The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, മാർച്ച് 9, വെള്ളിയാഴ്‌ച

പ്രസിദ്ധമായ പുത്തലത്തെ ദഫ് റാതീബ് ഇന്ന് രാത്രി

ഉദിനൂരിലെ വിഖ്യാത തറവാടായ പുത്തലത്ത് തറവാട്ടില്‍ എണ്‍പത്തി ഒന്ന്  വര്ഷം മുമ്പ് ആരംഭിച്ച ദഫ് റാതീബ് ഈ വര്‍ഷവും മുടങ്ങാതെ ഇന്ന് (ശനി) രാത്രി നടക്കുന്നു. 

ഉദിനൂരിലെ പ്രമുഖ തറവാടായ തേളപ്പുറം, നങ്ങാരം, അന്ജില്ലം, ബെദയില്‍ തുടങ്ങിയ തറവാടുകളിലൊക്കെ ഒരു കാലത്ത് വലിയ വലിയ നേര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും കാലാന്തരത്തില്‍ അവയില്‍ ചിലതൊക്കെ ചടങ്ങുകള്‍ മാത്രമായി അവശേഷിക്കുമ്പോഴും പുത്തലത്തെ ദഫ് റാതീബ് ഇപ്പോഴും പ്രൌഡിയോടെ തന്നെ നടന്നു വരുന്നു.

പുത്തലത്തെ ദഫ് റാതീബിന്റെ എണ്‍പതാം വാര്ഷികതോടനുബന്ധിച്ചു കഴിഞ്ഞ വര്ഷം ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമില്‍  പ്രസിദ്ധീകരിച്ച പ്രത്യേക  ഫീച്ചറിന്റെ പൂര്‍ണ്ണ രൂപം:

നിരവധി ഉദ്ദേശ സാഫല്യങ്ങള്‍ കൊണ്ട്‌ ഉദിനൂരിലെയും പരിസര മഹല്ല്കളിലെയും ജന ശ്രദ്ധ ആകര്‍ഷിച്ച ഈ ദഫ് റാതീബിന്റെ ഉല്‍ഭവ പാശ്‌ചാത്തലം ഇങ്ങിനെയാണ് : ഏകദേശം എട്ട്‌ പതിറ്റാണ്ട്കള്‍ക്ക്‌ മുമ്പ് പുത്തലത്തെ നഫീസു എന്നവരുടെ ആങ്ങള അന്ത്രു ഹാജിച്ചാക്കു ബാംഗളൂറില്‍ വെച്ചു വസൂരി രോഗം ബാധിച്ചു. നാട്ടിലെത്തിയ അദ്ധേഹം രോഗ ശതമനത്തിനു മറ്റു വഴികള്‍ ഇല്ലാതായപ്പോള്‍ ഏതോ ഒരു സുമനസ്സിന്റെ നിര്‍ദ്ദേശ പ്രകാരം തറവാട്ട്‌ വീട്ടില്‍ വെച്ചു ഒരു കുത്ത് റാതീബു നടത്താന്‍ നേര്‍ച്ച യാക്കി. അത്ഭുതം എന്നു പറയട്ടെ അതോടു കൂടി അദ്ധേഹത്തിന്റെരോഗം സുഖപ്പെടുകയും ചെയ്തു. പിന്നീട് അദ്ധേഹം തന്റെ ആയുഷ്ക്കാലം മുഴുവനും ഈ റാതീബ് മുടങ്ങാതെ നടത്താന്‍ ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

റാതീബിന്റെ പുണ്യത്തെക്കുറിച്ചും, അതു വഴി പലര്‍ക്കും ഉണ്ടായ ഉദ്ദേശ സാഫല്യത്തെക്കുറിച്ചും മണത്തറിഞ്ഞ പലരും സദസ്സിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. ചിലര്‍ ഉദ്ദേശ സാഫല്യത്തിനായി നേര്‍ച്ച ആക്കാനും തുടങ്ങി. അങ്ങിനെയിരിക്കെ അന്ത്രു ഹാജിച്ച തന്റെ ബന്ധുക്കളെ വിളിച്ചു പറഞ്ഞു: 'ഈ റാതീബ് എന്റെ കാല ശേഷവും മുടങ്ങാതെ നടത്തണം.' റാതീബിന്റെ ചിലവിലേക്കായി തന്റെ സ്വത്തില്‍ നിന്നും ഒരു ഭാഗം അദ്ദേഹം നീക്കി വെക്കുകയും ചെയ്തു.

അന്ന് മുതല്‍ ഇന്നു വരെ ഒരു വര്‍ഷം പോലും മുടങ്ങാതെ പുത്തലത്തെ കുത്ത് റാതീബ് നടന്നു വരുന്നു. ഈ കുത്ത് റാതീബ് വര്‍ഷാ വര്‍ഷം നടത്തുന്നതില്‍ പുത്തലത്തെ നഫീസുവിന്റെ ഭര്‍ത്താവ്‌ കുഞ്ഞിക്കുണ്ടില്‍ അബ്ദുല്‍ ഖാദര്‍ എന്നവരും, അദ്ദേഹത്തിന്റെ മക്കളായ അമീര്‍, മുഹമ്മദ്‌ കുഞ്ഞി, ഹൈദര്‍, അബ്ദുല്‍ റഹീം, സിദ്ദീഖ്, സൈനബി, അസ്മ, മൈമൂന, അകാലത്തില്‍ പൊലിഞ്ഞു പോയ മര്‍ഹൂം ഇബ്രാഹിം എന്നിവരും, കാരണവന്മാരായ മൊയ്തീന്‍ ഹാജിയും, സഹോദരങ്ങളായ മുഹമ്മദ്‌ കുഞ്ഞി ഹാജിച്ച ബാവ ഇച്ച തുടങ്ങിയവരും  മറ്റ് ബന്ധുക്കളും ബദ്ധ ശ്രദ്ധരായിരുന്നു. ഇവരുടെ മക്കളും,  തറവാട്ടിലെ ഇളം തലമുറക്കാരും റാതീബു നടത്തിപ്പിനായി  ഇപ്പോള്‍ അതീവ താല്പര്യം എടുത്തു വരുന്നു.
മുന്‍ കാലങ്ങളില്‍ കടപ്പുറത്തുള്ള സംഘമായിരുന്നു റാതീബിന് നേതൃത്വം നല്‍കിയിരുന്നത്‌. എന്നാല്‍ അഞ്ചാറു വര്‍ഷക്കാലമായി കണ്ണൂര്‍ താഴെ തെരുവിലെ അബ്ദുറഷീദ് ഉസ്താദ്‌ ആണ് റാതീബിന് നേതൃത്വം നല്‍കി വരുന്നത്‌. ഈ രംഗത്ത് 32 കൊല്ലത്തെ പരിചയം ഉണ്ട്‌ അദ്ദേഹത്തിന്‌. 11 പേര്‍ അടങ്ങുന്ന സംഘമാണ് അദ്ദേഹത്തിന്റേത്‌.

റാതീബിന്റെ ഭാഗമായുള്ള കുത്ത് വളരെയധികം ഉദ്വേഗ ജനകമാണ്‌. നിരവധി തവണ ഗ്രഹനാഥനായ കുഞ്ഞിക്കുണ്ടില്‍ അബ്ദുല്‍ ഖാദര്‍ എന്നവര്‍ കുത്ത് ഏറ്റ് വാങ്ങിയിട്ടുണ്ട്‌. വീട്ടുകാര്‍ക്ക്‌ താല്‍പര്യം ഉണ്ടെങ്കില്‍ മാത്രമേ കുത്ത് എന്ന ചടങ്ങ്‌ നിര്‍വ്വഹിക്കാറുള്ളൂ. സമൂഹം വിസ്മരിക്കുന്ന മഹത്തായൊരു സത്കര്‍മ്മം നില നിര്‍ത്തിപ്പോരുന്നതില്‍ പുത്തലത്ത്‌ തറവാട്ടുകാര്‍ കാണിക്കുന്ന അതീവ താല്‍പര്യം അങ്ങേയറ്റം പ്രശംസനാര്ഹമാണെന്ന് മഹല്ലിലെ ദീനീ തല്പ്പരരായ പലരും അഭിപ്രായപ്പെട്ടു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ