ഉന്നതമായ
മാനുഷിക ഗുണങ്ങളില്‍ പെട്ടതും ഈമാനിന്റെ ഭാഗവുമാണ് സഹനം. ദേഷ്യം
വരുമ്പോള്‍ മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തുകയും മര്യാദകേട്
ചെയ്യാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്‍ ഇതിന്റെ വിവക്ഷ. അല്ലാഹുവും
മുത്ത് ഹബീബ് (സ്വ) തങ്ങളും ഇഷ്ട്ടപ്പെടുന്ന ഉന്നതമായ സ്വെഭാവ ഗുണമാണ്
സഹനം. അല്ലാഹു ഇഷ്ട്ടപ്പെടുന്ന നന്മകളിലും ഗുണങ്ങളിലും പെട്ട രണ്ടെണ്ണമാണ്
സഹനവും അവധാനതയും എന്ന് മുത്ത് ഹബീബ് (സ്വ) പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ
സവിശേഷ ഗുണങ്ങളില്‍ ഒന്നാണ് സഹനം. വിശുദ്ധ വേദ ഗ്രന്ഥം പറയുന്നു "
അല്ലാഹുവിന്റെ ഏറെ പൊറുക്കുന്നവനും അങ്ങേയറ്റം സഹനം
കൈക്കൊള്ളുന്നവനുമാകുന്നു" "അല്ലാഹു വളരെയധികം നന്ദി കാണിക്കുന്നവനും
സഹിക്കുന്നവനുമാകുന്നു" അല്ലാഹുവിന്നുള്ള ഈ വിശേഷണത്തിന്റെ ഫലമെന്ന
നിലക്കാണ് മനുഷ്യര്‍ അനുവര്‍ത്തിക്കുന്ന വീഴ്ചകള്‍ക്ക് പെട്ടെന്ന് ശിക്ഷ
നല്‍കാതെ അവരോടു സഹനം കാണിക്കുകയും പശ്ചാതപിക്കുന്നതിന്നുള്ള സാവകാശം
നല്‍കുകയും ചെയ്യുന്നത്. അല്ലാഹു പറയുന്നു "നിന്റെ നാഥന്‍ വളരെ പൊറുത്തു
കൊടുക്കുന്നവനും ദയാപരനുമാകുന്നു. അവന്‍ അവരുടെ ചെയ്തികളെ ചൊല്ലി അവരെ
പിടിക്കാനുദ്ധെഷിച്ചിരുന്നുവെങ്കില് ഉടനെ തന്നെ ശിക്ഷ അയക്കുമായിരുന്നു"
സ്വന്തം ജനതയില്‍ നിന്ന് പല വിധ മര്ദ്ധനങ്ങളും
ഏല്‍ക്കേണ്ടി വന്നിട്ടും അതെല്ലാം സഹിക്കുകയും പൊറുക്കുകയും ചെയ്ത ഇബ്രാഹിം
നബിയുടെയും അവിടത്തെ മകന്‍ ഇസ്മായീല്‍ നബി (അ) യുടെയും ജീവിത മാതൃക വിശുദ്ധ
ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്.
മുത്ത് ഹബീബ് (സ്വ) തങ്ങളുടെ ജീവിതത്തിലുടനീളം
വാക്കിലും പ്രവര്‍ത്തിയിലും ഏറ്റവും തിളക്കത്തോടെ നില നിന്നിരുന്ന മഹാ
സ്വെഭാവമായിരുന്നു സഹനം. സൈദ് ഇബ്നു സഅന (റ) തന്റെ ഇസ്ലാം ആശ്ലേഷണത്തിന്റെ
സംഭവങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ പറയുകയുണ്ടായി. പ്രവാചകത്വത്തിന്റെ
സകല ലക്ഷണങ്ങളും മുഹമ്മദ് (സ്വ) തങ്ങളുടെ മുഖത്തു നിന്ന് തനിക്കു
മനസ്സിലാക്കാന്‍ കഴിഞ്ഞു. രണ്ടു സംഗതിയോഴികെ. തന്നോട് അവിവേകം
കാണിക്കപ്പെടുന്നതിന്നു മുമ്പ് തന്നെ സഹനം കാണിക്കുന്നു, അവിവേകത്തിന്റെ
കാഠിന്യം കൂടുന്നതിനു അനുസരിച്ച് ക്ഷമയും വര്‍ധിക്കുന്നു. അതിനാല്‍ മുത്ത്
ഹബീബിന്റെ സഹനവും അവിവേകികലോടുള്ള പെരുമാറ്റവും മനസ്സിലാക്കാന്‍ വേണ്ടി
മുത്ത് ഹബീബിനോടൊപ്പം കൂടിക്കലരുന്നതിന്നായി ഞാന്‍ ജാഗ്രതയോടെ നടന്നു.
ദരിദ്രരായ മുസ്ലിംകളെ സഹായിക്കുന്നതിന്നായി തിരുമേനി (സ്വ) തന്നില്‍
നിന്നും കടം വാങ്ങിയിരുന്നു. സമയത്തിന്റെ രണ്ടോ മൂന്നോ ദിവസം മുമ്പ് ഞാന്‍
റസൂല്‍ തിരുമേനിയുടെ അടുത്ത് ചെന്ന് അവിടത്തെ മാറ് പിടിച്ചു പരുഷമായി
സംസാരിച്ചു. "മുഹമ്മദേ, നീയെന്റെ കടം തിരിച്ചു തരുന്നില്ലയോ? അല്ലാഹുവാണ,
നിങ്ങള്‍ - അബ്ദുല്‍ മുത്തലിബ് വംശം- കടം വൈകിപ്പിക്കുമെന്നു ഞാന്‍
മനസ്സിലാക്കിയിട്ടില്ല. നിങ്ങളുമായി കൂടിക്കലര്‍ന്നുള്ള അറിവ്
എനിക്കുണ്ടായിരുന്നു. ഇത് കണ്ടതും ഉമറിബ്നുല് ഖതാബ് (റ) വിനു ദേഷ്യം
വരികയും എന്നെ അടിക്കാന്‍ ഒരുങ്ങുകയും ചെയ്തു. വളരെ ശാന്തമായി ഉമറിനെ
നോക്കിക്കൊണ്ട് മുത്ത് ഹബീബ് (സ്വ) പറഞ്ഞു: "ഉമറെ, ഇതിനേക്കാള്‍ ആവശ്യമായ മറ്റൊന്നായിരുന്നു
താങ്കളില്‍ നിന്ന് ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. താങ്കള്‍ എന്നോട് കടം നല്ല
നിലയില്‍ തിരിച്ചു കൊടുക്കാനും അയാളോട് നല്ല നിലയില്‍ തിരിച്ചു
ചോദിക്കുവാനും കല്പ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അദ്ദേഹത്തെ കൂട്ടി
അയാളുടെ അവകാശം തിരിച്ചു കൊടുക്കുക, താങ്കള്‍ അയാളെ ഭയപ്പെടുതിയത്തിനു
പകരമായി അധികം നല്‍കുകയും ചെയ്യുക" മുത്ത് ഹബീബ് (സ്വ)
തങ്ങളുടെ ഈ പെരുമാറ്റം കണ്ടു സൈദ് (റ) അപ്പോള്‍ തന്നെ ഇസ്ലാം സ്വീകരിച്ചു.
നിത്യ ജീവിതത്തില്‍ കുടുംബത്തിനകത്തും പുറത്തും ഭാര്യാ
സന്താനങ്ങള്‍, സഹോദരങ്ങള്‍, അയല്‍വാസികള്‍, സ്നേഹിതര്‍ തുടങ്ങി ഇടപഴകുന്ന
ആളുകളില്‍ നിന്ന് ഉണ്ടാകുന്ന തെറ്റുകളിലും പ്രവര്‍ത്തനങ്ങളിലും മനസ്സിനെ
സ്വയം നിയന്ത്രിക്കാനും ക്ഷമിക്കാനും ശീലിച്ചു കൊണ്ട് സഹന ശീലം
കൈവരിക്കാന്‍ നമുക്ക് സാധിക്കണം. തൊഴിലുകളില്‍ ഏര്‍പ്പെടുംപോഴും അതിനു
നേതൃത്വം കൊടുക്കുമ്പോഴും തനിക്കു കീഴില്‍ ജോലി ചെയ്യുന്നവരുമായി
ഇടപെടുമ്പോഴും മേലധികാരികളുമായി സംസാരിക്കുമ്പോഴും വാഹനം ഓടിക്കുമ്പോഴും
സഹന ശീലം നാം കൈക്കൊള്ളണം. മുത്ത് ഹബീബ് (സ്വ) പറഞ്ഞു "എതിരാളിയെ
മലര്തിയിടുന്നവനല്ല ശക്തന്‍, പ്രത്യുത കോപം വരുമ്പോള്‍ മനസ്സിനെ പിടിച്ചു
നിര്‍ത്താന്‍ കഴിയുന്നവനാണ് ശക്തന്‍" അതിനാല്‍ കോപം വെടിയുന്നതിലൂടെ സഹനം
കൈവരും. കോപം സ്നേഹ ബന്ധം തകര്‍ക്കുകയും ശത്രുതയും വിദ്ധ്വേഷവും
ജനിപ്പിക്കുകയും കുടുംബങ്ങളെയും സാമൂഹ്യ നന്മകളെയും നശിപ്പിക്കുകയും
ചെയ്യും. സഹനം സമൂഹത്തിനു സവ്ഭാഗ്യവും മനസ്സമാധാനവും നല്‍കും. ഒരാള്‍
മുത്ത് ഹബീബ് (സ്വ) തങ്ങളോട് തന്നെ ഉപദേശിക്കനാവശ്യ്പ്പെട്ടു. അപ്പോള്‍
മുത്ത് ഹബീബ് (സ്വ) പറഞ്ഞു "നീ കോപിക്കാതിരിക്കുക" അയാള്‍
പറയുന്നു.മുത്ത് ഹബീബ് (സ്വ) അത് പറഞ്ഞപ്പോള്‍ ഞാന്‍ അതിനെ കുറിച്ച്
ചിന്തിച്ചു. കോപം എല്ലാ തിന്മകളെയും ഉള്ക്കൊള്ളുന്നുവെന്നു എനിക്ക്
ബോധ്യമായി"
കോപം സഹിക്കുകയും ക്ഷമ കൈക്കൊള്ളുകയും ചെയ്യുന്നത്
സ്വെര്‍ഗ്ഗ പ്രവേശനത്തിന്നു വരെ കാരണമാകും. അബൂദര്ദാഅ (റ) മുത്ത് ഹബീബ്
(സ്വ) തങ്ങളോട് സ്വെര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്ന ഒരു കര്‍മ്മം
അറിയിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു "നീ
കോപിക്കാതിരിക്കുക, നിനക്ക് സ്വെര്ഗ്ഗമുണ്ട്" എന്നാണു.
കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കുന്നതിലൂടെയും സഹന ശീലം
നേടാനാകും. മുത്ത് ഹബീബ് (സ്വ) പറഞ്ഞു "തനിക്കു പ്രാവര്‍ത്തികമാക്കാന്‍
കഴിയുന്ന ഒരു കോപം ആരെങ്കിലും അടക്കി നിര്‍ത്തുന്നതായാല്‍ അള്ളാഹു അവനെ
അന്ത്യ നാളില്‍ തന്റെ സൃഷ്ട്ടികളുടെ മുമ്പാകെ വിളിച്ചു വരുത്തുന്നതും
സ്വെര്‍ഗ്ഗീയ കന്ന്യകകളില്‍ ഇഷ്ട്ടമുള്ളത് തിരഞ്ഞെടുക്കാന്‍ അവസരം
നല്‍കുന്നതുമാണ്"
സഹാനത്തിലാണ് അറിവിന്റെ പൂര്‍ണത. സൌമ്യമായ സംസാരം
ഹൃദയങ്ങളുടെ താക്കൊലാകുന്നു. അതിലൂടെ സ്വെസ്ഥതയോടെയും മനസ്സമാധാനതോടും കൂടി
ജീവിക്കാനും മാനസിക രോഗങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനും മുസ്ലിമിന്നു
സാധിക്കും. യഥാര്‍ത്ത സഹന ശീലന്‍ വിശാല ഹൃദയനും ജനങ്ങളുടെ തെറ്റുകള്‍ക്ക്
പൊറുത്തു കൊടുക്കുന്നവനും ഒഴിവുകഴിവുകള്‍ കണ്ടെതുന്നവനും അവരുടെ
അവിവേകങ്ങള്‍ അവഗണിക്കുന്നവനുമാകുന്നു. തെറ്റുകളെ തെറ്റുകള്‍ കൊണ്ട്
നേരിടുകയില്ല, പകരം ക്ഷമിക്കുകയും പൊറുക്കുകയും വിട്ടു വീഴ്ച ചെയ്യുകയും
ചെയ്യും. അത്തരക്കാരാന് ഇഹ ലോകത്തും പരലോകത്തും പ്രതിഫലത്തിന്നു
അര്‍ഹാരാകുന്നത്. അല്ലാഹുവിന്കളും സൃഷ്ട്ടികളിലും നന്ദിക്ക്
വിധേയരാകുന്നത്. അവരാണ് ശക്തരും ബലിഷ്ട്ടരുമായി വിശേഷിപ്പിക്കപ്പെടുന്നത്.
അഹ്നഫ് ബിന്‍ ഖൈസ് (റ) സഹനം കൊണ്ട് ഏറെ പ്രസിദ്ധനാണ്. അദ്ദേഹം
പറയാറുണ്ടായിരുന്നു "ആരെങ്കിലും എന്നെ ദ്രോഹിച്ചാല്‍ ഞാന്‍ മൂനിലൊരു
നിലപാട് സ്വീകരിക്കും. അയാള്‍ എന്നെക്കാള്‍ ഉയര്ന്നവനാണെങ്കില് അയാളുടെ
ശ്രേഷ്ട്ടത ഞാന്‍ വകവെച്ചു കൊടുക്കും. എന്റെ സമക്കരനാണെങ്കില് അയാളോട്
ഔദാര്യം കാണിക്കും, എന്നെക്കാള്‍ താഴ്ന്നവനാണെങ്കില് ഞാന്‍ മാന്യത കാണിക്കും"
സഹന ശീലം ശക്തിപ്പെടുത്തുകയും കോപം ശമിപ്പിക്കുകയും ചെയ്യുന്ന ചില പ്രവര്‍ത്തനരീതികള് മുത്ത് ഹബീബ് (സ്വ) തങ്ങള്‍ നിര്‍ദ്ദേശിച്ചു തന്നിട്ടുണ്ട്. അതിലൊന്ന് അല്ലാഹുവിനെ സ്മരിക്കുകയും പിശാചില്‍ നിന്നും അല്ലാഹുവില്‍ അഭയം തേടുകയും ചെയ്യുകയെന്നതാണ്. മുത്ത് ഹബീബ് (സ്വ) തങ്ങളുടെ സാനിധ്യത്തില്‍ വെച്ച് രണ്ടാളുകള്‍ അന്ന്യോന്യം ശകാരിച്ചു. അവരിലൊരാളുടെ മുഖം കോപത്താല്‍ തുടുക്കുവാനും കണ്ട നാഡികള്‍ വീര്‍ക്കുവാനും തുടങ്ങി. അപ്പോള്‍ നബി (സ്വ) പറഞ്ഞു "എനിക്കറിയാം, ഒരു വാചകം അതയാള്‍ പറഞ്ഞിരുന്നുവെങ്കില്‍ അയാളുടെ ദേഷ്യം അടങ്ങുമായിരുന്നു, "ശപിക്കപ്പെട്ട പിശാചില്‍ നിന്ന് ഞാന്‍ അല്ലാഹുവില്‍ രക്ഷ തേടുന്നു" (اعوذ بالله من الشيطان الرجيم) എന്നയാള്‍ പറഞ്ഞാല്‍ മതിയായിരുന്നു"
കോപം ശമിപ്പിക്കുന്ന മറ്റൊന്ന് വുളുവാണ്. മുത്ത് ഹബീബ്
(സ്വ) കൊപിഷ്ട്ടനോദ് വുളു എടുക്കാന്‍ ആജ്ഞാപിചിരുന്നതായി ഹദീസുകളില്‍
വന്നിട്ടുണ്ട്. കാരണം വെള്ളം തീയിനെയെന്ന പോലെ വുളു കോപത്തെ കെടുത്തും.
കോപം വരുമ്പോള്‍ നില്‍ക്കുകയാണെങ്കില്‍ ഇരിക്കണം. മനസ്സുകളും നാഡികളും തണുക്കുവാന്‍ അത് സഹായിക്കും.
അല്ലാഹു നമ്മെ സഹന ശാലികളില്‍ ഉള്ല്‍പ്പെടുതുമാരകട്ടെ. ആമീന്‍.
തയ്യാറാക്കിയത്: സയ്യിദ് ഹുസൈന്‍ തങ്ങള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ