The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

ഇരുഹറമുകളും നിറഞ്ഞുകവിഞ്ഞു.

ജിദ്ദ: ലോകത്തിന്‍െറ വിവധ കോണുകളില്‍ നിനായി പരിശുദ്ധ ഹജ്ജിന്നായി എത്തിച്ചേര്‍ന്ന തീര്‍ഥാടകലക്ഷങ്ങളുടെ പ്രവാഹത്തില്‍ ഇരുഹറമുകളും നിറഞ്ഞുകവിഞ്ഞു. ഹജ്ജുമാസത്തിലെ ആദ്യത്തെയും ഹജ്ജിനു മുമ്പുള്ള അവസാനത്തെയും വെള്ളിയാഴ്ചയായ ഇന്നലെ മക്കയിലെ മസ്ജിദുല്‍ഹറാമില്‍ നടന്ന ജുമുഅ നമസ്കാരത്തിന് തീര്‍ഥാടകരടക്കം ലക്ഷങ്ങള്‍ പങ്കെടുത്തു.രാവിലെ തന്നെ താമസകേന്ദ്രങ്ങളില്‍ നിന്ന് ഹറമിലേക്ക് അണമുറിയാത്ത ജനപ്രവാഹം തുടങ്ങിയിരുന്നു. ജുമുഅയുടെ സമയമായതോടെ ഹറമും പരിസരവും നിറഞ്ഞൊഴുകി.വൈകിയെത്തിയവര്‍ പുറത്തെ മുറ്റങ്ങളിലും പരിസരത്തെ റോഡുകളിലുമാണ് ജുമുഅ നമസ്കാരം നിര്‍വഹിച്ചത്.
തിരക്ക് കണക്കിലെടുത്ത് മക്ക ഗവര്‍ണറും കേന്ദ്ര ഹജ്ജ്് കമ്മിറ്റി അധ്യക്ഷനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍െറ നിര്‍ദേശമനുസരിച്ച് ഹജ്ജുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.ഹറം പ്രവേശനകവാടങ്ങളിലെ തിക്കും തിരക്കും ഒഴിവാക്കാന്‍ ഇരുഹറം കാര്യാലയം വ്യാപകമായ എസ്.എം.എസ് സന്ദേശങ്ങള്‍ അയച്ചിരുന്നു. ഹറമിനകത്തും പുറത്ത് മുറ്റങ്ങളിലും തീര്‍ഥാടകരുടെ സേവനത്തിന് ഇരുഹറം കാര്യാലയം, ഹറം സുരക്ഷാസേന, സിവില്‍ ഡിഫന്‍സ്, റെഡ്ക്രസന്‍റ്, ആരോഗ്യം എന്നിവക്കു കീഴില്‍ കൂടുതല്‍ ആളുകള്‍ രംഗത്തുണ്ടായിരുന്നു.വാഹനങ്ങളുടെ പോക്കുവരവുകള്‍ നിയന്ത്രിക്കാന്‍ മക്ക ട്രാഫിക്ക് വകുപ്പും ഹറമിന്‍െറ പരിസരങ്ങളിലും ഹറമിലേക്ക് എത്തുന്ന റോഡുകളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു. നമസ്കാരത്തിന് മുമ്പും ശേഷവും വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതും കാല്‍നടക്കാര്‍ക്ക് പ്രത്യേക പാതകള്‍ ഒരുക്കിയതും തീര്‍ഥാടകര്‍ക്ക് ആശ്വാസമായി.തീര്‍ഥാടകരെ വഹിച്ചെത്തിയ വാഹനങ്ങള്‍ മാത്രമേ ഹറമിനടുത്തേക്ക് കടത്തിവിട്ടിരുന്നുള്ളൂ. ഹജ്ജ് അനുമതിപത്ര പരിശോധന കര്‍ശനമാക്കിയതിനാല്‍ മക്കക്കടുത്ത ചെക്ക്പോസ്റ്റുകളില്‍ വാഹനങ്ങളുടെ നല്ല തിരക്കായിരുന്നു.
മക്കയിലെ മസ്ജിദുല്‍ഹറാമില്‍ ഡോ. സാലിഹ് ബിന്‍ ഹുമൈദ് ജുമുഅക്ക് നേതൃത്വം നല്‍കി. എല്ലാ തീര്‍ഥാടകര്‍ക്കും പ്രതിഫലാര്‍ഹവും പുണ്യകരവുമായ ഹജ്ജ് അദ്ദേഹം ആശംസിച്ചു. പ്രവാചകനെ അടുത്തറിയാനും ഇസ്ലാമിനെയും പ്രവാചകനെയും അവഹേളിക്കാനുള്ള ശ്രമത്തെ ജാഗ്രതയോടെ കാണാനും ഇമാം ഉണര്‍ത്തി. വിശുദ്ധിയുടെയും മഹത്വത്തിന്‍െറയും കാരുണ്യത്തിന്‍െറയും വറ്റാത്ത ഉറവയാണ് പ്രവാചകന്‍ ഇമാം ആഹ്വാനം ചെയ്തു.
മദീനയിലെ മസ്ജിദുന്നബവിയില്‍ നടന്ന ജുമുഅ നമസ്കാരത്തില്‍ തീര്‍ഥാടകരടക്കം ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ശൈഖ് അബ്ദുല്‍ ബാരി അല്‍സുബൈത്തി നേതൃത്വം നല്‍കി. പ്രവാചക ചര്യ മുറുകെപ്പിടിച്ച് ഹജ്ജ് നിര്‍വഹിക്കാനും ഹജ്ജിന്‍െറ ദിനങ്ങള്‍ ദൈവസ്മരണ, ഖുര്‍ആന്‍ പരായണം, പാപമോചനം തുടങ്ങിയ പുണ്യകര്‍മങ്ങളിലൂടെ ധന്യമാക്കാനും ഇമാം ഹാജിമാരെ ഉദ്ബോധിപ്പിച്ചു.
 
ഹജ്ജ് കമ്മിറ്റി മുഖേന ഉദിനൂരില്‍ നിന്നുമെത്തിയ ഹാജിമാരില്‍ ഏ കെ ഉസ്സൈനാര്‍, ഖാലിദ്‌ (പോലീസ്),  പെരിയോത്തെ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ വിശുദ്ധ കഅബാലയത്തില്‍  ജുമാ  നിര്‍വ്ഹിച്ചത്തിന്റ്റെ നിര്‍വൃതിയിലാണ്. അതെ സമയം ഉദിനൂരില്‍ നിന്നും സ്വകാര്യ ഗ്രൂപ്പുകളില്‍ എത്തിയ ഹാജിമാര്‍ മദീനയിലെ മസ്ജിദുന്നബവിയില്‍ ആയിരുന്നു ജുമാ നിസ്കാരം നിര്‍വ്വഹിച്ചത്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ