മംഗലാപുരം: കേരളയാത്രാ സമാപന സമ്മേളനത്തിലേക്കുള്ള സ്‌പെഷ്യല്‍
ചാര്‍ട്ടര്‍ ട്രെയിന്‍ (കാന്തപുരം എക്സ്പ്രെസ്സ്) മംഗലാപുരം റെയില്‍വെ സ്റ്റേഷനില്‍ സമസ്ത പ്രസിഡന്റ്
താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ ഫഌഗ് ഓഫ് ചെയ്തു.
ഫഌഗ് ഓഫിനു ശേഷം ഇതേ ട്രെയിനില്‍ കയറി താജുല്‍ ഉലമ ഇന്ന് തിരുവനനന്തപുരത്ത്
നടക്കുന്ന ചരിത്ര മഹാസംഗമത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുകയും
ചെയ്തു. ചടങഘ്ങില്‍ ചെമ്മാട് ഇബ്രാഹിം ഹാജി ഉള്ളാള്‍ തങ്ങള്‍ക്ക് പതാക
കൈമാറി. ട്രെയിന്‍ എസ് വൈ എസിന്റെയും സമസ്തയുടെയും പതാകകള്‍ കൊണ്ടും
ബാനറുകള്‍ കൊണ്ടും അലങ്കരിച്ചിരുന്നു.
പുതുതായി അനുവദിച്ച അഞ്ച് കോച്ചുകള്‍ ഉള്‍പ്പെടെ 20 കോച്ചുകളാണ് ട്രെയിനുള്ളത്. 1430 ചെയര്‍, 134 സ്ലീപ്പര്‍, 64 എ സി ക്ലാസുകളടക്കം 1628 യാത്രക്കാരാണ് സ്പഷ്യല്‍ ട്രെയിനിലുണ്ടാവുക. സമ്മേളനം കഴിഞ്ഞ് ഇന്ന് രാത്രി 11.30ന് ട്രെയിന്‍ മടക്കയാത്ര ആരംഭിക്കും. താജുല്‍ ഉലമക്ക് പുറമെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ഉമറുല്‍ ഫാറൂഖ്തങ്ങള്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ തുടങ്ങിയ നേതാക്കള്‍ മടങ്ങുന്ന ഈ ട്രെയിനിലുണ്ടായിരിക്കും.
ദുബായ്: കാന്തപുരത്തിന്റെ കേരള യാത്രക്ക് ദുബായില്‍ നിന്നും, ഒമാനില്‍ നിന്നും പ്രത്യേക വിമാനം പുറപ്പെടുന്നു. ദുബൈയിലെയും മസ്കറ്റിലെയും പ്രവര്‍ത്തകര്‍ സംഘടിച്ചാണ് ഇത്തരമൊരു യാത്രക്ക് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ