മനുഷ്യ
സമൂഹത്തിന്റെ സകലമാന പ്രശ്നങ്ങളിലേക്കും പരിഹാരം നല്കുന്ന മഹത്
ഗ്രന്ഥമാണ് വിശുദ്ധ ഖുര്ആാന്‍. ഖുറാന്റെ ജീവിത പാടങ്ങളിലൂടെ യാത്ര
ചെയ്യാന്‍ കഴിഞ്ഞാല്‍ തീര്ച്ചയായും വിജയതിലെതാന്‍ സാധിക്കും. മനുഷ്യ ദിശണയെ ആധ്യാത്മികമായ
ചിന്താ സരണിയിലേക്ക് എത്തിക്കാന്‍ കഴിയുന്ന അദ്ധ്യായങ്ങള്‍ ഖുറാന്റെ
പ്രത്യേകതയാണ്. പരലോക ചിന്തയും ദൈവിക ഭയവും ഉണര്‍ത്തുന്ന അദ്ധ്യായങ്ങള്‍
നമുക്ക് കാണാം. അത്തരത്തില്‍ പ്രധാനപ്പെട്ട ഒരു അധ്യായമാണ് "സൂറത്ത്
അത്തക്കാസുര്‍"
പരലോക ചിന്തയില്‍ നിന്ന് മനസ്സിനെയും ചിന്തയും മാറ്റി
നിര്ത്തിയ വെറും നൈമിഷികമായ ഐഹിക ജീവിതത്തിന്റെ സുഖാഡമ്ബരങ്ങളിലും
പോലിമയിലും പ്രൌടിയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മനുഷ്യരുടെ
അവസ്ഥയാണ് ഈ അദ്ധ്യായം വരച്ചു കാണിക്കുന്നത്. "നിങ്ങള്‍ ഖബര്സ്ഥാനുകളെ
സന്ദര്ശിഅക്കുന്നത് വരെ പരസ്പ്പരം പെരുപ്പം കാണിക്കല്‍ നിങ്ങളെ
അശ്രദ്ധയിലാക്കിയിരിക്കുകയാണ്"
ധനം, മക്കള്‍, തുടങ്ങിയ ഐഹിക സുഖ സവ്കര്യങ്ങള് തനിക്കു മറ്റുള്ളവരേക്കാള്‍
അധികമുണ്ടെന്ന നാട്യത്തിന്നും അഹംഭാവത്തിനും എല്ലാവരെക്കാളും തനിക്കു
അധികമുണ്ടാകണമെന്ന മത്സര ചിന്തക്കുമാണ് "തകാസുര്‍" അഥവാ പരസ്പ്പരം പെരുപ്പം
കാണിക്കല്‍ എന്ന് പറയുന്നത്.
മരണം തൊട്ടടുത്ത് എത്തി നില്ക്കു്മ്പോഴും ഇഹലോകത്തെ സുഖ
ആഡംബരങ്ങളിലും പ്രൌടിയിലും വ്യാപ്ര്യ്തരാകുകയും ശരിയായ ഭാവിയെ കുറിച്ചുള്ള
ശ്രദ്ധയും ചിന്തയും നഷ്ട്ടപ്പെടുന്നതിനെ കുറിച്ചുമാണ് ഈ അദ്ധ്യായം നമ്മെ
താക്കീത് ചെയ്യുന്നത്. നാം നമ്മുടെ ഭൌതിക ലോകത്തെ ഭാവിയെ കുറച്ചും
സമ്പാദ്യത്തെ കുറിച്ചും ഊണും ഉറക്കവും ഉപേക്ഷിച്ചു ചിന്തിക്കുകയും അതിനു
വേണ്ടി പണിയെടുക്കുകയും ചെയ്യുന്നു, എന്നാല്‍ ഒരിക്കലും നശിക്കാത്ത ലോകത്തെ
നമ്മുടെ അവസ്ഥ എന്തായിരിക്കുമെന്ന ചിന്തയും ആ ലോകത്തേക്ക് തന്റെ കയ്യില്‍
നീക്കിയിരുപ്പ് എന്തുണ്ട് എന്ന ചിന്തയും ഇല്ലാതിരിക്കുന്ന അവസ്ഥയാണ്
ഏറ്റവും ആക്ഷേപകരമായ അവസ്ഥ. ഇതാണ് ഈ അധ്യായം മുന്നോട്ടു വെക്കുന്ന ആശയം.
ധനം വിനിയോഗത്തെ കുറിച്ചും ആ ധനം എന്താണ് വിശ്വാസിക്ക്
നേടി തരുന്നത് എന്നതിനെ കുറിച്ചും മുത്ത് ഹബീബ് (സ്വ) പറഞ്ഞു "മനുഷ്യര്‍
പറയും 'എന്റെ ധനം! എന്റെ ധനം! എന്ന്, ഹേ മനുഷ്യാ.... നീ തിന്നു തീര്ത്തതോ
അല്ലെങ്കില്‍ ഉടുത്തു പഴകിയതോ അല്ലെങ്കില്‍ നീ ധര്മ്മം കൊടുത്തു നിന്റെ പാരത്രിക അക്കൌണ്ടില്‍ നിക്ഷേപിച്ചതോ അല്ലാതെ നിന്റെ ധനത്തില്‍ നിനക്ക്
വല്ലതും ഉണ്ടോ? ഇതല്ലാത്തതെല്ലാം നീ ഉപേക്ഷിക്കപ്പെടുന്നതും ജനങ്ങള്ക്കായി
വിട്ടു കൊടുക്കുന്നതുമാണ്" (മുസ്‌ലിം)
ജീവിത സവ്കര്യങ്ങള്‍ എത്ര തന്നെ മനുഷ്യന്നു
ലഭ്യ്മായിരുന്നാലും അതില്‍ നിന്നും യഥാര്ത്ഥ ത്തില്‍ അവനു ഉപയോഗപ്പെടുന്നത്
ഏറ്റവും ചുരുങ്ങിയ ഒരളവു മാത്രമാണ്. അത് പോലെ ധീര്ഗ കാലം നില നില്ക്കു
ന്നതുമല്ല. തീര്ത്തും ക്ഷണികമാണ്, അതിന്റെ അവകാശി മരണപ്പെട്ടു കഴിഞ്ഞാല്‍
അനന്തരവന്മാര്‍ ആ സ്വത്തിന്നും സവ്കര്യതിന്നും വേണ്ടി അടിപിടി കൂടുന്നതും
കലഹിക്കുന്നതും അവര്ക്കി ഷ്ട്മുള്ളത് പോലെ അത് നിര്വ്വഅഹിക്കുന്നതും
മിച്ചം. അപ്പോള്‍ നിനക്ക് എന്ത് പ്രയോജനമാണ് നീ പണിപ്പെട്ടു സംബാധിച്ച ഈ
സവ്കര്യങ്ങള്‍ കൊണ്ട് നിനക്ക് ലഭിക്കുന്നത്. ഒരു പക്ഷെ നിന്റെ സമ്പാദ്യം
അനാവശ്യവും ദീനി വിരുദ്ധവുമായ മാര്ഗകത്തില്‍ ഉപയോഗപ്പെടുത്തുമ്പോള്‍ അതില്‍
നിന്ന് നിനക്ക് ലഭിക്കുന്നത് എന്താണ്? ഇതൊക്കെ ഓര്ക്കുോമ്പോള്‍ എന്തിനു നീ
അതിനു വേണ്ടി അമിത പ്രാധാന്യം നല്കുകന്നു? നിന്റെ എല്ലാ കഴിവുകളും വെറും ഭൗതിക സംബാദ്യത്തിനു വേണ്ടി ചിലവഴിക്കുന്നു, ഒരു ലേശ സമയം പോലും
അല്ലാഹുവിനെ ഓര്ക്കാുനോ, ഇബാദത്തുകളില്‍ മുഴുകാനോ നിനക്ക് സമയം
ലഭിക്കാത്തത് എന്ത് കൊണ്ട്? തിരക്ക് പിടിച്ച നിന്റെ ഓട്ടം ഖബര്സ്ഥാനുകള്‍
കണ്ടു മുട്ടുന്നത് വരെ അലക്ഷ്യമായി തുടരുകയല്ലേ!
ഇത്തരം ആളുകളെ കുറിച്ചാണ് തകാസുരില്‍ അല്ലാഹു പറയുന്നത്
"വേണ്ടാ, വഴിയെ നിങ്ങള്ക്ക് അറിയാനാകും. ഭാവിയെ കുറിച്ച ദൃഡമായി
അറിയാമായിരുന്നെങ്കില്‍ നിങ്ങള്‍ അങ്ങിനെ ചെയ്യുമായിരുന്നില്ല, നിശ്ചയം
കത്തിജ്ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും. ദൃഡമായ
കാഴ്ചയായി നിങ്ങള്‍ നരകത്തെ കാണുക തന്നെ ചെയ്യും. പിന്നീട് ആ ദിവസം
സുഖാനുഗ്രഹങ്ങളെ കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
തീര്ച്ച"
ഈ ലോകത്ത് മനുഷ്യന്‍ അനുഭവിച്ചതും ആസ്വദിച്ചതുമായ എല്ലാ സുഖ സൗകര്യങ്ങളെ കുറിച്ചും അത് എങ്ങിനെ സമ്പാദിച്ചു, ലഭിച്ചു എന്നതിനെ കുറിച്ചും അത് എന്തിനെല്ലാം വിനിയോഗിച്ചു എന്നനതിനെ കുറിച്ചും മനുഷ്യന്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. കത്തിജ്ജ്വലിക്കുന്ന നരകം കണ്‍ മുന്നില്‍ ഹാജരാക്കപ്പെട്ടിട്ടുമുണ്ടായിരിക്കും. ഈ അവസരത്തില്‍ തൃപ്തികരമായ മറുപടി നല്കി രക്ഷപ്പെടാന്‍ കഴിയണമെങ്കില്‍ പരലോകത്തെ നിരാകരിച്ചു കൊണ്ടുള്ള ഈ പെരുപ്പം കാണിക്കലും അതിനു വേണ്ടിയുള്ള വിശ്രമമില്ലാത്ത തിരക്കും അവസാനിപ്പിച്ചേ പറ്റൂ. ഇതൊന്നും കേവല ഒരു ഊഹ വര്തമാനങ്ങളല്ല. സുദൃടവും അനുഭവത്തില്‍ കണ്ടറി യാനിരിക്കുന്നതുമായ യാദാര്ത്യങ്ങളാകുന്നു എന്നാണു ഈ അദ്ധ്യായം നമ്മെ പഠിപ്പിക്കുന്നത്. "മയ്യിത്തിനെ ധനം, കുടുംബം, കര്മ്മം എന്നിവ അനുഗമിക്കുമെന്നും ധനവും കുടുംബവും അവനോടു വിട പറയുമെന്നും അവസാനം കര്മ്മം മാത്രം കൂടെ അവശേഷിക്കുമെന്ന" മുത്ത് ഹബീബ് (സ്വ) തങ്ങളുടെ വചനവും നമുക്ക് നല്കുന്ന പാഠം ഇത് തന്നെയാണ്.
രണ്ടു ലോകത്തേക്കും ആവശ്യമായ കര്മ്മ ങ്ങള്‍ ചെയ്യുവാനും
ദുനിയാവിലും ആഖിരത്തിലും രക്ഷപ്പെടാനും അള്ളാഹു നമ്മെ സഹായിക്കട്ടെ.
ആമീന്‍. അനാവശ്യമായ പെരുപ്പവും ആഡംബരവും ഒഴിവാക്കി സത്യാ പാതയില്‍ മുന്നേറി
അവസാനം ഖബരുകളെ കണ്ടു മുട്ടുമ്പോള്‍ നിര്ഭയരായി സന്തോഷത്തോടെ അതില്‍
പ്രവേശിക്കാനും, മുത്ത് ഹബീബ് (സ്വ) തങ്ങളുടെ ശഫാഅത്ത് ലഭിക്കാനും
അവിടത്തെ കരങ്ങളില്‍ നിന്ന് ഹൌളുല്‍ കൌസര്‍ വാങ്ങി കുടിക്കാനും സ്വര്‍ഗ്ഗീയ ജീവിതം സാധ്യമാക്കാനും അല്ലാഹു നമുക്ക്, നമ്മുടെ മാതാപിതാക്കള്‍, സഹോദരി
സഹോദരങ്ങള്‍, കൂട്ട് കുടുംബാദികള്, ഭാര്യ സന്താനങ്ങള്‍, സ്നേഹിതന്മാര്‍,
സഹായിച്ചവര്‍, സഹ പ്രവര്ത്ത കര്‍, എല്ലാവര്ക്കും തൌഫിഖ് നല്കട്ടെ. ആമീന്‍.
സ്വെല്ലല്ലാഹു അലാ മുഹമ്മദ് സ്വെല്ലല്ലാഹു അലൈഹി വസല്ലം.
തയ്യാറാക്കിയത്: സയ്യിദ് ഹുസൈന്‍ തങ്ങള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ