പയ്യന്നൂര്‍: മാറി വരുന്ന പയ്യന്നൂരിന്റെ നെറുകയില്‍ മറ്റൊരു തിലകച്ചാര്തായി പുതിയൊരു വ്യാപാര സമുച്ചയം കൂടി പിറവിയെടുക്കുന്നു. ഉദിനൂരിലെ പുത്തലത്ത് ജുബൈറിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പുതിയ ബസ് സ്ടാന്റിനു സമീപം പിറവി കൊണ്ട അത്യന്താധുനിക ഷോപ്പിംഗ് വിസ്മയമായ ബ്യൂട്ടി സില്‍ക്സ് ഇന്ന് കാലത്ത് പത്തു മണിക്ക് സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ അതിഥികളായി ശ്രീ കൃഷ്ണന്‍ എം.എല്‍.എ, ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിടന്റ്റ് കെ.യു വിജയകുമാര്‍, മുനിസിപ്പല്‍ ചെയര്‍ പേഴ്സന്‍ കെ.വി.ലളിത, തുടങ്ങിയവര്‍ക്ക് പുറമേ പയ്യന്നൂരിലെയും പരിസരങ്ങളിലെയും പൌര പ്രമുഖരും നേതാക്കളും സംബന്ധിക്കും.
സില്‍ക്ക് വ്യാപാര രംഗത്ത് ഒട്ടേറെ വൈവിധ്യങ്ങളുമായി പിറവിയെടുക്കുന്ന ബ്യൂട്ടി സില്‍ക്സില്‍ അഹമദാബാദ്, സൂറത്ത്, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ, ബംഗാളൂര് തുടങ്ങിയ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുമുള്ള ഫാഷന്‍ കളക്ഷന്‍സ് ലഭ്യമാണെന്ന് മാനെജ്മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.
ഉത്ഘാടനത്തോടനുബന്ധിച്ചു വിഷു വരെ ഓരോ ദിവസവും നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ഗോള്‍ഡ് കോയിന്‍ ലഭിക്കും. ഇതിനു പുറമേ ഉത്ഘാടന ദിവസം ഓരോ മണിക്കൂറിലും സ്പെഷല്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആയിരം രൂപയുടെ ഗിഫ്റ്റ് വൌച്ചറും ലഭിക്കും.
പത്ര സമ്മേളനത്തില്‍ മാനേജിംഗ് ഡയരക്ടര്‍ പി.ജുബൈര്‍ ഉദിനൂര്‍, ചെയര്‍മാന്‍ വി.പി.പി മുഹമ്മദ് കുഞ്ഞി, റിജിയണല്‍ ഡയരക്ടര്‍ കെ.എം അഷ്‌റഫ്, ജനറല്‍ മാനേജര്‍ നജീബ് ചെമ്നാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ