ഉദിനൂര്‍: ബ്രദേഴ്സ്പരത്തിച്ചാലിന്റെയും, കാഞ്ഞങ്ങാട് അഹല്യ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തില്‍ നടന്ന നേത്ര പരിശോധനാ ക്യാമ്പ് ഉദിനൂരിലെയും പരിസര പ്രദേശങ്ങളിലെയും രോഗികള്‍ക്ക് ഏറെ ആശ്വാസമായി.
കാലത്ത് 9 മണി മുതല്‍ ഉദിനൂര്‍ സുന്നി സെന്റര്‍ ഓടിറ്റൊരിയത്തില്‍ നടന്ന ക്യാമ്പില്‍ 175 ലധികം രോഗികള്‍ സംബന്ധിച്ചു. ക്യാമ്പ് 3 മണി വരെ നീണ്ടു നിന്നു. തെരഞ്ഞെടുത്ത 18 പേര്‍ക്ക് സൌജന്യ തിമിര ശസ്ത്ര ക്രിയ ലഭ്യമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുത്ത രോഗികള്‍ക്ക് സൌജന്യ നിരക്കില്‍ കണ്ണടയും ലഭ്യമാകും.
വിവിധ ഭാഗങ്ങളില്‍ നിന്നും വൃദ്ധ ജനങ്ങള്‍ അടക്കം പലരും ക്യാമ്പിനെത്തിയത് കണ്ടു നില്‍ക്കുന്നവര്‍ക്ക് ഏറെ പുതുമയുള്ള കാഴ്ചയായി. ചിലര്‍ മക്കളുടെയും, പേര മക്കളുടെയും കൈ പിടിച്ചായിരുന്നു ക്യാമ്പിനു എത്തിയത്. രോഗികള്‍ക്കും, അവരുടെ ബന്ധുക്കള്‍ക്കും ആവശ്യമായ എല്ലാ ഒത്താശകളും ചെയ്യാന്‍ ബ്രദേഴ്സ് ക്ലബ് മെമ്പര്‍മാര്‍ സദാ ജാഗ രൂഗരായിരുന്നു. പ്രസിടന്റ്റ് എം.കെ മുനീര്‍, സെക്രട്ടറി എന്‍.നൌഫല്‍, കിഷോര്‍ കുമാര്‍, പ്രകാശന്‍, ഖലീഫ തുടങ്ങിയവര്‍ വിവിധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ