ഷാര്‍ജ: ഉദിനൂര്‍ പരതിച്ചാലിലെ നങ്ങാരത്ത് മുഹമ്മദ് ബഷീര്‍ വിശുദ്ധ ഉംറ കര്‍മ്മത്തിന് പുറപ്പെടുന്നു. ഇപ്പോള്‍ ഷാര്‍ജയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ബഷീര്‍ ഫെബ്രു ഒന്നാം തിയ്യതി ബുധനാഴ്ച വൈകുന്നേരം നാലര മണിക്ക് ഷാര്‍ജ കിംഗ് ഫൈസല്‍ മസ്ജിദിനു സമീപത്തു നിന്നും യാത്ര പുറപ്പെടുമെന്ന് ഉദിനൂര്‍ ബ്ലോഗ്സ്പോടിനെ അറിയിച്ചു. പരേതനായ യു.പി.ടി മുഹമ്മദ് കുഞ്ഞി, നങ്ങാരത്ത് ആയിഷ ദമ്പതികളുടെ പുത്രനാണ് ബഷീര്‍.
തന്റെ ഉംറ കര്‍മ്മം മഖ്ബൂലും മബ്-റൂറും ആയിത്തീരാന്‍ എല്ലാ മാന്യ സഹോദരങ്ങളും ദുആ ചെയ്യണമെന്നും, ആര്‍ക്കെങ്കിലും അനിഷ്ടകരമായ വല്ലതും സംഭവിച്ചിട്ടുണ്ടെങ്കില്‍ പൊരുത്തപ്പെടണമെന്നും ആരുമായെങ്കിലും വല്ല ഇടപാടുകളും ബാക്കിയുണ്ടെങ്കില്‍ ബന്ധപ്പെടണമെന്നും ബഷീര്‍ അറിയിച്ചു. മൊബൈല്‍: 050 5474243
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ