തിരുവനന്തപുരം: മനുഷ്യ സാഗരം, മനുഷ്യ പര്‍വ്വതം, മനുഷ്യ മതില്‍ ഇതൊക്കെയായിരുന്നു ഇന്നലെ തിരുവനന്തപുരത്തെ കാഴ്ച. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ 18 ദിവസമായി നടന്നു വന്ന കേരള യാത്രയുടെ സമാപനം കുറിച്ച് കൊണ്ട് ഇന്നലെ തിരുവനന്തപുരം ചന്ദ്ര ശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന മഹാ സംഗമത്തിന് എത്തിയവര്‍ ഇന്നലെ മനുഷ്യ മതിലും, മനുഷ്യ പര്‍വ്വതവും, പിന്നീട് മനുഷ്യ സാഗരവുമൊക്കെയായി നഗര വീഥികളില്‍ കിലോമീറ്ററുകളോളം ഒഴുകി നീങ്ങുകയായിരുന്നു.
സ്നേഹ സംഘത്തിന്റെ വെള്ളപ്പട, ത്രിവര്‍ണ്ണ പതാക വീശിയെത്തിയ സുന്നീ പടയണി, അന്തരീക്ഷത്തെ കോള്‍മയിര്‍ കൊള്ളിച്ച തക്ബീര്‍ ധ്വനികള്‍, കൂകിപ്പാഞ്ഞെത്തിയ കാന്തപുരം എക്സ്പ്രസ്, മനസ്സിനെ തൊട്ടുണര്‍ത്തിയ മാനവിക ഗാനം ഇന്നലത്തെ സായാഹ്നത്തില്‍ അനന്തപുരിയെ പുളകമണിയിച്ച രംഗങ്ങളായിരുന്നു ഇവയൊക്കെ.
കഴിഞ്ഞ ആറ് മാസക്കാലം കേരളത്തിന്റെ ചിന്തയും വര്‍ത്തമാനവും കേരള യാത്രയായി മാറിയ ദിനങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തിയ ആദര്‍ശ കേരളം സംസ്ഥാന തലസ്ഥാനത്തെ മാനവിക മുന്നേറ്റത്തിന്റെയും, സംഘ ബലത്തിന്റെയും സ്വാധീനത്തിന്റെ പ്രതീകമാക്കി മാറ്റി.
ആദര്‍ശത്തിന്റെ കൊടിക്കൂറയേന്തിയവരും, മാനവിക കാഹളം മുഴക്കിയെത്തിയവരും അനന്തപുരിയില്‍ വെണ്മ പടര്തിയെത്തിയവരും രാവിലെ മുതല്‍ തന്നെ നഗരത്തിന്റെ ആവേശമായി മാറിയിരുന്നു. പൊതു പ്രകടനം ഇല്ലാതിരുന്നിട്ടും അതിരാവിലെ തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിയവര്‍ കൊച്ചു കൊച്ചു സംഗങ്ങളായി സമാപന സംഗമ വേദിയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ഉച്ചയോടെ തന്നെ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു. വൈകുന്നേരത്തോടെ സ്റ്റേഡിയത്തില്‍ നിന്നും കിലോ മീറ്ററുകള്‍ അകലെ വരെ പ്രവര്‍ത്തകര്‍ റോഡില്‍ പരന്നൊഴുകി.
രണ്ടു മണിയോടെ സ്നേഹം സംഘം പ്രവര്‍ത്തകരുടെ മാര്‍ച്ച് ആരംഭിച്ചു. കാല്‍ ലക്ഷം മെമ്പര്‍മാര്‍ അണി നിരന്ന മാര്‍ച്ച് പൂര്‍ണ്ണമായും സ്റ്റേഡിയത്തിനകത്ത് എത്തുമ്പോഴേക്കും പരിപാടി പകുതിയോടടുത്തിരുന്നു. മാനവികതക്കായി സ്നേഹ കാഹളം മുഴക്കിയെത്തിയ വെള്ളരിപ്രാവുകള്‍ തിരുവനന്തപുരത്ത് വെണ്മ പടര്തിയപ്പോള്‍ നഗരം കണ്ട ഏറ്റവും വലിയ മനുഷ്യ സാഗരമാണിതെന്നു നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ സി.പി.എം ഇതേ സ്റ്റേഡിയത്തില്‍ നടത്തിയ പരിപാടിയെ ബഹുദൂരം പിന്നിലാക്കിയാണ് ഇന്നലത്തെ സായാഹ്നത്തില്‍ സുന്നീ പടയണി പുതു ചരിതം രചിച്ചത്. ഉന്നം തെറ്റാത്ത പ്രഖ്യാപനങ്ങലുതിര്‍ക്കുന്ന പണ്ഡിത നേതൃത്വവും, കറപുരളാത്ത ആത്മീയ നേതൃത്വവും കര്‍മ്മ കുശലരായ അനുയായികളും ഉള്ള ഈ സംഘ ശക്തി കേരളത്തിലെ അജയ്യ ശക്തിയാണ് എന്ന് ഒരിക്കല്‍ കൂടി അടിവരയിടുകയാണ്.
മുസ്ലിം പള്ളിയും, ക്രിസ്തീയ ദേവാലയവും, ഹൈന്ദവ ക്ഷേത്രവും സംഗമിക്കുന്ന ഭൂമിയില്‍ വെച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മാനവിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തപ്പോള്‍ കേരള മുഖ്യ മന്ത്രിയും, കെ.പി.സി.സി പ്രസിഡന്റും അടക്കമുള്ളവരോടൊപ്പം ജന ലക്ഷങ്ങള്‍ അതേറ്റു ചൊല്ലി.