വിദ്യഭ്യാസ
ഗവേഷണ മേഖലകളില്‍ ഏറെ പ്രാധാന്യം നല്കിയ ഇസ്ലാം, മാനവിക പുരോഗതിയും
സാങ്കേതിക ഉയര്ച്ചയും ലക്‌ഷ്യം വെച്ച് ഒരുപാട് സംഭാവനകള്‍ ലോകത്തിനു
നല്കികയിട്ടുണ്ട്. അതുകൊണ്ട് തന്നെ രൂപപ്പെട്ടു വരുന്ന പുതിയ വിജ്ഞാന
മേഖലകളില്‍ സ്വന്തം സ്വത്വ ബോധം ഉയര്ത്തി പ്പിടിച്ചു കൊണ്ട് മുന്നോട്ടു
പോകാന്‍ മുസ്ലിംകള്ക്ക് കഴിയണം. മുത്ത് ഹബീബ് (സ്വ) പറഞ്ഞു "വിജ്ഞാന
സമ്പാദനം ഓരോ മുസ്ലിമിന്റെയും നിര്ബ്ന്ധ ബാധ്യതയാണ്" എന്ന്.
മാനവിക പുരോഗതിയാന്‍ വിദ്യാഭ്യാസ ലകഷ്യമായി ഇസ്ലാം മുന്നില്‍ കാണുന്നത്. അതിനാല്‍ ഒരു ഉപകാരവുമില്ലാത്ത വിഞാനങ്ങളെ ഇസ്ലാം ഗവ്നിക്കാറില്ല. മുത്ത് ഹബീബ് (സ്വ) അല്ലാഹുവോട് എപ്പോഴും ഇങ്ങനെ പ്രാര്ഥിനക്കാരുണ്ടായിരുന്നു. "ഉപകാര പ്രദമല്ലാത്ത വിജ്ഞാനങ്ങളില് നിന്ന് അല്ലാഹുവോട് ഞാന്‍ കാവല്‍ ചോദിക്കുന്നു"
വിശുദ്ധ ഖുര്ആ നിലും ഹദീസിലും അനന്തമായ വിജ്ഞാന സാഗരം നിറഞ്ഞു നില്പ്പാണ്. മുന്കഴിഞ്ഞ ഇമാമുകള്‍ അത് ഗവേഷണം ചെയ്തു പുറത്തെടുത്തെങ്കിലും അതെല്ലാം ഇന്ന് അറിയപ്പെടുന്നത് മറ്റു പലരുടെ പേരിലുമാണ്. പ്രപഞ്ചം, വൈദ്യം, പ്രകൃതി ശാസ്ത്രം, ഭൂഗര്ഭപ ശാസ്ത്രം, ജീവ ശാസ്ത്രം തുടങ്ങി നിരവധി ശാഷ്ട്ര മേഖലകളെ കുറിച്ച് വിശുദ്ധ ഗ്രന്ഥവും തിരു വചനങ്ങളും പ്രതിപാതിക്കുന്നുണ്ട്. ഗോള ശാസ്ത്രവുമായി ബന്ധപ്പെട്ടു വിശുദ്ധ ഖുര്ആന്‍ പറഞ്ഞ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചലനവും ഭ്രമണവുമായി ബന്ധപ്പെട്ട വചനങ്ങളും സൂചനകളും ശാസ്ത്രജ്ഞാര്ക്ക് ഏറെ ഉപകാരപ്പെട്ടതായി ശാസ്ത്ര ഗ്രന്ഥങ്ങള്‍ തന്നെ പറയുന്നുണ്ട്.
ഉദാഹരണമായി സൂറത്ത് യാസീനിലെ മുപ്പത്തി എട്ടു മുതല്‍ നാല്പ്പകതു വരെയുള്ള
ആയത്തുകള്‍ വലിയ ഒരു വെളിപ്പെടുതലായിരുന്നു. "സൂര്യന്‍ അതിന് സ്ഥിരമായുള്ള
ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്വ്വൂജ്ഞനുമായ അല്ലാഹു
കണക്കാക്കിയതാണത്. ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു.
അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.
സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ
മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ( നിശ്ചിത ) ഭ്രമണപഥത്തില്‍
നീന്തികൊണ്ടിരിക്കുന്നു"
ഗോള ശാസ്ത്രത്തിന്നു വിശുദ്ധ ഖുര്‍ആന്‍ നല്കിയ വെളിച്ചമാണ് അതി
പ്രഗല്ഭരായ പതിനെട്ടു ഗോള ശാസ്ത്രഞ്ജര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി
മുസ്ലിംകളില്‍ നിന്ന് ഉയിര്കൊണ്ടത്. ചില ചന്ദ്ര പര്യവേഷണ കേന്ദ്രങ്ങള്‍
തങ്ങളുടെ പര്യവേഷങ്ങള്ക്ക് നല്കി്യ പേര് പോലും ഈ ശാസ്ത്രഞ്ഞരുടെ
പേരുകളായിരുന്നു എന്നത് ഇതിന്റെ പ്രാധാന്യം വര്ദ്ധിപ്പിക്കുന്നു.
ഭ്രൂണ ശാസ്ത്ര രംഗത്ത് രണ്ടു നൂറ്റാണ്ടു മുമ്പ് വരെ അജ്ഞാതമായിരുന്ന സത്യാമാണ് വിശുദ്ധ ഖുറാന്‍ കൃത്യമായി വിവരിച്ചത് ശാസ്ത്ര ലോകത്തിനു പുതിയ കുതിപ്പെകാന്‍ സഹായകമായത്. സൂറത്തുല്‍ മുഅമിനൂനയിലെ പതിനാല്‍, മുതല്‍ പതിനാറു വരെയുള്ള വചനങ്ങള്‍ ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. "പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്ന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്ത്തായവായ അല്ലാഹു അനുഗ്രഹപൂര്ണ്ണാനായിരിക്കുന്നു. പിന്നീട് തീര്ച്ചലയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു. പിന്നീട് ഉയിര്ത്തെ ഴുന്നേല്പിന്റെ നാളില്‍ തീര്ച്ചയായും നിങ്ങള്‍ എഴുന്നേല്പിക്കപ്പെടുന്നതാണ്"
ഭ്രൂണ ശാസ്ത്രവുമായി ബന്ധപ്പെട്ട വിശദമായ ഒരു ഹദീസ് ഇമാം ബുഖാരി (റ)
ബുഖാരിയില്‍ ഉദ്ധരിച്ചിട്ടുണ്ട്. വളരെ കൃത്യമായ ദിവസങ്ങളും നാള്‍ വഴികളും
ഉദ്ധരിച്ചു കൊണ്ട് മുത്ത് ഹബീബ് (സ്വ) പറഞ്ഞ വചനങ്ങള്‍ ഹദീസുകളില്‍
നമുക്ക് കാണാന്‍ കഴിയും.
വിവധ രംഗങ്ങളില്‍ വൈവിധ്യമാര്‍ന്ന കണ്ടു പിടുത്തങ്ങളും ശാഷ്ട്രീയ വിജ്ഞാനങ്ങളും ഇസ്ലാമിക നാഗരികത പുഷ്പിച്ചു നിന്നിരുന്ന ഘട്ടങ്ങളില്‍ വളര്ന്നു വികാസം പ്രാപിചിട്ടുണ്ടായിരുന്നു. ലോക പ്രസിദ്ധവും വിശ്വ പ്രസിദ്ധങ്ങളുമായ കലാലയങ്ങള്‍ ഈ നാഗരിക കാലഘട്ടങ്ങളില്‍ നിര്മ്മി ക്കപ്പെട്ടിട്ടുണ്ട്.
മനുഷ്യ ശരീരത്തിലെ ബ്ലഡ് സര്ക്കുലേഷന്‍, ശസ്ത്രക്രിയ,
ആമാശയ - ഉദര രോഗങ്ങള്‍, ശ്വാസ കോശ രോഗങ്ങള്‍, പക്ഷാഘാതം തുടങ്ങിയവകളെ
കുറിച്ചുള്ള നൂതനമായ കണ്ടു പിടുത്തങ്ങളും ഇസ്ലാമിക നാഗരികതയില്‍
നടന്നതായിരുന്നു.അതിനാല്‍ നമ്മുടെ പൂര്വ്വികര്‍ കാഴ്ചവെച്ച മാനവികമായ
വിജ്ഞാന പുരോഗതി മുന്നോട്ടു കൊണ്ട് പോകാന്‍ നമ്മുടെ ഭാഗത്ത് നിന്നും
സര്വ്വാത്മനാ ശ്രമിക്കുക. ഇത്തരത്തിലുള്ള മുന്നെറ്റത്തിന്നു നമ്മുടെ
പൂര്‍വ്വികരെ പര്യപതമാക്കിയത് വിശുദ്ധ ഖുറാനും തിരു ചര്യയുമായിരുന്നു എന്ന
കാര്യം നാം മറക്കരുത്. ശാസ്ത്ര രഹസ്യങ്ങളെ കുറിച്ചുള്ള നിരവധി വചനങ്ങള്‍
ഖുറാനിലും ഹദീസിലും നമുക്ക് കണ്ടെത്താന്‍ കഴിയും. ഒരു വചനം കൂടി വിശുദ്ധ
ഖുറാനില്‍ നിന്ന് ഉദ്ധരിക്കട്ടെ. സൂറത്ത് ഫുസ്സിലത്തിലെ ഈ ആയത്ത്
ശ്രദ്ധിക്കുക. "ഇത് ( ഖുര്ആന്‍ ) സത്യമാണെന്ന് അവര്ക്ക്
വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ
ദൃഷ്ടാന്തങ്ങള്‍ വഴിയെ നാം അവര്ക്ക് കാണിച്ചുകൊടുക്കുന്നതാണ്. നിന്റെ
രക്ഷിതാവ് ഏത് കാര്യത്തിനും സാക്ഷിയാണ് എന്നതു തന്നെ മതിയായതല്ലേ?"
അതിനാല്‍ പഠനത്തിന്നും മനനത്തിന്നുമായി നമ്മുടെ
സമയങ്ങള്‍ ഉപയോഗപ്പെടുത്തുക. കാലം പുരോഗമിക്കുംതോറും അല്ലാഹുവിലേക്കുള്ള
പാത ശരിയായ വിധത്തില്‍ ചൂണ്ടി കാണിക്കപ്പെടുകയാണ്. അല്ലാഹുവേ സൂക്ഷിച്ചും
മുത്ത് ഹബീബ് (സ്വ) തങ്ങളെ സ്നേഹിച്ചും നന്മയുടെ പാതയില്‍ മുന്നേറുക.
അല്ലാഹു നമ്മെ വിജയികളില്‍ ഉള്ള്പ്പെടുത്തട്ടെ. ആമീന്‍.
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം.
തയ്യാറാക്കിയത്: സയ്യിദ് ഹുസൈന്‍ തങ്ങള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ