The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, ജനുവരി 27, വെള്ളിയാഴ്‌ച

കാരുണ്യത്തിന്റെ പ്രവാചകര്‍ (സ്വ)

പ്രവാചക തിരുമേനി (സ്വ) തങ്ങളുടെ ചരിത്രം ഉപദേശങ്ങളായും ഗുണപാഠങ്ങളായും നിബിഡമാണ്. തിരുമേനി (സ്വ) അനാഥനായി ആണ് വളര്‍ന്നത്‌. ജനിക്കുന്നതിനു മുമ്പ് തന്നെ അവിടത്തെ പിതാവും ആറു വയസ്സുള്ളപ്പോള്‍ മാതാവും വഫാതായി. ഇരട്ട അനാഥത്വത്തിന്റെ വ്യഥ പക്ഷെ വാഴ്ത്തപ്പെട്ട മുത്ത്‌ നബിയില്‍ കീടങ്ങള്‍ കൂട് കൂട്ടിയില്ല. പിതാമഹനായ അബ്ദുല്‍ മുതലിബും അതിനു ശേഷം പിതൃവ്യനായ അബൂ താലിബും തിരുമേനിയെ (സ്വ) വളര്‍ത്തി..


അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മുത്ത്‌ ഹബീബ് വളര്‍ന്നു വന്നു. സത്യ സന്ധനും വിശ്വസ്തനും എന്ന് അറേബ്യയിലെ ജനങ്ങള്‍ വിശേഷിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു അവിടുത്തെ ജീവിത അവസ്ഥ. ആ ജനതയില്‍ നിന്ന് സ്നേഹവും ആദരവും അവിടുന്ന് ചെറുപ്പം മുതലേ സമ്പാദിച്ചു. അനുവദനീയ മാര്‍ഗത്തിലൂടെ സമ്പാദ്യതിന്നായി അവിടുന്ന് ജോലികള്‍ ചെയ്തു. കച്ചവടം ചെയ്തു. മക്കക്കാര്‍ക്ക് വേണ്ടി ചില്ലറ നാണയങ്ങള്‍ പ്രതിഫലതിന്നായി അവിടുന്ന് ആടിനെ മേച്ചു. കുടുമ്പം പുലര്‍ത്താന്‍ തന്റെ പിത്രുവ്യനെ സഹായിക്കുന്ന സ്വെഭാവമായിരുന്നു പ്രവാചകന് ചെറുപ്പം മുതല്‍. പാവങ്ങളോടും പ്രയാസപ്പെടുന്നവരോടും അങ്ങേയറ്റത്തെ സഹാനുഭൂതിയും ദീനാനുകമ്പയും ചെറുപ്പം മുതല്‍ തന്നെ ഹബീബ് പ്രകടിപ്പിച്ചിരുന്നു. ബാല്യ കാലത്ത് മക്കയില്‍ നടന്ന ഒരു സന്ധിയില്‍ അവിടുന്ന് പങ്കു ചേര്‍ന്നിട്ടുണ്ട്, അവിടുന്ന് പറഞ്ഞു "ജാഹിലിയ്യ കാലത്ത് ഇബ്നു ജുദ്ആന്റെ വീട്ടില്‍ വെച്ചുള്ള ഒരു സന്ധിയില്‍ ഞാന്‍ പങ്കെടുത്തു, ഇന്നും അതെ പോലെയുള്ള ഒന്നിലേക്ക് എന്നെ ക്ഷണിച്ചാല്‍ ഞാന്‍ അത് സ്വീകരിക്കും" രാഷ്ട്രതിന്നും സമൂഹത്തിന്നും സേവനം ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളിലും ഒരു മുസ്ലിം സഹകരിക്കണമെന്ന് ഇത് സൂചിപ്പിക്കുന്നു.


അപ്രകാരം അവിടുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടു, ഖദീജ ബീവിയുടെ സമ്പത്തുമായി കച്ചവടം നടത്തി. അതിലൂടെ സമൂഹത്തില്‍ പ്രത്യുല്‍പ്പാദന രംഗത്തെ ഒരു മാതൃകാ പുരുഷനെ നമുക്ക് വരച്ചു കാണിച്ചു തന്നു. അവിടുത്തെ സത്യ സന്ധതയും വിശ്വസ്തതയുമാണ് ഖുരൈഷികളിലെ പ്രമാണിമാരെ ഒഴിവാക്കി ഹബീബ് (സ്വ) തങ്ങളെ വിവാഹം ചെയ്യുവാന്‍ ഖദീജ (റ) പ്രേരിപ്പിച്ച ഘടകങ്ങളില്‍ ഒന്ന്.

നാല്‍പ്പതാം വയസ്സില്‍ പ്രാവചകത്വ ലബ്ദി ലഭിച്ചതോടെ അവിടുത്തെ ജീവിതം പ്രതി ബന്ധങ്ങള്‍ നിറഞ്ഞതായി മാറി. തന്റെ ജനതയെ അദ്ദേഹം വിശ്വാസത്തിലേക്ക് ക്ഷണിച്ചു. അവരുടെ പ്രതികരണം മര്‍ദ്ദനവും നിഷേധവും മാത്രമായിരുന്നു. സമ്പത്ത്, പ്രതാപം, പ്രാവചക ദൌ ത്യം ഇവയിലൊന്ന് തിരഞ്ഞെടുക്കുവാന്‍ അവര്‍ നിര്‍ദേശിച്ചപ്പോള്‍ എല്ലാ ഭൌതിക സുഖങ്ങളെയും സവ്കര്യങ്ങളെയും നിരാകരിച്ചു കൊണ്ട് അവിടുന്ന് ശക്തമായ പ്രബോധന സംസ്കരണ രംഗത്ത് സജീവമായി. അപ്പോള്‍ ആ സമൂഹം പ്രവാചകനെയും അവിടത്തെ അനുയായികളെയും ശക്തമായി ആക്രമിച്ചു, ചിലരെ ചുട്ടുപഴുത്ത മണല്‍ കാറ്റില്‍ പൂര്‍ണ നഗ്നരാക്കി കിടത്തി, ചുട്ടുപൊള്ളുന്ന കല്ലുകള്‍ അവരുടെ ശരീരത്തില്‍ വെച്ച്... അവരെ ക്രൂരമായി മരുഭൂമിയിലൂടെ വലിച്ചിഴച്ചു. അവിടത്തെയും അനുചരന്മാരേയും മൂന്നു വര്‍ഷത്തോളം ഭക്ഷണവും വെള്ളവും നല്‍കാതെ ഉപരോധിച്ചു. ശത്രുക്കള്‍ അവിടുത്തെ വക വരുത്താന്‍ ശ്രമിച്ചു, അപ്പോള്‍ അവിടുന്ന് അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം മദീനയിലേക്ക് ഹിജ്റ പോയി. സ്വെന്തം ജന്മ നാട് ഉപേക്ഷിച്ചുള്ള ആ പലായനം ഒരു നാഴിക കല്ലാകുകയായിരുന്നു. അവിടുന്ന് പറഞ്ഞു "അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ പീഡിപ്പിക്കപ്പെട്ടു, അത് പോലെ മറ്റൊരാളും പീഡിപ്പിക്കപെടുകയില്ല, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ വളരെയധികം മ ര്‍ദ്ദിക്കപ്പെട്ടു, അപ്രകാരം മറ്റൊരാളും മാര്‍ദ്ടിക്കപെടുകയില്ല, എനിക്കും ബിലാളിനും ഒരു ഭക്ഷണവും കിട്ടാനില്ലാതെ മുപപ്ത് ദിവസം കടന്നു പോയിട്ടുണ്ട്, ബിലാലിന്റെ കക്ഷത്തിലൊതുങ്ങുന്ന നിസ്സാര വസ്തുവല്ലാതെ"


ഇത്രയധികം കഷ്ട്ടപ്പാടും മാര്‍ദ്ധനവും തിരസ്ക്കാരവും ഏല്‍ക്കേണ്ടി വന്നിട്ടും അവിടുത്തെ മനസ്സില്‍ യാതൊരു നിരാശയും കടന്നു കൂടിയില്ല, പ്രത്യുത, വളരെ യുക്തി ധീക്ഷയോടെയും സദുപദേശങ്ങളോടെയും അല്ലാഹുവിലേക്ക് അവിടുന്ന് പ്രബോധനം ചെയ്തു. അങ്ങിനെ ജനങ്ങള്‍ കൂട്ടത്തോടെ ഇസ്ലാമിലേക്ക് പ്രവേശിച്ചു. ശത്രുക്കളെല്ലാം കീഴടങ്ങിയപ്പോഴും അവിടുന്ന് ഒരു പ്രതികാരവും ചെയ്തില്ല, അവിടുന്ന് അവരോടു ചോദിച്ചു "നിങ്ങളെ ഞാന്‍ എന്ത് ചെയ്യുമെന്നാണ് നിങ്ങള്‍ കരുതുന്നത്? അവര്‍ പറഞ്ഞു "നന്മ, താങ്കള്‍ മാന്യനായ സഹോദരനും മാന്യനായ സഹോദര പുത്രനുമാണ്" അപ്പോള്‍ അവിടുന്ന് പ്രഖ്യാപിച്ചു "നിങ്ങള്‍ പൊയ്ക്കൊള്‍ക, നിങ്ങള്‍ സ്വതന്ത്രരാണ്"


അങ്ങിനെ ഒരു ശക്തമായ സമൂഹത്തെ, സമുധായാതെ, രാഷ്ട്രത്തെ അവിടുന്ന് കെട്ടിപ്പടുത്തു. സകല മനുഷ്യര്‍ക്കും കാരുണ്യമായി അയക്കപ്പെട്ട മുത്ത്‌ നബി സ്നേഹത്തിന്റെ കാരുണ്യത്തിന്റെ മഹാ പ്രവാഹമായി നില കൊണ്ടു. വിജ്ഞാനത്തിനും അതിന്റെ ഗവേഷണത്തിന്നും പ്രചാരത്തിനും അവിടുന്ന് വലിയ സംഭാവനകള്‍ ചെയ്തു.


ആത്മീയമായും ഭൌതികമായയും മനുഷ്യന്റെ വിജയത്തിനു എന്താണ് വേണ്ടതെന്ന് പ്രവാചകാന്‍ (സ്വ) ‍ ജനത്തെ പഠിപ്പിച്ചു കൊടുത്തു. ഹൃദയ സ്നേഹത്തിന്റെ നിലാവായിരുന്നു അവിടുന്ന്. വഫാത്താകുന്ന സമയത്ഹും അനുയായികളുടെ അവസ്ഥയെ കുറിച്ച് ചിന്തിച്ചു കൊണ്ട് അവിടുന്ന് പറഞ്ഞു "നമസ്ക്കാരത്തെ ശ്രദ്ധിക്കുക, നമസ്ക്കാരം പാഴാക്കാതിരിക്കുക, നിങ്ങളുടെ അധീനതയിലുള്ള അടിമകളെ സംരക്ഷിക്കുക"


തിരുമേനിക്ക് ഭൌതിക വിഭവങ്ങളോ അല്ലാഹുവിന്റെ അടുക്കലെത്തുക എന്നതോ തിരഞ്ഞെടുക്കുവാന്‍ അള്ളാഹു പറഞ്ഞപ്പോള്‍ അവിടുന്ന് അല്ലാഹുവിന്റെ മഹത്തായ അടുപ്പതെയാണ് തിരഞ്ഞെടുത്തത്. ആഇഷാ ബീവി പറയുന്നു " ഹബീബ് പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട് "തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നല്കിയട്ടല്ലാതെ ഒരു പ്രവാചകനെയും അല്ലാഹു മരിപ്പിച്ചിട്ടില്ല" വീണ്ടും മഹതി പറയുന്നു, തിരുമേനിയുടെ വഫാതിന്റെ സമയം ഞാന്‍ കേട്ടു "സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള എന്റെ അത്യുന്നത സഹചാരി മതി" എന്നായിരുന്നു.

ദൌത്യവും ഉത്തരവാദിത്വവും നിര്‍വഹിച്ചു കൊണ്ടു ലോകത്തിനു മുഴുവന്‍ നന്മയും കാരുണ്യവും നല്‍കിയ മുത്ത്‌ ഹബീബിന്റെ മാര്‍ഗം പിന്തുടരാനും അതുവഴി വിജയ സോപാനത്തില്‍ എത്തിചേരാനും അല്ലാഹു നമ്മെ സഹായിക്കട്ടെ, ആമീന്‍


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ