തൃക്കരിപ്പൂര്‍: റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും, മദ്രസ്സാ മാനേജ്മെന്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്നു വരാറുള്ള നബിദിന മഹാ സമ്മേളനം ഫെബ്രുവരി 17, 18, 19 തിയ്യതികളിലായി നടത്താന്‍ ഇവിടെ ചേര്‍ന്ന സ്വാഗത സംഘം യോഗത്തില്‍ തീരുമാനമായി.
സമ്മേളന നടത്തിപ്പിനായി 111 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികള്‍ മാണിയൂര്‍ അഹമ്മദ് മൌലവി (ചെയര്‍മാന്‍), എം.എ.സി. കുഞ്ഞബ്‌ദുള്ള ഹാജി, എം.കെ.എസ് അഹമ്മദ് മൌലവി (വൈസ് ചെയര്‍മാന്‍), എം.ടി.പി. ഇസ്മായില്‍ (ജന: കണ്‍വീനര്‍), എം.കെ. മുഹമ്മദ്, ഖമറുദ്ധീന്‍ ഫൈസി (ജന: കണ്‍വീനര്‍), എന്‍.എ. മജീദ് (ട്രഷറര്‍) എന്നിവരാണ്.
പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് കെ.ടി അബ്ദുള്ള മൌലവി ഉത്ഘാടനം ചെയ്തു , എം കെ എസ് അഹമദ് മൌലവി അധ്യക്ഷം വഹിച്ചു. എം ടി പി ഇസ്മയില്‍ കക്കുന്നം, എന്‍ എ മജീദ്, കെ പി അഷറഫ് മുന്‍ഷി, ടി കെ അബ്ദുല്‍ ജലീല്‍ ഹാജി, ഉസ്മാന്‍ അഹമദ് മൌലവി, എ കെ സലാം ഹാജി ഉദിനൂര്‍, എന്‍ സി കുഞ്ഞിമുഹമ്മദ് മൌലവി, എ ജി സിദ്ദീക്, സി. അബ്ദുല്‍ റഹീം മൌലവി, തുടങ്ങിയവര്‍ സംബന്ധിച്ചു.
റെയിഞ്ച് നബിദിന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് കെ.ടി അബ്ദുള്ള മൌലവി ഉത്ഘാടനം ചെയ്യുന്നു. കെ അബ്ദുല്‍ ജലീല്‍ ഹാജി, എന്‍.എ മജീദ് സമീപം |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ