ദുബായ്: ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ദുബായ് ശാഖാ കമ്മിറ്റിക്ക് കീഴിലുള്ള പ്രവാസി സുരക്ഷാ ഫണ്ടിന്റെ (പി.എസ്.എഫ്) രണ്ടാം വാര്‍ഷികവും, ഡിവിടെന്റ് വിതരണവും വിപുലമായ പരിപാടികളോടെ നടത്തുവാന്‍ ഇവിടെ ചേര്‍ന്ന ഡയറക്ടറി ബോര്‍ഡ് യോഗം തീരുമാനിച്ചു.
മാര്‍ച്ച് 8വ്യാഴം രാത്രി 9.30നു ദുബായ് കറാമയിലുള്ള എമ്പയര്‍ ഹോട്ടല്‍ പാര്‍ട്ടി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സിജി ദുബായ് റീജിയണല്‍ ചീഫ് മെന്‍റ റും, മശ്രിഖ് ബേങ്ക് ലീഗല്‍ അഡ്വൈസറുമായ അഡ്വ: ബക്കര്‍ സാഹിബ് 'സാമ്പത്തികാസൂത്രണവും നിക്ഷേപ സാധ്യതകളും' എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും.
പ്രമുഖര്‍ ചടങ്ങിനു ആശംസ നേര്‍ന്നു സംസാരിക്കും.
രണ്ടു വര്ഷം മുമ്പ് ദുബായ് കേന്ദ്രീകരിച്ചു ആരംഭിച്ച പി.എസ്.എഫില്‍ മഹല്ലിലെ അറുപതോളം മെമ്പര്‍മാര്‍ ഉണ്ട്. പി.എസ്.എഫിന്റെ ആസ്തി ഉപയോഗിച്ച് നടത്തിയ ബിസിനസ് സംരംഭങ്ങളില്‍ നിന്നും ലഭിച്ച ലാഭ സംഖ്യയുടെ നിശ്ചിത ശതമാനം മഹല്ല് ജമാഅത്തിന്റെ സാമ്പത്തിക ഭദ്രതക്കും, മഹല്ലിലെ നിര്ദ്ധനരുടെ റിലീഫിനും വേണ്ടി വിനിയോഗിക്കും.
ഇത് സംബന്ധമായി ചേര്‍ന്ന ആലോചനാ യോഗത്തില്‍ ടി.പി അബ്ദുല്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു. എന്‍.ബഷീര്‍ അഹമദ്, ടി.സി.ഇസ്മായില്‍, ടി.രഹ്മതുള്ള, കെ.അമീന്‍, റാഷിദ്.എം, ടി.സി സൈനുല്‍ ആബിദ് തുടങ്ങിയവര്‍പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ