ഉദിനൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു. യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തൃക്കരിപ്പൂരിലെ എ.ജി.സി.സിറാജുദീന്റെ ഉടമസ്ഥതയിലുള്ള ഹ്യുണ്ടായി സാന്‍ട്രോ (KL-60-D-244) കാറാണ് തീപിടിച്ചു നശിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നോടെ ഉദിനൂര്‍ സെന്‍ട്രലില്‍ ഇ.എം.എസ്. പഠന കേന്ദ്രം പരിസരത്താണ് സംഭവം.
പടന്ന ഭാഗത്തുനിന്നു തൃക്കരിപ്പൂര്‍ നടക്കാവിലേക്ക് വരികയായിരുന്ന വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഓടിച്ചയാള്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതോടെ തീ നിയന്ത്രണം വിടുകയായിരുന്നു. കാര്‍ ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. നടക്കാവില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്സ് യൂണിറ്റാണ് തീ കെടുത്തിയത്. തീപിടുത്ത കാരണം അറിവായിട്ടില്ല. കാറില്‍ പെട്രോള്‍ കാനിലാക്കി സൂക്ഷിച്ചിരുന്നതായി അഗ്നി ശമന സേനാ വിഭാഗം പറഞ്ഞു.
റിപ്പോര്‍ട്ട്: രാഘവന്‍ മാണിയാട്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ