റിയാദ്: വിവിധ രാജ്യങ്ങളില്‍ നിന്നും ഹജ്ജിനു എത്തിയ ഹാജിമാര്‍ക്ക് സേവനമര്‍പ്പിക്കാന്‍ ആയിരം വളണ്ടിയര്‍മാരുമായി കര്‍മ്മ രംഗത്തിറങ്ങിയ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) പ്രവര്‍ത്തകരുടെ സേവനം പ്രയാസപ്പെടുന്ന ഹാജിമാര്‍ക്ക് ഏറെ ആശ്വാസമായി. കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്ഥമായി, ശാസ്ത്രീയമായ വളണ്ടിയര്‍ പരിശീലനം ലഭിച്ച വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള പ്രാപ്തരായ പ്രവര്‍ത്തകരാണ് കര്‍മ്മ രംഗത്തുണ്ടായത്. കേരള സ്റ്റേറ്റ് എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ ഗള്‍ഫിലെ കൂട്ടായ്മ ആണ് ആര്‍.എസ്.സി. ഇന്ത്യന്‍ ഹജ്ജ് മിഷനുമായി സഹകരിച്ചു ആദ്യ ഹജ്ജ് വിമാനം എത്തുന്നതു മുതല്‍ ഹാജിമാര്‍ നാട്ടിലേക്കു മടങ്ങുന്നതു വരെ മക്കയിലും മദീനയിലും ദുല്‍-ഹിജ്ജ 8-മുതല്‍ 13- വരെ മിന, അറഫ, മുസ്ദലിഫ, ജമ്രാത്ത് എന്നിവിടങ്ങളിലും വളണ്ടിയര്‍മാരെ നിയമിച്ചു. സൗദി ഹജ്ജ് കോണ്‍സുലിന്റെയും, ഇന്ത്യന്‍ ഹജ്ജ് മിഷന്റെയും അംഗീകാരത്തോടെ ആണ് ആര്‍.എസ്.സി. വളണ്ടിയര്‍മാരുടെ സേവനം. ഹജ്ജ് തുടങ്ങിയത് മുതല്‍ ആര്‍.എസ്.സി. പ്രവര്‍ത്തകരുടെ സേവനത്തെ പ്രശംസിച്ച് കൊണ്ട് സൌദിയിലെ വാര്‍ത്താ മാധ്യമങ്ങള്‍ നിരവധി വാര്‍ത്തകള്‍ ആണ് ഇതിനകം പ്രസിദ്ധീകരിച്ചത്.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആര്‍.എസ്.സി വളണ്ടിയര്‍ കാമ്പ് സന്ദര്‍ശിച്ചപ്പോള്‍ |
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആര്‍.എസ്.സി വളണ്ടിയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. |
ആര്‍.എസ്.സി വളണ്ടിയര്‍മാ രുടെ സേവനം കാമറക്കണ്ണിലൂടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ