The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, മാർച്ച് 9, വെള്ളിയാഴ്‌ച

നന്‍മ പ്രവര്‍ത്തിക്കുക, വിജയികളാവുക

പുണ്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അല്ലാഹു വിശ്വാസികളോട് അന്ജ്ഞാപിച്ചിട്ടുണ്ട്. അതാണ്‌ വിജയ മാര്‍ഗ്ഗം. ദൈവ ശാസനയും പ്രാവാചക പ്രേരണയും ഉള്ള സുകൃതമാണത്. പൂര്‍വ്വ പ്രവാചകരുടെ മാര്‍ഗ്ഗം അനുധാവനം ചെയ്യാന്‍ ആവശ്യപെട്ടു കൊണ്ട് ഖുറാന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. "നിങ്ങള് നന്മയില്‍ മുന്നേറുക" എന്ന് ഖുര്‍ആനിക കല്പന ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ചവരാണ് പ്രവാചകന്മാരും മുത്ത്‌ ഹബീബിന്റെ അനുചരന്മാരും.

അബൂബക്കര്‍ സിദ്ധീഖ് (റ) വിന്റെ ഒരു ചരിത്രം എടുക്കാം. ഒരിക്കല്‍ മുത്ത്‌ ഹബീബ് (സ്വ) അനുചരരോടു ചോദിച്ചു "ഇന്ന് നിങ്ങളില്‍ നോമ്പ് അനുഷ്ട്ടിച്ചവര്‍ ആരുണ്ട്?" അപ്പോള്‍ അബൂബക്കര്‍ സിദ്ധീഖ് (റ) പറഞ്ഞു "ഞാനുണ്ട് തിരു ദൂതരെ, എനിക്കിന്നു നോമ്പാണ്‌" തിരുമേനി വീണ്ടും ചോദിച്ചു "ഇന്ന് ജനാസയെ അനുഗമിച്ചവര്‍ ആരുണ്ട്?" അബൂബക്കര്‍ (റ) പറഞ്ഞു "ഞാനുണ്ട് തിരു ദൂതരെ" വീണ്ടും ഹബീബ് ചോദിച്ചു "ഇന്നത്തെ ദിവസം ഒരു പാവപ്പെട്ടവന് അന്നം നല്‍കിയവന്‍ ഈ കൂട്ടത്തിലുണ്ടോ?" അപ്പോഴും സിദ്ധീഖ് (റ) പറഞ്ഞു " ഞാനുണ്ട് ഹബീബെ" വീണ്ടും ഹബീബ് ചോദിച്ചു "ഇന്നത്തെ ദിവസം ഒരു രോഗിയെ സന്ദര്‍ശിച്ചു സാന്ത്വനം നല്‍കിയവര്‍ ആരെങ്കിലുമുണ്ടോ ?" അപ്പോഴും അബൂബക്കര്‍ സിദ്ധീഖ് (റ) പറഞ്ഞു "ഞാനുണ്ട് പ്രിയ ഹബീബെ" അപ്പോള്‍ മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ഇക്കാര്യങ്ങളെല്ലാം ഒരാളില്‍ ഒരുമിച്ചു വന്നാല്‍ അയാള്‍ സ്വെര്ഗത്തില്‍ പ്രവേശിക്കാതിരിക്കില്ല" (മുസ്‌ലിം)

സല്ക്കര്മങ്ങളില്‍ നിരതരായവര്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള മഹത്തായ പ്രതിഫലവും പ്രീതിയും ലഭിക്കുകയും അത് വഴി സ്വെര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. തിന്മകളില്‍ നിന്ന് അല്ലാഹു കാക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു "പിന്നീട് നമ്മുടെ ദാസന്മാരില്‍ നിന്നും നാം തിരഞ്ഞെടുത്തവര്‍ക്ക് നാം വേദ ഗ്രന്ഥം അവകാശപ്പെടുത്തി കൊടുത്തു, അവരുടെ കൂട്ടത്തില്‍ സ്വെന്തത്തോട്‌ അന്ന്യായം ചെയ്തവരും മധ്യ നിലപാടുകാരുമുണ്ട്. അല്ലാഹുവിന്റെ അനുമതിയോടെ നന്മകളില്‍ മുന്‍കടന്നവരും അവരിലുണ്ട്. അത് തന്നെയാണ് മഹത്തായ അനുഗ്രഹം (ഖുര്‍ആന്‍)

പുണ്യ കര്മ്മങ്ങളിലുള്ള മാത്സര്യം പ്രവാചക ശിഷ്യന്മാരില്‍ നമുക്ക് കാണാനാകും. ഒരിക്കല്‍ മുത്ത്‌ ഹബീബ് (സ്വ) ധര്‍മ്മം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അബൂബക്കര്‍ സിദ്ധീഖ് (റ) യെ മുന്കടക്കാന്‍ ഉമര്‍ (റ) തീരുമാനിച്ചു. അങ്ങിനെ തന്റെ ധനത്തിന്റെ പകുതി ഭാഗം ധര്‍മ്മം ചെയ്തപ്പോള്‍ മുത്ത്‌ ഹബീബ് (സ്വ) ചോദിച്ചു "താങ്കള്‍ കുടുമ്പത്തിന്നു എന്തെങ്കിലും ബാക്കി വെച്ചിട്ടുണ്ടോ?" ഉമര്‍ (റ) പറഞ്ഞു "ഉവ്വ് പകുതി ഞാന്‍ ബാക്കി വെച്ചിട്ടുണ്ട്" ദാനം ചെയ്ത സിദ്ധീഖ് (റ) നോട് മുത്ത്‌ ഹബീബ് (സ്വ) ചോദിച്ചു "താങ്കള്‍ എന്താണ് ബാക്കി വെച്ചത്?" ഉടനെ സിദ്ധീഖ് (റ) മറുപടി പറഞ്ഞു "അല്ലാഹുവിനെയും അവന്റെ ദൂതനുമാല്ലാതെ ഞാന്‍ ഒന്നും ബാക്കി വെച്ചിട്ടില്ല" ഇത് കേട്ട ഉമര്‍ (റ) പറഞ്ഞു "ഇല്ല, ഒരു കാര്യത്തിലും അങ്ങയെ മറികടക്കുവാന്‍ എനിക്കാവില്ല" (അബൂ ദാവൂദ്)

പ്രിയപ്പെട്ടവരേ! നമ്മുടെ കഴിവിനനുസരിച്ച് പുണ്യ കര്‍മ്മങ്ങള്‍ അനുഷ്ട്ടിക്കാന്‍ നമ്മുടെ മുന്നില്‍ ഒരുപാട് മാര്‍ഗങ്ങളുണ്ട്. അബൂദര് ( റ) ഉദ്ധരിക്കുന്നു. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "സൂര്യനുദിക്കുന്ന ഓരോ ദിവസവും ഓരോ അവയവങ്ങള്‍ക്കും ധര്‍മ്മം ചെയ്യേണ്ടതുണ്ട്" അബൂദര് (റ) ചോദിച്ചു "ധനമില്ലാത്ത ഞങ്ങള്‍ എന്തുചെയ്യും?" മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "തക്ബീറും തസ്ബീഹും, ഹംദും ചെല്ലുന്നത് സദഖയാണ്. വഴിയില്‍ നുന്നും എല്ലും കല്ലും മുള്ളും നീക്കം ചെയ്യുന്നതും, അന്ധന് വഴി കാണിച്ചു കൊടുക്കുന്നതും, ബധിരനും മൂകനുമായവന് കാര്യം ഗ്രഹിപ്പിക്കുന്നതും ആളുകള്‍ക്ക് വഴി കാണിക്കുന്നതും സഹായം ആവശ്യമുള്ളവനു സഹായമെത്തിക്കുന്നതും ദുര്‍ബ്ബലന് താങ്ങായി വര്‍ത്തിക്കുന്നതും എല്ലാം സദഖയില്‍ പെട്ടതാകുന്നു" (അഹ്മദ്)
വിശുദ്ധ ഖുറാനില്‍ അല്ലാഹു പറഞ്ഞു "വിശ്വസിക്കുകയും സല്ക്കര്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് നാം പൊറുത്തു കൊടുക്കുകയും അവര്‍ പ്രവര്തിച്ചതിനേക്കാള്‍ കൂടുതലായി നാം അവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യുന്നതുമാണ്"
അതിനാല്‍ ഖുര്‍ആന്‍ പാരായണം, ദിക്റുകള്‍, സ്വെലാത്തുകള്‍, സുന്നത്ത് നിസ്ക്കാരങ്ങള്‍, ഭക്ഷണം ദാനം ചെയ്യുക, എല്ലാ മാസവും മൂന്നു ദിവസം സുന്നത് നോമ്പ് എടുക്കല്‍, അയല്‍ വാസികളോട് നല്ല നിലയില്‍ വര്‍ത്തിക്കല്‍, കുടുമ്പ ബന്ധം പാലിക്കല്‍, രോഗ സന്ദര്‍ശനം, ആവശ്യക്കാരെ സഹായിക്കല്‍, അനാഥ സംരക്ഷണം, വിധവകളെ പരിരക്ഷിക്കല്‍, മുസ്ലിമ്കല്‍ക്കാകെയുള്ള പ്രാര്‍ത്ഥന തുടങ്ങി മുത്ത്‌ ഹബീബ് (സ്വ) നമുക്ക് പറഞ്ഞു തന്ന കര്‍മ്മങ്ങള്‍ ചെയ്തു നമ്മുടെ ജീവിതത്തില്‍ പുണ്യം നേടുക. "ഒരു നന്മയും ചെയ്യാനകില്ലെങ്കിലും ഒരു തിന്മ ചെയ്യാതെ പിടിച്ചു നിര്‍ത്തുന്നത് പോലും പുണ്യമാണെന്ന് മുത്ത്‌ ഹബീബ് (സ്വ) അരുള്‍ ചെയ്തിട്ടുണ്ട്,

ആയതിനാല്‍ ധാരാളം സല്ക്കര്‍മനഗല്‍ ചെയ്തു മുത്ത്‌ ഹബീബിനെ സ്നേഹിക്കാന്‍ അല്ലാഹു നമുക്ക് തൌഫീഖ് ചെയ്യട്ടെ. ആമീന്‍

സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ .... സ്വല്ലല്ലാഹു അലൈഹി വസല്ലിം

തയ്യാറാക്കിയത്:
സയ്യിദ് ഹുസൈന്‍ തങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ