ദുബായ്: നെല്ലറ ട്രോഫിക്ക് വേണ്ടി യു.എ.ഇ യിലെ മികച്ച ഫുട്ബോള്‍ ടീമുകളെ പങ്കെടുപ്പിച്ചു നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ ഉദിനൂരിന്റെ ടീമായ സോക്കര്‍ ദുബായ് മികച്ച പ്രകടനം നടത്തി.
ക്വാര്‍ട്ടറിലേക്ക് ക്വാളിഫൈ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ലീഗ് മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് സോക്കര്‍ ദുബായ് കളിക്കാര്‍ കാഴ്ച വെച്ചത്. തുടക്കക്കാര്‍ എന്ന പരിഭ്രമം ഒന്നും പ്രകടിപ്പിക്കാതെ ഒത്തൊരുമിച്ചു പോരാടിയ ടീമിന് പക്ഷെ ഫിനിഷിങ്ങില്‍ വന്ന പോരായ്മയാണ് ഗോളടിക്കാന്‍ കഴിയാതെ വന്നത്.
സോക്കര്‍ ദുബായ് ടീമിന് വേണ്ടി ശുഹൈബ്, ജുനൈദ്, ഷഫീഖ്, ആബിദ്, മുഹമ്മദ് കുഞ്ഞി, സിദ്ധീഖ്, ശിഹാബ് തുടങ്ങിയവര്‍ മികച്ച കളി പുറത്തെടുത്തു. മജെസ്റ്റിക്ക് ഫര്‍ണിച്ചര്‍, ടീം വണ്‍ സ്റ്റീല്‍ എഞ്ചിനീയറിന്‍ഗ് എന്നീ സ്ഥാപനങ്ങളാണ് സോക്കര്‍ ദുബായിയുടെ സ്പോണ്‍സര്‍മാര്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ