ഉദിനൂര്‍: നാടും നഗരിയും എസ്.എസ്.എല്‍.സി പരീക്ഷാ ചൂടില്‍. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗതി വിഗതികള്‍ നിര്‍ണ്ണയിക്കുന്ന പത്താം തരം പരീക്ഷക്കായി കേരളത്തിലും, വിവിധ ഗള്‍ഫ് രാജ്യങ്ങളിലുമായി നാലേമുക്കാല്‍ ലക്ഷം കുട്ടികള്‍ ഇന്ന് രാവിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തും.
ഒട്ടേറെ തവണ നൂറു മേനി വിളയിച്ച് സംസ്ഥാനത്തിന് അഭിമാനമായ ഉദിനൂര്‍ ഗവ: ഹൈസ്കൂളില്‍ ഇത്തവണ 262കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. കഴിഞ്ഞ തവണ ഇവിടെ 248പേരായിരുന്നു പരീക്ഷ എഴുതിയിരുന്നത്. പരീക്ഷക്ക് വേണ്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഉദിനൂര്‍ ഗവ: ഹൈസ്കൂളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം പ്രതിനിധിയോടു പറഞ്ഞു.
പതിറ്റാണ്ടുകളായി ഉദിനൂര്‍ ഹൈസ്കൂളിന് നൂറു മേനി നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച സെന്‍ട്രല്‍ അക്കാദമിയില്‍ തന്നെയാണ് ഇത്തവണയും ഭൂരിഭാഗം കുട്ടികളും പരിശീലനം നേടിയത്.

വാര്‍ത്തയും, ചിത്രവും: സൈനുല്‍ ആബിദ് പുത്തലത്ത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ