മംഗലാപുരം: കാസര്‍കോടിന്റെ മണ്ണില്‍ നിന്ന് നാ ളെ കാലത്ത് പ്രയാണമാരംഭിക്കുന്ന
കാന്തപുരത്തിന്റെ കേരളയാത്രയ്ക്ക് ഐക്യദാര്‍ഢ്യവുമായി മംഗലാപുരത്ത് ഇന്ന് നടന്ന മാനവിക
സമ്മേളനം പതിനായിരങ്ങളുടെ സാന്നിദ്ദ്യം കൊണ്ട് ഐതിഹാസികമായി. കാന്തപുരത്തിനും സുന്നി പണ്ഡിത നേതാക്കള്‍ക്കും
പിന്തുണയുമായി വിവിധ മത നേതാക്കള്‍ എത്തിയപ്പോള്‍ ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ മത സൗഹാര്‍ദ്ദ വേദിയായി.
ഉച്ചയ്ക്ക് ടൗണ്‍ ഹാളില്‍ നടന്ന 'മനവികതെ സമാരംഭ' പരിപാടി കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഏനപ്പോയ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ വൈ.അബ്ദുല്ലക്കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മനവിക സന്ദേശം നേര്‍ന്നു. പേജാര്‍ മഠാധിപതി ശ്രീ വിശ്വേശ്വര തീര്‍ത്ഥ സ്വാമി, ഫാ. ഡൊമിനിക് പ്രസാദ്, അന്‍വര്‍ മന്നിപ്പാടി, ഹൈദര്‍ പരത്തിപ്പാടി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഫാസില്‍ റിസ്‌വി കാവല്‍കട്ട, യു.കെ മുഹമ്മദ സഅദി, കെ.പി ഹുസൈന്‍ സഅദി, അബ്ദുല്‍ റശീദ് സൈനി, യു.ടി ഖാദിര്‍ എം.എല്‍.എ, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.എസ്.എഫ് കര്‍ണാടക സംസ്ഥാന സെക്രട്ടറി സിദ്ദീഖ് മോംഠുഗോളി സ്വാഗതം പറഞ്ഞു.
നെഹ്‌റു മൈതാനിയില്‍ നടന്ന സമാപന സമ്മേളനം ഒരു സംസ്ഥാന സമ്മേളന പ്രതീതി സൃഷ്ടിച്ചു. ഉടുപ്പി, ദക്ഷിണ കര്‍ണാടക, കുടക് ജില്ലകളില്‍ നിന്നായി സ്‌പെഷ്യല്‍ വാഹനങ്ങളിലും മറ്റുമായി ഒഴുകിയെത്തിയ സുന്നി ജന സഹസ്രം കര്‍ണ്ണാടകയിലും തങ്ങളുടെ സംഘ ശക്തി തെളിയിച്ചു. സംഘാടകരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചു കേരളത്തിന് പുറത്തു തന്നെ ഇത്രയും വലിയ ജന സഞ്ചയം ഇരമ്പിയെതിയത് കേരളത്തില്‍ ഈ യാത്ര സ്രിഷ്ടിക്കാനിരിക്കുന്ന മഹാ ചരിതത്തിലേക്കുള്ള വ്യക്തമായ സൂചനയായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ