നടക്കാവ്: തൃക്കരിപ്പൂര്‍ പഞ്ചായത്ത് എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ നടക്കാവ് പോളി ടെക്നിക്കിന് സമീപം നിര്‍മ്മിച്ച മോറല്‍ ഡെവലപ്പ്മെന്റ്റ് സെന്റര്‍ (എം.ഡി.സി) നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. വിപുലവും, വൈവിധ്യവുമാര്‍ന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് എം.ഡി.സി ലക്ഷ്യമിടുന്നതെന്ന് ഉത്ഘാടന ശേഷം ഭാരവാഹികള്‍ അറിയിച്ചു. ഒരു റസിഡന്‍ഷ്യാല്‍ സെന്റര്‍, ഷോപ്പിംഗ് കോംപ്ളക്സ്, മനോഹരമായ മസ്ജിദ് എന്നിവയാണ് ഇപ്പോള്‍ എം.ഡി.സി യില്‍ ഉള്ളത്.
എം.ഡി.സി.യോടനുബന്ധിച്ചുള്ള ഷോപ്പിംഗ് കോംപ്ളക്സ്ന്റെ ഉദ്ഘാടനം പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിടന്റ്റ് സി.കുഞ്ഞി കൃഷ്ണന്‍ മാസ്റര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു, ഡി.സി.സി സെക്രട്ടറി പി.കെ.ഫൈസല്‍, തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിടന്റ്റ് എ.ജി.സി ബഷീര്‍, ഇബ്രാഹിം ഹാജി അജ്മാന്‍, ടി.പി.ഷാഹുല്‍ ഹമീദ് ഹാജി, എം.ടി.പി അബ്ദുല്‍ റഹിമാന്‍ ഹാജി, എം.ടി.പി ഇസ്മായില്‍ സഅദി, വി.എന്‍ ഹുസൈന്‍ ഹാജി, പി.മുഹമ്മദ് സാലിഹ്, ജാബിര്‍ സഖാഫി, സാദിഖ് അഹ്-സനി, എ.ബി അബ്ദുള്ള മാസ്റര്‍, ഇഞ്ചിനീയര്‍ ശൌകത്, എന്നിവര്‍ സംബന്ധിച്ചു. എം.എ. ജാഫര്‍ സാദിഖ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി.
പ്രവര്‍ത്തകര്‍ കേരള യാത്രയുടെ പ്രചാരണ പ്രവര്‍ത്തന ചൂടില്‍ ആയതിനാല്‍ വളരെ ലളിതമായ ചടങ്ങിലായിരുന്നു പരിപാടി നടന്നത്.
എം.ഡി.സി യോടനുബന്ധിച്ചുള്ള മനോഹരമായ മസ്ജിദ് |
എം.ഡി.സി യോടനുബന്ധിച്ചുള്ള മസ്ജിദ് ഉത്ഘാടന ശേഷം നൂറുല്‍ ഉലമ എം.എ ഉസ്താദ് ഉല്‍ബോധനം നടത്തുന്നു. |
എം.ഡി.സി ഷോപ്പിംഗ് കോംപ്ളക്സ് പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിടന്റ്റ് സി.കുഞ്ഞി കൃഷ്ണന്‍ മാസ്റര്‍ ഉദ്ഘാടനം ചെയ്യുന്നു. |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ