The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, മാർച്ച് 30, വെള്ളിയാഴ്‌ച

വെള്ളി നിലാവ് - തഖ്‌വ: ഉത്തമ വഴിയടയാളം

ലോകമെമ്പാടുമുള്ള മുഴുവന്‍ സമൂഹത്തിന്നും അല്ലാഹു നല്കു്ന്ന ഉപദേശമാണ് തഖ്‌വ എന്നത്. അല്ലാഹു പറയുന്നു "നിങ്ങള്ക്കും നിങ്ങള്ക്ക് മുമ്പ് വേദഗ്രന്ഥം നല്കപ്പെട്ടവര്ക്കും‌ അല്ലാഹുവേ സൂക്ഷിച്ചു ജീവിക്കയെന്ന ഉപദേശം നാം നല്കിനയിരിക്കുന്നു" (4 : 131 ) മുത്ത്‌ ഹബീബ് (സ്വ) സഹാബിമാരെ "നിങ്ങള്‍ അല്ലാഹുവേ സൂക്ഷിച്ചു ജീവിക്കുവിന്‍" എന്ന് എപ്പോഴും ഉപദേശിക്കാറുണ്ടായിരുന്നു. "തഖ്‌വ" ഈമാന്റെ ഉന്നത പദവിയിലും നന്മകളുടെ സാകല്ല്യവുമാകുന്നു. മനുഷ്യന്‍ ഭയപ്പെടുന്നതില്‍ നിന്നു, തന്നെ സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന ഹൃദയാവബോധം അതാണ്‌ തഖ്‌വ. അല്ലാഹുവിന്റെ കോപത്തില്‍ നിന്നും മനുഷ്യനെ തടയുന്ന രക്ഷാ കവചമാണത്. അല്ലാഹിവിന്റെ ശാസനകളെ അംഗീകരിക്കാനും നിരോധനങ്ങളെ വെടിയാനുമത് പ്രേരണ നല്കുന്നു.

അബൂ മസൂദ് (റ) വിനോട് തഖവയെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് "അല്ലാഹുവേ ധിക്കരിക്കതിരിക്കുകയും അവനെ മറക്കാതിരിക്കുകയും അവനെ സ്മരിക്കുകയും അവനോടു നന്ദി കാണിക്കുകയും ചെയ്യുക"യെന്നാണ്.
ഉമര്‍ ഇബ്നു അബ്ദുല്‍ അസീസ്‌ (റ) തഖവയെ കുറിച്ച് പറഞ്ഞത് "പകലില്‍ നോമ്പനുഷ്ടിച്ചത് കൊണ്ടോ രാത്രി നമസ്ക്കരിച്ചത് കൊണ്ടോ ഇവ രണ്ടും ഇട കലര്ത്തി അനുഷ്ടിച്ചത് കൊണ്ടോ ലഭിക്കുന്നതല്ല യഥാര്ത്ഥ തഖ്‌വ. മറിച്ചു അല്ലാഹുവിന്റെ കല്പ്പ നകളനുഷ്ടിക്കുകയും നിഷിദ്ധങ്ങള്‍ വെടിയുകയും ചെയ്യുകയും മൂലം ഉണ്ടാകുന്നതാണ് തഖ്‌വ"

തന്റെ നാഥനെ അടക്കത്തിലും ചലനത്തിലും ഒരു പോലെ സൂക്ഷിക്കുന്നതിലൂടെയാണ് ധര്മാനിഷ്ട്ടയില് എത്താനാകുക. അപ്പോള്‍ ‍അല്ലാഹുവിന്റെ കല്ല്പ്പനകളെ നിറവേറ്റുന്നവനായും നിരോധിച്ച കാര്യങ്ങള്‍ വെടിയുന്നവനായും നമ്മെ അല്ലാഹുവിനു കണ്ടെത്താനാകും. മനുഷ്യന്‍ ചിലപ്പോള്‍ അല്ലാഹുവെ മറക്കുകയും അവന്റെ കല്ല്പ്പനകള്‍ ശിരസ്സാവഹിക്കുന്നതില് അശ്രദ്ധനാവുകയും ചെയ്യുക വഴി നിരോധിച്ചവ ചെയ്യുകയും പാപങ്ങളില്‍ പതിക്കാന്‍ ഇടവരികയും ചെയ്യുന്നു. 


അല്ലാഹുവെ ഓര്ക്കാ നിടയായാല്‍ അവന്‍ ‍ സൂക്ഷ്മത പാലിക്കുകയും തഖവയിലേക്ക് മടങ്ങുകയും ചെയ്യുന്നു. അല്ലാഹു ഓര്മിപ്പിക്കുന്നു "തീര്ച്ചംയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ധുര്ബോധനങ്ങളും ബാധിച്ചാല്‍ അവര്ക്ക് (അല്ലാഹുവെ പറ്റി) ഓര്മ്മന തരുന്നതാണ്. അപ്പോഴതാ അവര്‍ ഉള്‍ക്കാഴ്ച ഉള്ളവരാകുന്നു" അത് കൊണ്ട് തന്നെ തഖ്‌വ ഒരു അടിമയെ സംബന്ധിച്ചിടത്തോളം പാപത്തില്‍ നിന്നും അവനെ തടയുന്ന വേലിയാകുന്നു.

സംശയാസ്പദവും അവ്യക്തവുമായ കാര്യങ്ങള്‍ വെടിയുകയും സൂക്ഷമത പുലര്ത്തുകയും ചെയ്യുക എന്നതും തഖ്‌വ കരഗതമാകാന്‍ ഉതകുന്ന മാര്ഗെമാകുന്നു. മുത്ത്‌ ഹബീബ് (സ്വ) പഠിപ്പിച്ചു "പാപത്തില്‍ പെട്ട് പോകുന്നത് ഭയന്നു പാപരഹിതമായത് പോലും ഉപേക്ഷിക്കുവോളം ഒരടിമക്കും സൂക്ഷ്മാലുക്കളുടെ ഗണത്തില്‍ പെടുക സാധ്യമല്ല"

സൂക്ഷമതാ ബോധത്തെ സാധൂകരിക്കുന്ന സുപ്രധാന സംഗതിയത്രേ സത്യ സന്ധതയും നിഷ്ക്കളങ്കതയും. അല്ലാഹുവിന്റെ കാര്യത്തിലും ജനങളുടെ വിഷയത്തിലും ഇത് ബാധകമാണ്. അല്ലാഹു പഠിപ്പിക്കുന്നു "സത്യം കൊണ്ട് വരികയും അതില്‍ വിശ്വസിക്കുകയും ചെയ്തവര്‍ ആരോ, അവര്‍ തന്നെയാകുന്നു സൂക്ഷ്മത പാലിച്ചവര്‍"

ഹൃദയത്തില്‍ തഖ്‌വയുന്ടെന്കിലെ അത് വാക്കിലും പ്രവൃത്തിയിലും പ്രത്യ്ക്ഷമാകൂ. അത് മുഖേന ഏതു കാര്യത്തിലും അല്ലാഹു അവനു രക്ഷാ മാര്ഗം നല്കുകയും ചെയ്യുന്നുവെന്നത് ധര്മ നിഷ്ട്ടയുടെ സദ്‌ഫലങ്ങളില്‍ പെട്ടതാകുന്നു.

വിഷമാവസ്ഥയില്‍ നിന്നും മോചനം, ഉപജീവന ലഭ്യത, അനുഗ്രഹ വര്ഷം, ഇഹ പര വിജയം, സന്തുഷ്ട്ടകരവും ദുഖ രഹിതവുമായ ജീവിതം, പാരത്രിക പ്രതിഫലം ഇവയെല്ലാം തഖ്‌വയുടെ സദ്‌ ഫലങ്ങളായി വിശുദ്ധ ഖുറാന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.

"തഖ്‌വയുള്ളവരെ അല്ലാഹു ഇഷ്ട്ടപ്പെടുന്നു" എന്ന് വിശുദ്ധ ഖുറാനില്‍ കാണാം. ശക്തനായ രാജവിങ്കല്‍, ഉദ്യാനങ്ങളിലും അരുവികളിലുമായി അവര്‍ സന്തോഷിക്കും.
പാരത്രിക ജീവിതത്തിലേക്കുള്ള ഉത്തമ പാഥേയമായ തഖ്‌വ ജീവിതത്തില്‍ പുലര്തുന്നതിനാവശ്യമായ ജീവിത ചിട്ടകള്‍ നാം പരിശീലിക്കെണ്ടതുണ്ട്. സംത്രിപ്തിയുള്ള ജീവിതത്തിന്നു അത് അനിവാര്യവുമാണ്‌. അല്ലാഹു നമ്മെ വിജയികളില്‍ ഉള്ള്പ്പെടുത്തട്ടെ. ആമീന്‍.
സ്വെല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വെല്ലല്ലാഹു അലൈഹി വസല്ലം.

തയ്യാറാക്കിയത്: സയ്യിദ് ഹുസൈന്‍ തങ്ങള്‍  

2012, മാർച്ച് 24, ശനിയാഴ്‌ച

ഉജ്ജ്വല വിജയവുമായി സോക്കര്‍ ദുബായ്

ദുബായ്: പ്രവാസ ഭൂമിയിലെ ഉദിനൂരിന്റെ സ്വപ്ന ടീമായ സോക്കര്‍ ദുബായ് ഉജ്ജ്വല വിജയവുമായി നാടിന്റെ അഭിമാനമായി. വെള്ളിയാഴ്ച ദുബായ് ഖിസൈസ് എത്തിസലാത്ത് അക്കദമി സ്റ്റേഡിയത്തില്‍ അല്‍ ശാബ് ഇന്ത്യന്‍ ക്ലബ് സംഘടിപ്പിച്ച യു.എ.ഇ തല ഫുട്ബോള്‍ മത്സരത്തില്‍ വമ്പന്മാരെ തകര്‍ത്ത് ഉദിനൂര്‍ ടീം ക്വാര്‍ട്ടര്‍ഫൈനല്‍ വരെ എത്തി.

കഴിഞ്ഞ ടൂര്‍ണ്ണമെന്റില്‍ നിന്നും വിഭിന്നമായി ടീം ഘടനയിലും, തന്ത്രങ്ങളിലും കാതലായ മാറ്റവുമായിട്ടായിരുന്നു ഇത്തവണ സോക്കര്‍ ദുബായ് ഇറങ്ങിയത്‌. മുന്നേറ്റ നിരയിലും പ്രതിരോധ നിരയിലും ഉദിനൂരിന്റെ മക്കള്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. പ്രാഥമിക റൌണ്ടില്‍ ഉദിനൂരിന്റെ അബ്ദു നേടിയ വിജയ ഗോള്‍ ടൂര്‍ണ്ണമെന്റിലെ തന്നെ ഒന്നാം തരം ഗോളായിരുന്നു. മധ്യ നിരയില്‍ നിന്നും ആബിദ് ആയിരുന്നു അബ്ദുവിന് പാസ് നല്‍കിയിരുന്നത്.

ക്വാര്‍ട്ടറില്‍ കരുത്തരും ഈ വര്‍ഷത്തെ ചാമ്പ്യന്മാരുമായ  വി  7 അബൂദാബിയെ അവസാന വിസില്‍ വരെ വിറപ്പിച്ചു വിടാന്‍ ടീമിന് സാധിച്ചു. പക്ഷെ മത്സരത്തിനിടെ ഉദിനൂരിന്റെ ഗോള്‍കീപ്പര്‍ റഫീഖിന് തോളെല്ലിന് പരിക്കേറ്റത് ടീമിന് തോല്‍വിയിലേക്ക് വഴിയൊരുക്കി. ഉടന്‍ തന്നെ റഫീഖിനെ ദുബായ് റാഷിദ് ഹോസ്പിറ്റലില്‍ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. റഫീഖിന്റെ പരിക്ക് സാരമുള്ളതല്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. വി 7 മായുള്ള ഉദിനൂരിന്റെ പോരാട്ടത്തെ അവിശ്വസനീയമെന്നായിരുന്നു പല ഫുട്ബോള്‍ വിദഗ്ദ്ധരും വിലയിരുത്തിയത്.

ഉടിനൂരിനു വേണ്ടി ടി.പി.ശുഹൈബ്, ടി.സി ആബിദ്, ടി.പി.ജുനൈദ്, പി.ശുഹൈബ്, അബ്ദു, റാസിക്ക്, എ.കെ.റാഷിദ്, സിദ്ധീക്ക്, ഷഫീഖ്, മമ്മി, റഫീഖ് തുടങ്ങിയവര്‍ ഗ്രൌണ്ടിലിറങ്ങി.

അതെ സമയം മത്സരത്തോടനുബന്ധിച്ചു നടന്ന നറുക്കെടുപ്പില്‍ ജുനൈദിന് നിനച്ചിരിക്കാതെ ഒരു മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചു.

2012, മാർച്ച് 23, വെള്ളിയാഴ്‌ച

വെള്ളി നിലാവ് - കുടുംബം

കുടുംബ സംവിധാനത്തെ കുറിച്ച് ഇസ്‌ലാം വളരെയേറെ പ്രാധാന്യത്തോടെയാണ് ഇസ്‌ലാം നോക്കി കാണുന്നത്. വിശുദ്ധ ഖുര്ആാന്‍ ഈ ആശയം വിശദമാക്കുകയും അല്ലാഹുവിന്റെ മഹത്തായ ഒരു അനുഗ്രഹമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു "നിങ്ങള്ക്ക് നിങ്ങളില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കി തന്നവന്‍ അല്ലാഹുവാകുന്നു, ആ ഇണകളിലൂടെ പുത്രാ പ്രൌത്തന്മാരെ പ്രദാനം ചെയ്തതും അവന്‍ തന്നെ".

സ്വെന്തം ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കുകയും ചുമതലകള്‍ നിര്വ്ഹിക്കുകയും മൂല്യങ്ങളും പാരമ്പര്യങ്ങളും കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ഭദ്രവും സുസ്ഥിരവുമായ ഒരു നല്ല കുടുംബമാണ് സമൂഹത്തിനു വേണ്ടത്. മാതാപിതാക്കളുടെ ഉത്തരവാദിത്വമാണത്. അവര്‍ സ്വസന്താനങ്ങള്ക്ക് ഉത്തമ മാതൃകകള്‍ ആകുന്നതു എത്ര സുന്ദരമായിരിക്കും. കാരണം മാതാ പിതാക്കളുടെ സ്വഭാവ ഗുണങ്ങളുടെ ദര്പ്പണമാണ് സന്താനങ്ങള്‍. അവരില്‍ മാതാധ്യാപനങ്ങളും സ്വഭാവ മൂല്യങ്ങളും രൂപപ്പെടുത്തിയെടുത്തു ശരിയായ വിധത്തില്‍ വളര്ത്തു കയാണെങ്കില്‍ അതിലൂടെ അല്ലാഹുവിനെ തൃപ്ത്തിപ്പെടുത്തുകയും സ്വന്തത്തിന്നു തന്നെ പ്രയോജനം ചെയ്യുകയും സാമൂഹ്യ പുരോഗതിയില്‍ പങ്കു വഹിക്കുകയും ചെയ്യാന്‍ കഴിയുന്ന നല്ലവരാക്കി മാറ്റാന്‍ കഴിയും. പ്രവാചകന്മാര്‍ തങ്ങളുടെ മക്കളെ വളര്ത്തി യിരുന്ന കാര്യങ്ങള്‍ വിശുദ്ധ ഗ്രന്ഥം പറയുന്നുണ്ട്. സൂറത്തുല്‍ ബഖരയിലെ 132 സൂക്തം ഇബ്രാഹിം (അ) ന്റെ വഴി നമുക്ക് പറഞ്ഞു തരുന്നുണ്ട്.

ശരിയായ മാര്ഗ( നിര്ദേനശങ്ങള്‍ നല്കി കുട്ടികളെ സംരക്ഷിക്കുകയും നല്ല കൂട്ടുകാരെ തെരഞ്ഞെടുക്കുന്നതിന്നു സഹായിക്കുകയും ചെയ്യേണ്ടത് മാതാ പിതാക്കളുടെ കടമയാണ്. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "മനുഷ്യന്‍ തന്റെ സ്നേഹിതന്റെ ജീവിത രീതിയിലായിരിക്കും, അത് കൊണ്ട് നിങ്ങലോരോരുത്തരും ആരുമായിട്ടാണ് താന്‍ കൂട്ട് ചേരുന്നതെന്ന് ശ്രദ്ധിക്കട്ടെ" (അബൂ ദാവൂദ്).

കുറച്ചു സമയം മക്കളുമൊത്തിരിക്കുകയും അവരുമായി സംഭാഷണം നടത്തുകയും ചെയ്യുന്നത് അവരുടെ ചിന്തകളും കഴിവുകളും പോഷിപ്പിക്കുകയും സംസ്ക്കാരത്തെ രൂപപ്പെടുത്തിയെടുക്കാനും തെറ്റുകള്‍ തിരുത്തിക്കാനും സാധിക്കും. ജോലി ഭാരമോ ജീവിത പ്രയാസങ്ങളോ അതിനു തടസ്സമായിക്കൂടാ. കുടുംബത്തിന്റെ സുസ്ഥിരതയും സവ്ഭാഗ്യവും കാത്തു സൂക്ഷിക്കുന്നതിന്നുള്ള മൌലിക തത്വങ്ങള്‍ വിശുദ്ധ ഖുര്ആുന്‍ വിവരിച്ചു തന്നിട്ടുണ്ട്. അതിലൊന്ന് കുടുംബാങ്ങങ്ങള്ക്കി ടയില്‍ പരസ്പ്പര ബഹുമാനവും രണ്ജിപ്പും നിലനില്ക്കനണമെന്നതാണ്. ഭര്ത്താരവ് ഭാര്യയെ ബഹുമാനിക്കുകയും അവളോട്‌ നല്ല നിലയില്‍ സഹവസിക്കുകയും വേണം. അല്ലാഹു പറയുന്നു "നിങ്ങള്‍ അവരോടു മാന്യമായി സഹവര്ത്തിഭക്കേണ്ടതാകുന്നു. ഭാര്യ തിരിച്ചും. അവള്‍ ഭര്ത്തായവിനെ ആദരിക്കുകയും അനുസരിക്കുകയും ബാധ്യതകള്‍ നിര്വതഹിക്കുകയും വേണം. അല്ലാഹു പറഞ്ഞു "സ്ത്രീകള്ക്ക്  ന്യായമായ അവകാശങ്ങളുണ്ട്, പുരുഷന്മാര്ക്ക്് അവരുടെ മേല്‍ അവകാശമുള്ളത് പോലെ തന്നെ. എന്നാല്‍ പുരുഷന്മാര്ക്ക് അവരുടെ മേല്‍ ഒരു സ്ഥാനവുമുണ്ട്"

അതുപോലെ ചെറിയവരെ കാരുണ്യത്തോടെ പെരുമാറാനും വലിയവരോട് ബഹുമാനിക്കാനും മുത്ത്‌ ഹബീബ് (സ്വ) പറയുന്നുണ്ട് "ചെറിയവനോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പെട്ടവനല്ല"
കുടുംബ ഭദ്രതയുടെ അടിസ്ഥാന തത്വങ്ങളില്‍ പെട്ട മറ്റൊന്ന് കുടുംബത്തിലെ അംഗങ്ങള്‍ തമ്മിലുള്ള സംസാരങ്ങള്ക്ക്  നല്ല വാക്കുകള്‍ ഉപയോഗിക്കുക എന്നതാണ്. അത് ഹൃദയങ്ങളെ വശീകരിക്കുകയും അത്തരം വാക്കുകള്‍ ഉപയോഗിച്ചയാലെ തൃപ്തിപ്പെടുത്താനുള്ള ത്വര മറ്റുള്ളവരില്‍ ഉളവാക്കുകയും ചെയ്യും. ഭര്ത്താ്വ് മട്ടുല്ലവരിലെക്കാളുപരി ഭാര്യയില്‍ നിന്ന് നല്ല വാക്ക് കേള്ക്ക്നാഗ്രഹിക്കുന്നു. അത് പോലെ ഭാര്യ തന്റെ ഭര്ത്താ വില്‍ നിന്നും നല്ല വാക്ക് പ്രതീക്ഷിക്കുന്നു. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "നല്ല വാക്ക് ധര്മപമാകുന്നു"
കുട്ടികളുടെ സാനിധ്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള് ‍പ്രകടിപ്പിക്കാനോ അവ ചര്ച്ചാ ചെയ്യാനോ ഉള്ള വേദിയായി വീട് മാറാതിരിക്കാന്‍ നാം വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്.

വളരെ യുക്തിയോടെയും അവധാനതയോടെയും ധീരതയോടെയും കൂടി പ്രതിസന്ധികളെ നേരിടാന്‍ കഴിയുന്ന കുടുംബമാണ് സന്തുഷ്ട്ട കുടുംബം. അത് പോലെ ഭിന്നതകള്‍ ഭാവനങ്ങള്ക്കു ള്ളില്‍ തന്നെ പരിഹൃതമാവണം. വീട്ടിലെ രഹസ്യങ്ങള്‍ പുറം ലോകത്തേക്ക് പ്രചരിപ്പിക്കുന്നതും ഭിന്നതകള്‍ ആളിക്കത്തിക്കുകയും പരിഹാരം അസാധ്യമാക്കുകയും ചെയ്യും. വീട്ടിനകത്ത് യുക്തി ദീക്ഷയോടെ പെരുമാറുവാന്‍ മുത്ത്‌ ഹബീബ് (സ്വ) നിര്ദേുശിച്ചിട്ടുണ്ട്. കുടുംബങ്ങള്ക്കിംടയില്‍ ഭിന്നത രൂപപ്പെട്ടാല്‍ മാന്യമായ നിലയില്‍ സംസാരിച്ചു പരിഹാരം കാണുകയാണ് വേണ്ടത്. ഉമര്‍ ബിന്‍ അബ്ദുല്ലാഹ് (റ) എന്നവരില്‍ നിന്നും ഉദ്ധരിക്കുന്നു "ഞാന്‍ മുത്ത്‌ ഹബീബ് (സ്വ) അടുത്തു ചെന്ന് ചോദിച്ചു, "തിരുദൂതരെ! എന്താണ് ഇസ്ലാം?" അവിടുന്ന് പറഞ്ഞു തന്നു " നല്ല സംസാരം"

കുടുംബ ഭദ്രത കാത്തു സൂക്ഷിക്കുകയും അംഗങ്ങള്ക്കിചടയില്‍ മമതയും യോജിപ്പും നിലനിര്ത്തു കയും ചെയ്യുന്ന മറ്റൊരു കാര്യം മാതാപിതാക്കളെ അനുസരിക്കുകയും അവര്ക്ക്  പുണ്യം ചെയ്യുകയും ചെയ്യുക എന്നതാണ്. പുണ്യം ചെയ്യല്‍ ബഹുമാനത്തിന്റെയും മുകളിലുള്ള ഒരു സംഗതിയാണ്. തനിക്കു നന്ദി കാണിക്കുന്നതിനോട് ചേര്ത്താ ണ് മാതാ പിതാക്കള്ക്ക്  നന്ദി കാണിക്കുന്നതിനെ അല്ലാഹു പരാമര്ശി‍ച്ചത്. അല്ലാഹു പറഞ്ഞു "മാതാ പിതാക്കലോടുള്ള ബാധ്യത നിര്വ്ഹിക്കണമെന്നു മനുഷ്യനോടു നാം ഊന്നി ഉപദേശിച്ചിട്ടുണ്ട്, അവന്റെ മാതാവ് അവശതക്ക് അവശത സഹിച്ചു കൊണ്ട് അവനെ ഗര്ഭംെ ചുമന്നത്. രണ്ടു വര്ഷം അവന്നു മുലയൂട്ടുന്നതില്‍ കഴിഞ്ഞു, (അതിനാല്‍ നാമവനെ ഉപദേശിച്ചു) എന്നോട് നന്ദി കാണിക്കുക, നിന്റെ മാതാ പിതാക്കളോടും നന്ദി കാണിക്കുക"
മാതാ പിതാക്കള്ക്ക്ക നന്മ ചെയ്യാന്‍ കല്പ്പിച്ചതോടൊപ്പം തന്നെ ഇസ്ലാം മാതാവിന്നു പ്രതെയ്കമായ ഒരു പദവി നല്കു്കയും പുണ്യത്തിനു മൂന്നില്‍ രണ്ടു ഭാഗം അവര്ക്കാായി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബത്തിന്റെ സുസ്ഥിരതയില്‍ മാതാവിന്നുള്ള പങ്കു കാരണമാണത്. മാതാവ് കുടുംബത്തിന്റെ നേടും തൂണാണ്. സഹോദരന്മാര്‍ പരസ്പരം ഭിന്നിക്കുംപോള്‍ മാതാവിലാണവര് ഒന്നിക്കുന്നത്. തങ്ങള്ക്കുന ‍വല്ല പ്രയാസങ്ങളും നേരിടുമ്പോള്‍ മാതാവിലാണവര് അഭയം തേടുന്നത്. വ്യക്തികളെ വാര്ത്തെേടുക്കുന്നതും തലമുറകളെ വളര്തിയെടുക്കുന്നതും മാതാവാണ്. അവരുടെ ഈ വലിയ മഹത്വം കാരണമാണ് അവരെ ‍തൃപ്തിപ്പെടുത്തുന്നതിന്നു പകരമായി സ്വര്ഗ്ഗംു അല്ലാഹു നിശ്ചയിട്ടുള്ളത്. തന്നോടെ അഭിപ്രായം ആരാഞ്ഞു വന്ന അനുയായിയോട് മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞത് തന്റെ മാതാവിന്റെ കാല്ക്കുല്‍ കഴിഞ്ഞു കൂടാനും അവരെ ആദരിക്കുകയും തൃപ്തിപ്പെടുത്തുകയും അവരെ സേവിക്കുവാന്‍ പരമാവധി പരിശ്രമിക്കുകയും ചെയ്യുവാനുമാണ്. മുത്ത്‌ ഹബീബ് പറഞ്ഞു "നീ അവരുടെ കാല്ക്കുല്‍ കഴിഞ്ഞു കൂടുക, കാരണം അവിടെയാണ് സ്വെര്ഗ്ഗം"

മാതാപിതാക്കളുടെ പൊരുത്തം സമ്പാദിക്കുന്ന മക്കലാക്കി അല്ലാഹു നമ്മെ സ്വീകരിക്കട്ടെ. നല്ല കുടുംബ ബന്ധം സൃഷ്ട്ടിക്കാനും നല്ല മക്കളെ വാര്തെടുക്കാനും അല്ലാഹു നമുക്ക് ഉത്തക്കം ചെയ്യട്ടെ. ആമീന്‍.
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം. 

തയ്യാറാക്കിയത്; സയ്യിദ് ഹുസൈന്‍ തങ്ങള്‍.  

2012, മാർച്ച് 21, ബുധനാഴ്‌ച

അനൂപിന്റെ ഉജ്ജ്വല വിജയം: നാടെങ്ങും ആഹ്ലാദ പ്രകടനം

പിറവം: കൊച്ചി: പിറവത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥി അനൂപ് ജേക്കബ് 12,070 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അത്യുജ്ജ്വല വിജയം നേടിയതില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ എങ്ങും ആഹ്ലാദ പ്രകടനം നടത്തി. സംസ്ഥാന സര്‍ക്കാറിന്റെ ഹിതപരിശോധനയെന്ന് ഇരു മുന്നണികളും പരസ്യമായി പ്രഖ്യാപിച്ച് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ പിറവത്തിന്റെ മനസ്സ് യു.ഡി.എഫിന് ഒപ്പം.

അനൂപിന്റെ വിജയം ഇടതുമുന്നണിയുടെ കണക്കു കൂട്ടലുകളെല്ലാം തെറ്റിക്കുന്നതായിരുന്നു. ഒരു വേള യു.ഡി.എഫ് പോലും ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. അത്യുജ്ജലമായ വിജയത്തില്‍ യു.ഡി.എഫ് അണികള്‍ ഇന്നലെ സംസ്ഥാനത്താകെ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തി. തൃക്കരിപ്പൂരില്‍ കൊണ്ഗ്രസ്സും, മുസ്ലിം ലീഗും വെവ്വേറെ പ്രകടനങ്ങള്‍ നടത്തി. കോണ്ഗ്രസ് പ്രകടനത്തിന് മണ്ഡലം പ്രസിടന്റ്റ് സി.രവി, പി.വി.പത്മജ, പി.വി.കണ്ണന്‍ മാസ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുസ്ലിം ലീഗ് പ്രകടനത്തിന് പഞ്ചായത്ത് പ്രസിടന്റ്റ് എ.ജി.സി ബഷീര്‍, വി.കെ ബാവ, സത്താര്‍ വടക്കുമ്പാട്, സത്താര്‍ മണിയനോടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. \

അതെ സമയം പെന്‍ഷന്‍ പ്രായം ഉയര്തിയത്തില്‍ പ്രധിശേധിച്ചു ഡി.വൈ.എഫ്.ഐ യുടെ ആഭിമുഖ്യത്തില്‍ നാടെങ്ങും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത് ചിലയിടങ്ങില്‍ സംഘര്‍ഷത്തിനിടയാക്കി. കാലിക്കടവില്‍ ഡി.വൈ.എഫ്.ഐ യുടെയും, യു.ഡി.എഫിന്റെയും പ്രകടനങ്ങള്‍ നേര്‍ക്ക്‌ നേരെ എത്തിയപ്പോള്‍ നേരിയ സംഘര്‍ഷമുണ്ടായെങ്കിലും പോലീസിന്റെ യഥാ സമയത്തെ ഇടപെടല്‍ മൂലം പ്രശ്നങ്ങള്‍ ഒഴിവായി.


2012, മാർച്ച് 19, തിങ്കളാഴ്‌ച

ഇ.എം.എസ് - എ.കെ.ജി അനുസ്മരണം

ഉദിനൂര്‍: ഇ.എം.എസ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഉദിനൂര്‍ സെന്‍ട്രലില്‍ നടന്നു വരുന്ന ഇ.എം.എസ്.-എ.കെ.ജി അനുസ്മരണ പരിപാടിയില്‍ ഇന്ന് (തിങ്കളാഴ്ച) വൈകിട്ട്  ആറിനു സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.സതീഷ്‌ ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

കഴിഞ്ഞ ദിവസം നടന്ന അനുസ്മരണ പരിപാടി സി.പി.എം.സംസ്ഥാന കമ്മറ്റിയംഗം എ.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്ട് സി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍.ബാലകൃഷ്ണന്‍ സ്വാഗതവും കെ.പി.കൃഷ്ണന്‍ നന്ദിയും പറഞ്ഞു. വൈകിട്ട് നടന്ന സമാപന പരിപാടി പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന വിഷയത്തില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. പ്രഭാഷണം നടത്തി. കണ്ണൂര്‍ വാഴ്സിറ്റി ചരിത്ര വിഭാഗം മേധാവി ഡോ.സി.ബാലന്‍ അവലോകനം നടത്തി. കെ.രാജന്‍ അധ്യക്ഷത വഹിച്ചു. പ്രസംഗിച്ചു. ദാമു കാര്യത്ത് സ്വാഗതവും എ.ഗോപാലന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിപ്ലവഗാന മേളയും ഉണ്ടായിരുന്നു. 

2012, മാർച്ച് 16, വെള്ളിയാഴ്‌ച

ഉദിനൂര്‍ പ്രവാസി പത്താം വാര്‍ഷികം സമാപിച്ചു

അബൂദാബി: യു.എ.ഇ യിലെ വിശാല ഉദിനൂര്‍ കൂട്ടായ്മ ആയ ഉദിനൂര്‍ പ്രവാസിയുടെ പത്താം വാര്‍ഷികവും കുടുംബ സംഗമവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമാപിച്ചു. ഇന്നലെ (വെള്ളി) രാവിലെ  10മണി മുതല്‍ മുസഫ്ഫ മലയാളി സമാജം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിദ്യാര്തികളുടെ കലാ പരിപാടികള്‍, സംഘടനയുടെ ജനറല്‍ബോഡി, ഭാരവാഹി തെരഞ്ഞെടുപ്പ്, ഗ്രൂപ്പ് ഡിസ്കഷന്‍ തുടങ്ങി വിവിധ പരിപാടികള്‍ ഉണ്ടായിരുന്നു.

സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ ആളുകളിലേക്ക്‌ വ്യാപിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു. സംഘടനയുടെ കീഴിലുള്ള നിക്ഷേപ പദ്ധതിയുടെ രണ്ടാം ഘട്ടം പുതിയ മെമ്പര്‍മാരെ ഉള്‍പ്പെടുത്തി നടത്താന്‍ തീരുമാനിച്ചു. നാട്ടിലെ നിര്‍ദ്ധന രോഗികള്‍ക്ക് വിവിധ ചികിത്സാ ഉപകരണങ്ങള്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനറല്‍ബോഡിയില്‍ തുടക്കം കുറിച്ചു.

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഉദിനൂര്‍ പ്രവാസി സ്ഥാപക നേതാവ് പി.പി.സുധാകരന് സംഘടനയുടെ ഉപഹാരം എ.ബി മുസ്തഫ സമര്‍പ്പിച്ചു. പുതിയ ഭാരവാഹികളായി വി.പി.കെ മുഹമ്മദ്‌ ഹനീഫ് (പ്രസിടന്റ്റ്), ഇ.പി.മുരളീധരന്‍ (വൈസ് പ്രസിടന്റ്റ്), കെ.നാരായണന്‍ (ജനറല്‍ സെക്രട്ടറി), ടി.റഹമതുള്ള (ജോ: സെക്രട്ടറി), എ.രവീന്ദ്രന്‍ (ട്രഷറര്‍), വി.വി.ബാബുരാജന്‍ (രക്ഷാധികാരി) എന്നിവരെ തെരഞ്ഞെടുത്തു.

വി.വി.സുനില്‍ അധ്യക്ഷത വഹിച്ചു, വി.പി.കെ മുഹമ്മദ്‌ ഹനീഫ്, സി.കെ ശരീഫ്, പി.പി.സുധാകരന്‍, എ.ബി.മുസ്തഫ, എ.രവീന്ദ്രന്‍, ടി.സി.ഇസ്മായില്‍, ടി. റഹമതുള്ള പ്രസംഗിച്ചു.

പുതിയ ഭാരവാഹികള്‍

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഉദിനൂര്‍ പ്രവാസി സ്ഥാപക നേതാവ് പി.പി.സുധാകരന്
എ.ബി മുസ്തഫ ഉപഹാരം സമര്‍പ്പിക്കുന്നു.




ശ്രീ പി.പി.സുധാകരന്‍ മറുപടി പ്രസംഗം നടത്തുന്നു.

അബ്ദുല്‍ റഹ്മാന്‍ ഹബ്ശിക്ക് സ്വീകരണം നല്‍കി

തൃക്കരിപ്പൂര്‍: യമനിലെ വിശ്രുത മുസ്ലിം പണ്ഡിതന്‍ ഷെയ്ഖ്‌ ഹുസൈന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹബ്ശിക്ക് തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമിയില്‍ സ്വീകരണം നല്‍കി. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സ്ഥാപനത്തില്‍ എത്തിയ അദ്ദേഹത്തെ സ്ഥാപന ഭാരവാഹികളും, അദ്ധ്യാപകരും വിദ്യാര്തികളും ചേര്‍ന്ന് സ്വീകരിച്ചു.

പരിപാടിയില്‍ സയ്യിദ് തയ്യിബ് അല്‍ ബുഖാരി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ലത്തീഫ് സ അദി, സാദിഖ് അഹ്സനി, ജാബിര്‍ സഖാഫി, ഇബ്രാഹിം ഹാജി, സിദ്ധീഖ് കാമില്‍ സഖാഫി, ഹനീഫ അഹ്സനി, എ.ബി. മുഹമ്മദ്‌ കുഞ്ഞി ഹാജി, എ.കെ. അബ്ദുല്‍ റഹിമാന്‍ ഹാജി, എ.എ. അബ്ദുല്‍ വഹാബ്, തുടങ്ങിയവര്‍ സംബന്ധിച്ചു. ഷെയ്ഖ്‌ ഹുസൈന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹബ്ശി പ്രാര്‍ത്ഥന നടത്തി.

വെള്ളി നിലാവ് - അയല്‍ക്കാര്‍

സ്നേഹവും കാരുണ്യവും സമാധാനവും കളിയാടുന്ന ഭദ്രമായ ഒരു സമൂഹത്തിന്റെ നിര്മിതിക്ക് വേണ്ടി വ്യക്തികള്‍ പരസ്പരം നല്ല ബന്ധവും രഞ്ജിപ്പും നില നിര്‍ത്തുവാന്‍ ഇസ്ലാം ആഹ്വാനം ചെയ്യുന്നു. ഇത്തരം ഒരു സമൂഹത്തിന്റെ ആണിക്കല്ലുകളില്‍ സുപ്രധാനമാണ്‌ അയല്‍വാസിയുമായി നല്ല നിലയിലും സ്നേഹത്തിലും വര്തിക്കുകയെന്നത്.

അള്ളാഹു പറഞ്ഞു "നിങ്ങള്‍ അല്ലാഹുവിനു ഇബാദത്ത് ചെയ്യുവിന്‍, യാതൊന്നിനെയും അവന്റെ പകരക്കാരനായി കല്പ്പിക്കതിരിക്കുവിന്‍, മാതാ പിതാക്കളോട് നന്മയില്‍ വര്ത്തിക്കുവിന്‍, ബന്ധുക്കളോടും അനാഥരോടും അഗതികളോടും നന്നായി പെരുമാറുവിന്‍, ബന്ധുക്കളായ അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹാവാസികളോടും...."
അയല്‍ക്കാരനോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും അവന്റെ അവകാശങ്ങളും ബാധ്യതകളും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഈ സൂക്തം നമ്മോടു ശക്തമായി ഉല്‍ബോധിപ്പിക്കുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് മാതാ പിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ശേഷം അടുത്ത ബന്ധുവിനെയും അകന്ന ബന്ധുവിനെയും ഖുര്‍ആന്‍ പരാമര്‍ശിച്ചത്. നന്മ ചെയ്യുന്ന വിഷയത്തില്‍ അയല്‍വാസി ബന്ധുവെന്നോ അന്യനെന്നോ മുസ്ലിമെന്നോ അമുസ്ലിമെന്നോ മറ്റുമുള്ള യാതൊരു വിവേചനവും ഇവിടെ നമുക്ക് കാണാന്‍ കഴിയില്ല. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അയല്‍വാസിയോടു നന്മയില്‍ വര്‍ത്തിക്കട്ടെ" (മുസ്‌ലിം) ഇതു അയല്‍വാസിയുടെയും കടമ നിര്‍വഹിക്കുന്നവന് നന്മയും ശ്രേഷ്ട്ടതയും നല്‍കുകയാണ് ചെയ്യുക എന്ന് ഈ വചനം നമ്മെ പഠിപ്പിക്കുന്നു.

തിരുമേനി (സ്വ) പറഞ്ഞു "അല്ലാഹുവിന്റെയടുക്കല്‍ ഉത്തമനായ അയല്‍വാസി തന്റെ അയല്‍ക്കാരനോട് ഉത്തമമായി പെരുമാറുന്നവനാണ്" വ്യക്തിയുടെ നന്മയും നീചത്വവും തിരിച്ചറിയുന്ന മാനദണ്ടമാണ് അയല്പക്ക ബന്ധം.
ഒരാള്‍ മുത്ത്‌ ഹബീബ് (സ്വ) തങ്ങളോടു ആരാഞ്ഞു "ഞാന്‍ നന്മ ചെയ്യുന്നവനാണോ അഥവാ ദ്രോഹം ചെയ്യുന്നവനാണോ എന്ന് എങ്ങിനെ തിരിച്ചറിയാന്‍ കഴിയും" ഹബീബ് (സ്വ) പറഞ്ഞു "നിന്റെ അയല്‍ക്കാര്‍ നീ നന്മയില്‍ വര്തിച്ചിരിക്കുന്നവനെന്നു പറയുന്നത് കേട്ടാല്‍ നീ നന്മ ചെയ്തു, അവര്‍ നീ ദ്രോഹം ചെയ്തിരിക്കുന്നുവെന്ന് പറയുന്നത് കേട്ടാല്‍ നീ തിന്മ ചെയ്തു" (ഇബ്നു മാജ)

നല്ല അയല്‍വാസം ശഫാഅത്തിന്നുള്ള ഒരു കാരാണം കൂടിയാകുന്നു, അയല്‍ക്കാര്‍ അന്ന്യോന്ന്യം സാക്ഷി പറയുന്നത് അല്ലാഹു സ്വീകരിക്കുകയും അവരുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്യുന്നതാണ്. ഹബീബ് (സ്വ) പറഞ്ഞു "ഒരു മുസ്‌ലിം മരണപ്പെടുകയും എന്നിട്ട് അയാള്‍ക്ക്‌ വേണ്ടി തൊട്ട അയല്‍ക്കാരായ നാല് വീട്ടുകാര്‍ സാക്ഷി പറയുകയും ചെയ്‌താല്‍ ന്ശ്ചാമായും അല്ലാഹു പറയും "അയാളെക്കുറിച്ച നിങ്ങളുടെ അറിവ് ഞാന്‍ അന്ഗീകരിക്കുകയും നിങ്ങള്‍ അറിയാത്തത് ഞാന്‍ അയാള്‍ക്ക്‌ പൊറുത്തു കൊടുക്കുകയും ചെയ്തിരിക്കുന്നു" (അഹ്മദ്)

വിശ്വാസം പരിപൂര്‍ണമാകണമെങ്കില് അയല്‍വാസിയോടു നന്മ ചെയ്യണമെന്നു ഇസ്ലാം പഠിപ്പിക്കുന്നു , ഹബീബ് മുത്ത്‌ നബി (സ്വ) പറഞ്ഞു "അല്ലാഹുവാണ് സത്യം, ഒരിക്കലും വിശ്വാസിയാവുകയില്ല (ഇത് മൂന്നു പ്രാവശ്യം മുത്ത്‌ ഹബീബ് ആവര്‍ത്തിക്കുന്നു) അപ്പോള്‍ അനുയായികള്‍ ആരാഞ്ഞു "തിരു ദൂതരെ, ആരാണത്? അവിടുന്ന് പറഞ്ഞു "ഏതൊരാളുടെ ദ്രോഹങ്ങളില്‍ നിന്നും തന്റെ അയല്‍വാസി നിര്ഭയനല്ലയോ അവന്‍" (അഹ്മദ്)
അയല്‍വാസിയോടു ഒരുപാട് കടപ്പാടുകളുണ്ട്, സലാം പറഞ്ഞു തുടങ്ങുക, ആദരവും ബഹുമാനവും മുഖത്തു പ്രകടിപ്പിക്കുക, അവന്റെ സ്ഥിതിഗതികള് സദാ അന്ന്വേഷിച്ചു കൊണ്ടിരിക്കുക, അവന്റെ അഭിമാനം സംരക്ഷിക്കുക, അരുതാത്തത് കാണാന്‍ ശ്രമിക്കാതിരിക്കുക, രഹസ്യങ്ങള്‍ സൂക്ഷിക്കുക, നന്മ ലഭിച്ചാല്‍ അഭിനന്ദിക്കുക, പ്രയാസം നേരിട്ടാല്‍ സഹായിക്കുക, രോഗം വന്നാല്‍ സന്ദര്‍ശിക്കുക, മരണപ്പെട്ടാല്‍ അനന്തര കര്‍മങ്ങള്‍ നിര്‍വഹിക്കുക, അവനോടും കുടുമ്പത്തോടും ഔദാര്യവും ദയയും കാണിക്കുക, നല്ലത് നിര്‍ദേശിക്കുകയും സൌമ്യതയോടെ ഉപദേശിക്കുകയും ചെയ്യുക മുതലായവ അതില്‍ പെടുന്നു. അവ നിര്‍വഹിക്കതിരുന്നാല്‍ അന്ത്യ നാളില്‍ ചോദ്യം ചെയ്യപ്പെടും.മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "എത്ര ആളുകള്‍ അന്ത്യ നാളില്‍ തങ്ങളുടെ അയല്‍വാസികള്‍ കാരണമായി തടഞ്ഞു വെക്കപ്പെടുന്നുണ്ട്! അവര്‍ പറയും നാഥാ, ഇയാള്‍ അയാളുടെ വാതില്‍ എന്റെ നേരെ കൊട്ടിയടച്ചു, എനിക്ക് ഒരു നന്മയും ചെയ്തു തന്നില്ല"

നന്മ അത്ര വലുതാവണമേന്നൊന്നുമില്ല. എത്ര നിസ്സരമായതാണെങ്കിലും അല്ലാഹു അതിനു പ്രതിഫലം നല്‍കും. മുത്ത് ഹബീബ് (സ്വ) പറഞ്ഞു "മുസ്ലിം വനിതകളെ, ഒരയല്‍വാസിനിയും തട്നെ അയല്വാസിനിയെ അവഗണിക്കരുത്. അത് ഒരാടിന്റെ എല്ലാണെങ്കിലും" (ബുഖാരി - മുസ്ലിം)

നല്ല അയല്‍പക്കം വ്യക്തിക്ക് ദുനിയാവില്‍ സന്തോഷവും മനസ്സമാധാനവും നല്‍കുന്നു, മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "നാല് കാര്യങ്ങള്‍ സൌഭാഗ്യദായകമാകുന്നു, നല്ല ഭാര്യ, വിശാലമായ പാര്‍പ്പിടം, നല്ല അയല്‍വാസി, സന്തുഷ്ട്ട വാഹനം" (ഇബ്നു മാജ) അത് കൊണ്ടാണ് മുന്‍ഗാമികള്‍ വീടെടുക്കുന്നതിന്നു മുമ്പായി അയല്‍വാസിയെ തെരഞ്ഞെടുത്തിരുന്നത്. മഹാനായ അബൂ ഹംസയുടെ അയല്‍വാസി തന്റെ വീട് വില്‍ക്കാന്‍ തീരുമാനിച്ചു. വില എത്രയെന്നു ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു വീടിനു രണ്ടായിരവും അബൂ ഹംസയുടെ അയല്പക്കത്തിന്നു രണ്ടായിരവും" ഈ വിവരം അബൂ ഹംസ അറിഞ്ഞപ്പോള്‍ നാലായിരം കൊടുത്തയച്ചു കൊണ്ട് പറഞ്ഞു "ഇത് സ്വീകരിക്കുക, നിന്റെ വീട് വില്‍ക്കരുത് (താരീഖ് ബാഗ്ദാദ്)

നല്ല അയല്പക്ക ബന്ധം വ്യക്തിക്ക് പരലോകത്തിന് മുമ്പേ ഇഹലോകത്ത് തന്നെ ശ്ര്ഷ്ട്ടതയും പ്രതിഫലവും ലഭ്യമാക്കുന്ന പുണ്ണ്യകര്മമാകുന്നു. അത് നാടിനെ സംപുഷ്ട്ടമാക്കുകയും ആയുസ്സ് വര്‍ധിപ്പിക്കുകയും ചെയ്യും. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "കുടുംബ ബന്ധം ചേര്‍ക്കലും സല്സ്വഭാവവും നല്ല അയല്പക്ക ബന്ധം എന്നിവ ഭവനങ്ങളെ സംപുഷ്ട്ടമാക്കുകയും ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും" (അഹ്മദ്)

അയല്‍ക്കാര്‍ക്ക് ഗുണം ചെയ്യുന്നവരില്‍ അല്ലാഹു നമ്മെ ഉള്ള്പ്പെടുത്തട്ടെ. ആമീന്‍ 

തയ്യാറാക്കിയത്: സയ്യിദ് ഹുസൈന്‍ തങ്ങള്‍

2012, മാർച്ച് 12, തിങ്കളാഴ്‌ച

എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് ആരംഭിക്കും

ഉദിനൂര്‍: നാടും നഗരിയും എസ്.എസ്.എല്‍.സി പരീക്ഷാ ചൂടില്‍. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗതി വിഗതികള്‍ നിര്‍ണ്ണയിക്കുന്ന പത്താം തരം പരീക്ഷക്കായി കേരളത്തിലും, വിവിധ ഗള്‍ഫ് രാജ്യങ്ങളിലുമായി നാലേമുക്കാല്‍ ലക്ഷം കുട്ടികള്‍ ഇന്ന് രാവിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തും.

ഒട്ടേറെ തവണ നൂറു മേനി വിളയിച്ച്‌ സംസ്ഥാനത്തിന് അഭിമാനമായ ഉദിനൂര്‍ ഗവ: ഹൈസ്കൂളില്‍ ഇത്തവണ  262കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. കഴിഞ്ഞ തവണ ഇവിടെ 248പേരായിരുന്നു പരീക്ഷ എഴുതിയിരുന്നത്. പരീക്ഷക്ക്‌ വേണ്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഉദിനൂര്‍ ഗവ: ഹൈസ്കൂളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം പ്രതിനിധിയോടു പറഞ്ഞു.

പതിറ്റാണ്ടുകളായി ഉദിനൂര്‍ ഹൈസ്കൂളിന് നൂറു മേനി നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച സെന്‍ട്രല്‍ അക്കാദമിയില്‍ തന്നെയാണ് ഇത്തവണയും ഭൂരിഭാഗം കുട്ടികളും പരിശീലനം നേടിയത്.

വാര്‍ത്തയും, ചിത്രവും: സൈനുല്‍ ആബിദ് പുത്തലത്ത്.



2012, മാർച്ച് 9, വെള്ളിയാഴ്‌ച

പ്രസിദ്ധമായ പുത്തലത്തെ ദഫ് റാതീബ് ഇന്ന് രാത്രി

ഉദിനൂരിലെ വിഖ്യാത തറവാടായ പുത്തലത്ത് തറവാട്ടില്‍ എണ്‍പത്തി ഒന്ന്  വര്ഷം മുമ്പ് ആരംഭിച്ച ദഫ് റാതീബ് ഈ വര്‍ഷവും മുടങ്ങാതെ ഇന്ന് (ശനി) രാത്രി നടക്കുന്നു. 

ഉദിനൂരിലെ പ്രമുഖ തറവാടായ തേളപ്പുറം, നങ്ങാരം, അന്ജില്ലം, ബെദയില്‍ തുടങ്ങിയ തറവാടുകളിലൊക്കെ ഒരു കാലത്ത് വലിയ വലിയ നേര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും കാലാന്തരത്തില്‍ അവയില്‍ ചിലതൊക്കെ ചടങ്ങുകള്‍ മാത്രമായി അവശേഷിക്കുമ്പോഴും പുത്തലത്തെ ദഫ് റാതീബ് ഇപ്പോഴും പ്രൌഡിയോടെ തന്നെ നടന്നു വരുന്നു.

പുത്തലത്തെ ദഫ് റാതീബിന്റെ എണ്‍പതാം വാര്ഷികതോടനുബന്ധിച്ചു കഴിഞ്ഞ വര്ഷം ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമില്‍  പ്രസിദ്ധീകരിച്ച പ്രത്യേക  ഫീച്ചറിന്റെ പൂര്‍ണ്ണ രൂപം:

നിരവധി ഉദ്ദേശ സാഫല്യങ്ങള്‍ കൊണ്ട്‌ ഉദിനൂരിലെയും പരിസര മഹല്ല്കളിലെയും ജന ശ്രദ്ധ ആകര്‍ഷിച്ച ഈ ദഫ് റാതീബിന്റെ ഉല്‍ഭവ പാശ്‌ചാത്തലം ഇങ്ങിനെയാണ് : ഏകദേശം എട്ട്‌ പതിറ്റാണ്ട്കള്‍ക്ക്‌ മുമ്പ് പുത്തലത്തെ നഫീസു എന്നവരുടെ ആങ്ങള അന്ത്രു ഹാജിച്ചാക്കു ബാംഗളൂറില്‍ വെച്ചു വസൂരി രോഗം ബാധിച്ചു. നാട്ടിലെത്തിയ അദ്ധേഹം രോഗ ശതമനത്തിനു മറ്റു വഴികള്‍ ഇല്ലാതായപ്പോള്‍ ഏതോ ഒരു സുമനസ്സിന്റെ നിര്‍ദ്ദേശ പ്രകാരം തറവാട്ട്‌ വീട്ടില്‍ വെച്ചു ഒരു കുത്ത് റാതീബു നടത്താന്‍ നേര്‍ച്ച യാക്കി. അത്ഭുതം എന്നു പറയട്ടെ അതോടു കൂടി അദ്ധേഹത്തിന്റെരോഗം സുഖപ്പെടുകയും ചെയ്തു. പിന്നീട് അദ്ധേഹം തന്റെ ആയുഷ്ക്കാലം മുഴുവനും ഈ റാതീബ് മുടങ്ങാതെ നടത്താന്‍ ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

റാതീബിന്റെ പുണ്യത്തെക്കുറിച്ചും, അതു വഴി പലര്‍ക്കും ഉണ്ടായ ഉദ്ദേശ സാഫല്യത്തെക്കുറിച്ചും മണത്തറിഞ്ഞ പലരും സദസ്സിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. ചിലര്‍ ഉദ്ദേശ സാഫല്യത്തിനായി നേര്‍ച്ച ആക്കാനും തുടങ്ങി. അങ്ങിനെയിരിക്കെ അന്ത്രു ഹാജിച്ച തന്റെ ബന്ധുക്കളെ വിളിച്ചു പറഞ്ഞു: 'ഈ റാതീബ് എന്റെ കാല ശേഷവും മുടങ്ങാതെ നടത്തണം.' റാതീബിന്റെ ചിലവിലേക്കായി തന്റെ സ്വത്തില്‍ നിന്നും ഒരു ഭാഗം അദ്ദേഹം നീക്കി വെക്കുകയും ചെയ്തു.

അന്ന് മുതല്‍ ഇന്നു വരെ ഒരു വര്‍ഷം പോലും മുടങ്ങാതെ പുത്തലത്തെ കുത്ത് റാതീബ് നടന്നു വരുന്നു. ഈ കുത്ത് റാതീബ് വര്‍ഷാ വര്‍ഷം നടത്തുന്നതില്‍ പുത്തലത്തെ നഫീസുവിന്റെ ഭര്‍ത്താവ്‌ കുഞ്ഞിക്കുണ്ടില്‍ അബ്ദുല്‍ ഖാദര്‍ എന്നവരും, അദ്ദേഹത്തിന്റെ മക്കളായ അമീര്‍, മുഹമ്മദ്‌ കുഞ്ഞി, ഹൈദര്‍, അബ്ദുല്‍ റഹീം, സിദ്ദീഖ്, സൈനബി, അസ്മ, മൈമൂന, അകാലത്തില്‍ പൊലിഞ്ഞു പോയ മര്‍ഹൂം ഇബ്രാഹിം എന്നിവരും, കാരണവന്മാരായ മൊയ്തീന്‍ ഹാജിയും, സഹോദരങ്ങളായ മുഹമ്മദ്‌ കുഞ്ഞി ഹാജിച്ച ബാവ ഇച്ച തുടങ്ങിയവരും  മറ്റ് ബന്ധുക്കളും ബദ്ധ ശ്രദ്ധരായിരുന്നു. ഇവരുടെ മക്കളും,  തറവാട്ടിലെ ഇളം തലമുറക്കാരും റാതീബു നടത്തിപ്പിനായി  ഇപ്പോള്‍ അതീവ താല്പര്യം എടുത്തു വരുന്നു.
മുന്‍ കാലങ്ങളില്‍ കടപ്പുറത്തുള്ള സംഘമായിരുന്നു റാതീബിന് നേതൃത്വം നല്‍കിയിരുന്നത്‌. എന്നാല്‍ അഞ്ചാറു വര്‍ഷക്കാലമായി കണ്ണൂര്‍ താഴെ തെരുവിലെ അബ്ദുറഷീദ് ഉസ്താദ്‌ ആണ് റാതീബിന് നേതൃത്വം നല്‍കി വരുന്നത്‌. ഈ രംഗത്ത് 32 കൊല്ലത്തെ പരിചയം ഉണ്ട്‌ അദ്ദേഹത്തിന്‌. 11 പേര്‍ അടങ്ങുന്ന സംഘമാണ് അദ്ദേഹത്തിന്റേത്‌.

റാതീബിന്റെ ഭാഗമായുള്ള കുത്ത് വളരെയധികം ഉദ്വേഗ ജനകമാണ്‌. നിരവധി തവണ ഗ്രഹനാഥനായ കുഞ്ഞിക്കുണ്ടില്‍ അബ്ദുല്‍ ഖാദര്‍ എന്നവര്‍ കുത്ത് ഏറ്റ് വാങ്ങിയിട്ടുണ്ട്‌. വീട്ടുകാര്‍ക്ക്‌ താല്‍പര്യം ഉണ്ടെങ്കില്‍ മാത്രമേ കുത്ത് എന്ന ചടങ്ങ്‌ നിര്‍വ്വഹിക്കാറുള്ളൂ. സമൂഹം വിസ്മരിക്കുന്ന മഹത്തായൊരു സത്കര്‍മ്മം നില നിര്‍ത്തിപ്പോരുന്നതില്‍ പുത്തലത്ത്‌ തറവാട്ടുകാര്‍ കാണിക്കുന്ന അതീവ താല്‍പര്യം അങ്ങേയറ്റം പ്രശംസനാര്ഹമാണെന്ന് മഹല്ലിലെ ദീനീ തല്പ്പരരായ പലരും അഭിപ്രായപ്പെട്ടു.  

പ്രവാസി സുരക്ഷാ ഫണ്ടിന്റെ രണ്ടാം വാര്‍ഷികം സമാപിച്ചു

ദുബായ്: ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ദുബായ് ശാഖാ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സുരക്ഷാ ഫണ്ടിന്റെ രണ്ടാം വാര്‍ഷികം വിപുലമായ പരിപാടികളോടെ സമാപിച്ചു. ദുബായ് കറാമ എമ്പയര്‍ ഹോട്ടലില്‍ നടന്ന പരിപാടി മഹല്ലിലെ പ്രവാസികള്‍ക്ക് ഏറെ അനുഭൂതി ദായകവും, പഠനാര്‍ഹാവും ആയി.

ചെയര്‍മാന്‍ ടി.അബ്ദുല്‍ ഹമീദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ടി.സി ഇസ്മായില്‍ ആമുഖ ഭാഷണം നടത്തി. സിജി ദുബായ് റീജിയന്‍ ചീഫ് മെന്‍ററും, ദുബായ് മശ്രിഖ് ബാങ്ക് ലീഗല്‍ അഡ്വൈസറുമായ അഡ്വ: ബക്കര്‍ 'സാഹിബ് സാമ്പത്തിക ആസൂത്രണവും നിക്ഷേപ സാധ്യതകളും' എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.

മെമ്പര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും, ഡിവിഡന്റ് വിതരണവും ടി.ഷാഹുല്‍ ഹമീദിന് നല്‍കിക്കൊണ്ട് ടി.അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റിയുടെ ലാഭ വിഹിതത്തില്‍ നിന്നും പത്ത് ശതമാനം നേരത്തെ കേന്ദ്ര ജമാഅത്തിനും, നാട്ടിലെ പാവപ്പെട്ടവര്‍ക്കും എത്തിച്ചു കൊടുത്തു.

ടി.റഹ്മത്തുല്ല, കെ.അമീന്‍, എം.റാശിദ്, ടി.സി.സൈനുല്‍ ആബിദ് തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ടി.സി.ഇസ്മായില്‍ സംസാരിക്കുന്നു.


അഡ്വ: ബക്കര്‍ സാഹിബ് സംസാരിക്കുന്നു.

പരിപാടി വീക്ഷിക്കുന്ന സദസ്സ്

പരിപാടി വീക്ഷിക്കുന്ന സദസ്സ്


അഡ്വ: ബക്കര്‍ സാഹിബ് ക്ലാസ്സെടുക്കുന്നു.

അഡ്വ: ബക്കര്‍ സാഹിബിനുള്ള ഉപഹാരം ടി.പി അബ്ദുല്‍ റഷീദ് നല്‍കുന്നു.



സര്ട്ടിഫിക്കട്റ്റ് വിതരണം ടി.അബ്ദുല്‍ ഹമീദ് നിര്‍വ്വഹിക്കുന്നു.
ഏറ്റു വാങ്ങുന്നത് ടി.ഷാഹുല്‍ ഹമീദ്


നന്‍മ പ്രവര്‍ത്തിക്കുക, വിജയികളാവുക

പുണ്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അല്ലാഹു വിശ്വാസികളോട് അന്ജ്ഞാപിച്ചിട്ടുണ്ട്. അതാണ്‌ വിജയ മാര്‍ഗ്ഗം. ദൈവ ശാസനയും പ്രാവാചക പ്രേരണയും ഉള്ള സുകൃതമാണത്. പൂര്‍വ്വ പ്രവാചകരുടെ മാര്‍ഗ്ഗം അനുധാവനം ചെയ്യാന്‍ ആവശ്യപെട്ടു കൊണ്ട് ഖുറാന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. "നിങ്ങള് നന്മയില്‍ മുന്നേറുക" എന്ന് ഖുര്‍ആനിക കല്പന ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ചവരാണ് പ്രവാചകന്മാരും മുത്ത്‌ ഹബീബിന്റെ അനുചരന്മാരും.

അബൂബക്കര്‍ സിദ്ധീഖ് (റ) വിന്റെ ഒരു ചരിത്രം എടുക്കാം. ഒരിക്കല്‍ മുത്ത്‌ ഹബീബ് (സ്വ) അനുചരരോടു ചോദിച്ചു "ഇന്ന് നിങ്ങളില്‍ നോമ്പ് അനുഷ്ട്ടിച്ചവര്‍ ആരുണ്ട്?" അപ്പോള്‍ അബൂബക്കര്‍ സിദ്ധീഖ് (റ) പറഞ്ഞു "ഞാനുണ്ട് തിരു ദൂതരെ, എനിക്കിന്നു നോമ്പാണ്‌" തിരുമേനി വീണ്ടും ചോദിച്ചു "ഇന്ന് ജനാസയെ അനുഗമിച്ചവര്‍ ആരുണ്ട്?" അബൂബക്കര്‍ (റ) പറഞ്ഞു "ഞാനുണ്ട് തിരു ദൂതരെ" വീണ്ടും ഹബീബ് ചോദിച്ചു "ഇന്നത്തെ ദിവസം ഒരു പാവപ്പെട്ടവന് അന്നം നല്‍കിയവന്‍ ഈ കൂട്ടത്തിലുണ്ടോ?" അപ്പോഴും സിദ്ധീഖ് (റ) പറഞ്ഞു " ഞാനുണ്ട് ഹബീബെ" വീണ്ടും ഹബീബ് ചോദിച്ചു "ഇന്നത്തെ ദിവസം ഒരു രോഗിയെ സന്ദര്‍ശിച്ചു സാന്ത്വനം നല്‍കിയവര്‍ ആരെങ്കിലുമുണ്ടോ ?" അപ്പോഴും അബൂബക്കര്‍ സിദ്ധീഖ് (റ) പറഞ്ഞു "ഞാനുണ്ട് പ്രിയ ഹബീബെ" അപ്പോള്‍ മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ഇക്കാര്യങ്ങളെല്ലാം ഒരാളില്‍ ഒരുമിച്ചു വന്നാല്‍ അയാള്‍ സ്വെര്ഗത്തില്‍ പ്രവേശിക്കാതിരിക്കില്ല" (മുസ്‌ലിം)

സല്ക്കര്മങ്ങളില്‍ നിരതരായവര്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള മഹത്തായ പ്രതിഫലവും പ്രീതിയും ലഭിക്കുകയും അത് വഴി സ്വെര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. തിന്മകളില്‍ നിന്ന് അല്ലാഹു കാക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു "പിന്നീട് നമ്മുടെ ദാസന്മാരില്‍ നിന്നും നാം തിരഞ്ഞെടുത്തവര്‍ക്ക് നാം വേദ ഗ്രന്ഥം അവകാശപ്പെടുത്തി കൊടുത്തു, അവരുടെ കൂട്ടത്തില്‍ സ്വെന്തത്തോട്‌ അന്ന്യായം ചെയ്തവരും മധ്യ നിലപാടുകാരുമുണ്ട്. അല്ലാഹുവിന്റെ അനുമതിയോടെ നന്മകളില്‍ മുന്‍കടന്നവരും അവരിലുണ്ട്. അത് തന്നെയാണ് മഹത്തായ അനുഗ്രഹം (ഖുര്‍ആന്‍)

പുണ്യ കര്മ്മങ്ങളിലുള്ള മാത്സര്യം പ്രവാചക ശിഷ്യന്മാരില്‍ നമുക്ക് കാണാനാകും. ഒരിക്കല്‍ മുത്ത്‌ ഹബീബ് (സ്വ) ധര്‍മ്മം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അബൂബക്കര്‍ സിദ്ധീഖ് (റ) യെ മുന്കടക്കാന്‍ ഉമര്‍ (റ) തീരുമാനിച്ചു. അങ്ങിനെ തന്റെ ധനത്തിന്റെ പകുതി ഭാഗം ധര്‍മ്മം ചെയ്തപ്പോള്‍ മുത്ത്‌ ഹബീബ് (സ്വ) ചോദിച്ചു "താങ്കള്‍ കുടുമ്പത്തിന്നു എന്തെങ്കിലും ബാക്കി വെച്ചിട്ടുണ്ടോ?" ഉമര്‍ (റ) പറഞ്ഞു "ഉവ്വ് പകുതി ഞാന്‍ ബാക്കി വെച്ചിട്ടുണ്ട്" ദാനം ചെയ്ത സിദ്ധീഖ് (റ) നോട് മുത്ത്‌ ഹബീബ് (സ്വ) ചോദിച്ചു "താങ്കള്‍ എന്താണ് ബാക്കി വെച്ചത്?" ഉടനെ സിദ്ധീഖ് (റ) മറുപടി പറഞ്ഞു "അല്ലാഹുവിനെയും അവന്റെ ദൂതനുമാല്ലാതെ ഞാന്‍ ഒന്നും ബാക്കി വെച്ചിട്ടില്ല" ഇത് കേട്ട ഉമര്‍ (റ) പറഞ്ഞു "ഇല്ല, ഒരു കാര്യത്തിലും അങ്ങയെ മറികടക്കുവാന്‍ എനിക്കാവില്ല" (അബൂ ദാവൂദ്)

പ്രിയപ്പെട്ടവരേ! നമ്മുടെ കഴിവിനനുസരിച്ച് പുണ്യ കര്‍മ്മങ്ങള്‍ അനുഷ്ട്ടിക്കാന്‍ നമ്മുടെ മുന്നില്‍ ഒരുപാട് മാര്‍ഗങ്ങളുണ്ട്. അബൂദര് ( റ) ഉദ്ധരിക്കുന്നു. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "സൂര്യനുദിക്കുന്ന ഓരോ ദിവസവും ഓരോ അവയവങ്ങള്‍ക്കും ധര്‍മ്മം ചെയ്യേണ്ടതുണ്ട്" അബൂദര് (റ) ചോദിച്ചു "ധനമില്ലാത്ത ഞങ്ങള്‍ എന്തുചെയ്യും?" മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "തക്ബീറും തസ്ബീഹും, ഹംദും ചെല്ലുന്നത് സദഖയാണ്. വഴിയില്‍ നുന്നും എല്ലും കല്ലും മുള്ളും നീക്കം ചെയ്യുന്നതും, അന്ധന് വഴി കാണിച്ചു കൊടുക്കുന്നതും, ബധിരനും മൂകനുമായവന് കാര്യം ഗ്രഹിപ്പിക്കുന്നതും ആളുകള്‍ക്ക് വഴി കാണിക്കുന്നതും സഹായം ആവശ്യമുള്ളവനു സഹായമെത്തിക്കുന്നതും ദുര്‍ബ്ബലന് താങ്ങായി വര്‍ത്തിക്കുന്നതും എല്ലാം സദഖയില്‍ പെട്ടതാകുന്നു" (അഹ്മദ്)
വിശുദ്ധ ഖുറാനില്‍ അല്ലാഹു പറഞ്ഞു "വിശ്വസിക്കുകയും സല്ക്കര്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് നാം പൊറുത്തു കൊടുക്കുകയും അവര്‍ പ്രവര്തിച്ചതിനേക്കാള്‍ കൂടുതലായി നാം അവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യുന്നതുമാണ്"
അതിനാല്‍ ഖുര്‍ആന്‍ പാരായണം, ദിക്റുകള്‍, സ്വെലാത്തുകള്‍, സുന്നത്ത് നിസ്ക്കാരങ്ങള്‍, ഭക്ഷണം ദാനം ചെയ്യുക, എല്ലാ മാസവും മൂന്നു ദിവസം സുന്നത് നോമ്പ് എടുക്കല്‍, അയല്‍ വാസികളോട് നല്ല നിലയില്‍ വര്‍ത്തിക്കല്‍, കുടുമ്പ ബന്ധം പാലിക്കല്‍, രോഗ സന്ദര്‍ശനം, ആവശ്യക്കാരെ സഹായിക്കല്‍, അനാഥ സംരക്ഷണം, വിധവകളെ പരിരക്ഷിക്കല്‍, മുസ്ലിമ്കല്‍ക്കാകെയുള്ള പ്രാര്‍ത്ഥന തുടങ്ങി മുത്ത്‌ ഹബീബ് (സ്വ) നമുക്ക് പറഞ്ഞു തന്ന കര്‍മ്മങ്ങള്‍ ചെയ്തു നമ്മുടെ ജീവിതത്തില്‍ പുണ്യം നേടുക. "ഒരു നന്മയും ചെയ്യാനകില്ലെങ്കിലും ഒരു തിന്മ ചെയ്യാതെ പിടിച്ചു നിര്‍ത്തുന്നത് പോലും പുണ്യമാണെന്ന് മുത്ത്‌ ഹബീബ് (സ്വ) അരുള്‍ ചെയ്തിട്ടുണ്ട്,

ആയതിനാല്‍ ധാരാളം സല്ക്കര്‍മനഗല്‍ ചെയ്തു മുത്ത്‌ ഹബീബിനെ സ്നേഹിക്കാന്‍ അല്ലാഹു നമുക്ക് തൌഫീഖ് ചെയ്യട്ടെ. ആമീന്‍

സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ .... സ്വല്ലല്ലാഹു അലൈഹി വസല്ലിം

തയ്യാറാക്കിയത്:
സയ്യിദ് ഹുസൈന്‍ തങ്ങള്‍

2012, മാർച്ച് 4, ഞായറാഴ്‌ച

കെ. ഐ.ജെ.യു ദുബായ് പ്രവാസി സുരക്ഷാ ഫണ്ട്‌ വാര്‍ഷികം മാര്‍ച്ച് 8 ന്

ദുബായ്: ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ദുബായ് ശാഖാ കമ്മിറ്റിക്ക് കീഴിലുള്ള പ്രവാസി സുരക്ഷാ ഫണ്ടിന്റെ (പി.എസ്.എഫ്) രണ്ടാം വാര്‍ഷികവും, ഡിവിടെന്റ് വിതരണവും വിപുലമായ പരിപാടികളോടെ നടത്തുവാന്‍ ഇവിടെ ചേര്‍ന്ന ഡയറക്ടറി ബോര്‍ഡ് യോഗം തീരുമാനിച്ചു.

മാര്‍ച്ച് 8വ്യാഴം  രാത്രി 9.30നു ദുബായ് കറാമയിലുള്ള എമ്പയര്‍ ഹോട്ടല്‍ പാര്‍ട്ടി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സിജി ദുബായ് റീജിയണല്‍ ചീഫ് മെന്‍റ റും, മശ്രിഖ് ബേങ്ക് ലീഗല്‍ അഡ്വൈസറുമായ അഡ്വ: ബക്കര്‍ സാഹിബ് 'സാമ്പത്തികാസൂത്രണവും നിക്ഷേപ സാധ്യതകളും' എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും.
പ്രമുഖര്‍ ചടങ്ങിനു ആശംസ നേര്‍ന്നു സംസാരിക്കും.

രണ്ടു വര്ഷം മുമ്പ് ദുബായ് കേന്ദ്രീകരിച്ചു ആരംഭിച്ച പി.എസ്.എഫില്‍ മഹല്ലിലെ അറുപതോളം മെമ്പര്‍മാര്‍ ഉണ്ട്. പി.എസ്.എഫിന്റെ ആസ്തി ഉപയോഗിച്ച് നടത്തിയ ബിസിനസ് സംരംഭങ്ങളില്‍ നിന്നും ലഭിച്ച ലാഭ സംഖ്യയുടെ നിശ്ചിത ശതമാനം മഹല്ല് ജമാഅത്തിന്റെ സാമ്പത്തിക ഭദ്രതക്കും, മഹല്ലിലെ നിര്ദ്ധനരുടെ റിലീഫിനും വേണ്ടി വിനിയോഗിക്കും.

ഇത് സംബന്ധമായി ചേര്‍ന്ന ആലോചനാ യോഗത്തില്‍ ടി.പി അബ്ദുല്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു. എന്‍.ബഷീര്‍ അഹമദ്, ടി.സി.ഇസ്മായില്‍, ടി.രഹ്മതുള്ള, കെ.അമീന്‍, റാഷിദ്.എം, ടി.സി സൈനുല്‍ ആബിദ് തുടങ്ങിയവര്‍പങ്കെടുത്തു.

2012, മാർച്ച് 2, വെള്ളിയാഴ്‌ച

സുന്നി സെന്റര്‍ ഓഡിറ്റോറിയം നവീകരണം പൂര്‍ത്തിയായി

ഉദിനൂര്‍ സുന്നി സെന്റര്‍ ഓഡിറ്റോറിയം നവീകരണം പൂര്‍ത്തിയായി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിവിധ ഘട്ടങ്ങള്‍ ക്യാമറക്കണ്ണിലൂടെ.

ഫോട്ടോ: സൈനുല്‍ ആബിദ് പുത്തലത്ത്.







2012, മാർച്ച് 1, വ്യാഴാഴ്‌ച

വെള്ളി നിലാവ്: പ്രാര്‍ത്ഥന

പ്രാര്‍ഥിക്കുവാനായി അല്ലാഹു മനുഷ്യരോട് കല്‍പ്പിക്കുന്നു, പ്രാര്‍ത്ഥന അല്ലാഹുവിലുള്ള പ്രത്യാശയുടെ മാര്‍ഗമാണ്. അവനോടു അടുക്കുവാനും ബന്ധം വളര്‍ത്താനും പ്രാര്തിക്കുന്നവന് ഔന്നത്യം നേടാനും പ്രാര്‍ത്ഥന കൊണ്ട് കഴിയും. എല്ലാ സൃഷ്ട്ടികള്‍ക്കും ആവലാതികള്‍ പറയാനും കരഞ്ഞു തേടാനും അല്ലാഹു മാത്രമേ ഉള്ളൂ.. ആ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കുകയും ചെയ്യും. അല്ലാഹു പറയുന്നു "നിങ്ങളുടെ നാഥന്‍ അരുളിയിട്ടുണ്ട്, എന്നോട് പ്രാര്തിക്കൂ, ഞാന്‍ നിങ്ങള്ക്ക് ഉത്തരം നല്കുന്നതാകുന്നു" (ഖുര്‍ആന്‍)


തന്റെ നിസ്വത ബോധ്യപ്പെട്ടും തന്റെ ആവശ്യങ്ങള്‍ നിവര്ത്തിക്കുന്നതിലുള്ള അല്ലാഹുവിന്റെ കഴിവില്‍ വിശ്വസിച്ചും മനുഷ്യര്‍ നടത്തുന്ന ഒരു ഇബാദത്താണ് ഈ പ്രാര്‍ത്ഥന. മുത്ത്‌ ഹബീബ് തിരുമേനി (സ്വ) പറയുന്നു "പ്രാര്‍ത്ഥന എന്നാല്‍ ഇബാദത്താകുന്നു" അല്ലാഹുന്റെ അടുത്തു പ്രാര്തനയെക്കാള്‍ ഉത്തമമായ മറ്റൊന്നില്ല. മുത്ത്‌ ഹബീബ് പറഞ്ഞു "പ്രാര്‍ത്ഥനയേക്കാള് അല്ലാഹുവിന്നു ഏറ്റവും ഇഷ്ട്ടമായ - ഉദാരമായ മറ്റൊന്നില്ല".
‍പ്രാര്‍ഥനക്ക് ചില മര്യാദകളുണ്ട്. ഉത്തരം ലഭിക്കുവാന്‍ ചില നിബന്ധനകളും. അവയിലേറ്റവും പ്രധാനമായത് സന്തോഷാവസരത്തിലും പ്രതിസന്ധി ഘട്ടത്തിലും അല്ലാഹുവില്‍ അഭയം തേടുകയെന്നതാണ്. പ്രയാസ സമയങ്ങളില്‍ നമ്മെ അറിയുന്നതിന്നായി സുഖാവസരങ്ങളില്‍ നാം അല്ലാഹുവേ മനസ്സിലാക്കണം. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ആപദ്ഘട്ടങ്ങളിലും ദുരിതങ്ങളിലും അല്ലാഹു തനിക്കുത്തരം നല്‍കുന്നതില്‍ സന്തോഷിക്കുന്നവന്‍ തന്റെ സുഖാവസരങ്ങളില്‍ അവനോടു ധാരാളമായി പ്രാര്‍ഥിച്ചു കൊള്ളട്ടെ"


മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ഉത്തരം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ നിങ്ങള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുക" ഈ ഉറച്ച വിശ്വാസതോടെയായിരിക്കണം നമ്മുടെ ഇതു സമയത്തെയും പ്രാര്‍ഥനകള്‍. മുത്ത്‌ ഹബീബ് (സ്വ) പറയുന്നു "ആര്‍ക്കെങ്കിലും ഒരു ദുരിതം ബാധിക്കുകയും എന്നിട്ടയാള്‍ അതകറ്റുന്നതിന്നായി അല്ലാഹുവിന്റെ മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്‌താല്‍ അല്ലാഹു അവന്നു ഉടനെയോ സാവധാനത്തിലോ സഹായം നല്കിയേക്കാം" പ്രാര്തനയിലെ മനസ്സാനിധ്യവും തന്റെ നാഥന്റെ മുമ്പില്‍ പ്രാര്‍ഥിക്കുന്നവന് പ്രകടിപ്പിക്കുന്ന നിസ്സഹായതയും ഉത്തരം ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ‍ഹബീബ് (സ്വ) പറയുന്നു "അറിഞ്ഞിരിക്കുക, അശ്രദ്ധവും ബോധ രഹിതവുമായ മനസ്സുകളില്‍ നിന്നുള്ള ഒരു പ്രാര്‍ത്ഥനക്കും അല്ലാഹു ഉത്തരം നല്‍കുന്നതല്ല" പ്രാര്‍ത്ഥന എപ്പോഴും ഭക്തി സാന്ദ്രമായിരിക്കണം. ചില പ്രവാചകരുടെ പ്രാര്‍ത്ഥനകളെ കുറിച്ച് അല്ലാഹു പ്രശംസയോടെ എടുത്തുദ്ധരിക്കുന്നത് കാണാം "അവര്‍ നന്മകളില്‍ മുന്നേറുകയും ആശയോടെയും ഭയത്തോടെയും നമ്മോടു പ്രാര്‍ഥിക്കുകയും നമ്മെ ഭയപ്പെടുകയും ചെയ്യാറുണ്ടായിരുന്നു" (ഖുര്‍ആന്‍)


പ്രാര്‍ത്ഥന സ്വീകരിക്കാനുള്ള മറ്റൊരു നിമിത്തമാണ് അല്ലാഹുവിനെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും അവന്റെ സമുന്നത വിശേഷണങ്ങളാല്‍ അവനെ വാഴ്ത്തുകയും (അസ്മാഉല് ഹുസ്ന) മുത്ത്‌ ഹബീബ് (സ്വ) തങ്ങളുടെ പേരില്‍ സ്വലാത്തുകളും അനുഗ്രഹ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു കൊണ്ട് തുടങ്ങുന്ന പ്രാര്‍ഥനകള്‍. ഇത്തരം പ്രാര്തനകള്‍ക്ക് മഹത്വം വര്‍ദ്ധിക്കുകയും അല്ലാഹുവിന്റെ പെട്ടെന്നുള്ള ഉത്തരം ലഭിക്കാന്‍ വളരെ സാധ്യത കൂടുതലുമാണ്. മഹാനായ ഉമര്‍ (റ) പറഞ്ഞു "നീ നിന്റെ പ്രാവാചകന് വേണ്ടി സ്വലാത്ത് ചെല്ലുന്നത് വരെ പ്രാര്‍ത്ഥന മേലോട്ട് ഉയരാതെ ആകാശ ഭൂമികള്‍ക്കിടയില്‍ തങ്ങി നില്‍ക്കും".


ആഹാരം, പാനീയം, വസ്തം തുടങ്ങി നാം ഉപയോഗിക്കുന്ന എല്ലാറ്റിലും ഹലാല്‍ മാത്രം തേടുക എന്നതും പ്രാര്‍ത്ഥന സ്വീകരിക്കാന്‍ കാരണമാകുന്നു. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "അല്ലാഹു വിശുദ്ധനാണ്, നല്ലതല്ലാത്ത ഒന്നും അവന്‍ സ്വീകരിക്കുന്നതല്ല" അനന്തരം ഹബീബ് (സ്വ) ഒരാളെ അനുസ്മരിച്ചു, അയാള്‍ ദീര്‍ഘമായി യാത്ര ചെയ്യുന്നവനും, മുടി ജഡ പിടിക്കുകയും ദേഹമാസകലം പൊടി പുരളുകയും ചെയ്തിരിക്കുന്നു, അയാള്‍ ഇരു കരങ്ങളും ആകാശത്തേക്ക് ഉയര്‍ത്തി പ്രാര്‍ഥിക്കുന്നു "നാഥാ.... നാഥാ.... " എന്നാല്‍ അയാളുടെ ആഹാരമാവട്ടെ നിഷിദ്ധമായ അന്നമാകുന്നു, കുടിക്കുന്നതും നിഷിദ്ധം, ഉടുവസ്ത്രവും ഹറാം, അയാള്‍ ഇട പെട്ടതോ ഹറാമില്‍ മാത്രവും.... പിന്നെ അയാള്‍ക്ക്‌ എങ്ങിനെ ഉത്തരം ലഭിക്കും?"


തന്റെ മുസ്ലിം സഹോദരന് വേണ്ടി അവന്റെ അഭാവത്തില്‍ പ്രാര്തിക്കുംപോഴും ഉത്തരം ലഭിച്ചേക്കാം. അത് മുസ്ലിംകള്‍ തമ്മിലുള്ള സ്നേഹത്തിന്റെയും ആത്മാര്‍ത്തതയുടെയും പരസ്പരണ സഹകരണത്തിന്റെയും മികച്ച ഉദാഹരണങ്ങളാണ്. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ഒരു മുസ്ലിം തന്റെ സഹോദരന് വേണ്ടി അവന്റെ അഭാവത്തില്‍ നടത്തുന്ന പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്. അവന്റെ ശിരോ ഭാഗത്ത് നിശ്ചയിക്കപ്പെട്ട ഒരു മലക്കുണ്ട്, തന്റെ സഹോദരന്റെ നന്മക്കായി അവന്‍ പ്രാര്തിക്കുംപോഴെല്ലാം ആ മലക്ക് പറയും "ആമീന്‍... നിനക്കും തത്തുല്ല്യമായത് ഉണ്ടാവട്ടെ" (മുസ്ലിം 2733 )
പ്രാര്‍ത്ഥന ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് ഉത്തരം ലഭിക്കുന്നതിന്നുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു "മുത്ത്‌ ഹബീബ് (സ്വ) പ്രാര്തിക്കുംപോള്‍ മൂന്നു പ്രാവശ്യം പ്രാര്‍ഥിക്കുകയും ചോദിക്കുമ്പോള്‍ മൂന്നു പ്രാവശ്യം ചോദിക്കുകയും ചെയ്യാറുണ്ടായിരുന്നു" (മുസ്ലിം 1796 )

എന്നാല്‍ പല കാരണങ്ങളാലും പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നത് നീണ്ടു പോകും, അതിലൊന്ന് ഉത്തരം ലഭിക്കുന്നതിനു ധൃതി കൂട്ടുക എന്നതാണ്. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ധൃതി കാണിക്കുകയും, ഞാന്‍ എന്റെ നാഥനോട് പ്രാര്‍ഥിച്ചു, എന്നിട്ടും എനിക്ക് ഉത്തരം ലഭിചില്ലല്ലോ എന്ന് വേവലാതിപ്പെടുകയും ചെയ്യുന്ന പക്ഷം നിങ്ങളില്‍ ഒരാള്‍ക്കും  പ്രാര്തനക്കുത്തരം ലഭിക്കുകയില്ല, "

പ്രാര്‍ത്ഥന സ്വീകരിക്കുന്നത് തനിക്കു മാത്രം അറിയാവുന്ന യുക്തിയാല്‍ ചിലപ്പോള്‍ അല്ലാഹു നീട്ടി വെക്കും, അബൂ സഈദ് അല്‍ ഹുദ്രീ ( റ) പറയുന്നു, മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "പാപമോ, കുടുംബ ബന്ധ വിച്ചേദനമോ ഇല്ലാത്ത പ്രാര്‍ത്ഥന നടത്തുന്ന ഏതൊരു മുസ്ലിമിന്നും മൂന്നിലൊരു രൂപത്തില്‍ അല്ലാഹു പ്രാര്‍ഥനക്ക് ഉത്തരം നല്കാതിരിക്കില്ല, ഒന്നുകില്‍ അവന്നു ഉടനെ ഉത്തരം നല്‍കുന്നു, അല്ലെങ്കില്‍ അത് അവന്നു പരലോകത്തെക്കായി സൂക്ഷിച്ചു വെക്കുന്നു, അതുമല്ലെങ്കില്‍ അവനില്‍ നിന്നും തത്തുല്യമായ ഒരു തിന്മ അകറ്റിക്കൊടുക്കുന്നു". അപ്പോള്‍ ഞങ്ങള്‍ ആരാഞ്ഞു "എങ്കില്‍ ഞങ്ങള്‍ അധികരിപ്പിക്കട്ടയോ?" മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "അല്ലാഹു ഏറ്റവും കൂടുതല്‍ നല്‍കുന്നവനാകുന്നു"


സ്വെല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം

തയ്യാറാക്കിയത്:
സയ്യിദ് ഹുസൈന്‍ തങ്ങള്‍