The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, ഒക്‌ടോബർ 24, ബുധനാഴ്‌ച

അറഫാ ദിനം

അല്ലാഹുവിന്റെക അടുത്തു വളരെ ആദരവും പരിശുദ്ധവുമായ ദിവസങ്ങളിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പോകുന്നത്. വര്ഷങത്തിലെ ഏറ്റവും പ്രാധാന്യമായ അറഫാ ദിനം അതിലുള്പ്പെടടുന്നു. അല്ലാഹു തന്റെ അടിമകളുടെ സമീപത്തേക്ക് ഇറങ്ങി വരികയും തന്റെ വിശുദ്ധ ഭവനത്തില്‍ ഹജ്ജിന്നായി എത്തുന്നവരെ സല്ക്കുരിക്കുകയും അവരുടെ പ്രാര്ഥനകള്‍ സ്വീകരിക്കുകയും ഉത്തരം നല്കുകകയും ചെയ്യുന്ന ദിനമാണത്.

മുത്ത്‌ ഹബീബ് (സ്വ) അരുളി "അറഫയിലെ സായാഹ്നത്തിലെ നിന്റെ പ്രാര്ത്ഥകന വേളയില്‍ അല്ലാഹു താഴത്തെ ആകാശത്തേക്ക് ഇറങ്ങി വരികയും അനന്തരം മലക്കുകളോട് നിങ്ങളെ കുറിച്ച് മേനി കാണിച്ചു കൊണ്ട് പറയും "ഇവരെല്ലാം എന്റെ അടിമകളാകുന്നു, ജഡ പിടിച്ചവരായും പോടീ പിടിച്ചവരായും എല്ലാ വിദൂര വഴികളിലൂടെയും എന്റെട കാരുണ്യം പ്രതീക്ഷിച്ചു വന്നിരിക്കയാണവര്. അവരുടെ ‍പാപങ്ങള്‍ പൂഴിമണലിന്റെ എണ്ണത്തോളം അഥവാ മഴത്തുള്ളിയുടെ എണ്ണത്തോളം അതുമല്ലെങ്കില്‍ സമുദ്രത്തിലെ നുരകളുടെയത്ര ഉണ്ടെങ്കിലും ഞാനവര്ക്ക്  പൊറുത്തു കൊടുക്കും.എന്റെ ദാസന്മാരെ നിങ്ങള്‍ പുറപ്പെട്ടു കൊള്ളുക, ഞാന്‍ നിങ്ങള്ക്കും  നിങ്ങള്‍ ശുപാര്ശ ചെയ്യുന്നവര്ക്കും  പൊറുത്തു തന്നിരിക്കുന്നു"

അറഫാ ദിനത്തിന്റെ‍ ശ്രേഷ്ട്ടത ഹാജിമാരില്‍ മാത്രം ഒതുങ്ങുന്നില്ല. എല്ലാവര്ക്കും അതിന്റെ അനുഗ്രഹം ലഭിക്കുന്നു, ഹാജിമാരല്ലാത്തവര്ക്ക്  ഈ ദിവസം നോമ്പ് അനുഷ്ട്ടിക്കല്‍ സുന്നത്താണ്. കഴിഞ്ഞ കൊല്ലത്തെയും വരാനുള്ള കൊല്ലത്തെയും പാപങ്ങളെ അത് മായ്ച്ചു കളയും. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ആരെങ്കിലും അറഫാ ദിവസം നോമ്പ് എടുത്താല്‍ അവന്റെ മുമ്പിലുള്ള ഒരു വര്ഷത്തെയും ശേഷമുള്ള ഒരു വര്ഷത്തെയും പാപങ്ങള്‍ അവന്നു പൊറുക്കപ്പെടുന്നതാണ്" (ഇബ്നു മാജ). അറഫാ നോമ്പിനെ കുറിച്ച് അബ്ദുല്ലാഹിബ്നു ഉമര്‍ (റ) പറഞ്ഞു "നബി (സ്വ) തങ്ങളോടോപ്പമായിരിക്കെ ഞങ്ങളതിനെ രണ്ടു വര്ഷനത്തെ നോമ്പിന്നു സമാനമായി കണക്കാക്കിയിരുന്നു"
 
അറഫാ ദിനത്തിലെ പ്രാര്ത്ഥനകള്ക്ക് മറ്റുള്ള സമയങ്ങളിലെതിനേക്കാള്‍ കൂടുതല്‍ ശ്രേഷ്ട്ടതയും പ്രതിഫലവും ലഭിക്കും. ഈ ദിവസത്തില്‍ അല്ലാഹു തന്റെ അടിമകള്ക്ക് പ്രാര്ഥനകള്‍ സ്വീകരിച്ചു, ഉദ്ദേശ്യങ്ങള്‍ സഫലീകരിച്ചു വമ്പിച്ച ഔദാര്യങ്ങള്‍ ചെയ്തു കൊടുക്കും. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ഏറ്റവും ഉത്തമമായ പ്രാര്ത്ഥന അറഫാ ദിനത്തിലെ പ്രാര്ത്ഥനയാകുന്നു. ഞാനും എന്റെ മുമ്പുള്ള പ്രവാചകരും ഉരുവിട്ടതില്‍ ഏറ്റവും ഉത്തമമായ പ്രാര്ത്ഥെന لااله الا الله وحده لا شريك له له الملك وله الحمد وهو على كل شيئ قدير   എന്ന പ്രാര്ത്ഥ്നയാകുന്നു " (തിര്മിദി)
പിശാചു അന്ന് മാറി നില്ക്കും. അവന്‍ ഇത്രത്തോളം നിന്ദിതനും പതിതനും വിലകുറഞ്ഞവനും ഈര്ശ്യതയുല്ലവനുമായി മറ്റൊരു ദിവസവും കാണപ്പെടുകയില്ല. അതിന്നു കാരണം അല്ലാഹു തആല അവന്റെ കാരുണ്യം വര്ഷിക്കുന്നതും മനുഷ്യരുടെ പാപങ്ങള്‍ പൊറുക്കുന്നതും അവരെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്നതും അവന്‍ കാണുന്നത് കൊണ്ടാണ് (ഇമാം മാലിക് (റ) - മുവത്വ)
 
അറഫാ ദിനത്തില്‍ അറഫാത്ത് മൈതാനിയില്‍ സ്വഹാബീ കിറാമിനോട് സംസാരിച്ചു കൊണ്ട് മുത്ത്‌ ഹബീബ് (സ്വ) നിന്നു. അവിടുത്തെ പ്രഭാഷണത്തില്‍ മുസ്ലിംകള്‍ അന്യോന്യവും ഇതര വിഭാഗങ്ങളുമായും ഇട കലര്ന്ന് ജീവിക്കുന്നതിന്റെ മൌലിക തത്വങ്ങള്‍ സമൂഹത്തിനു സമര്പ്പിക്കുകയുണ്ടായി. ജനങ്ങള്‍ സ്വൈര്യമായി ജീവിക്കുന്നതിനു വേണ്ടി രക്തം, അഭിമാനം, ധനം മുതലായവ ആക്രമിക്കുന്നത് കര്ശവനമായി നിരോധിച്ചു. അവകാശങ്ങള്‍ അവകാശികള്ക്ക്  തിരിച്ചു കൊടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഭാര്യയോടു നല്ല നിലയില്‍ പെരുമാറുവാന്‍ ഉപദേശിച്ചു. അവിടുന്ന് പറഞ്ഞു "നിശ്ചയം ഈ നാടിന്റെ, ദിവസത്തിന്റെ, ഈ മാസത്തിന്റെ പവിത്രത പോലെ തന്നെ അന്യരുടെ അഭിമാനവും പവിത്രമാണ്.
 
ഭാര്യമാരുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹുവിന്റെ സംരക്ഷണയിലാണ് അവരെ നിങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ വചനപ്രകാരമാണ് അവരുമായുള്ള ലൈംഗിക ബന്ധം നിങ്ങള്ക്ക് അനുവദനീയമായത്. (മുസ്‌ലിം)

അറഫാ ദിനത്തില്‍ മുസ്ലിംകള്ക്ക് നിര്വ്വഹിക്കാവുന്ന ഏറ്റവും പുണ്യകര്മ്മം  അഗതികള്ക്കും  അശരണര്ക്കും  ദാരിദ്രക്കും സന്തോഷം പകര്ന്നു  കൊടുക്കുകയും അവരുടെ ആവശ്യങ്ങള്‍ പൂര്ത്തീ കരിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുകയെന്നതാണ്, അറഫയില്‍ സമ്മേളിക്കുന്ന ഹാജിമാര്ക്കും , ആ ദിവസം നോമ്ബെടുക്കുന്ന ഹാജിമാരല്ലാത്തവര്ക്കും  അല്ലാഹുവിന്റെ തൃപ്തിയും സാമിപ്യവും നേടുന്നതിന്നായി ഈ സുവര്ണ്ണ ദിനങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവര്ക്ക്  മലക്കുകള്‍ അഭിവാദ്യം അര്പ്പിക്കും. നമുക്കും അവര്ക്ക്  അഭിവാദ്യങ്ങള്‍ അര്പ്പി്ക്കാം...

അല്ലാഹുവിന്നായി നിസ്ക്കരിക്കുക, ധനം നല്ല വഴിയില്‍ ചിലവഴിക്കുക, ഇലാഹീ സ്മരണക്കും ഖുര്ആംന്‍ പാരായണത്തിന്നും സമയം കണ്ടെത്തുക, മാതാ പിതാക്കള്ക്ക് പുണ്യം ചെയ്യുക, കുടുംബ ബന്ധം ചേര്ക്കുക, ഹൃദയ വിശുദ്ധി കൈവരുത്തുക, കോപം അടക്കി മറ്റുള്ളവരോട് വിട്ടുവീഴ്ച ചെയ്യുക, നന്മകളില്‍ മുന്നേറുകയും ചെയ്യുക.
അല്ലാഹു പറയുന്നു "അല്ലയോ വിശ്വാസികളെ, നമിക്കുകയും പ്രണമിക്കുകയും ചെയ്യുവിന്‍, നിങ്ങളുടെ റബ്ബിന്നു ഇബാദത്ത് ചെയ്യുവിന്‍, പുണ്യ കര്മ്മ ങ്ങള്‍ അനുഷ്ട്ടിക്കുവിന്‍, അത് വഴി നിങ്ങള്‍ വിജയം വരിചക്കാം"
അതിനാല്‍ സന്ദര്ഭങ്ങള്‍ ഉപയോഗപ്പെടുത്തി അല്ലാഹുവിനെ സൂക്ഷിച്ചു നന്മയുടെ മാര്ഗ്ത്തില്‍ മുന്നോട്ടു പോവുക. അല്ലാഹു നമുക്ക് അതിനു തൌഫീഖ് നല്ക്ട്ടെ. ആമീന്‍.

 സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം.
 
തയ്യാറാക്കിയത്: സയ്യിദ് ഹുസൈന്‍ തങ്ങള്‍ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ