ദുബായ്: പ്രവാസ ഭൂമിയിലെ ഉദിനൂരിന്റെ സ്വപ്ന ടീമായ സോക്കര്‍ ദുബായ് ഉജ്ജ്വല വിജയവുമായി നാടിന്റെ അഭിമാനമായി. വെള്ളിയാഴ്ച ദുബായ് ഖിസൈസ് എത്തിസലാത്ത് അക്കദമി സ്റ്റേഡിയത്തില്‍ അല്‍ ശാബ് ഇന്ത്യന്‍ ക്ലബ് സംഘടിപ്പിച്ച യു.എ.ഇ തല ഫുട്ബോള്‍ മത്സരത്തില്‍ വമ്പന്മാരെ തകര്‍ത്ത് ഉദിനൂര്‍ ടീം ക്വാര്‍ട്ടര്‍ഫൈനല്‍ വരെ എത്തി.
കഴിഞ്ഞ ടൂര്‍ണ്ണമെന്റില്‍ നിന്നും വിഭിന്നമായി ടീം ഘടനയിലും, തന്ത്രങ്ങളിലും കാതലായ മാറ്റവുമായിട്ടായിരുന്നു ഇത്തവണ സോക്കര്‍ ദുബായ് ഇറങ്ങിയത്. മുന്നേറ്റ നിരയിലും പ്രതിരോധ നിരയിലും ഉദിനൂരിന്റെ മക്കള്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. പ്രാഥമിക റൌണ്ടില്‍ ഉദിനൂരിന്റെ അബ്ദു നേടിയ വിജയ ഗോള്‍ ടൂര്‍ണ്ണമെന്റിലെ തന്നെ ഒന്നാം തരം ഗോളായിരുന്നു. മധ്യ നിരയില്‍ നിന്നും ആബിദ് ആയിരുന്നു അബ്ദുവിന് പാസ് നല്‍കിയിരുന്നത്.
ക്വാര്‍ട്ടറില്‍ കരുത്തരും ഈ വര്‍ഷത്തെ ചാമ്പ്യന്മാരുമായ വി 7 അബൂദാബിയെ അവസാന വിസില്‍ വരെ വിറപ്പിച്ചു വിടാന്‍ ടീമിന് സാധിച്ചു. പക്ഷെ മത്സരത്തിനിടെ ഉദിനൂരിന്റെ ഗോള്‍കീപ്പര്‍ റഫീഖിന് തോളെല്ലിന് പരിക്കേറ്റത് ടീമിന് തോല്‍വിയിലേക്ക് വഴിയൊരുക്കി. ഉടന്‍ തന്നെ റഫീഖിനെ ദുബായ് റാഷിദ് ഹോസ്പിറ്റലില്‍ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. റഫീഖിന്റെ പരിക്ക് സാരമുള്ളതല്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. വി 7 മായുള്ള ഉദിനൂരിന്റെ പോരാട്ടത്തെ അവിശ്വസനീയമെന്നായിരുന്നു പല ഫുട്ബോള്‍ വിദഗ്ദ്ധരും വിലയിരുത്തിയത്.
ഉടിനൂരിനു വേണ്ടി ടി.പി.ശുഹൈബ്, ടി.സി ആബിദ്, ടി.പി.ജുനൈദ്, പി.ശുഹൈബ്, അബ്ദു, റാസിക്ക്, എ.കെ.റാഷിദ്, സിദ്ധീക്ക്, ഷഫീഖ്, മമ്മി, റഫീഖ് തുടങ്ങിയവര്‍ ഗ്രൌണ്ടിലിറങ്ങി.
അതെ സമയം മത്സരത്തോടനുബന്ധിച്ചു നടന്ന നറുക്കെടുപ്പില്‍ ജുനൈദിന് നിനച്ചിരിക്കാതെ ഒരു മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ