുടെ മനസ്സില്‍ ദേശത്തോടുള്ള സ്നേഹവും സ്വത്വത്തെ മുറുകെ പിടിക്കാനുള്ള താല്പ്പകര്യവും നാട്ടു വളര്ത്തു കയും സ്വെദേശത്തിന്റെ സ്വത്തും വരുമാന മാര്ഗരങ്ങളും സംരക്ഷിക്കുന്നതിന്നുള്ള ത്യാഗ മനസ്ഥിതിയോടെ ആത്മാര്ഥവതയോടെ അവരെ വളര്ത്തി  കൊണ്ട് വരികയും ചെയ്യുകയെന്നതും അനുഗ്രഹങ്ങള്ക്ക്  നന്ദി പ്രകടിപ്പിക്കുകയും അനുസ്മരിക്കുഅകയും ചെയ്യുന്നതിന്റെ ഒരു രൂപമാണ്. വിജ്ഞാനം നേടുന്നതില്‍ അതീവ താല്പര്യം കാണിച്ചും ജോലിയും ഉത്തരവാദിത്വങ്ങളും കൃത്യമായി നിര്വരഹിച്ചു കുടുംബത്തിന്നും സമൂഹത്തിന്നും നന്മ ചെയ്യുന്നതില്‍ പരസ്പ്പരം സഹകരിച്ചും, നന്മക്കു പകരമായി നന്മ ചെയ്തും സ്വന്തം ദേശത്തോടുള്ള ബാധ്യതകള്‍ ആത്മാര്ഥമമായി നിറവേറ്റുവാനുള്ള ശിക്ഷണങ്ങള്‍ അവര്ക്ക്  നല്കുയകയും വേണം. അല്ലാഹു പറയുന്നു "നന്മയുടെ പ്രതിഫലം നന്മയല്ലാതെ മറ്റെന്താണ്?" 
അല്ലാഹു നമ്മെ നന്മ ചെയ്യാനും അനുഗ്രഹങ്ങള്ക്ക്  നന്ദി ചെയ്യുന്നവരായും ഉയര്ത്തി  തരട്ടെ. ആമീന്‍. സ്വെല്ലല്ലാഹു അലാമുഹമ്മദ്‌ സ്വെല്ലല്ലാഹു അലൈഹിവസല്ലം.

തയ്യാറാക്കിയത്: സയ്യിദ് ഹുസൈന്‍ തങ്ങള്‍. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ