കൂരിയാട് (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): സത്യ സാക്ഷികളാകാനുള്ള ആഹ്വാനവുമായി കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 85-ാം വാര്‍ഷിക ചതുര്‍ദിന മഹാസമ്മേളനം ഇന്ന് സമാപിക്കും. നാടിന്റെ നാനാഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന പരലക്ഷങ്ങള്‍ സമാപന സംഗമത്തിന് സാക്ഷികളാവു മെന്നു സംഘാടകര്‍ അറിയിച്ചു.
ആധുനിക ലോകത്ത് ഇസ്‌ലാമിന്റെ പ്രസക്തിയും ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിമിന്റെ കടമയും യഥാര്‍ഥ ഇസ്‌ലാമിനെ ഉള്‍കൊണ്ട സമസ്തയുടെ പ്രവര്‍ത്തനങ്ങളുമടക്കം പന്ത്രണ്ടോളം കാലിക പ്രസക്തമായ വിഷയങ്ങളാണ് നാല് ദിവസങ്ങളിലായി സമ്മേളന നഗരിയില്‍ ചര്‍ച്ചക്ക് വിധേയമായത്. ഇന്ത്യക്കകത്തും പുറത്തുമുള്ള ചിന്തകരും പ്രഭാഷകരും വിവിധ സെഷനുകളില്‍ വിഷയം അവതരിപ്പിച്ചു.
സമ്മേളന നഗരിയില്‍ ഇന്ന് രാവിലെ മുതല്‍ രണ്ടു വേദികളിലായി മുഅല്ലിം സംഗമം, പ്രവാസി സംഗമം, ദേശീയ വിദ്യാര്‍ത്ഥി സംഗമം, ദഅ്‌വാ നവലോക സാധ്യതകള്‍, സിവില്‍ സര്‍വ്വീസ് സാധ്യതകള്‍, കുരുന്നുകൂട്ടം, എംപ്ലോയ്‌സ് മീറ്റ്, കന്നട, അറബി, തമിഴ് ഭാഷാ സംഗമങ്ങള്‍ അരങ്ങേറും.
വൈകിട്ട് ഏഴിന് ആരംഭിക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത (ഇ.കെ വിഭാഗം) ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.. യു.എ.ഇ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമിയാണ് മുഖ്യാതിഥി.
കോട്ടുമല ടി.എം ബാപ്പുമുസ്ലിയാര്‍, പാറന്നൂര്‍ പി,.പി. ഇബ്രാഹീം മുസ്‌ലിയാര്‍, കേന്ദ്ര മാനവ വിഭവശേഷി സഹ മന്ത്രി ഇ. അഹമ്മദ്, സംസ്ഥാന ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലികുട്ടി, പത്മശ്രീ എം.എ യൂസുഫ് അലി, ടി.കെ.എം ബാവ മുസ്‌ലിയാര്‍, പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍, എം.എ. മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, അബ്ദുസ്സമദ് പൂകോട്ടൂര്‍, റഹ്മത്തുല്ല ഖാസിമി മുത്തേടം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവര്‍ പ്രസംഗിക്കും.
മത വിഷയങ്ങളില്‍ ലീഗ് ഇടപെടില്ല: ഇ.ടി മുഹമ്മദ് ബഷീര്‍
കൂരിയാട്: മത വിഷയങ്ങളില്‍ ഇടപെടുന്ന പാരമ്പര്യം മുസ്ലിം ലീഗിന് ഇല്ലെന്നു ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. ഇ.കെ.വിഭാഗം സംഘടിപ്പിച്ച സമസ്ത വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ചാനല്‍ പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഓരോ മത വിഭാഗങ്ങളിലും മത പരമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട് അത് അതാതു മതങ്ങളിലെ പണ്ടിതന്മാരാണ് ചര്‍ച്ച ചെയ്തു പരിഹരിക്കേണ്ടത്. തിരു കേശം സംബന്ധമായി പിണറായി നടത്തിയ പരാമര്‍ശം വ്യക്തമായ രാഷ്ട്രീയ മുതലെടുപ്പ് ഉദ്ദേശിച്ചുള്ളതാണെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ