The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, ജനുവരി 30, തിങ്കളാഴ്‌ച

സ്വപ്ന നഗരിയെ പാല്‍ക്കടലാക്കി ചരിത്ര സ്മാരകത്തിന് ശിലപാകി

കോഴിക്കോട് : ഇന്ത്യയിലെ ഏറ്റവും വിശാലമായ ശഅറെ മുബാറക് മസ്ജിദും, സാംസ്കാരിക കേരളത്തിന്റെ ചരിത്ര വികാസത്തില്‍ പുതിയൊരു മുന്നേറ്റത്തിനു കളമൊരുക്കുന്നതും, പ്രവാചക തിരു കേശം ഉള്‍പ്പെടെ നിരവധി ചരിത്ര സൂക്ഷിപ്പുകള്‍ ഉള്‍ക്കൊള്ളുന്നതും ആയ മസ്ജിദുല്‍ ആസാറിന്റെ ശിലാസ്ഥാപനം ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരുടെയും,  നേതാക്കളുടെയും സാന്നിധ്യത്തില്‍ ഇന്നലെ വൈകിട്ട് കോഴിക്കോട് നടന്നു. താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി മസ്ജിദുല്‍ ആസാറിനു ശില പാകി. നാല്‍പത് പണ്ഡിത നേതാക്കള്‍ ഒരോ ഭാഗം അടുക്കിവെച്ച് മസ്ജിദു ആസാറിന്റെ പൂര്‍ണ രൂപം പ്രത്യക്ഷപ്പെട്ടപ്പോള്‍ സുന്നി വൃന്ദം ആഹ്ലാദിത്തിലായി. ഇസ്ലാമിക് ഹെരിറ്റേജ് മ്യൂസിയത്തിനു അന്സാറുകളുടെ സംഘടനയായ  ജം ഇയ്യത്തുല്‍ അന്‍സാറിന്റെ അദ്ധ്യക്ഷന്‍ ശൈഖ് അഹ്മദ് ഖസ്‌റജി ശിലപാകി.  
ശിലാ സ്ഥാപന ചടങ്ങും തുടര്‍ന്ന് നടന്ന ശൈഖുനാ കാന്തപുരത്തിന്റെ വാര്ഷിക് ഹുബ്ബു റസൂല്‍ (സ) പ്രഭാഷണവും ശ്രവിക്കാന്‍ എത്തിയ ജന ലക്ഷങ്ങള്‍ ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ കോഴിക്കോട് നഗരിയെയും പരിസരത്തെയും വീര്‍പ്പു മുട്ടിച്ചു. ശൈഖുനാ കാന്തപുരതിന്റെയും,  ശൈഖു ഖസ്രജിയുടെയും ഒരോ വാക്കുകളും പുറത്തുവരുമ്പോള്‍ തക്ബീറിന്റെ മന്ത്രധ്വനികള്‍ ആകാശ നീലിമയെ ഭേദിച്ച് മുന്നോട്ടു പോയി. വൈലത്തുര്‍ തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥനക്കു നേത്യത്വം നല്‍കി. സി മുഹമ്മദ്‌ ഫൈസി സ്വാഗതം പറഞ്ഞു. മുന്‍ മന്ത്രി സി.എം ഇബ്രാഹിം, ശ്രീ ലങ്കന്‍ വ്യാപാര സഹകരണ മന്ത്രി ബഷീര്‍ സെഗു ദാവൂദ്, പേരോട് അബ്ദുറഹിമാന്‍ സഖാഫി, ഡോ: എ. പി. അബ്ദുല്‍ ഹകീം അസ്ഹരി   തുടങ്ങിയവര്‍ പ്രസംഗിച്ചു.






ശഅ്‌റേ മുബാറക് പ്രദര്‍ശനം കാണാന്‍ വന്‍ ജനാവലി
കോഴിക്കോട് : പ്രവാചക പ്രേമത്തിന്റെ ആവേശതിരമാലകളെ കേവലം സൂചി മുന കൊണ്ട് തടുത്തു  നിരത്താമെന്നത് വെറും മിഥ്യാ ധാരണയാണെന്ന് തെളിയിച്ചു കൊണ്ട് ജന ലക്ഷങ്ങള്‍ തിരുകേശം കണ്ടു സായൂജ്യമടയാനായി ഇന്നലെ  മര്കസിലേക്ക് ഒഴുകിയെത്തി. 
മര്‍കസു സഖാഫത്തി സുന്നിയ്യയില്‍ സൂക്ഷിച്ചിട്ടുള്ള മുഹമ്മദ് രസൂലുല്ലാഹി (സ്വ )യുടെ തിരുകേശം കാണാനും തിരുകേശം മുക്കിയ പുണ്യ പാനീയം കൈപറ്റാനും വിദൂര  ദിക്കുകളില്‍ നിന്ന് പോലും ഒഴുകിയെത്തി മര്കസിലെ വിശാലമായ  മസ്ജിദുല്‍ ഹാമിലിയിലും പരിസരങ്ങളിലും വന്‍ ജനാവലി തലേന്ന് രാത്രി തന്നെ  തമ്പടിച്ചു. സുബഹി  നിസ്കാര ശേഷം  നേതാക്കളുടെ അകമ്പടിയോടെ  തിരു കേശം പ്രദര്‍ശന വേദിയില്‍ എത്തിച്ചപ്പോള്‍ പ്രവാചക പ്രേമികളുടെ ആവേശം വാനോളം ഉയര്‍ന്നു. തിരു കേശം കാണാനും,  തിരുകേശം മുക്കിയ സൌജന്യ ജലം കൈപ്പറ്റാനും മൂന്നു വരിയായി നിന്ന ജനം കാരന്തൂര്‍ മുതല്‍ കുന്ന മംഗലം വരെ നീണ്ടു. ഒടുവില്‍ പൊതു സമ്മേളനത്തിന്റെ സമയം ആയപ്പോള്‍ പ്രദര്‍ശനം നിര്‍ത്തി വെക്കുകയായിരുന്നു.
ആറു വര്ഷം മുമ്പ് മര്‍കസില്‍ തിരു കേശം എത്തിയത് മുതല്‍ തിരു കേശ പ്രദര്‍ശനവും, സൌജന്യ ജല വിതരണവും നടത്താറുണ്ട് , എന്നാല്‍ കഴിഞ്ഞ വര്ഷം നടന്ന മര്‍കസ് സമ്മേളനത്തില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി യു.എ.ഇ യുടെ മുന്‍ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ്‌ ഖസ്രജിയുടെ പുത്രന്‍ അഹ്മദ് ഖസ്‌റജി  തന്റെ  സൂക്ഷിപ്പില്‍ നിന്നും ഒരു തിരു കേശം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കൈ മാറിയത്തിന്റെ പാശ്ചാത്തലത്തില്‍ തിരു ശേഷിപ്പുകള്‍ സൂക്ഷിക്കാന്‍ പവിത്രമായ മസ്ജിദും , ഇസ്ലാമിക് മുസിയവും നിര്‍മിക്കാന്‍ മര്‍കസ് തീരുമാനിക്കുകയായിരുന്നു.  പ്രസ്തുത മസ്ജിദിന്റെ ശിലാ സ്ഥാപനവും, ശൈഖുനാ കാന്തപുരത്തിന്റെ വാര്‍ഷിക ഹുബ്ബു റസൂല്‍ (സ) പ്രഭാഷണവും ഇന്നലെ ജന ലക്ഷങ്ങളെ കൊണ്ട് ധന്യമായി. 






2012, ജനുവരി 28, ശനിയാഴ്‌ച

നെല്ലറ ഫുട്ബോള്‍ ഉദിനൂര്‍ മികച്ച പ്രകടനം നടത്തി

ദുബായ്: നെല്ലറ ട്രോഫിക്ക് വേണ്ടി യു.എ.ഇ യിലെ മികച്ച ഫുട്ബോള്‍ ടീമുകളെ പങ്കെടുപ്പിച്ചു നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ ഉദിനൂരിന്റെ ടീമായ സോക്കര്‍ ദുബായ് മികച്ച പ്രകടനം നടത്തി. 

ക്വാര്‍ട്ടറിലേക്ക് ക്വാളിഫൈ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ലീഗ് മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് സോക്കര്‍ ദുബായ് കളിക്കാര്‍ കാഴ്ച വെച്ചത്. തുടക്കക്കാര്‍ എന്ന പരിഭ്രമം ഒന്നും പ്രകടിപ്പിക്കാതെ ഒത്തൊരുമിച്ചു പോരാടിയ ടീമിന് പക്ഷെ ഫിനിഷിങ്ങില്‍ വന്ന പോരായ്മയാണ് ഗോളടിക്കാന്‍ കഴിയാതെ വന്നത്.

സോക്കര്‍ ദുബായ് ടീമിന് വേണ്ടി ശുഹൈബ്, ജുനൈദ്, ഷഫീഖ്, ആബിദ്, മുഹമ്മദ്‌ കുഞ്ഞി, സിദ്ധീഖ്, ശിഹാബ് തുടങ്ങിയവര്‍ മികച്ച കളി പുറത്തെടുത്തു. മജെസ്റ്റിക്ക് ഫര്‍ണിച്ചര്‍, ടീം വണ്‍ സ്റ്റീല്‍ എഞ്ചിനീയറിന്‍ഗ് എന്നീ സ്ഥാപനങ്ങളാണ് സോക്കര്‍ ദുബായിയുടെ സ്പോണ്‍സര്‍മാര്‍.















2012, ജനുവരി 27, വെള്ളിയാഴ്‌ച

കാരുണ്യത്തിന്റെ പ്രവാചകര്‍ (സ്വ)

പ്രവാചക തിരുമേനി (സ്വ) തങ്ങളുടെ ചരിത്രം ഉപദേശങ്ങളായും ഗുണപാഠങ്ങളായും നിബിഡമാണ്. തിരുമേനി (സ്വ) അനാഥനായി ആണ് വളര്‍ന്നത്‌. ജനിക്കുന്നതിനു മുമ്പ് തന്നെ അവിടത്തെ പിതാവും ആറു വയസ്സുള്ളപ്പോള്‍ മാതാവും വഫാതായി. ഇരട്ട അനാഥത്വത്തിന്റെ വ്യഥ പക്ഷെ വാഴ്ത്തപ്പെട്ട മുത്ത്‌ നബിയില്‍ കീടങ്ങള്‍ കൂട് കൂട്ടിയില്ല. പിതാമഹനായ അബ്ദുല്‍ മുതലിബും അതിനു ശേഷം പിതൃവ്യനായ അബൂ താലിബും തിരുമേനിയെ (സ്വ) വളര്‍ത്തി..


അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മുത്ത്‌ ഹബീബ് വളര്‍ന്നു വന്നു. സത്യ സന്ധനും വിശ്വസ്തനും എന്ന് അറേബ്യയിലെ ജനങ്ങള്‍ വിശേഷിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു അവിടുത്തെ ജീവിത അവസ്ഥ. ആ ജനതയില്‍ നിന്ന് സ്നേഹവും ആദരവും അവിടുന്ന് ചെറുപ്പം മുതലേ സമ്പാദിച്ചു. അനുവദനീയ മാര്‍ഗത്തിലൂടെ സമ്പാദ്യതിന്നായി അവിടുന്ന് ജോലികള്‍ ചെയ്തു. കച്ചവടം ചെയ്തു. മക്കക്കാര്‍ക്ക് വേണ്ടി ചില്ലറ നാണയങ്ങള്‍ പ്രതിഫലതിന്നായി അവിടുന്ന് ആടിനെ മേച്ചു. കുടുമ്പം പുലര്‍ത്താന്‍ തന്റെ പിത്രുവ്യനെ സഹായിക്കുന്ന സ്വെഭാവമായിരുന്നു പ്രവാചകന് ചെറുപ്പം മുതല്‍. പാവങ്ങളോടും പ്രയാസപ്പെടുന്നവരോടും അങ്ങേയറ്റത്തെ സഹാനുഭൂതിയും ദീനാനുകമ്പയും ചെറുപ്പം മുതല്‍ തന്നെ ഹബീബ് പ്രകടിപ്പിച്ചിരുന്നു. ബാല്യ കാലത്ത് മക്കയില്‍ നടന്ന ഒരു സന്ധിയില്‍ അവിടുന്ന് പങ്കു ചേര്‍ന്നിട്ടുണ്ട്, അവിടുന്ന് പറഞ്ഞു "ജാഹിലിയ്യ കാലത്ത് ഇബ്നു ജുദ്ആന്റെ വീട്ടില്‍ വെച്ചുള്ള ഒരു സന്ധിയില്‍ ഞാന്‍ പങ്കെടുത്തു, ഇന്നും അതെ പോലെയുള്ള ഒന്നിലേക്ക് എന്നെ ക്ഷണിച്ചാല്‍ ഞാന്‍ അത് സ്വീകരിക്കും" രാഷ്ട്രതിന്നും സമൂഹത്തിന്നും സേവനം ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളിലും ഒരു മുസ്ലിം സഹകരിക്കണമെന്ന് ഇത് സൂചിപ്പിക്കുന്നു.


അപ്രകാരം അവിടുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടു, ഖദീജ ബീവിയുടെ സമ്പത്തുമായി കച്ചവടം നടത്തി. അതിലൂടെ സമൂഹത്തില്‍ പ്രത്യുല്‍പ്പാദന രംഗത്തെ ഒരു മാതൃകാ പുരുഷനെ നമുക്ക് വരച്ചു കാണിച്ചു തന്നു. അവിടുത്തെ സത്യ സന്ധതയും വിശ്വസ്തതയുമാണ് ഖുരൈഷികളിലെ പ്രമാണിമാരെ ഒഴിവാക്കി ഹബീബ് (സ്വ) തങ്ങളെ വിവാഹം ചെയ്യുവാന്‍ ഖദീജ (റ) പ്രേരിപ്പിച്ച ഘടകങ്ങളില്‍ ഒന്ന്.

നാല്‍പ്പതാം വയസ്സില്‍ പ്രാവചകത്വ ലബ്ദി ലഭിച്ചതോടെ അവിടുത്തെ ജീവിതം പ്രതി ബന്ധങ്ങള്‍ നിറഞ്ഞതായി മാറി. തന്റെ ജനതയെ അദ്ദേഹം വിശ്വാസത്തിലേക്ക് ക്ഷണിച്ചു. അവരുടെ പ്രതികരണം മര്‍ദ്ദനവും നിഷേധവും മാത്രമായിരുന്നു. സമ്പത്ത്, പ്രതാപം, പ്രാവചക ദൌ ത്യം ഇവയിലൊന്ന് തിരഞ്ഞെടുക്കുവാന്‍ അവര്‍ നിര്‍ദേശിച്ചപ്പോള്‍ എല്ലാ ഭൌതിക സുഖങ്ങളെയും സവ്കര്യങ്ങളെയും നിരാകരിച്ചു കൊണ്ട് അവിടുന്ന് ശക്തമായ പ്രബോധന സംസ്കരണ രംഗത്ത് സജീവമായി. അപ്പോള്‍ ആ സമൂഹം പ്രവാചകനെയും അവിടത്തെ അനുയായികളെയും ശക്തമായി ആക്രമിച്ചു, ചിലരെ ചുട്ടുപഴുത്ത മണല്‍ കാറ്റില്‍ പൂര്‍ണ നഗ്നരാക്കി കിടത്തി, ചുട്ടുപൊള്ളുന്ന കല്ലുകള്‍ അവരുടെ ശരീരത്തില്‍ വെച്ച്... അവരെ ക്രൂരമായി മരുഭൂമിയിലൂടെ വലിച്ചിഴച്ചു. അവിടത്തെയും അനുചരന്മാരേയും മൂന്നു വര്‍ഷത്തോളം ഭക്ഷണവും വെള്ളവും നല്‍കാതെ ഉപരോധിച്ചു. ശത്രുക്കള്‍ അവിടുത്തെ വക വരുത്താന്‍ ശ്രമിച്ചു, അപ്പോള്‍ അവിടുന്ന് അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം മദീനയിലേക്ക് ഹിജ്റ പോയി. സ്വെന്തം ജന്മ നാട് ഉപേക്ഷിച്ചുള്ള ആ പലായനം ഒരു നാഴിക കല്ലാകുകയായിരുന്നു. അവിടുന്ന് പറഞ്ഞു "അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ പീഡിപ്പിക്കപ്പെട്ടു, അത് പോലെ മറ്റൊരാളും പീഡിപ്പിക്കപെടുകയില്ല, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ വളരെയധികം മ ര്‍ദ്ദിക്കപ്പെട്ടു, അപ്രകാരം മറ്റൊരാളും മാര്‍ദ്ടിക്കപെടുകയില്ല, എനിക്കും ബിലാളിനും ഒരു ഭക്ഷണവും കിട്ടാനില്ലാതെ മുപപ്ത് ദിവസം കടന്നു പോയിട്ടുണ്ട്, ബിലാലിന്റെ കക്ഷത്തിലൊതുങ്ങുന്ന നിസ്സാര വസ്തുവല്ലാതെ"


ഇത്രയധികം കഷ്ട്ടപ്പാടും മാര്‍ദ്ധനവും തിരസ്ക്കാരവും ഏല്‍ക്കേണ്ടി വന്നിട്ടും അവിടുത്തെ മനസ്സില്‍ യാതൊരു നിരാശയും കടന്നു കൂടിയില്ല, പ്രത്യുത, വളരെ യുക്തി ധീക്ഷയോടെയും സദുപദേശങ്ങളോടെയും അല്ലാഹുവിലേക്ക് അവിടുന്ന് പ്രബോധനം ചെയ്തു. അങ്ങിനെ ജനങ്ങള്‍ കൂട്ടത്തോടെ ഇസ്ലാമിലേക്ക് പ്രവേശിച്ചു. ശത്രുക്കളെല്ലാം കീഴടങ്ങിയപ്പോഴും അവിടുന്ന് ഒരു പ്രതികാരവും ചെയ്തില്ല, അവിടുന്ന് അവരോടു ചോദിച്ചു "നിങ്ങളെ ഞാന്‍ എന്ത് ചെയ്യുമെന്നാണ് നിങ്ങള്‍ കരുതുന്നത്? അവര്‍ പറഞ്ഞു "നന്മ, താങ്കള്‍ മാന്യനായ സഹോദരനും മാന്യനായ സഹോദര പുത്രനുമാണ്" അപ്പോള്‍ അവിടുന്ന് പ്രഖ്യാപിച്ചു "നിങ്ങള്‍ പൊയ്ക്കൊള്‍ക, നിങ്ങള്‍ സ്വതന്ത്രരാണ്"


അങ്ങിനെ ഒരു ശക്തമായ സമൂഹത്തെ, സമുധായാതെ, രാഷ്ട്രത്തെ അവിടുന്ന് കെട്ടിപ്പടുത്തു. സകല മനുഷ്യര്‍ക്കും കാരുണ്യമായി അയക്കപ്പെട്ട മുത്ത്‌ നബി സ്നേഹത്തിന്റെ കാരുണ്യത്തിന്റെ മഹാ പ്രവാഹമായി നില കൊണ്ടു. വിജ്ഞാനത്തിനും അതിന്റെ ഗവേഷണത്തിന്നും പ്രചാരത്തിനും അവിടുന്ന് വലിയ സംഭാവനകള്‍ ചെയ്തു.


ആത്മീയമായും ഭൌതികമായയും മനുഷ്യന്റെ വിജയത്തിനു എന്താണ് വേണ്ടതെന്ന് പ്രവാചകാന്‍ (സ്വ) ‍ ജനത്തെ പഠിപ്പിച്ചു കൊടുത്തു. ഹൃദയ സ്നേഹത്തിന്റെ നിലാവായിരുന്നു അവിടുന്ന്. വഫാത്താകുന്ന സമയത്ഹും അനുയായികളുടെ അവസ്ഥയെ കുറിച്ച് ചിന്തിച്ചു കൊണ്ട് അവിടുന്ന് പറഞ്ഞു "നമസ്ക്കാരത്തെ ശ്രദ്ധിക്കുക, നമസ്ക്കാരം പാഴാക്കാതിരിക്കുക, നിങ്ങളുടെ അധീനതയിലുള്ള അടിമകളെ സംരക്ഷിക്കുക"


തിരുമേനിക്ക് ഭൌതിക വിഭവങ്ങളോ അല്ലാഹുവിന്റെ അടുക്കലെത്തുക എന്നതോ തിരഞ്ഞെടുക്കുവാന്‍ അള്ളാഹു പറഞ്ഞപ്പോള്‍ അവിടുന്ന് അല്ലാഹുവിന്റെ മഹത്തായ അടുപ്പതെയാണ് തിരഞ്ഞെടുത്തത്. ആഇഷാ ബീവി പറയുന്നു " ഹബീബ് പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട് "തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നല്കിയട്ടല്ലാതെ ഒരു പ്രവാചകനെയും അല്ലാഹു മരിപ്പിച്ചിട്ടില്ല" വീണ്ടും മഹതി പറയുന്നു, തിരുമേനിയുടെ വഫാതിന്റെ സമയം ഞാന്‍ കേട്ടു "സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള എന്റെ അത്യുന്നത സഹചാരി മതി" എന്നായിരുന്നു.

ദൌത്യവും ഉത്തരവാദിത്വവും നിര്‍വഹിച്ചു കൊണ്ടു ലോകത്തിനു മുഴുവന്‍ നന്മയും കാരുണ്യവും നല്‍കിയ മുത്ത്‌ ഹബീബിന്റെ മാര്‍ഗം പിന്തുടരാനും അതുവഴി വിജയ സോപാനത്തില്‍ എത്തിചേരാനും അല്ലാഹു നമ്മെ സഹായിക്കട്ടെ, ആമീന്‍


2012, ജനുവരി 24, ചൊവ്വാഴ്ച

എ.കെ.സ്റ്റോര്‍ വിപുലീകരണം പൂര്‍ത്തിയായി

ഉദിനൂര്‍: വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ട പരതിച്ചാലിലെ എ.കെ. സ്റ്റോര്‍ (സുന്നി സെന്ററിനു സമീപം) വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.  കൂടുതല്‍ വിഭവങ്ങളും, പരിചയ സമ്പന്നരായ ജീവനക്കാരുമായി  കഴിഞ്ഞ ദിവസം പുനരുല്‍ഘാടനം ചെയ്യപ്പെട്ട സ്ഥാപനത്തില്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ ലഭ്യമാകുമെന്ന് മാനേജിംഗ് പാര്‍ട്ണര്‍മാരായ ടി.സി ഖലീഫ, എം.ടി.പി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ അറിയിച്ചു.

ലളിതമായ ഉത്ഘാടന ചടങ്ങില്‍ സ്ഥാപന ഉടമകളും, അവരുടെ കുടുംബക്കാരും, ജീവനക്കാരും സന്നിഹിതരായി.





2012, ജനുവരി 23, തിങ്കളാഴ്‌ച

വിശുദ്ധ ഉംറ കര്‍മ്മത്തിന്



ഷാര്‍ജ: ഉദിനൂര്‍ പരതിച്ചാലിലെ നങ്ങാരത്ത് മുഹമ്മദ്‌ ബഷീര്‍  വിശുദ്ധ ഉംറ കര്‍മ്മത്തിന് പുറപ്പെടുന്നു. ഇപ്പോള്‍ ഷാര്‍ജയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ബഷീര്‍ ഫെബ്രു ഒന്നാം തിയ്യതി ബുധനാഴ്ച വൈകുന്നേരം നാലര മണിക്ക് ഷാര്‍ജ കിംഗ്‌ ഫൈസല്‍ മസ്ജിദിനു സമീപത്തു നിന്നും യാത്ര പുറപ്പെടുമെന്ന് ഉദിനൂര്‍ ബ്ലോഗ്സ്പോടിനെ അറിയിച്ചു. പരേതനായ യു.പി.ടി മുഹമ്മദ്‌ കുഞ്ഞി, നങ്ങാരത്ത് ആയിഷ ദമ്പതികളുടെ പുത്രനാണ് ബഷീര്‍.

തന്റെ ഉംറ കര്‍മ്മം മഖ്ബൂലും മബ്-റൂറും ആയിത്തീരാന്‍ എല്ലാ മാന്യ സഹോദരങ്ങളും ദുആ ചെയ്യണമെന്നും, ആര്‍ക്കെങ്കിലും അനിഷ്ടകരമായ വല്ലതും സംഭവിച്ചിട്ടുണ്ടെങ്കില്‍ പൊരുത്തപ്പെടണമെന്നും  ആരുമായെങ്കിലും വല്ല ഇടപാടുകളും ബാക്കിയുണ്ടെങ്കില്‍ ബന്ധപ്പെടണമെന്നും ബഷീര്‍ അറിയിച്ചു. മൊബൈല്‍: 050 5474243

2012, ജനുവരി 21, ശനിയാഴ്‌ച

തൃക്കരിപ്പൂര്‍ റെയിഞ്ച് നബിദിന സമ്മേളനം ഫെബ്രുവരിയില്‍

തൃക്കരിപ്പൂര്‍: റെയിഞ്ച് ജം‌ഇയ്യത്തുല്‍ മുഅല്ലിമീന്റെയും, മദ്രസ്സാ  മാനേജ്മെന്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്നു വരാറുള്ള നബിദിന മഹാ സമ്മേളനം ഫെബ്രുവരി 17, 18, 19 തിയ്യതികളിലായി നടത്താന്‍ ഇവിടെ ചേര്‍ന്ന സ്വാഗത സംഘം യോഗത്തില്‍ തീരുമാനമായി. 
 
സമ്മേളന നടത്തിപ്പിനായി 111 അംഗ സ്വാഗത സംഘം രൂപീകരിച്ചു.  ഭാരവാഹികള്‍ മാണിയൂര്‍ അഹമ്മദ് മൌലവി (ചെയര്‍മാന്‍), എം.എ.സി. കുഞ്ഞബ്‌ദുള്ള ഹാജി, എം.കെ.എസ് അഹമ്മദ് മൌലവി (വൈസ് ചെയര്‍മാന്‍), എം.ടി.പി. ഇസ്മായില്‍ (ജന: കണ്‍‌വീനര്‍), എം.കെ. മുഹമ്മദ്, ഖമറുദ്ധീന്‍ ഫൈസി (ജന: കണ്‍‌വീനര്‍), എന്‍.എ. മജീദ് (ട്രഷറര്‍) എന്നിവരാണ്.
 
പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് കെ.ടി അബ്ദുള്ള മൌലവി ഉത്ഘാടനം ചെയ്തു , എം കെ എസ് അഹമദ് മൌലവി അധ്യക്ഷം വഹിച്ചു. എം ടി പി ഇസ്മയില്‍ കക്കുന്നം, എന്‍ എ മജീദ്‌, കെ പി അഷറഫ് മുന്‍ഷി, ടി കെ അബ്ദുല്‍ ജലീല്‍ ഹാജി, ഉസ്മാന്‍ അഹമദ് മൌലവി, എ കെ സലാം ഹാജി ഉദിനൂര്‍, എന്‍ സി കുഞ്ഞിമുഹമ്മദ് മൌലവി, എ ജി സിദ്ദീക്, സി. അബ്ദുല്‍ റഹീം മൌലവി, തുടങ്ങിയവര്‍ സംബന്ധിച്ചു.
 
റെയിഞ്ച് നബിദിന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ്
കെ.ടി അബ്ദുള്ള മൌലവി ഉത്ഘാടനം ചെയ്യുന്നു. കെ അബ്ദുല്‍ ജലീല്‍ ഹാജി, എന്‍.എ മജീദ്‌ സമീപം

2012, ജനുവരി 19, വ്യാഴാഴ്‌ച

മിമ്പറില്‍ കേട്ടത് (സല്‍ സ്വഭാവം)

സല്‍ സ്വഭാവത്തിന് അമിതമായ പ്രാധാന്യം നല്‍കിയ മതമാണ്‌ ഇസ്ലാം. സല്‍
സ്വഭാവം വഴി ഉന്നത സ്ഥാനം കൈവരിക്കാനും നന്മ വര്‍ധിപ്പിക്കാനും
കാരണമാകുന്നു. "മഹദ് സ്വെഭാവതിന്റെ പൂര്‍ത്തീകരണത്തിന്നാണ് ഞാന്‍
നിയുക്തനായിരിക്കുന്നതെന്ന്"  ഹബീബ് (സ്വ) ഉണര്‍ത്തുന്നുണ്ട്. ഇസ്ലാം
മനുഷ്യനെ നന്മയിലേക്ക് ക്ഷണിക്കുന്നു. നന്മ അഥവാ പുണ്യത്തിന്റെ
നിര്‍വചനമായി നബി തിരുമേനി (സ്വ) പഠിപ്പിച്ചത് നന്മ എന്നാല്‍ സല്സ്വെഭാവം
എന്നാകുന്നു.
അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്ന ദാനമാണ് സല്‍സ്വെബാവം.
തിരുമേനി (സ്വ) പ്രസ്താവിച്ചു. "അല്ലാഹു നിങ്ങള്‍ക്കിടയില്‍ ഉപജീവനം
വീതിച്ച പോലെ സ്വെഭാവവും വീതിച്ചിരിക്കുന്നു. ദുനിയാവ്
അവനിഷ്ട്ടപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും നല്‍കി, എന്നാല്‍ ദീനിനെ
അവനു ഇഷ്ട്ടപ്പെട്ടവര്‍ക്കെ നല്‍കൂ. അല്ലാഹു ആര്‍ക്കാണോ ദീന്‍ നല്‍കിയത്
അവനെ അല്ലാഹു ഇഷ്ട്ടപ്പെട്ടു". (അഹ്മദ്)

ഇസ്ലാം ചില മത ചിന്ഹങ്ങളും സല്സ്വെഭാവങ്ങളും  ചേര്‍ന്നതാണ്.  നമസ്ക്കാരം,
നോമ്പ്, സക്കാത്ത്, ഹജ്ജ് എന്നീ കര്‍മ്മങ്ങളും മത ചിന്ന്ഹങ്ങലാകുന്നു.
ഇവയുടെയെല്ലാം സദ്ഗുണം  അവ സല്സ്വെഭാവം ശീലിപ്പിക്കുന്നു എന്നതാണ്. ഓരോ
കര്മത്തെ കുറിച്ച് പഠിക്കുമ്പോഴും അതെല്ലാം നമ്മുടെ ആത്മാവിനെയും
മനസ്സിനെയും ശരീരത്തെയും നല്ല സ്വഭാവത്തിലേക്കു കൊണ്ട് പോകാന്‍
സഹായിക്കുന്നുണ്ട്. ദുസ്സ്വെഭാവം കര്‍മ്മ ഫലങ്ങളെ നശിപ്പിക്കുമെന്ന്
റസൂല്‍ തിരുമേനി (സ്വ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. "അന്യരെ
പഴിക്കുകയും അപവാദം പ്രചരിപ്പിക്കുകയും രക്തം ചിന്തുകയും അന്ന്യന്റെ ധനം
അന്ന്യായമായി തിന്നുകയും ചെയ്തവന്റെ സല്‍ക്കര്‍മ്മങ്ങലെല്ലാം
അതിന്റെയാളുകള്‍ക്ക് നല്‍കുകയും നന്മാകളവസാനിച്ചാല്‍ അവരുടെ പാപങ്ങള്‍
എടുത്തു ഈ പാപിക്ക്‌ നല്‍കുകയും അവസാനമാവനെ നരകത്തിലേക്ക്
വലിച്ചെരിയപ്പെടുമെന്നു" നബി തിരുമേനി (സ്വ) നമ്മെ പഠിപ്പിക്കുന്നുണ്ട്.
അഹന്ത, അഹങ്കാരം, ബന്ധ വിചെദം, ഏഷണി, പരദൂഷണം തുടങ്ങിയ
ദുസ്സ്വെഭാവങ്ങളില്‍ നിന്നും വിശ്വാസികള്‍ അകന്നു നില്‍ക്കേണ്ടതുണ്ട്.
സല്സ്വെഭാവം ശീളിക്കുന്നതിന്നു നാം മുത്ത്‌ ഹബീബിനെ
മാതൃകയാക്കേണ്ടതുണ്ട്. അവിടത്തെ മാതൃകകള്‍ പഠിക്കുകയും അത് നമ്മുടെ
ജീവിതത്തില്‍ നാം പാലിക്കേണ്ടതുണ്ട്.
സജ്ജനഗലുമോതുള്ള സഹവാസം,   മഹദ്  വ്യക്തികളുടെ ജീവ ചരിത്രം
പടിക്കുന്നതിലൂടെയും ആരാധന മാനസിക സംതൃപ്തിയോടെ നിര്‍വ്വഹിക്കുകയും
ചെയ്യുന്നതിലൂടെ നല്ല സ്വെഭാവത്തിനു ഉടമകളാകാന്‍ സാധിക്കും.
സ്വെഹാബതിന്റെയും താബിഉകളുടെയും ചര്ത്രം നമ്മുടെ മക്കളെ പഠിപ്പിക്കേണ്ടത്
അനിവാര്യമാണ്. അതോടൊപ്പം നമുക്കും നമ്മുടെ മക്കള്‍ക്കും ഹിദായതിന്നു
വേണ്ടി പ്രാര്തിക്കണം.
അന്ത്യ നാളില്‍ തുലാസില്‍ ഖനം തൂങ്ങുന്ന സല്ക്കര്‍മ്മമാണ് സല്സ്വെഭാവം.
നബി തിരുമേനിയുടെ സ്വെഭാവം എന്തായിരുന്നു എന്ന് ചോദിച്ചപ്പോള്‍ ആഇശ ബീവി
പറഞ്ഞത് "ഖുരആന്‍" ആണെന്നാണ്‌.
ആയതിനാല്‍ നാം സല്സ്വെഭാവം ശീലിക്കുകയും അതനുസരിച്ചുള്ള ജീവിതം
കെട്ടിപ്പടുക്കുകയും ചെയ്യണം, അല്ലാഹു നമ്മെ നല്ല സ്വെഭാവത്തിനു
ഉടമകളാക്കി തരട്ടെ. ആമീന്‍.

2012, ജനുവരി 15, ഞായറാഴ്‌ച

ശുഭ്ര സാഗരം തീര്‍ത്ത് സഅദിയ സമ്മേളനം സമാപിച്ചു

കാസറഗോഡ്: വര്‍ദ്ധിച്ചു വരുന്ന സാമൂഹിക തിന്മകളെ ചെറുക്കാന്‍ മത പണ്ടിതന്മാര്‍ക്കൊപ്പം സമൂഹ നേതൃത്വവും കൈകൊര്‍ക്കനമെന്ന ആഹ്വാനത്തോടെ കാസറഗോഡ് ജാമിയ സഅദിയയുടെ 42 ആം വാര്‍ഷിക സനദ് ദാന മഹാ സമ്മേളനത്തിന് ആവേശോജ്ജ്വല സമാപനമായി. സഅദിയയും പരിസരവും ശുഭ്ര സാഗരത്തിലാഴ്ത്തിയ മഹാ സമ്മേളനത്തോടെയാണ് 5 ദിവസം നീണ്ടു നിന്ന പരിപാടികള്‍ക്ക് സമാപനമായത്. 

സമാപന സമ്മേളനം ദുബായ് മത കാര്യ വകുപ്പ് അസി: ഡ യരക്ടര്‍ ഡോ: ഉമര്‍ മുഹമ്മദ്‌ അഹ്മദ് അല്‍ ഖത്തീബ് ഉത്ഘാടനം ചെയ്തു. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിടന്റ്റ് സയ്യിദ് അബ്ദുല്‍ റഹിമാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. നൂറുല്‍ ഉലമ എം.എ.അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ സനദ് ദാന പ്രസംഗവും, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണവും, പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി സമാപന പ്രസംഗവും നടത്തി.

നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാലത്ത് തന്നെ സഅദിയ ലക്ഷ്യമാക്കി പ്രവര്‍ത്തകര്‍ ഒഴുകിയിരുന്നു. ഉദിനൂരില്‍ നിന്നും പ്രവര്‍ത്തകര്‍ പ്രത്യേക വാഹനത്തിലായിരുന്നു സമ്മേളനത്തിന് എത്തിയത്.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു

സദസ്സിന്റെ മുന്‍ നിര

ഉള്ളാല്‍ തങ്ങള്‍ സനദ് ദാനം നടത്തുന്നു

വേദിയില്‍ എം.എ ഉസ്താദ്

എ.ബി അബ്ദുള്ള മാസ്റര്‍ സുവനീര്‍ ഏറ്റു വാങ്ങുന്നു

സൌഹൃദ സംഗമത്തില്‍ എം.സി ഖമരുദ്ധീന്‍ സാഹിബ്

ഉദിനൂര്‍ ബ്ലോഗ് രണ്ടാം വാര്‍ഷികം വിപുലമായി ആഘോഷിക്കും

ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം രണ്ടാം വാര്‍ഷികം അതിവിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാന്‍ ഉദിനൂര്‍ ബ്ലോഗ്‌ എഡിറ്റര്‍മാരുടെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ തീരുമാനമായി. ഫെബ്രുവരിയില്‍ ഉദിനൂരില്‍ വെച്ച് നടത്തുന്ന ആഘോഷ പരിപാടിയില്‍ വിവിധ മീഡിയാ പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന സെമിനാര്‍, ഇസ്ലാമിക കലാ ആസ്വാദന വേദി, ബോധവല്‍ക്കരണം തുടങ്ങി വൈവിധ്യമായ പരിപാടികള്‍ ഉള്‍പ്പെടുത്തും.

കഴിഞ്ഞ വര്ഷം ജനുവരി അവസാനം ദുബായില്‍ വെച്ച് നടന്ന ഉദിനൂര്‍ ബ്ലോഗിന്റെ ഒന്നാം വാര്‍ഷികം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തികളുടെ സാന്നിധ്യത്താല്‍ ഏറെ ധന്യമായിരുന്നു. യു.എ.ഇ യിലുള്ള ഉദിനൂരിലെയും പരിസരങ്ങളിലെയും സ്ത്രീകളും, കുട്ടികളും, മുതിര്‍ന്നവരുമടക്കം ധന്യമായൊരു സദസ്സ് അന്നത്തെ പരിപാടിക്ക് സാകഷ്യം വഹിച്ചിരുന്നു.
 
 

2012, ജനുവരി 13, വെള്ളിയാഴ്‌ച

വെള്ളി നിലാവ്

നിയ്യത്ത്
ഹബീബായ നബി തിരുമേനി (സ) പറഞ്ഞു "കര്മ്മുങ്ങള്‍ നിയ്യത്തിനു അനുസരിച്ച് മാത്രമാകുന്നു" ഈ വചനത്തിന്റെ മഹത്വവും സ്ഥാനവും മഹാന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു മഹാന്‍ പറഞ്ഞു "ഈ ഹദീസ് ഇസ്ലാമിന്റെ മൂന്നില്‍ ഒരു ഭാഗമാണ്, എങ്ങനെയെന്നാല്‍ മനുഷ്യന്റെ കര്മ്മമങ്ങള്‍ ഹൃദയം, നാവ്, അവയവങ്ങള്‍ എന്നിവയിലൂടെയാണ് സംഭവിക്കുന്നത്‌. നിയ്യത് ആ മൂന്നു ഭാഗങ്ങളില്‍ ഒന്നും ഏറ്റവും പ്രഥമമായ കര്മ്മവുമാണ്‌"

ഇമാം ബുഖാരി (റ) പ്രസ്താവിച്ചു "നബി വചനങ്ങളില്‍ ഇതിനേക്കാള്‍ സമഗ്രവും ജ്ഞാന സമൃദ്ധവുമായ മറ്റൊന്നില്ല" (ഫത്ഹുല്‍ ബാരി) മറ്റൊരു പണ്ഡിതന്‍ പറഞ്ഞു "നിയ്യത്തിന്റെ ഹദീസ് എഴുപതു വിജ്ഞാന ശാഖകളില്‍ കടന്നു വരുന്നു"

തിരുമേനിയുടെ ഈ വചനം ഉദ്ധേശ ശുദ്ധിയുടെ പ്രാധാന്യത്തെയും മഹത്വത്തെയും വിശദീകരിച്ചു തരുന്നു. അല്ലാഹു പറയുന്നു "സദ്‌വൃത്തരായിക്കൊണ്ട് സര്വ്വാ ത്മനാ അല്ലാഹുവിനു കീഴ്പ്പെട്ടവനെക്കാള്‍ ഉല്കൃ ഷ്ട്ട്മായ ദീന്‍ കൈ കൊണ്ടവനാരുണ്ട്" (അന്നിസാഅ - 125 )
അല്ലാഹു വീണ്ടു പറയുന്നു "അവരാകട്ടെ, എകാഗ്ര ചിത്തരായി കീഴ്വണക്കം അല്ലാഹുവിന്നു മാത്രമാക്കിക്കൊണ്ട് അവന്നു ഇബാദത്ത് ചെയ്യാനും നമസ്ക്കാരം നില നിര്ത്താ നും സക്കാത്ത് നല്കാനുമാല്ലാതെ കല്പ്പിക്കപെട്ടിരുന്നില്ല, അതാകുന്നു ഏറ്റവും ശരിയും സാധുവുമായ ദീന്‍" (ഖുര്ആുന്‍)
ജീവിതത്തില്‍ ഒട്ടു മിക്ക രംഗങ്ങളിലും അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുന്നതിന്നായി ഓരോ മുസ്ലിമിന്നും ഈ നബിവചനം പ്രയോജനപ്പെടുത്താവുന്നതാണ്. കാരണം സാധാരണവും അനുവദനീയവുമായ പ്രവര്ത്തി കള്‍ ഉദ്ധേശ ശുദ്ദിയിലൂടെ ദൈവികാനുസരണവും ആരാധനയുമായി മാറും. മുസ്ലിമിന് അതിനു പ്രതിഫലവും ലഭിക്കും. അല്ലാഹുവിനു കീഴ്വണങ്ങുന്നതിന്നു ശക്തി നേടുകയെന്ന ഉധേഷത്തോടെ ആഹാരം കഴിക്കുകയോ ഉറങ്ങുകയോ ചെയ്‌താല്‍ അതിനു പ്രതിഫലമുണ്ട്. യാചനയില്‍ നിന്ന് രക്ഷപ്പെടണമെന്നും ഹലാലായ സമ്പാദ്യം വേണമെന്നും നാടിന്നും കുടുംബത്തിന്നും സേവനം ചെയ്യണമെന്നുമുള്ള ഉദ്ധേശത്തോടെ ജോലിക്കിരങ്ങിയാല്‍ അല്ലാഹുവില്‍ നിന്നും പ്രതിഫലം ലഭിക്കുന്നു. എന്നല്ല, മക്കളോടും ഭാര്യയോടും കുടുമ്പത്തിന്റെ ഭദ്രതയും സ്വൈര്യവും കാത്തു സൂക്ഷിക്കുന്നതിന്നായി നന്മയിലും സവ്മ്യതയിലും പെരുമാരുന്നതായാല്‍ അതിന്നും പ്രതിഫലം ലഭിക്കുന്നു, അല്ലാഹുവിന്റെ സാമിപ്യം കാംക്ഷിച്ചു ഭാര്യ ഭര്താവിനെയും കുടുംബത്തെയും അനുസരിക്കുകയും നന്നായി പെരുമാറുകയും ചെയ്‌താല്‍ അവള്ക്കും  പ്രതിഫലം ലഭിക്കുന്നു. സ്വന്തത്തിന്നും സമൂഹത്തിന്നും രാഷ്ട്രത്തിന്നും പ്രയോജനം ചെയ്യുന്നതിനു എന്ന ഉദ്ദേശ്യത്തോടെ വിദ്യ തേടുന്ന വിദ്യാര്ഥിയും പ്രതിഫലനാര്ഹാ നാകുന്നു. ഇതേ പോലെ ഡോക്ടര്മാിര്‍ , എന്ജിനീയര്മാര്‍ തുടങ്ങി എല്ലാ വിഭാഗം ആളുകള്ക്കും  അവരുടെ ഉദ്ദേശ്യം നന്നായാല്‍ അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുന്നു.
കര്മ്മ്ങ്ങളില്‍ നിയ്യത്തിനുള്ള പ്രാധാന്യം സ്വഹാബികള്‍ മനസ്സിലാക്കുകയും കര്മ്മാങ്ങളില്‍ ഉദ്ദേശ്യ ശുദ്ധി ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. മുആദ് ഇബ്നു ജബല്‍ (റ) പറയുന്നു "ഞാന്‍, എന്റെ ഉണര്‍ച്ചയില്‍ പ്രതിഫലം തേടുന്നത് പോലെ ഉറക്കത്തിലും പ്രതിഫലം തേടാറുണ്ടായിരുന്നു" (ബുഖാരി 4342 )
സദുദ്ധേശ്യങ്ങളിലൂടെ അല്ലാഹുവിന്റെ അടുപ്പം നെടാമെന്നത് അവന്‍ നമുക്ക് ചെയ്തു തന്ന ഒരനുഗ്രഹമാണ്‌. പുണ്യ കര്മ്മങ്ങളാല്‍ ജനങ്ങളുമായി ഇട പഴകുന്നതില്‍ ഉദ്ദേശ്യ ശുദ്ധി വരുത്തി കൊണ്ട് മനസ്സിനെ വളര്ത്തിയെടുക്കുവാന്‍ മനുഷ്യന്നു സാധിക്കും. അങ്ങിനെ പ്രതിഫലം നേടാനാകും. റസൂല്‍ തിരുമേനി (സ) പറഞ്ഞു" ഭൌതിക ജീവിതം നാല് തരാം മനുഷ്യരുടെതാണ്. ഒരു തരത്തിനു അല്ലാഹു സമ്പത്തും വിജ്ഞാനവും നല്കുന്നു, അവന്‍ അതില്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും കുടുമ്പ ബന്ധങ്ങള്‍ ചേര്ക്കുകയും അതില്‍ അല്ലാഹുവിനോട് കടപ്പാടുകളുണ്ടെന്നു മനസ്സിലാക്കുകയും ചെയ്യുന്നു. ഇതാണ് ഏറ്റവും ശ്രേഷ്ട്ടമായ പദവി. രണ്ടാമത്തെയാള്ക്ക് അല്ലാഹു അറിവ് നല്കുന്നു, സമ്പത്ത് നല്കു്ന്നില്ല, അയാളാകട്ടെ, ഉദ്ദേശ്യ ശുദ്ധി ഉള്ളവനാണ്, അവന്‍ പറയും. 'എനിക്ക് സമ്പത്തുണ്ടായിരുന്നുവെങ്കില് ഞാന്‍ ആദ്യത്തെ ആളെ പോലെ ചെയ്യുമായിരുന്നു" ഇയാള്‍ ആദ്യം പറഞ്ഞ ആളിന്റെ അതെ വിചാരത്തിലാണ്. എങ്കില്‍ അവരിരുവരുടെയും പ്രതിഫലം ഒരു പോലെ ആയിരിക്കും. മൂന്നമാത്തെയാള്ക്ക്  അല്ലാഹു സമ്പത്ത് നല്കുകന്നു, വിജ്ഞാനം നല്കിയിട്ടില്ല, അയാള്‍ തന്റെ ധനത്തില്‍ അറിവില്ലാതെ വിവേക രഹിതമായി കൈകാര്യം ചെയ്യുന്നു, അല്ലാഹുവിനെ സൂക്ഷിക്കുന്നില്ല, കുടുമ്പ ബന്ധം ചെര്ക്കുന്നുമില്ല, അല്ലാഹുവിന്നുള്ള അവകാശത്തെ കുറിച്ച് യാതൊരറിവുമില്ല, ഇയാള്‍ ഏറ്റവും നീചമായ പദവിയിലായിരിക്കും. നാലാമത്തെ ആള്ക്ക്  അല്ലാഹു ധനമോ ജ്ഞാനമോ നല്കു്ന്നില്ല, അയാള്‍ പറയും "എനിക്ക് സമ്പത്ത് ഉണ്ടായിരുന്നുവെങ്കില്‍ മൂന്നാമന്‍ ചെയ്യുന്ന പോലെ എല്ലാം ഞാനും ചെയ്യും" എന്നാല്‍ മൂന്നമാന്റെയും നാലാമാന്റെയും പാപം തുല്യമാകുന്നു" (തിര്മുമദി)

ഉദ്ദേശ്യ ശുദ്ധി കൈവരിച്ച ഒരു സമൂഹത്തിന്റെ നിര്മാ്ണത്തിന്നും അതിലൂടെ സല്ക്കര്മാങ്ങളാല്‍ ഭൂമിയെ അഭിവൃദ്ധി പ്പെടുത്താനും ഇസ്ലാം അങ്ങേയറ്റം ഊന്നല്‍ നല്കുന്നു, തിരുമേനി (സ) പറഞ്ഞു "അല്ലാഹു നന്മകളും തിന്മകളും രേഖപ്പെടുത്തുകയും അനന്തരം അത് വിശദീകരിക്കുകയും ചെയ്തു. ആരെങ്കിലും ഒരു നന്മക്കായി മുതിരുകയും എന്നിട്ട് അത് ചെയ്യാതിരിക്കുകയും ചെയ്‌താല്‍ അല്ലാഹു അവന്നൊരു നന്മ രേഖപ്പെടുത്തും, അവനതു കരുതുകയും പ്രാവര്തികമാക്കുകയും ചെയ്‌താല്‍ അതിനു പത്തു നന്മകള്‍ മുതല്‍ എഴുന്നൂറ് ഇരട്ടികളായും രേഖപ്പെടുത്തും, ഒരു തിന്മ ചെയ്യാനുധേഷിക്കുകയും എന്നാല്‍ അത് ചെയ്യാതിരിക്കുകയും ചെയ്‌താല്‍ അത് അല്ലാഹു നന്മയായി എഴുതി വെക്കും, തിന്മ ചെയ്യാനുധ്ഷിക്കുകയും അത് ചെയ്യുകയും ചെയ്‌താല്‍ അത് ഒരു തിന്മ മാത്രമായി അല്ലാഹു രേഖപ്പെടുത്തും " (മുസ്ലിം 207 )നന്മ ഉധേഷിക്കുന്നതിന്നു മാത്രം പ്രതിഫലം ലഭിക്കുന്നതും അത് പ്രവര്ത്തികക്കുമ്പോള്‍ നന്മ ഇരട്ടിക്കുന്നതും ശ്രദ്ധിക്കുക. 
സദുദ്ധേശത്തിന്റെ സദ്‌ ഫലങ്ങളില്പ്പെട്ട മറ്റൊന്നാണ് എന്തെങ്കിലും കാരണത്താല്‍ സല്കര്മ്മം നിന്നു പോയാലും ആദ്യം ചെയ്തതിന്റെ പ്രതിഫലം വിശ്വാസിക്ക് ലഭിച്ചു കൊണ്ടിരിക്കും. അനാഥ സംരക്ഷണം, അഗതി സംരക്ഷണം, ധര്മ്മം, രാത്രി നിസ്ക്കാരം മുതലായ സദ്‌ക്കര്മങ്ങള്‍ ഒരാള്‍ സാദാരണ ചെയ്തു പോരുകയും എന്നാല്‍ രോഗം പോലെയുള്ള കാരണത്താല്‍ അത് തുടരാന്‍ സാധിക്കാതെ വരികയും ചെയ്‌താല്‍ അവന്റെ നിയ്യതിന്റെ ഫലമായി കര്മ്മത്തിന്റെ പ്രതിഫലം അല്ലാഹു രേഖപ്പെടുതുന്നതായിരിക്കും. റസൂല്‍ തിരുമേനി (സ) പറഞ്ഞു " ഒരാള്‍ രോഗബാധിതനാവുകയോ യാത്ര പോവുകയോ ആണെങ്കില്‍ അവന്‍ ആരോഗ്യാവാനും സ്ഥിരവാസിയുമാകുമ്പോള്‍ ചെയ്യുന്ന പോലെയുള്ള പ്രതിഫലം അവന്നു രേഖപ്പെടുതപ്പെടുന്നതാകുന്നു. ഇത് പോലെ രാത്രി നമസ്ക്കരിക്കുമെന്നു കരുതി ഉറങ്ങാന്‍ കിടന്നവര്‍ രാവിലെ വരെ ഉറങ്ങിപ്പോയാലും പ്രതിഫലം ലഭിക്കും" (നസ്സാഇ - 1787 )
നിയ്യത്ത് നന്നാക്കുകയും ഉദ്ദേശ ശുദ്ധിയോടെ ഇബാദതുകളും മറ്റു പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ അല്ലാഹു നമുക്ക് തൌഫിഖ് നല്കട്ടെ. ആമീന്‍

സഅദിയ വാര്‍ഷികം ദുബായില്‍ ഐക്യദാര്‍ഡട്യ സമ്മേളനം

ദുബായ്: ജനുവരി 14 , 15 തിയ്യതികളില്‍ നടക്കുന്ന കാസര്‍ഗോഡ്‌ ജാമിയ സഅദിയ 42 ആം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ദുബായില്‍ വിപുലമായ ഐക്യദാര്‍ഡട്യ സമ്മേളനം സംഘടിപ്പിക്കുന്നു.

ഇന്ന് (വെള്ളി) മഗരിബ് നിസ്കാര ശേഷം  ദുബായ് ഖിസൈസിലുള്ള സഅദിയ സെന്റര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ വാഗ്മികളായ കെ.കെ.എം സഅദി അബൂദാബി, മുനീര്‍ ബാഖവി തുരുത്തി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

ഖിസൈസ് പോലീസ് സ്റെഷന് പിന്‍വശത്ത് ഹെല്‍ത്ത് സെന്ററിനു സമീപത്തുള്ള സ അ ദിയ സെന്റരിലേക്ക് പബ്ലിക് ബസ് നമ്പര്‍ 13 - 32 സി, 33 എന്നിവയിലോ ഖിസൈസ് മെട്രോ സ്റേഷന്‍ വഴിയോ എത്തിച്ചേരാവുന്നതാണ്.  

2012, ജനുവരി 11, ബുധനാഴ്‌ച

രോഗികള്‍ക്ക് ആശ്വാസമായി നേത്ര പരിശോധനാ ക്യാമ്പ്

ഉദിനൂര്‍: ബ്രദേഴ്സ്പരത്തിച്ചാലിന്റെയും, കാഞ്ഞങ്ങാട് അഹല്യ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തില്‍  നടന്ന നേത്ര പരിശോധനാ ക്യാമ്പ് ഉദിനൂരിലെയും പരിസര പ്രദേശങ്ങളിലെയും രോഗികള്‍ക്ക്  ഏറെ ആശ്വാസമായി.

കാലത്ത് 9 മണി മുതല്‍ ഉദിനൂര്‍ സുന്നി സെന്റര്‍ ഓടിറ്റൊരിയത്തില്‍ നടന്ന ക്യാമ്പില്‍ 175 ലധികം രോഗികള്‍ സംബന്ധിച്ചു. ക്യാമ്പ് 3 മണി വരെ നീണ്ടു നിന്നു. തെരഞ്ഞെടുത്ത 18 പേര്‍ക്ക് സൌജന്യ തിമിര ശസ്ത്ര ക്രിയ ലഭ്യമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുത്ത രോഗികള്‍ക്ക് സൌജന്യ നിരക്കില്‍ കണ്ണടയും ലഭ്യമാകും.

വിവിധ ഭാഗങ്ങളില്‍ നിന്നും വൃദ്ധ ജനങ്ങള്‍ അടക്കം പലരും ക്യാമ്പിനെത്തിയത് കണ്ടു നില്‍ക്കുന്നവര്‍ക്ക് ഏറെ പുതുമയുള്ള കാഴ്ചയായി. ചിലര്‍ മക്കളുടെയും, പേര മക്കളുടെയും കൈ പിടിച്ചായിരുന്നു  ക്യാമ്പിനു എത്തിയത്. രോഗികള്‍ക്കും, അവരുടെ ബന്ധുക്കള്‍ക്കും ആവശ്യമായ എല്ലാ ഒത്താശകളും ചെയ്യാന്‍ ബ്രദേഴ്സ് ക്ലബ് മെമ്പര്‍മാര്‍ സദാ ജാഗ രൂഗരായിരുന്നു. പ്രസിടന്റ്റ് എം.കെ മുനീര്‍, സെക്രട്ടറി എന്‍.നൌഫല്‍, കിഷോര്‍ കുമാര്‍, പ്രകാശന്‍, ഖലീഫ തുടങ്ങിയവര്‍ വിവിധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചു.

2012, ജനുവരി 10, ചൊവ്വാഴ്ച

ഉത്തരമേഖല ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

തൃക്കരിപ്പൂര്‍: ഐ.എ.എം.ഇ.സ്‌കൂള്‍ സഹോദയ കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂര്‍ മുജമ്മ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഉത്തരമേഖല ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു.ചെസ്സ് അക്കാദമി ഡയറക്ടര്‍ വി.വി.ബല്‍റാം ഉദ്ഘാടനം ചെയ്തു. കെ.ഹമീദ് അധ്യക്ഷനായി. ജാബിര്‍ സഖാഫി, എ.ബി.അബ്ദുള്ള, സി.അഷറഫ്, അബ്ദുള്‍ റഷീദ്, ഇസ്മയില്‍ സഅദി, എം.വി.പുഷ്പ, അബ്ദുള്‍ നാസര്‍ അമാനി എന്നിവര്‍ സംസാരിച്ചു.
                           
വിജയികള്‍: പെണ്‍കുട്ടികള്‍ (12 വയസ്സില്‍ താഴെ): 1.ഫാദിയ ഹാരിസ് (മട്ടൂല്‍ സഫ ഇംഗ്ലീഷ് സ്‌കൂള്‍). 2, ഖമറുന്നീസ കരിം (തൃക്കരിപ്പൂര്‍ മുജമ്മ ഇംഗ്ലീഷ് സ്‌കൂള്‍). ആണ്‍കുട്ടികള്‍ (12 വയസ്സിന് താഴെ): പി.വി.മുഹമ്മദ് റാഫി (ഉളിയില്‍ മജ്‌ലിസ് സ്‌കൂള്‍), പി.സുഹൈല്‍ (മാട്ടൂല്‍ സഫ സ്‌കൂള്‍). പെണ്‍കുട്ടികള്‍ (16 വയസ്സിന് താഴെ): 1, ശംസീറ ഷംസുദ്ദീന്‍ (തൃക്കരിപ്പൂര്‍ അല്‍മുജമ്മുല്‍ സ്‌കൂള്‍). 2, കെ.വി.പി.സാലിമ (മാട്ടൂല്‍ സഫ സ്‌കൂള്‍). ആണ്‍കുട്ടികള്‍ (16 വയസ്സിന് താഴെ): 1, മുസ്സഫര്‍ മുസ്തഫ (മാട്ടൂല്‍ സഫ സ്‌കൂള്‍). 2, ആഷിഫ് (ഉളിയില്‍ മജ്‌ലിസ് സ്‌കൂള്‍).