കഴിഞ്ഞ ദിവസം സംഘാടകരായ ഹിറ്റാച്ചിയുടെ മത്സരം വീക്ഷികാന്‍ റിക്കോര്ഡ് ജനക്കൂട്ടമാണ് ഇരമ്പിയെത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ഓരോ നീക്കങ്ങളും ആര്‍പ്പു വിളികളോടെയാണ് കാണികള്‍ പ്രോത്സാഹിപ്പിച്ചത്. ഈ മത്സരത്തില്‍ ഹിറ്റാച്ചി, കെ.എഫ്.സി. കാളികാവിനെ (3-1). നു മലര്‍ത്തിയടിച്ചു. വിവിധ വര്‍ണ്ണങ്ങളിലുള്ള കൊടികള്‍ കയ്യിലേന്തിയാണ് കാണികള്‍ ഗ്രൗണ്ടില്‍ എത്തുന്നത്..
തൊട്ടടുത്ത ദിവസമാകട്ടെ ബദ്ധ വൈരികളായ ഷൂട്ടേഴ്സും ഹണ്‍ടേഴ്സും ഏറ്റു മുട്ടിയ മത്സരമാകട്ടെ കാല്‍ പന്ത് കളിയുടെ സകലമാന സൌന്ദര്യങ്ങളും പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ളതായിരുന്നു. ഈ മത്സരം ടൈബ്രെക്കര്‍ വരെ നീണ്ടപ്പോള്‍ ജയം ഷൂട്ടേഴ്സിനോപ്പം നിന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ