തൃക്കരിപ്പൂര്‍: അല്‍-മുജമ്മ ഉല്‍ ഇസ്‌ലാമി മീലാദ് കാമ്പയിന്‍ ഭാഗമായി തൃക്കരിപ്പൂരില്‍ നബിദിന സന്ദേശ റാലി നടത്തി. മുജമ്മഉ മസ്ജിദില്‍ നിന്നും സയ്യിദ് തയ്യിബ് അല്‍ ബുഖാരിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച യാത്ര ബീരിച്ചേരി വഴി തൃക്കരിപ്പൂരില്‍ സമാപിച്ചു. ദഫ് സ്കൌട്ട് അകമ്പടിയോടെ ബൈത്തുകള്‍ ചൊല്ലി നീങ്ങിയ ജാഥയില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്ഥാപന മേധാവികള്‍ എന്നിവര്‍ അണിനിരന്നു.
റാലിക്ക് സമാപനം കുറിച്ച് ടൗണില്‍ നടന്ന പൊതുയോഗത്തില്‍ സ്വാദിഖ് അഹ്-സനി, സിദ്ദീഖ് ബാഖവി എന്നിവര്‍ സന്ദേശ പ്രഭാഷണം നടത്തി. നബിദിന യാത്രക്ക് അബ്ദുല്‍ ജലീല്‍ സഖാഫി, സുലൈമാന്‍ സഅദി, ടി.പി.ശാഹുല്‍ ഹമീദ് ഹാജി, ജാബിര്‍ സഖാഫി, ഹനീഫ അഹ്സനി, ഇസ്മാഈല്‍ സഅദി, അബ്ദുന്നാസര്‍ അമാനി, എം.ടി.പി.അബ്ദുറഹിമാന്‍ ഹാജി, ടി.പി അബ്ദുസ്സലാം ഹാജി ഉദിനൂര്‍, എം.ടി.പി അബൂബക്കര്‍ മൗലവി, എന്‍ അബ്ദുല്‍ റഷീദ് ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.

സാദിഖ് അഹ്- സനി പ്രസംഗിക്കുന്നു |
റാലി തൃക്കരിപ്പൂര്‍ ടൌണില്‍ എത്തിയപ്പോള്‍ |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ