ദുബായ്: ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ദുബായ് ശാഖാ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സുരക്ഷാ ഫണ്ടിന്റെ രണ്ടാം വാര്‍ഷികം വിപുലമായ പരിപാടികളോടെ സമാപിച്ചു. ദുബായ് കറാമ എമ്പയര്‍ ഹോട്ടലില്‍ നടന്ന പരിപാടി മഹല്ലിലെ പ്രവാസികള്‍ക്ക് ഏറെ അനുഭൂതി ദായകവും, പഠനാര്‍ഹാവും ആയി.
ചെയര്‍മാന്‍ ടി.അബ്ദുല്‍ ഹമീദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ടി.സി ഇസ്മായില്‍ ആമുഖ ഭാഷണം നടത്തി. സിജി ദുബായ് റീജിയന്‍ ചീഫ് മെന്‍ററും, ദുബായ് മശ്രിഖ് ബാങ്ക് ലീഗല്‍ അഡ്വൈസറുമായ അഡ്വ: ബക്കര്‍ '
സാഹിബ് സാമ്പത്തിക ആസൂത്രണവും നിക്ഷേപ സാധ്യതകളും' എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.
മെമ്പര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും, ഡിവിഡന്റ് വിതരണവും ടി.ഷാഹുല്‍ ഹമീദിന് നല്‍കിക്കൊണ്ട് ടി.അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റിയുടെ ലാഭ വിഹിതത്തില്‍ നിന്നും പത്ത് ശതമാനം നേരത്തെ കേന്ദ്ര ജമാഅത്തിനും, നാട്ടിലെ പാവപ്പെട്ടവര്‍ക്കും എത്തിച്ചു കൊടുത്തു.
ടി.റഹ്മത്തുല്ല, കെ.അമീന്‍, എം.റാശിദ്, ടി.സി.സൈനുല്‍ ആബിദ് തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
|
ടി.സി.ഇസ്മായില്‍ സംസാരിക്കുന്നു. |
|
അഡ്വ: ബക്കര്‍ സാഹിബ് സംസാരിക്കുന്നു. |
|
പരിപാടി വീക്ഷിക്കുന്ന സദസ്സ് |
|
പരിപാടി വീക്ഷിക്കുന്ന സദസ്സ് |
|
അഡ്വ: ബക്കര്‍ സാഹിബ് ക്ലാസ്സെടുക്കുന്നു. |
|
അഡ്വ: ബക്കര്‍ സാഹിബിനുള്ള ഉപഹാരം ടി.പി അബ്ദുല്‍ റഷീദ് നല്‍കുന്നു. |
|
സര്ട്ടിഫിക്കട്റ്റ് വിതരണം ടി.അബ്ദുല്‍ ഹമീദ് നിര്‍വ്വഹിക്കുന്നു.
ഏറ്റു വാങ്ങുന്നത് ടി.ഷാഹുല്‍ ഹമീദ് |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ