The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, മാർച്ച് 16, വെള്ളിയാഴ്‌ച

വെള്ളി നിലാവ് - അയല്‍ക്കാര്‍

സ്നേഹവും കാരുണ്യവും സമാധാനവും കളിയാടുന്ന ഭദ്രമായ ഒരു സമൂഹത്തിന്റെ നിര്മിതിക്ക് വേണ്ടി വ്യക്തികള്‍ പരസ്പരം നല്ല ബന്ധവും രഞ്ജിപ്പും നില നിര്‍ത്തുവാന്‍ ഇസ്ലാം ആഹ്വാനം ചെയ്യുന്നു. ഇത്തരം ഒരു സമൂഹത്തിന്റെ ആണിക്കല്ലുകളില്‍ സുപ്രധാനമാണ്‌ അയല്‍വാസിയുമായി നല്ല നിലയിലും സ്നേഹത്തിലും വര്തിക്കുകയെന്നത്.

അള്ളാഹു പറഞ്ഞു "നിങ്ങള്‍ അല്ലാഹുവിനു ഇബാദത്ത് ചെയ്യുവിന്‍, യാതൊന്നിനെയും അവന്റെ പകരക്കാരനായി കല്പ്പിക്കതിരിക്കുവിന്‍, മാതാ പിതാക്കളോട് നന്മയില്‍ വര്ത്തിക്കുവിന്‍, ബന്ധുക്കളോടും അനാഥരോടും അഗതികളോടും നന്നായി പെരുമാറുവിന്‍, ബന്ധുക്കളായ അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹാവാസികളോടും...."
അയല്‍ക്കാരനോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും അവന്റെ അവകാശങ്ങളും ബാധ്യതകളും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഈ സൂക്തം നമ്മോടു ശക്തമായി ഉല്‍ബോധിപ്പിക്കുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് മാതാ പിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ശേഷം അടുത്ത ബന്ധുവിനെയും അകന്ന ബന്ധുവിനെയും ഖുര്‍ആന്‍ പരാമര്‍ശിച്ചത്. നന്മ ചെയ്യുന്ന വിഷയത്തില്‍ അയല്‍വാസി ബന്ധുവെന്നോ അന്യനെന്നോ മുസ്ലിമെന്നോ അമുസ്ലിമെന്നോ മറ്റുമുള്ള യാതൊരു വിവേചനവും ഇവിടെ നമുക്ക് കാണാന്‍ കഴിയില്ല. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അയല്‍വാസിയോടു നന്മയില്‍ വര്‍ത്തിക്കട്ടെ" (മുസ്‌ലിം) ഇതു അയല്‍വാസിയുടെയും കടമ നിര്‍വഹിക്കുന്നവന് നന്മയും ശ്രേഷ്ട്ടതയും നല്‍കുകയാണ് ചെയ്യുക എന്ന് ഈ വചനം നമ്മെ പഠിപ്പിക്കുന്നു.

തിരുമേനി (സ്വ) പറഞ്ഞു "അല്ലാഹുവിന്റെയടുക്കല്‍ ഉത്തമനായ അയല്‍വാസി തന്റെ അയല്‍ക്കാരനോട് ഉത്തമമായി പെരുമാറുന്നവനാണ്" വ്യക്തിയുടെ നന്മയും നീചത്വവും തിരിച്ചറിയുന്ന മാനദണ്ടമാണ് അയല്പക്ക ബന്ധം.
ഒരാള്‍ മുത്ത്‌ ഹബീബ് (സ്വ) തങ്ങളോടു ആരാഞ്ഞു "ഞാന്‍ നന്മ ചെയ്യുന്നവനാണോ അഥവാ ദ്രോഹം ചെയ്യുന്നവനാണോ എന്ന് എങ്ങിനെ തിരിച്ചറിയാന്‍ കഴിയും" ഹബീബ് (സ്വ) പറഞ്ഞു "നിന്റെ അയല്‍ക്കാര്‍ നീ നന്മയില്‍ വര്തിച്ചിരിക്കുന്നവനെന്നു പറയുന്നത് കേട്ടാല്‍ നീ നന്മ ചെയ്തു, അവര്‍ നീ ദ്രോഹം ചെയ്തിരിക്കുന്നുവെന്ന് പറയുന്നത് കേട്ടാല്‍ നീ തിന്മ ചെയ്തു" (ഇബ്നു മാജ)

നല്ല അയല്‍വാസം ശഫാഅത്തിന്നുള്ള ഒരു കാരാണം കൂടിയാകുന്നു, അയല്‍ക്കാര്‍ അന്ന്യോന്ന്യം സാക്ഷി പറയുന്നത് അല്ലാഹു സ്വീകരിക്കുകയും അവരുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്യുന്നതാണ്. ഹബീബ് (സ്വ) പറഞ്ഞു "ഒരു മുസ്‌ലിം മരണപ്പെടുകയും എന്നിട്ട് അയാള്‍ക്ക്‌ വേണ്ടി തൊട്ട അയല്‍ക്കാരായ നാല് വീട്ടുകാര്‍ സാക്ഷി പറയുകയും ചെയ്‌താല്‍ ന്ശ്ചാമായും അല്ലാഹു പറയും "അയാളെക്കുറിച്ച നിങ്ങളുടെ അറിവ് ഞാന്‍ അന്ഗീകരിക്കുകയും നിങ്ങള്‍ അറിയാത്തത് ഞാന്‍ അയാള്‍ക്ക്‌ പൊറുത്തു കൊടുക്കുകയും ചെയ്തിരിക്കുന്നു" (അഹ്മദ്)

വിശ്വാസം പരിപൂര്‍ണമാകണമെങ്കില് അയല്‍വാസിയോടു നന്മ ചെയ്യണമെന്നു ഇസ്ലാം പഠിപ്പിക്കുന്നു , ഹബീബ് മുത്ത്‌ നബി (സ്വ) പറഞ്ഞു "അല്ലാഹുവാണ് സത്യം, ഒരിക്കലും വിശ്വാസിയാവുകയില്ല (ഇത് മൂന്നു പ്രാവശ്യം മുത്ത്‌ ഹബീബ് ആവര്‍ത്തിക്കുന്നു) അപ്പോള്‍ അനുയായികള്‍ ആരാഞ്ഞു "തിരു ദൂതരെ, ആരാണത്? അവിടുന്ന് പറഞ്ഞു "ഏതൊരാളുടെ ദ്രോഹങ്ങളില്‍ നിന്നും തന്റെ അയല്‍വാസി നിര്ഭയനല്ലയോ അവന്‍" (അഹ്മദ്)
അയല്‍വാസിയോടു ഒരുപാട് കടപ്പാടുകളുണ്ട്, സലാം പറഞ്ഞു തുടങ്ങുക, ആദരവും ബഹുമാനവും മുഖത്തു പ്രകടിപ്പിക്കുക, അവന്റെ സ്ഥിതിഗതികള് സദാ അന്ന്വേഷിച്ചു കൊണ്ടിരിക്കുക, അവന്റെ അഭിമാനം സംരക്ഷിക്കുക, അരുതാത്തത് കാണാന്‍ ശ്രമിക്കാതിരിക്കുക, രഹസ്യങ്ങള്‍ സൂക്ഷിക്കുക, നന്മ ലഭിച്ചാല്‍ അഭിനന്ദിക്കുക, പ്രയാസം നേരിട്ടാല്‍ സഹായിക്കുക, രോഗം വന്നാല്‍ സന്ദര്‍ശിക്കുക, മരണപ്പെട്ടാല്‍ അനന്തര കര്‍മങ്ങള്‍ നിര്‍വഹിക്കുക, അവനോടും കുടുമ്പത്തോടും ഔദാര്യവും ദയയും കാണിക്കുക, നല്ലത് നിര്‍ദേശിക്കുകയും സൌമ്യതയോടെ ഉപദേശിക്കുകയും ചെയ്യുക മുതലായവ അതില്‍ പെടുന്നു. അവ നിര്‍വഹിക്കതിരുന്നാല്‍ അന്ത്യ നാളില്‍ ചോദ്യം ചെയ്യപ്പെടും.മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "എത്ര ആളുകള്‍ അന്ത്യ നാളില്‍ തങ്ങളുടെ അയല്‍വാസികള്‍ കാരണമായി തടഞ്ഞു വെക്കപ്പെടുന്നുണ്ട്! അവര്‍ പറയും നാഥാ, ഇയാള്‍ അയാളുടെ വാതില്‍ എന്റെ നേരെ കൊട്ടിയടച്ചു, എനിക്ക് ഒരു നന്മയും ചെയ്തു തന്നില്ല"

നന്മ അത്ര വലുതാവണമേന്നൊന്നുമില്ല. എത്ര നിസ്സരമായതാണെങ്കിലും അല്ലാഹു അതിനു പ്രതിഫലം നല്‍കും. മുത്ത് ഹബീബ് (സ്വ) പറഞ്ഞു "മുസ്ലിം വനിതകളെ, ഒരയല്‍വാസിനിയും തട്നെ അയല്വാസിനിയെ അവഗണിക്കരുത്. അത് ഒരാടിന്റെ എല്ലാണെങ്കിലും" (ബുഖാരി - മുസ്ലിം)

നല്ല അയല്‍പക്കം വ്യക്തിക്ക് ദുനിയാവില്‍ സന്തോഷവും മനസ്സമാധാനവും നല്‍കുന്നു, മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "നാല് കാര്യങ്ങള്‍ സൌഭാഗ്യദായകമാകുന്നു, നല്ല ഭാര്യ, വിശാലമായ പാര്‍പ്പിടം, നല്ല അയല്‍വാസി, സന്തുഷ്ട്ട വാഹനം" (ഇബ്നു മാജ) അത് കൊണ്ടാണ് മുന്‍ഗാമികള്‍ വീടെടുക്കുന്നതിന്നു മുമ്പായി അയല്‍വാസിയെ തെരഞ്ഞെടുത്തിരുന്നത്. മഹാനായ അബൂ ഹംസയുടെ അയല്‍വാസി തന്റെ വീട് വില്‍ക്കാന്‍ തീരുമാനിച്ചു. വില എത്രയെന്നു ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു വീടിനു രണ്ടായിരവും അബൂ ഹംസയുടെ അയല്പക്കത്തിന്നു രണ്ടായിരവും" ഈ വിവരം അബൂ ഹംസ അറിഞ്ഞപ്പോള്‍ നാലായിരം കൊടുത്തയച്ചു കൊണ്ട് പറഞ്ഞു "ഇത് സ്വീകരിക്കുക, നിന്റെ വീട് വില്‍ക്കരുത് (താരീഖ് ബാഗ്ദാദ്)

നല്ല അയല്പക്ക ബന്ധം വ്യക്തിക്ക് പരലോകത്തിന് മുമ്പേ ഇഹലോകത്ത് തന്നെ ശ്ര്ഷ്ട്ടതയും പ്രതിഫലവും ലഭ്യമാക്കുന്ന പുണ്ണ്യകര്മമാകുന്നു. അത് നാടിനെ സംപുഷ്ട്ടമാക്കുകയും ആയുസ്സ് വര്‍ധിപ്പിക്കുകയും ചെയ്യും. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "കുടുംബ ബന്ധം ചേര്‍ക്കലും സല്സ്വഭാവവും നല്ല അയല്പക്ക ബന്ധം എന്നിവ ഭവനങ്ങളെ സംപുഷ്ട്ടമാക്കുകയും ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും" (അഹ്മദ്)

അയല്‍ക്കാര്‍ക്ക് ഗുണം ചെയ്യുന്നവരില്‍ അല്ലാഹു നമ്മെ ഉള്ള്പ്പെടുത്തട്ടെ. ആമീന്‍ 

തയ്യാറാക്കിയത്: സയ്യിദ് ഹുസൈന്‍ തങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ