ലോക ജനതയില്‍ ഏറ്റവും ഉന്നതമായ കുടുംബ പാരമ്പര്യത്തില്‍ നിന്നും
പ്രവാചകനായി നിയോഗിച്ച മുഹമ്മദ് (സ്വ) യുടെ ജന്മ സ്മരണകളിലൂടെയാണ് നാം
കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അവിടുന്ന് പ്രസ്താവിച്ചു. "അല്ലാഹു
അറബികളില്‍ നിന്ന് മുദ്റിനെ തെരഞ്ഞെടുത്തു. പിന്നെ മുദ്റില്‍ നിന്നും
ഖുറൈഷിനെ തെരഞ്ഞെടുത്തു. പിന്നെ ഖുറയ്ഷില്‍ നിന്നും ബനീ ഹാഷിമിനെ
തെരഞ്ഞെടുത്തു. അനന്തരം ബനീ ഹാഷിമില്‍ നിന്നും എന്നെ തെരഞ്ഞെടുത്തു. അത്
വഴി ഞാന്‍ അത്യുന്നതനില്‍ ഉന്നതനാകുന്നു" (ബൈഹഖി).

ഹബീബ് (സ്വ) യഥാര്‍ത്ഥത്തില്‍ തന്നെ തന്റെ സമൂഹത്തിന്നും മനുഷ്യ
കുലത്തിന്നും അത്യുത്തമ വ്യക്തിത്വമായിരുന്നു. സ്വെര്ഗ്ഗതിലേക്ക് നമ്മെ
അടുപ്പിക്കുന്ന സകല നന്മയെയും നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.
നരകത്തിലേക്ക് അടുപ്പിക്കുന്ന ഒരു തിന്മയും അതിനെ കുറിച്ച് മുന്നറിയിപ്പ്
നല്‍കാതെ വിട്ടു കളഞ്ഞിട്ടില്ല.

നമ്മുടെ ജീവിതത്തിന്നു മാത്രുകയാകെണ്ടുന്ന, അവിടത്തെ ചില
വിശിഷ്ട സ്വഭാവങ്ങളെ പരിചയപ്പെടാം. ധാരാളമായി അല്ലാഹുവിനെ ആരാധിക്കുന്ന
വ്യക്തിത്വമായിരുന്ന മുത്ത് ഹബീബ് (സ്വ). നമസ്ക്കാരം അവിടത്തേക്ക് നയന
ശീതളിമ ആയിരുന്നു. പാതിരാത്രിയിലെഴുന്നേറ്റു സുന്ദരമായ ശബ്ദത്തില്‍
തന്റെ നാഥനുമായി സ്വകാര്യ സംഭാഷണം നടത്തുമായിരുന്നു .
ഹബീബ് (സ്വ) തന്റെ കുടുംബത്തോട് അങ്ങേയറ്റം സ്നേഹവും സമൂഹത്തോട് നല്ല
പെരുമാറ്റവും കാണിക്കുന്ന മഹാനായിരുന്നു. വീട്ടിനുള്ളില്‍, കുടുംബത്തെ
ജോലികളില്‍ സഹായിക്കുകയും മക്കളോടും പെരക്കിടാങ്ങലോടും സൌമ്യമായി
പെരുമാറുകയും ചെയ്യും. "ഒരിക്കല്‍ ജനങ്ങളോടോത്തു നമസ്കരിച്ചപ്പോള്‍
പുത്രി സൈനബിന്റെ മകള്‍ ഉമാമ തിരുമേനിയുടെ ചുമലിലുണ്ടായിരുന്നു. റുകൂഅ
ചെയ്യുമ്പോള്‍ അവളെ താഴെ വെക്കുകയും റുകൂഇല്‍ നിന്ന് ഉയരുമ്പോള്‍ അവളെ
എടുക്കുകയും ചെയ്യും" (ബുഖാരി).

കുട്ടികളോട് ദയ കാണിക്കുന്ന വിനയാന്വിതനായിരുന്നു ഹബീബ് (സ്വ). ജാബിര്‍
(റ) പറയുന്നു "ഞാന്‍ ഹബീബിന്റെ കൂടെ ആദ്യ ളുഹര്‍ നമസ്കാരം നിര്‍വഹിച്ചു,
അനന്തരം അവിടുന്ന് വീട്ടിലേക്കു തിരിച്ചു. അവിടത്തോടൊപ്പം ഞാനും
യാത്രയായി. അപ്പോള്‍ ചില കുട്ടികള്‍ ഹബീബിനെ എതിരേറ്റു, അവിടുന്ന്
ഓരോരുത്തരെയായി എല്ലാവരുടെയും കവിള്‍ തടവാന്‍ തുടങ്ങി, അവിടുന്ന്
എന്റെയും ഇരു കവിളുകളും തടവി. അപ്പോള്‍ ഹബീബിന്റെ കരങ്ങള്‍ക്ക് ഒരു
കുളിര്‍മയും സുഗന്തവും എനിക്ക് അനുഭവപ്പെട്ടു. അത് സുഗന്ത വ്യാപാരിയുടെ
സഞ്ചിയില്‍ നിന്നും പുറത്തെടുത്ത പോലെയായിരുന്നു" (മുസ്‌ലിം - 2329 )
ഹബീബ് (സ്വ) അത്യന്തം വിശാല മനസ്കനും മൃദുല സ്വഭാവിയും ഉദാരമതിയും ലജ്ജാ
ശീലനും ഹൃദയ വിശാലനുമായിരുന്നു. ചോദിക്കുന്നവര്‍ക്കെല്ലാം നല്‍കും.

തന്നോട് വിവേക രഹിതമായി പെരുമാറുന്നവരോട് ക്ഷമിക്കും.
അനസ് ഇബ്നു മാലിക് (റ) പറയുന്നു "ഞാന്‍ ഹബീബിനോടൊപ്പം നടക്കുകയായിരുന്നു.
നബി തിരുമേനിയുടെ ദേഹത്ത് നജ്രാന്‍ നിര്‍മിതമായ പരുത്ത കരയുള്ള ഒരു
പുതപ്പുണ്ടു. അപ്പോള്‍ ഒരു ഗ്രാമീണന്‍ അദ്ധേഹത്തെ സമീപിച്ചു, അയാള്‍
ഹബീബിനെ പുതപ്പു കൊണ്ട് ശക്തമായി പിടിച്ചു വലിച്ചു, വലിയുടെ ശക്തി മൂലം
പുതപ്പിന്റെ കര തിരുമേനിയുടെ പിരടിയില്‍ അടയാളം വരുത്തിയതായി
എനിക്ക് കാണാന്‍ കഴിഞ്ഞു, അനന്തരം അയാള്‍ പറഞു" ഓ മുഹമ്മദ്, താങ്കളുടെ
പക്കലുള്ള ദൈവിക ധനത്തില്‍ നിന്ന് എനിക്ക് നല്‍കുവാന്‍ കല്‍പ്പിക്കുക"
അപ്പോള്‍ ഹബീബ് (സ്വ) അയാളിലേക്ക് തിരിഞ്ഞു കൊണ്ട് ചിരിക്കുകയും അനന്തരം
അയാള്‍ക്ക് ദാനം ചെയ്യുവാന്‍ കല്‍പ്പിക്കുകയും ചെയ്തു" (ബുഖാരി)
അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് മാത്രമേ അവിടുന്ന് ഇരിക്കുകയും
എഴുന്നേല്‍ക്കുകയും ചെയ്യാറുള്ളൂ. ഒരു സഭയിലേക്ക് ചെല്ലുമ്പോള്‍ തനിക്കു
ലഭിക്കുന്ന സ്ഥാനത്തിരിക്കും, കൂടെയിരിക്കുന്നവര്‍ക്ക് അവരുടെ അവകാശം
നല്‍കും, തന്നോട് ആവശ്യവുമായി സമീപിക്കുന്നവരോടൊപ്പം ക്ഷമിചിരിക്കുകയും
ആവശ്യം നിര്‍വഹിച്ചു കൊടുക്കുകയും നല്ല വാക്ക് പറയുകയും ചെയ്തു
തിരിച്ചയക്കുകയും ചെയ്യും. തന്റെ വിശാല പെരുമാറ്റം എല്ലാവര്ക്കും
അനുഭവിക്കാന്‍ കഴിഞ്ഞിരുന്നു. അങ്ങിനെ അവിടുന്ന് എല്ലാവര്ക്കും പിതാവായി.
അവകാശങ്ങളില്‍ എല്ലാവരും തുല്യരായി. തന്റെ സദസ്സ് വിജ്ഞാനത്തിന്റെയും
വിവേകത്തിന്റെയും സഹനത്തിന്റെയും സങ്കോജത്തിന്റെയും വിശ്വസ്തതയുടെയും
സഭയായിരുന്നു. അവിടുന്ന് പരുഷ സ്വഭാവിയായിരുന്നില്ല. സദാ പുഞ്ചിരിക്കുന്ന
മൃദുല സ്വെഭാവിയായിരുന്നു. വളരെ വിട്ടു വീഴ്ച്ചാ മനസ്ക്കാനും തന്റെ സമൂഹം
ജീവിതത്തിലും മരണ ശേഷവും പ്രയാസപ്പെടുന്നത് സഹിക്കുവാന്‍
കഴിഞ്ഞിരുന്നില്ല. അല്ലാഹു പറഞ്ഞു" നിങ്ങള്‍ക്കിടയില്‍ നിങ്ങളില്‍ നിന്ന്
തന്നെ ഒരു ദൈവ ദൂതന്‍ ഇതാ ആഗതമായിരിക്കുന്നു, നിങ്ങള്‍ വിഷമിക്കുന്നത്
അദ്ദേഹത്തിന്നു അസഹ്യമാണ്. നിങ്ങളുടെ വിജയത്തില്‍ അതീവ തല്പരനാണദ്ദേഹം,
സത്യാ വിശ്വാസികളോട് അലിവും കാരുണ്യവുമുള്ളവനുമാകുന്നു" (സൂറത്ത് തൌബ)
എത്രത്തോളമെന്നാല് തനിക്കു ലഭിച്ച വരം അന്ത്യ നാളില്‍ തന്റെ
സമൂഹത്തിന്നായി സൂക്ഷിച്ചു വെച്ചിരിക്കുകയാണ് പ്രവാചകന്‍ (സ്വ) അവിടുന്ന്
പറഞ്ഞു "ഓരോ പ്രവാചകനും ഉത്തരം ലഭിക്കുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്, എല്ലാ
പ്രാവച്ചകരും അവരുടെ പ്രാര്‍ത്ഥന നേരത്തെ നടത്തി കഴിഞ്ഞു, ഞാനാകട്ടെ
എന്റെ പ്രാര്‍ത്ഥന അന്ത്യ നാളില്‍ എന്റെ സമുധായതിന്നുള്ള ശുപാര്‍ഷയായി
പാത്തു വെച്ചിരിക്കുകയാകുന്നു" (മുസ്‌ലിം)

നബി (സ്വ) യെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അനുസരിക്കുകയും
മാതൃകയാക്കി പിന്‍പറ്റുകയും നബി (സ്വ) യെയും കുടുംബാങ്ങങ്ങളെയും
അനുചരന്മാരേയും സ്നേഹിക്കുകയും നമ്മുടെ സന്താനങ്ങളില്‍ പ്രവാകാഹക
സ്വെഭാവങ്ങള്‍ പടിപ്പിക്കുകയും നബി തങ്ങളുടെ അനുഗ്രാഹാഷിസ്സുകല്‍ക്കായി
പ്രാര്‍ഥിക്കുകയും ചെയ്യുന്നത് എന്ത് മാത്രം അഭികാമ്യമല്ല. ഉബയ്യിബ്നു
കഅബു (റ) പറയുന്നു "ഞാന്‍ ആരാഞ്ഞു 'തിരു ദൂതരെ? അങ്ങയുടെ പേരില്‍ ഞാന്‍
ധാരാളം സ്വലാത്ത് ചൊല്ലുന്നു, എന്റെ പ്രാര്‍ഥനയില്‍ ഞാന്‍ എത്ര നീക്കി
വെക്കണം? അവിടുന്ന് പ്രതിവചിച്ചു "നിനക്കിഷ്ട്ടമുള്ളത്" ഞാന്‍ ചോദിച്ചു
"നാലിലൊന്ന്" അവിടന്ന് അരുളി "നിനക്കിഷ്ടമുള്ളത്, കൂടുതലായാല്‍ അത്
നിനക്ക് ഉത്തമമാകുന്നു, ഞാന്‍ ചോദിച്ചു "അപ്പോള്‍ മൂന്നില്‍ രണ്ടു?"
അവിടുന്ന് പറഞ്ഞു "എന്റെ പ്രാര്‍ഥന മുഴുവന്‍ ഞാന്‍ താങ്കള്‍ക്കു വേണ്ടി
നീക്കി വെക്കും" അവിടുന്ന് പറഞ്ഞു "എങ്കില്‍ നിന്റെ സകല ദുഖങ്ങളും
അകറ്റപ്പെടും, നിന്റെ പാപങ്ങള്‍ പൊറുക്കപ്പെടും" (തിര്‍മിദി)

ഹബീബിനോട് കൂടുതല്‍ അടുക്കാനും അവിടത്തെ സ്നേഹിക്കാനും അവിടത്തേക്ക്
കൂടുതല്‍ സ്വ്ലാത്തുകള്‍ ചൊല്ലാനും അല്ലാഹു നമുക്ക് തൌഫിഖ് നല്കട്ടെ.
ആമീന്‍
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വെല്ലല്ലാഹു അലൈഹി വസല്ലം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ