ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം രണ്ടാം വാര്‍ഷികം അതിവിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാന്‍ ഉദിനൂര്‍ ബ്ലോഗ് എഡിറ്റര്‍മാരുടെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ തീരുമാനമായി. ഫെബ്രുവരിയില്‍ ഉദിനൂരില്‍ വെച്ച് നടത്തുന്ന ആഘോഷ പരിപാടിയില്‍ വിവിധ മീഡിയാ പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന സെമിനാര്‍, ഇസ്ലാമിക കലാ ആസ്വാദന വേദി, ബോധവല്‍ക്കരണം തുടങ്ങി വൈവിധ്യമായ പരിപാടികള്‍ ഉള്‍പ്പെടുത്തും.
കഴിഞ്ഞ വര്ഷം ജനുവരി അവസാനം ദുബായില്‍ വെച്ച് നടന്ന ഉദിനൂര്‍ ബ്ലോഗിന്റെ ഒന്നാം വാര്‍ഷികം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തികളുടെ സാന്നിധ്യത്താല്‍ ഏറെ ധന്യമായിരുന്നു. യു.എ.ഇ യിലുള്ള ഉദിനൂരിലെയും പരിസരങ്ങളിലെയും സ്ത്രീകളും, കുട്ടികളും, മുതിര്‍ന്നവരുമടക്കം ധന്യമായൊരു സദസ്സ് അന്നത്തെ പരിപാടിക്ക് സാകഷ്യം വഹിച്ചിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ