നബിദിന റാലിയില്‍ ഉദിനൂര്‍ മമ്പഉല്‍ ഉലൂം മദ്രസ്സ വിദ്യാര്‍ഥികള്‍ |
ബൈത്തുകളും സ്വലാത്തുകളും ചൊല്ലി നീങ്ങിയ ജാഥ വീക്ഷിക്കാന്‍ സ്ത്രീകളും കുട്ടികളും അടക്കം ആബാലവൃദ്ധം ജനങ്ങള്‍ നഗര വീഥിക്ക് ഇരു വശവും തടിച്ചു കൂടിയിരുന്നു. ഗതാഗത തടസം ഉണ്ടാക്കാത്ത തരത്തില്‍ തീര്‍ത്തും സമാധാനപരമായാണ് ജാഥ സമ്മേളന നഗരിയായ തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് എത്തിച്ചേര്‍ന്നത്. നേതാക്കളായ ജൂബിലി മൊയ്തീന്‍ കുട്ടി. കെ.ടി.അബ്ദുല്ല മൗലവി, കെ.പി.അഷ്‌റഫ് മുന്‍ഷി, ഇസ്മായില്‍ കക്കുന്നം, എന്‍.എ.മജീദ് ഹാജി, എം.എ.സി.കുഞ്ഞബ്ദുല്ല ഹാജി, ഉസ്മാന്‍ അഹമദ് മുസ്‌ലിയാര്‍, ടി.കെ.അബ്ദുല്‍ ജലീല്‍ ഹാജി, എന്‍.സി.കുഞ്ഞഹമ്മദ് മൗലവി, ബഷീര്‍ ഫൈസി മാണിയൂര്‍, യ.പി.സി.അഹമദ്, സത്താര്‍ വടക്കുമ്പാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് ടൗണില്‍ നടന്ന പൊതുസമ്മേളനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാണിയൂര്‍ അഹമദ് മൗലവി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സൈതലവി ദാരിമി, ചുഴലി മുഹ്യുദ്ദീന്‍ മൗലവി, എം.സി.ഖമറുദ്ദീന്‍, ടി.പി.കുഞ്ഞബ്ദുല്ല, വി.ടി.മുഹമ്മദലി ബാഖവി, വി.കെ.ബാവ എന്നിവര്‍ പ്രസംഗിച്ചു. ഇസ്മായില്‍ കക്കുന്നം സ്വാഗതം പറഞ്ഞു.
നേരത്തേ വള്‍വക്കാട് അന്‍വാറുല്‍ ഇസ്ലാം മദ്രസ്സയില്‍ നടന്ന മുഅല്ലിംഫെസ്റ്റില്‍ 62 പോയന്റ്‌നേടിയ മെട്ടമ്മല്‍ ഹജാത്തുസുബിയാന്‍ മദ്രസ്സ ഓവറോള്‍ചാമ്പ്യന്മാരായി. 54 പോയന്റ് നേടിയ മാടക്കാല്‍ മദ്രസ്സ രണ്ടും 36 പോയന്റ് നേടി ചന്തേര മദ്രസ്സ മൂന്നാംസ്ഥാനവും നേടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ