തൃക്കരിപ്പൂര്‍: കണക്കുകളും, ചരിത്രവും കാന്തപുരത്തിന് മുന്നില്‍ വഴി മാറി. മാനവികതയെ ഉണര്‍ത്തുന്നു എന്ന മുദ്രാവാക്യവുമായി കാന്തപുരം നയിക്കുന്ന കേരള യാത്രക്ക് തൃക്കരിപ്പൂരില് നല്‍കിയ പ്രൌടോജ്ജ്വാല വരവേല്‍പ്പിനു സാക്ഷികളാവാന്‍ എത്തിയ ജന സാമാന്യത്തെ ഉള്‍ക്കൊള്ളാനാവാതെ നഗരി വീര്‍പ്പു മുട്ടി. രാഷ്ട്രീയ പ്രകടനങ്ങളും, മത സമ്മേളനങ്ങളും ഏറെ കണ്ട ത്രിക്കരിപ്പൂരിന്റെ ചരിത്രത്തില്‍ ഇന്നലത്തെ സായാഹ്നം ജന ബാഹുല്യം കൊണ്ട് നവ ചരിതം കുറിച്ചു.
കാന്തപുരത്തെയും വഹിച്ചു കൊണ്ടുള്ള വാഹന വ്യൂഹത്തെ രാജോജിതമായിട്ടായിരുന്നു ടൌണിലേക്ക് ആനയിച്ചത്. തങ്കയം ജംഗ്ഷനില്‍ നിന്നും സ്നേഹ സംഘം വളണ്ടിയര്‍മാരുടെ അകമ്പടിയോടെയായിരുന്നു കേരള യാത്രാ വാഹന വ്യൂഹത്തെ വരവേറ്റത്. വഴിയോരങ്ങളില്‍ യാത്ര വീക്ഷിക്കാന്‍ വന്‍ ജനാവലി തടിച്ചു കൂടി.
വൈകു: 6 മണിക്ക് ആരംഭിച്ച സമ്മേളനത്തില്‍ ആലിക്കുഞ്ഞി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ അധ്യക്ഷന്‍ എം.എ. അബ്ദുള്‍ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മറുപടി പ്രസംഗം നടത്തി.
നഷ്ടപ്പെട്ടു പോകുന്ന മാനവികതയെ ഉണര്താനുള്ള ഈ ദൌത്യത്തില്‍ എല്ലാ വിഭാഗത്തിന്റെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് കാന്തപുരം പറഞ്ഞു. അതെ സമയം ഒറ്റപ്പെട്ട ആരെങ്കിലും അവിവേകം പ്രവര്‍ത്തിക്കുന്നുവെങ്കില്‍ തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അത്യന്താധുനിക ടെക്നോളജികളും, കണ്ടു പിടുത്തങ്ങളും, മനുഷ്യ നന്മക്കു വേണ്ടിയുള്ളതാകണമെന്നു പ്രമേയ വിശദീകരണ പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ ടെക്നോളജികള്‍ ഇന്ന് നന്മയെക്കാള്‍ ഏറെ തിന്മകള്‍ക്കു വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത്. യുവ സമൂഹത്തെ അപകടകരമായ ഈ സ്ഥിതി വിശേഷത്തില്‍ നിന്നും നന്മയുടെ മാര്‍ഗ്ഗത്തിലേക്ക് വഴി തിരിച്ചു വിടാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രമിച്ചില്ലെങ്കില്‍ ഭാവി ഏറെ ഭയാനകരമായിര്‍ക്കും.
കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി, പൊന്മള അബ്ദുല്‍
ഖാദിര് മുസ്ലിയാര്‍, പേരോട് അബ്ദുറഹിമാന്‍ സഖാഫി, സി.മുഹമ്മദ് ഫൈസി, സുലൈമാന്‍ സഖാഫി
മാളിയേക്കല്, എന്‍. അലി അബ്ദുള്ള, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.,
പി.പി.കുഞ്ഞിരാമന്‍, കെ.ശ്രീധരന്‍, പി.കെ.ഫൈസല്‍, കെ.വി.ലക്ഷമണന്‍,
എം.ടി.പി.അബ്ദുല്‍ ഖാദര്‍, കരിമ്പില്‍ കൃഷ്ണന്‍, കെ.ഭാസ്കരന്‍ എന്നിവര്‍
സംസാരിച്ചു. അതെ സമയം മുസ്ലിം ലീഗ് പ്രതിനിധികള്‍ പരിപാടിയില്‍ നിന്ന് വിട്ടു നിന്നു.
യൂണിറ്റുകളുടെ ഉപഹാര സമര്‍പ്പണം: ഉദിനൂരിനു വേണ്ടി
പി. സൈനുല്‍ ആബിദ്ഉപഹാരം നല്‍കി.
സയ്യിദ് അബ്ദുല്‍ റഹിമാന്‍ അല് ബുഖാരി ഉള്ളാള്
പതാക കൈമാറുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ