ലോകമെമ്പാടുമുള്ള മുഴുവന്‍ സമൂഹത്തിന്നും അല്ലാഹു നല്കു്ന്ന ഉപദേശമാണ് തഖ്‌വ എന്നത്. അല്ലാഹു പറയുന്നു "നിങ്ങള്ക്കും നിങ്ങള്ക്ക് മുമ്പ് വേദഗ്രന്ഥം നല്കപ്പെട്ടവര്ക്കും അല്ലാഹുവേ സൂക്ഷിച്ചു ജീവിക്കയെന്ന ഉപദേശം നാം നല്കിനയിരിക്കുന്നു" (4 : 131 ) മുത്ത് ഹബീബ് (സ്വ) സഹാബിമാരെ "നിങ്ങള്‍ അല്ലാഹുവേ സൂക്ഷിച്ചു ജീവിക്കുവിന്‍" എന്ന് എപ്പോഴും ഉപദേശിക്കാറുണ്ടായിരുന്നു. "തഖ്‌വ" ഈമാന്റെ ഉന്നത പദവിയിലും നന്മകളുടെ സാകല്ല്യവുമാകുന്നു. മനുഷ്യന്‍ ഭയപ്പെടുന്നതില്‍ നിന്നു, തന്നെ സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന ഹൃദയാവബോധം അതാണ് തഖ്‌വ. അല്ലാഹുവിന്റെ കോപത്തില്‍ നിന്നും മനുഷ്യനെ തടയുന്ന രക്ഷാ കവചമാണത്. അല്ലാഹിവിന്റെ ശാസനകളെ അംഗീകരിക്കാനും നിരോധനങ്ങളെ വെടിയാനുമത് പ്രേരണ നല്കുന്നു.
അബൂ മസൂദ് (റ) വിനോട് തഖവയെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് "അല്ലാഹുവേ ധിക്കരിക്കതിരിക്കുകയും അവനെ മറക്കാതിരിക്കുകയും അവനെ സ്മരിക്കുകയും അവനോടു നന്ദി കാണിക്കുകയും ചെയ്യുക"യെന്നാണ്.
ഉമര്‍ ഇബ്നു അബ്ദുല്‍ അസീസ് (റ) തഖവയെ കുറിച്ച് പറഞ്ഞത് "പകലില്‍ നോമ്പനുഷ്ടിച്ചത് കൊണ്ടോ രാത്രി നമസ്ക്കരിച്ചത് കൊണ്ടോ ഇവ രണ്ടും ഇട കലര്ത്തി അനുഷ്ടിച്ചത് കൊണ്ടോ ലഭിക്കുന്നതല്ല യഥാര്ത്ഥ തഖ്‌വ. മറിച്ചു അല്ലാഹുവിന്റെ കല്പ്പ നകളനുഷ്ടിക്കുകയും നിഷിദ്ധങ്ങള്‍ വെടിയുകയും ചെയ്യുകയും മൂലം ഉണ്ടാകുന്നതാണ് തഖ്‌വ"
തന്റെ നാഥനെ അടക്കത്തിലും ചലനത്തിലും ഒരു പോലെ സൂക്ഷിക്കുന്നതിലൂടെയാണ് ധര്മാനിഷ്ട്ടയില് എത്താനാകുക. അപ്പോള്‍ അല്ലാഹുവിന്റെ കല്ല്പ്പനകളെ നിറവേറ്റുന്നവനായും നിരോധിച്ച കാര്യങ്ങള്‍ വെടിയുന്നവനായും നമ്മെ അല്ലാഹുവിനു കണ്ടെത്താനാകും. മനുഷ്യന്‍ ചിലപ്പോള്‍ അല്ലാഹുവെ മറക്കുകയും അവന്റെ കല്ല്പ്പനകള്‍ ശിരസ്സാവഹിക്കുന്നതില് അശ്രദ്ധനാവുകയും ചെയ്യുക വഴി നിരോധിച്ചവ ചെയ്യുകയും പാപങ്ങളില്‍ പതിക്കാന്‍ ഇടവരികയും ചെയ്യുന്നു.
അല്ലാഹുവെ ഓര്ക്കാ നിടയായാല്‍ അവന്‍ സൂക്ഷ്മത പാലിക്കുകയും തഖവയിലേക്ക് മടങ്ങുകയും ചെയ്യുന്നു. അല്ലാഹു ഓര്മിപ്പിക്കുന്നു "തീര്ച്ചംയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ധുര്ബോധനങ്ങളും ബാധിച്ചാല്‍ അവര്ക്ക് (അല്ലാഹുവെ പറ്റി) ഓര്മ്മന തരുന്നതാണ്. അപ്പോഴതാ അവര്‍ ഉള്‍ക്കാഴ്ച ഉള്ളവരാകുന്നു" അത് കൊണ്ട് തന്നെ തഖ്‌വ ഒരു അടിമയെ സംബന്ധിച്ചിടത്തോളം പാപത്തില്‍ നിന്നും അവനെ തടയുന്ന വേലിയാകുന്നു.
സംശയാസ്പദവും അവ്യക്തവുമായ കാര്യങ്ങള്‍ വെടിയുകയും സൂക്ഷമത പുലര്ത്തുകയും ചെയ്യുക എന്നതും തഖ്‌വ കരഗതമാകാന്‍ ഉതകുന്ന മാര്ഗെമാകുന്നു. മുത്ത് ഹബീബ് (സ്വ) പഠിപ്പിച്ചു "പാപത്തില്‍ പെട്ട് പോകുന്നത് ഭയന്നു പാപരഹിതമായത് പോലും ഉപേക്ഷിക്കുവോളം ഒരടിമക്കും സൂക്ഷ്മാലുക്കളുടെ ഗണത്തില്‍ പെടുക സാധ്യമല്ല"
സൂക്ഷമതാ ബോധത്തെ സാധൂകരിക്കുന്ന സുപ്രധാന സംഗതിയത്രേ സത്യ സന്ധതയും നിഷ്ക്കളങ്കതയും. അല്ലാഹുവിന്റെ കാര്യത്തിലും ജനങളുടെ വിഷയത്തിലും ഇത് ബാധകമാണ്. അല്ലാഹു പഠിപ്പിക്കുന്നു "സത്യം കൊണ്ട് വരികയും അതില്‍ വിശ്വസിക്കുകയും ചെയ്തവര്‍ ആരോ, അവര്‍ തന്നെയാകുന്നു സൂക്ഷ്മത പാലിച്ചവര്‍"
ഹൃദയത്തില്‍ തഖ്‌വയുന്ടെന്കിലെ അത് വാക്കിലും പ്രവൃത്തിയിലും പ്രത്യ്ക്ഷമാകൂ. അത് മുഖേന ഏതു കാര്യത്തിലും അല്ലാഹു അവനു രക്ഷാ മാര്ഗം നല്കുകയും ചെയ്യുന്നുവെന്നത് ധര്മ നിഷ്ട്ടയുടെ സദ്‌ഫലങ്ങളില്‍ പെട്ടതാകുന്നു.
വിഷമാവസ്ഥയില്‍ നിന്നും മോചനം, ഉപജീവന ലഭ്യത, അനുഗ്രഹ വര്ഷം, ഇഹ പര വിജയം, സന്തുഷ്ട്ടകരവും ദുഖ രഹിതവുമായ ജീവിതം, പാരത്രിക പ്രതിഫലം ഇവയെല്ലാം തഖ്‌വയുടെ സദ് ഫലങ്ങളായി വിശുദ്ധ ഖുറാന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.
"തഖ്‌വയുള്ളവരെ അല്ലാഹു ഇഷ്ട്ടപ്പെടുന്നു" എന്ന് വിശുദ്ധ ഖുറാനില്‍ കാണാം. ശക്തനായ രാജവിങ്കല്‍, ഉദ്യാനങ്ങളിലും അരുവികളിലുമായി അവര്‍ സന്തോഷിക്കും.
പാരത്രിക ജീവിതത്തിലേക്കുള്ള ഉത്തമ പാഥേയമായ തഖ്‌വ ജീവിതത്തില്‍ പുലര്തുന്നതിനാവശ്യമായ ജീവിത ചിട്ടകള്‍ നാം പരിശീലിക്കെണ്ടതുണ്ട്. സംത്രിപ്തിയുള്ള ജീവിതത്തിന്നു അത് അനിവാര്യവുമാണ്. അല്ലാഹു നമ്മെ വിജയികളില്‍ ഉള്ള്പ്പെടുത്തട്ടെ. ആമീന്‍.സ്വെല്ലല്ലാഹു അലാ മുഹമ്മദ് സ്വെല്ലല്ലാഹു അലൈഹി വസല്ലം.

തയ്യാറാക്കിയത്: സയ്യിദ് ഹുസൈന്‍ തങ്ങള്‍