The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച

അല്ലാഹുവിന്റെ ദാസന്‍

അല്ലാഹുവിന്റെ അടിമകളെ അല്ലാഹു അവന്‍ വിശേഷിപ്പിക്കുന്നത്, അവര്‍ അഹന്തയോ ഔധത്യമോ കാണിക്കാതെ സൌമ്യരായും ശാന്തരായും നടക്കുന്നവരാകുന്നു എന്നാണ്. വിനയമെന്ന അത്യ്ല്‍ക്രിഷ്ട്ടമായ സ്വെഭാവ ഗുണം നമ്മുടെ സ്വെഭാവത്തെ തന്നെ മാറ്റി മറിക്കും. അല്ലാഹു ഖുര്‍ആനിലൂടെ പറഞ്ഞു "കരുണാമയനായ ദൈവത്തിന്റെ യതാര്‍ത്ഥ ദാസന്മാര്‍ ഭൂമിയില്‍ വിനീതരായി ചരിക്കുന്നവരാകുന്നു, അവിവേകികള്‍ അവരെ നേരിട്ടാല്‍ അവര്‍ "സലാം" പറയും. അവര്‍ തങ്ങളുടെ റബ്ബിന്‍റെ സമക്ഷത്തില്‍ പ്രണാമം ചെയ്യുന്നവരായും നില്‍ക്കുന്നവരായും രാത്രി കഴിച്ചു കൂട്ടുന്നവരാകുന്നു. 'ഞങ്ങളുടെ നാഥാ, നീ ഞങ്ങളെ നരകത്തില്‍ നരക ശിക്ഷയില്‍ നിന്ന് മോചിപ്പിക്കേണമേ, അതിലെ ശിക്ഷയോ വിട്ടു മാറാത്തതാകുന്നു. തീര്‍ച്ചയായും അത് അതിദുര്‍ഗമായ പാര്‍പ്പിടവും താവളവുമല്ലോ' എന്ന് പ്രാര്‍ഥിക്കുന്നവരുമാകുന്നു" മുത്ത്‌ ഹബീബ് (സ്വ) പറയുന്നു "ഒരാളും മറ്റൊരാളോട് അഹംഭാവം കാണിക്കുകയോ ഒരാളും മറ്റൊരാളെ ആക്രമിക്കുകയോ ചെയ്യാത്ത വിധം നിങ്ങള്‍ വിനയം ഉള്ളവരായിരിക്കണമെന്നു അല്ലാഹു എനിക്ക് സന്ദേശം നല്‍കിയിരിക്കുന്നു" മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "അല്ലാഹുവിന്നു വേണ്ടി ഒരാളും വിനയം കാണിച്ചിട്ടില്ല, അല്ലാഹു അവരെ അവനെ ഉയര്തിയിട്ടല്ലാതെ" 
 
ദൈവ ദാസന്മാരുടെ മറ്റൊരു സ്വെഭാവം അവിവേകികളില്‍ നിന്നും അവര്‍ മാറി നില്‍ക്കുന്നുവെന്നതാണ്, അത് തന്നെയായിരുന്നു പ്രവാചക തിരുമേനിയുടെ സ്വെഭാവവും. തന്നോട അവിവേകം കാണിച്ചവരോട് അവിടുന്ന് വിട്ടുവീഴ്ച ചെയ്തു, അല്ലാഹു ഇഷ്ട്ടപ്പെടുന്ന ഒരു സ്വെഭാവമാണ് വിവേകവും വിട്ടു വീഴ്ചയും. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "നിന്നില്‍ അല്ലാഹു ഇഷ്ട്ടപ്പെടുന്ന രണ്ടു സ്വഭാവങ്ങളുണ്ട്, വിവേകവും അവധാനതയും"

അല്ലാഹുവിന്റെ യദാര്‍ത്ഥ ദാസന്മാര്‍ അവന്നു ഇബാദത്ത് ചെയ്യുന്നതിന്ന് കൊതിക്കുകയും അവനുമായുമുള്ള സംഭാഷണത്തില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. അതിനാല്‍ അവര്‍ ജീവിത സുഖങ്ങള്‍ കയ്യോഴിക്കുകയും ഉറക്കമൊഴിക്കുകയും ചെയ്തു കൊണ്ട്, ജനങ്ങളെല്ലാം ഉറങ്ങിക്കിടക്കുമ്പോള് ഉണര്‍ന്നെഴുന്നേറ്റു നിന്ന് നമസ്ക്കരിക്കുകയും പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു "അവര്‍ തങ്ങളുടെ രബ്ബിന്റെ സമക്ഷതിങ്കല്‍ പ്രണാമം ചെയ്യുന്നവരായും നില്‍ക്കുന്നവരായും രാത്രി കഴിച്ചു കൂട്ടുന്നവരുമാണ്"‍

തങ്ങളുടെ നാഥനെ അനുസരിക്കുകയും അവനില്‍ ഭാരമെല്പ്പിക്കുകയും അവന്റെ ശിക്ഷയെ ഭയപ്പെടുകയും ചെയ്തു കൊണ്ട് പ്രതീക്ഷയോടും ആശങ്കയോടും കൂടി രാത്രി നമസ്ക്കരിച്ചും പ്രാര്തിച്ചും കഴിഞ്ഞു കൂടുന്നവര്‍ക്ക് മാത്രമാണ് ഭാഗ്യം.

അല്ലാഹുവിന്റെ അടിമകള്‍ ചെലവഴിക്കുന്നേടത്തു മിതത്വം പാലിക്കുന്നവരായിരിക്കും. അല്ലാഹു പറയുന്നു "ചിലവഴിക്കുമ്പോള്‍ ധൂര്‍ത്തടിക്കുകയോ ലുബ്ധാര്വുകയോ ചെയ്യാത്തവരുമാകുന്നു അവര്‍, പ്രത്യുത അവരുടെ ചിലവുകള്‍ ഈ രണ്ട് അറ്റങ്ങള്‍ക്കുമിടയില്‍ മിത സ്വെഭാവതിലുള്ളതായിരിക്കും" അതായതു ആവശ്യങ്ങല്‍ക്കപ്പുരം ചെലവു ചെയ്തു ധൂര്‍ത്ത് കാണിക്കുന്നവരോ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കാതെ പിശുക്ക് കാണിക്കുകയോ ചെയ്യുന്നവരായിരിക്കില്ല എന്ന് മുഫസ്സിറുകള്‍ വിശദീകരിച്ചിരിക്കുന്നു. അല്ലാഹുവിന്നു മാത്രം കീഴ്പ്പെട്ടു കൊണ്ട് അവന്റെ തൃപ്തി മാത്രം കാംക്ഷിച്ചു കൊണ്ട് മനുഷ്യന്റെ ആദരണീയതയെ കയ്യേറ്റം ചെയ്യാതിരിക്കുകയും നീച വൃത്തികളില്‍ നിന്നും അനീതികളില്‍ നിന്നും വിട്ടു നില്‍ക്കുകയും ശാരീരികാവയവങ്ങള്‍ സൂക്ഷിക്കുകയും വല്ല തെറ്റും ചെയ്തു പോയാല്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്ന ദൈവ ദാസന്മാരത്ര അവര്‍. അവരുടെ തെറ്റുകള്‍ മായ്ച്ചു അല്ലാഹു അവര്‍ക്ക് നന്മകള്‍ പകരമായി നല്‍കുന്നതായിരിക്കും. അള്ളാഹു പറയുന്നു "അല്ലാഹുവല്ലാത്ത ഒരു ദൈവത്തെയും അവര്‍ പ്രാര്തിക്കുകയില്ല, അല്ലാഹു ആദരിച്ച ഒരു ജീവനെയും അന്ന്യായമായി നശിപ്പിക്കുകയില്ല, വ്യഭിജരിക്കുകയുമില്ല, ഈ കൃത്യങ്ങള്‍ ചെയ്യുന്നവനാരോ അവന്‍ തന്റെ പാപ ഫലം അനുഭവിക്കുക തന്നെ ചെയ്യും, പുനരുഥാന നാളില്‍ അവന്നു ഇരട്ടി ശിക്ഷ നല്കപ്പെടുന്നതാകുന്നു, നിന്ദ്യനായി അതില്‍ നിത്യ വാസം ചെയ്യുന്നതുമാകുന്നു, പശ്ചാത്തപിക്കുകയും സത്യാ വിശ്വാസം കൈ ക്കൊണ്ട് സല്‍ ക്കര്‍മ്മങ്ങളിലെര്ര്പെടുകയും ചെയ്തവനൊഴിച്ചു, അത്തരമാളുകളുടെ തിന്മകളെ അല്ലാഹു സല്ക്കര്‍മ്മാങ്ങളാക്കി മാറ്റി ക്കൊടുക്കുന്നതാകുന്നു, അവനോ ഏറെ മാപ്പരുളുന്നവനും ദയാ പരനുമല്ലോ" ആയതിനാല്‍ തവ്വ ചെയ്തു മടങ്ങുക നാം.

സത്യാ വിരുദ്ധമായത് വര്‍ജ്ജിക്കുകയെന്നതും ദൈവ ദാസന്മാരുടെ വിശേഷണമത്രെ. അല്ലാഹു പറയുന്നു "സത്യാ വിരുദ്ധമായതിന്നു സാക്ഷ്യം വഹിക്കാത്തവരുമാകുന്നു അവര്‍" അവകാശ ധ്വംസനത്തിന്നു വഴി വെക്കുന്നതിന്നാല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്പെടുതിയിരിക്കുന്നു കള്ളാ സാക്ഷ്യം. അപ്രകാരം തന്നെ അനാവശ്യ കാര്യങ്ങളില്‍ നിന്നും മാന്യമായി ഒഴിഞ്ഞു മാരുന്നവരുമാണ് ദൈവിക ദാസന്മാര്‍.

സഹോദരനമാരെ.....
അതിനാല്‍ നമ്മുടെ ജീവിതം നന്നാക്കി അല്ലാഹു ഇഷ്ട്ടപ്പെടുന്ന നല്ല അടിമകളായി മാറാന്‍ നാം തയ്യാറാവുക. അല്ലാഹു നമ്മെ വിജയികളില്‍ ഉള്ള്പെടുത്തട്ടെ. ആമീന്‍.

സ്വെല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വെല്ലല്ലാഹു അലൈഹി വസല്ലം.

തയ്യാറാക്കിയത്: സയ്യിദ് ഹുസൈന്‍ തങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ