അബൂദാബി: യു.എ.ഇ യിലെ വിശാല ഉദിനൂര്‍ കൂട്ടായ്മ ആയ ഉദിനൂര്‍ പ്രവാസിയുടെ പത്താം വാര്‍ഷികവും കുടുംബ സംഗമവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമാപിച്ചു. ഇന്നലെ (വെള്ളി) രാവിലെ 10മണി മുതല്‍ മുസഫ്ഫ മലയാളി സമാജം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിദ്യാര്തികളുടെ കലാ പരിപാടികള്‍, സംഘടനയുടെ ജനറല്‍ബോഡി, ഭാരവാഹി തെരഞ്ഞെടുപ്പ്, ഗ്രൂപ്പ് ഡിസ്കഷന്‍ തുടങ്ങി വിവിധ പരിപാടികള്‍ ഉണ്ടായിരുന്നു.
സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു. സംഘടനയുടെ കീഴിലുള്ള നിക്ഷേപ പദ്ധതിയുടെ രണ്ടാം ഘട്ടം പുതിയ മെമ്പര്‍മാരെ ഉള്‍പ്പെടുത്തി നടത്താന്‍ തീരുമാനിച്ചു. നാട്ടിലെ നിര്‍ദ്ധന രോഗികള്‍ക്ക് വിവിധ ചികിത്സാ ഉപകരണങ്ങള്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനറല്‍ബോഡിയില്‍ തുടക്കം കുറിച്ചു.
സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഉദിനൂര്‍ പ്രവാസി സ്ഥാപക നേതാവ് പി.പി.സുധാകരന് സംഘടനയുടെ ഉപഹാരം എ.ബി മുസ്തഫ സമര്‍പ്പിച്ചു. പുതിയ ഭാരവാഹികളായി വി.പി.കെ മുഹമ്മദ് ഹനീഫ് (പ്രസിടന്റ്റ്), ഇ.പി.മുരളീധരന്‍ (വൈസ് പ്രസിടന്റ്റ്), കെ.നാരായണന്‍ (ജനറല്‍ സെക്രട്ടറി), ടി.റഹമതുള്ള (ജോ: സെക്രട്ടറി), എ.രവീന്ദ്രന്‍ (ട്രഷറര്‍), വി.വി.ബാബുരാജന്‍ (രക്ഷാധികാരി) എന്നിവരെ തെരഞ്ഞെടുത്തു.
വി.വി.സുനില്‍ അധ്യക്ഷത വഹിച്ചു, വി.പി.കെ മുഹമ്മദ് ഹനീഫ്, സി.കെ ശരീഫ്, പി.പി.സുധാകരന്, എ.ബി.മുസ്തഫ, എ.രവീന്ദ്രന്‍, ടി.സി.ഇസ്മായില്‍, ടി. റഹമതുള്ള പ്രസംഗിച്ചു.
|
പുതിയ ഭാരവാഹികള്‍ |
|
സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഉദിനൂര്‍ പ്രവാസി സ്ഥാപക നേതാവ് പി.പി.സുധാകരന്
എ.ബി മുസ്തഫ ഉപഹാരം സമര്‍പ്പിക്കുന്നു. |
|
ശ്രീ പി.പി.സുധാകരന്‍ മറുപടി പ്രസംഗം നടത്തുന്നു. |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ