The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2013, ജൂൺ 6, വ്യാഴാഴ്‌ച

യുനീക് ചെയര്മാന് സ്വീകരണം നല്കി

അബൂദാബി: ഹ്രസ്വ സന്ദര്ഷനാര്നാര്ത്തം യു.എ.ഇ യിലെത്തിയ യുനീക് എജുക്കോം സെന്റര്  ചെയര്മാന് എ.കെ കുഞ്ഞബ്ദുള്ള ഹാജിക്ക് സ്വീകരണവും, ഡയറക്ടറി  ബോഡ് മീറ്റിങ്ങും  അബൂദാബിയില് വെച്ച് നടന്നു. ടി.പി.അബ്ദുല് സലാം ഹാജിയുടെ അദ്ധ്യക്ഷതയില് നടന്ന പരിപാടിയില് എ.ബി. മുസ്തഫ, ടി.അബ്ദുല് ഹമീദ്, ഏന്. ഷാഹുല് ഹമീദ്, പി.സി ജാഫര്, അബൂബക്കര് നദ്-വി പുഞ്ചാവി, സി.കെ ഷരീഫ്, എ.ബി മുഹമ്മദ്‌ നൂറുദ്ദീന്, ടി.സി ഇസ്മായില്, ടി.അഷറഫ്, സി.കെ നൗഷാദ്, കെ.വി അഫ്സല് തുടങ്ങിയവര് സംബന്ധിച്ചു.
ദുബായില് വെച്ച് നടന്ന രണ്ടാം സെഷനില് കെ.അബ്ദുല് കരീം ഹാജി, അഡ്വ: ഹസൈനാര്, ടി.പി അബ്ദുല് സലാം ഹാജി, എ.ബി ഷാജഹാന്, എ. ബി ഷാനവാസ്, ടി.സി ഇസ്മായില് എന്നിവര് സംബന്ധിച്ചു. ചെയര്മാന് എ.കെ അബ്ദുല്ല സ്ഥാപനത്തിന്റെ നിര്മ്മാണ പുരോഗതി വിശദീകരിച്ചു. ഈ വര്ഷം അവസാനത്തോടെ സ്ഥാപനത്തിന്റെ നിര്മ്മാണം പൂര്ത്തിയാക്കാന് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.







2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

കുറാ തങ്ങളുടെ സാന്നിദ്ധ്യം ഉദിനൂരിനെ ധന്യമാക്കി
ഉദിനൂർ യൂനിട്ട്‌ എസ്‌.വൈ.എസ്‌ സ്കൂൾ ഓഫ്‌ ഖുറാൻ 5 ആം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഞ്ച ദിന പരിപാടിയിൽ പ്രമുഖ സൂഫിവര്യൻ ഖുറാ തങ്ങൾ സംബന്ധിച്ചു.
തങ്ങൾ ഒരു നോക്കു കണാനും ആത്മീയ അനുഭൂതി കരസ്ഥമാക്കാനും വിദൂര ദിക്കുകളിൽ നിന്നു പോലും നിരവധി ആളുകൾ ഒഴുകിയെത്തി. പ്രമുഖ പണ്ഡിതൻ പ്രൊഫ. മുഹമ്മദ്‌ സാലിഹ്‌ സ അദി, സാദിഖ്‌ അഹ്‌ സനി, എ.ബി സുലൈമാൻ മാസ്റ്റർ, ടി.പി മഹമൂദ്‌ ഹാജി സംബന്ധിച്ചു.


2013, ജനുവരി 23, ബുധനാഴ്‌ച

ഉദിനൂരിനെ പുളകമണിയിച്ച് എസ്.വൈ.എസ് മീലാദ് ഘോഷ യാത്ര












ഉദിനൂര്‍: പ്രവാചക ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ 12 ന്‍റെ പ്രഭാതത്തില്‍ ഉദിനൂരിന്‍റെ മണല്‍ തരികളെ പുളകമണിയിച്ച് ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസും, എസ്.എസ്.എഫും, എസ്.ബി.എസും ചേര്‍ന്ന് ഉജ്ജ്വല മീലാദ് ഘോഷ യാത്ര നടത്തി. കാലത്ത് 8 മണിക്ക് ഉദിനൂര്‍ സുന്നി സെന്റര്‍ പരിസരത്ത് നിന്ന് സംഘടനാ നേതാക്കളുടെയും, കാരണവന്മാരുടെയും, കൊച്ചു വിദ്യാര്‍ഥികളുടെയും അകമ്പടിയോടെയും ആരംഭിച്ച ഘോഷ യാത്ര മഹല്ലിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് സുന്നീ സെന്റര്‍ പരിസരത്ത് സമാപിച്ചു.  തുടര്‍ന്ന് സുന്നി സെന്ററില്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ മൌലിദ് പാരായണം നടന്നു. ളുഹര്‍ നിസ്കാര ശേഷം സുന്നി സെന്റില്‍ അരി വിതരണം നടക്കും. 

സഹകരിച്ചവര്‍ക്ക് നന്ദി: നേതാക്കള്‍ 
ഉദിനൂര്‍: മഹല്ലിന്റെ ചരിത്രത്തില്‍ ഏറെ ശ്രദ്ധേയമായ എസ്.വൈ.എസ് നബിദിന ജാഥ വിജയിപ്പിച്ച മുഴുവന്‍ ആളുകള്‍ക്കും ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കളായ ടി.പി മഹമൂദ് ഹാജി, സൈനുല്‍ ആബിദ് പുത്തലത്ത്, ടി.പി. നൌഫല്‍ സഅദി, ടി. മുഷ്താഖ്, പി.ജുബൈര്‍, എം.ഇര്‍ഷാദ് എന്നിവര്‍ നന്ദി അറിയിച്ചു. 

നന്മക്കു വേണ്ടി മുന്നിട്ടിറങ്ങുന്നവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യം ഒരിക്കല്‍ കൂടി പ്രകടിപ്പിച്ച മഹല്ല് നിവാസികളുടെ സമീപനം അങ്ങേയറ്റം അഭിനന്ദനീയമാണ് എന്ന് എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് പുത്തലത്ത് ഘോഷ യാത്രക്ക് ശേഷം ഉദിനൂര്‍ ബ്ലോസ്പോട്ടിനോട് പറഞ്ഞു.  

2013, ജനുവരി 1, ചൊവ്വാഴ്ച

യുനീക് എജുക്കോം സെന്‍റര്‍ രണ്ടാം ഘട്ട വാര്‍പ്പ്

യുനീക് എജുക്കോം സെന്‍റര്‍ രണ്ടാം ഘട്ട വാര്‍പ്പിന്‍റെ വിവിധ ദൃശ്യങ്ങള്‍ ക്യാമറക്കണ്ണിലൂടെ

ഫോട്ടോ: സൈനുല്‍ ആബിദ് പുത്തലത്ത്.