കോഴിക്കോട്ടെ വേദിയില്‍ ബാഫഖി തങ്ങളുടെ പുത്രന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ (വലത്തേ അറ്റം) |
മലപ്പുറം: കേരളീയ മുസ്ലിംകള്‍ക്ക് അസ്തിത്വവും, വ്യക്തിത്വവും നല്‍കിയ മഹാനായ ഖയിദുല്‍ ഖൌം സയ്യിദ് അബ്ദുല്‍ റഹിമാന്‍ ബാഫഖി തങ്ങളുടെ പൊന്നോമന പുത്രന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ കേരള യാത്രയിലെ ശ്രദ്ധാ കേന്ദ്രമാവുന്നു.
ഏപ്രില്‍ 12 നു കേരള യാത്ര ഉദ്ഘാടനം ചെയ്യപ്പെട്ടത് മുതല്‍ ഇത് വരെ സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ കാന്തപുരതോടൊപ്പം ഒരു നിഴല്‍ പോലെ പിന്തുടരുകയാണ്. ബാഫഖി തങ്ങളുടെ രൂപവും, വസ്ത്ര ധാരണ രീതിയുമുള്ള സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ ഇതിനകം കേരള യാത്രയിലെ ശ്രദ്ധാ കേന്ദ്രമായി മാറിക്കഴിഞ്ഞു.
ഏറെ കാലമായി മലെഷ്യയിലായിരുന്ന തങ്ങള്‍ ഈ അടുത്താണ് കേരളത്തില്‍ തിരിച്ചെത്തിയത്. സംഘടനാ പരമായ അഭിപ്രായ വ്യത്യാസങ്ങളില്‍ കക്ഷി ചേരാതിരുന്ന തങ്ങള്‍ ഈ അടുത്ത് നടന്ന ചില സംഭവ വികാസങ്ങളെ തുടര്‍ന്നാണ് കാന്തപുരം പക്ഷത് സജീവമാകാന്‍ കാരണമെന്നറിയുന്നു.
കണ്ണിയത്ത് ഉസ്താദിന്റെ മകനും കേരള യാത്രാ വേദിയില്‍
കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ മകന്‍ കുഞ്ഞി മോന്‍ മുസ്ലിയാര്‍ കേരള യാത്ര വേദിയില്‍ വെച്ച് കാന്തപുരത്തിന്റെ കരം ചുംബിക്കുന്നു. |
കേരള യാത്രയുടെ മലപ്പുറത്തെ പര്യടനത്തിനിടയില്‍ അരീക്കോട്ടെ വേദിയിലാണ് കണ്ണിയത്തിന്റെ മകന്‍ എത്തിയത്. വാര്‍ദ്ധക്യ സമയത്ത് തന്റെ പിതാവിനെ ഇ.കെ. വിഭാഗം സുന്നികള്‍ തെറ്റിദ്ധരിപ്പിച്ചു പല വേദികളിലും കൊണ്ട് പോയി ദുരുപയോഗം ചെയ്തതായി ഈയടുത്ത സമയം കുഞ്ഞി മോന്‍ മുസ്ലിയാര്‍ തന്റെ അടുത്ത സുഹൃത്തുക്കളോട് പറയുകയുണ്ടായി. ഉള്ളാള്‍ തങ്ങളും, എം.എ.ഉസ്താദും, കാന്തപുരവുമാണ് തന്റെ ശത്രു പക്ഷത് എന്ന് ഒരിക്കലും കണ്ണിയത്ത് ഉസ്താദ് അറിഞ്ഞിരുന്നില്ലത്രേ. സമസ്തയെ പിളര്താന്‍ ഏതോ ചില കുബുദ്ധികള്‍ ശ്രമിക്കുന്നുണ്ട് എന്നും അവര്‍ക്കെതിരില്‍ താങ്കള്‍ പ്രാര്തിക്കണമെന്നും പറഞ്ഞാണത്രേ കണ്ണിയത്ത് ഉസ്താദിനെ ഇ.കെ.പക്ഷം അക്കാലത്ത് പല വേദികളിലും എത്തിച്ചിരുന്നതത്രേ. പക്ഷെ ചില വേദികളില്‍ വെച്ച് കണ്ണിയത്ത് ഉസ്താദ് ഉള്ളാള്‍ തങ്ങളെയും, കാന്തപുരത്തെയും അന്വേഷിച്ചത് സംഘാടകരായ ഇ.കെ.വിഭാഗത്തെ ഏറെ കുഴക്കിയിരുന്നു. അന്ന് അവര്‍ക്ക് ഇടനിലക്കാരനായി വര്‍ത്തിച്ച കുഞ്ഞി മോന്‍ മുസ്ലിയാരുടെ കുറ്റ സമ്മതം വരും നാളുകളില്‍ കേരളീയ മുസ്ലിം സമൂഹത്തില്‍ ഒരു വഴിത്തിരിവാകും.
ലീഗ് കേരള ഘടകം വിട്ടു നിന്ന പരിപാടിയില്‍
അഖിലേന്ത്യാ സെക്രട്ടറി മുഖ്യാഥിതി.
ഐ യു എം എല്‍ ദേശീയ സെക്രട്ടറി ശഹിന്‍ഷാ ജഹാംഗീര്‍ മലപ്പുറത്തെ വേദിയില്‍ ആശംസ പ്രസംഗം നടത്തുന്നു. |
സാമൂഹിക സേവനമാണ് അദ്ദേഹം നിര്‍വഹിക്കുന്നത്.
രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സേവന ദൗത്യവുമായി അദ്ദേഹം കടന്നെത്തുന്നു.
ബംഗാളിലും ആസാമിലും ത്രിപുരയിലുമെല്ലാം ദുരിതത്തില്‍ ജീവിക്കുന്നവരുടെ ഇടയിലേക്ക്
കടന്നുവരികയും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരമുണ്ടാക്കുകയും ചെയ്യാന്‍
മുന്നോട്ടുവന്ന വ്യക്തിത്വമാണ് കാന്തപുരം.
ആഹാരത്തിന് വകയില്ലാത്തവര്‍ക്ക് ഭക്ഷണവും വെള്ളവും
നല്‍കുകയും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുകയും പള്ളികളും മദ്റസകളും
നിര്‍മിക്കുകയും ചെയ്തു. ജാതിയും മതവും വര്‍ഗവും നോക്കിയല്ല ഇതെല്ലാം
ചെയ്തുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം നേടി അറുപത് വര്‍ഷം പിന്നിട്ടിട്ടും
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതം ഇപ്പോഴും പരിതാപകരമായ അവസ്ഥയിലാണ്.
ഇവിടെ ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യാതിരിക്കുമ്പോഴാണ് കാരുണ്യത്തിന്റെ
തിരിനാളവുമായി കാന്തപുരം കടന്നുവരുന്നത്. ഈ യാത്ര കേരളത്തില്‍ മാത്രം ഒതുക്കരുത്.
അത് ഭാരതയാത്രയാക്കി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ