മസ്കറ്റ്: സിറാജ് ദിന പത്രത്തിന്റെ ആറാമത് എഡിഷന്‍ ഒമാനില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിക്കുന്നു. ഫെബ്രുവരി 23 നു മസ്കത്തില്‍ നിന്നും ആണ് പുതിയ എഡിഷന്‍ പുറത്തിറങ്ങുക. കഴിഞ്ഞ ദിവസം മസ്കത്തില്‍ ചേര്‍ന്ന പ്രഖ്യാപന സമ്മേളനത്തില്‍ ആയിരക്കണക്കിന് മലയാളികള്‍ ആണ് സംബന്ധിച്ചിരുന്നത്. ചെയര്‍മാന്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപന പ്രസംഗം നടത്തി. ചടങ്ങില്‍ പ്രമുഖ വ്യവസായികളായ ഗള്‍ഫാര്‍ മുഹമ്മദ് അലി, കെ.ടി.റബീ ഉള്ള, നാസര്‍ ഹാജി (സ്ട്രോങ്ങ് ലൈറ്റ്), ദുബായ് എഡിഷന്‍ ചീഫ് എഡിറ്റര്‍ നിസാര്‍ സെയ്ത്, ഹമീദ് ഈശ്വര മംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു.
1983 ല്‍ കോഴിക്കോട് നിന്നും പ്രസിദ്ധീകരണം ആരംഭിച്ച സിറാജിനു, കോഴിക്കോടിനു പുറമേ ഇപ്പോള്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, ദുബായ് എന്നിവിടങ്ങളിലായി അഞ്ചു എഡിഷനുകള്‍ ഉണ്ട്. യു.എ.ഇ യില്‍ ഏറ്റവും അധികം വായിക്കപെടുന്ന പത്രം എന്ന നിലയില്‍ കഴിഞ്ഞ വര്ഷം യു.എ.ഇ ആഭ്യന്തര മന്ത്രാലയം സിരാജുമായി പ്രത്യേക കരാറില്‍ ഏര്‍പ്പെട്ടത് ശ്രദ്ധേയമായിരുന്നു.
ഒമാനിന്റെ മുക്ക് മൂലകളില്‍ ഇപ്പോള്‍ പ്രവാസി മലയാളികള്‍ സിറാജിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ