The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, ജൂൺ 1, വെള്ളിയാഴ്‌ച

വെള്ളി നിലാവ്: കടം

അല്ലാഹു റബ്ബുല്‍ ഇസ്സത്ത്‌ മനുഷ്യ സമൂഹത്തെ സൃഷ്ട്ടിക്കുകയും അവരെ ആദരിക്കുകയും അവന്റെ ജീവിത വിഭവങ്ങള്ക്കുള്ള എല്ലാ സവ്കര്യങ്ങളും ഏര്പ്പെടുത്തുകയും ചെയ്തു. അല്ലാഹു പറയുന്നു "അല്ലാഹുവാണ് ഭൂമിയെ നിങ്ങള്ക്ക് സവ്കര്യപ്പെടുത്തി തന്നത്. അതിന്റെ മാറിലൂടെ നടന്നു കൊള്ളുവിന്‍. അവന്‍ നിങ്ങള്ക്കാങയി നല്കിയ വിഭവങ്ങള്‍ ആഹരിച്ച് കൊള്ളുവിന്‍, അവന്റെ സമക്ഷത്തിലേക്ക് നിങ്ങള്‍ പുനര്ജീ്വിച്ചു ചെല്ലേണ്ടതുണ്ട്"
നിര്മ്മതലവും
നിര്‍വ്യാജവുമായ വിഭവങ്ങളാണ് ഏറ്റവും ഉത്തമമായത്. അല്ലാഹു പറയുന്നു "അതിനാല്‍ അല്ലാഹു നിങ്ങള്ക്ക് ഏകിയ ഹിതകരവും ഉത്തമവുമായ വിഭവങ്ങള്‍ ആഹരിച്ച് കൊള്ളുവിന്‍" 

അല്ലാഹു നല്കി്യ വിഭവങ്ങളില്‍ ഏറ്റവും പ്രധാനമാണ് ധനം. അത് ചെലവഴിക്കുന്നതിന്റെ രീതികള്‍ അല്ലാഹു വിശദീകരിച്ചു തന്നിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനമായത് സന്തുലിത നയമാണ്. പിശുക്കോ ദൂര്ത്തോ  വിശ്വാസികള്ക്ക്  ഉണ്ടാകാന്‍ പാടില്ല. അല്ലാഹു പറയുന്നു "നിന്റെ കൈ പിരടിയില്‍ കെട്ടി വെക്കരുത്, മുഴുവനായി തുറന്നിടുകയുമരുത്. നീ അധിക്ഷിപ്തനും ദുഖിതനുമായി തീരും" അതായത് പിശുക്കിന്റെ പേരില്‍ അധിക്ഷേപിക്കപ്പെടുകയും ധൂര്ത്ത് കാരണമായി ദുഖിക്കേണ്ടി വരികയും ചെയ്യുമെന്നര്ത്ഥം.
അതിനാല്‍ ഇങ്ങിനെ ഒരു അവസ്ഥ വന്നു ചേരാതിരിക്കാനായി മുന്ഗണനാക്രമത്തില്‍ ചെലവു ചെയ്യാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു. ആര്ഭാ
ങ്ങളെക്കാള് അത്യാവശ്യങ്ങള്ക്കും  ആവശ്യങ്ങള്ക്കും  മുന്ഗണന നല്കണം. സ്വെന്തം മാതാ പിതാക്കള്‍, ഭാര്യമാര്‍, മക്കള്‍ എന്നിവരുടെ ഭക്ഷണം, പാര്പ്പിടം, വസ്ത്രം, വിദ്യഭ്യാസം, ചികിത്സ തുടങ്ങിയ അത്യാവശ്യങ്ങള്ക്ക് ചിലവഴിക്കാതെ വിനോദങ്ങളിലും അനാവശ്യങ്ങളിലും ആര്ഭാടങ്ങളിലും ധനം ദൂര്ത്തിടിക്കരുത്. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "താന്‍ അന്നം നല്കേ്ണ്ടവരെ വഴിയാധാരമാക്കുന്നതു തന്നെ മനുഷ്യന്നു വലിയ പാപമായി തീരുന്നു"
 
‍ജീവിതത്തിന്റെ അടിസ്ഥാനമില്ലാത്തതും സാധ്യതകള്ക്കപ്പുറത്തുള്ളതുമായ അനാവശ്യ ആര്ഭാടങ്ങള്ക്കായി അമിതമായി ചിലവഴിക്കുന്ന വ്യക്തി ബാങ്കുകളില്‍ നിന്നും മറ്റു പലിശക്കാരില്‍ നിന്നും കടം വാങ്ങാന്‍ നിര്ബന്ധിതനായി തീരുന്നു. അത് വഴി ഒഴിവാക്കാമായിരുന്ന കടങ്ങളുടെ ഭാരം അവന്‍ പേറെണ്ടി വരുന്നു. പല ആളുകളും വലിയ സംഖ്യ കടം വാങ്ങുന്നത് തിരിച്ചടക്കാനുള്ള മാര്ഗ്ഗങ്ങള്‍ കാണാതെയാണ്. ചിലരാകട്ടെ കടം തിരിച്ചടക്കാന്‍ തീരെ ശ്രദ്ധിക്കാത്തവരുമാണ്. കടം വാങ്ങിച്ചു അത് തിരിച്ചു കൊടുക്കാന്‍ അശ്രദ്ധ കാണിക്കുന്നവരെ മുത്ത്‌ ഹബീബ് (സ്വ) താക്കീത് ചെയ്തിട്ടുണ്ട്. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "തിരിച്ചടക്കുമെന്ന ഉദ്ദേശത്തോടെ ആരെങ്കിലും ജനങ്ങളുടെ പണം സ്വീകരിച്ചാല്‍ അവന്നു വേണ്ടി അല്ലാഹു അത് വീട്ടും. നശിപ്പിക്കാനുദ്ധേഷിച്ചു ആരെങ്കിലും പണം വാങ്ങിയാല്‍ അല്ലാഹു അത് നശിപ്പിക്കുകയും ചെയ്യും"
 
മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ ചെയ്യുവാനും അവരോടു മത്സരിക്കാനുമുള്ള ത്വരയാണ് കടം വാങ്ങുവാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഒരു ഘടകം. ഇത്തരം ആളുകള്‍ സാമ്പത്തികമായി തങ്ങളേക്കാള്‍ താഴ്ന്നവരിലേക്ക് നോക്കി അല്ലാഹു ചെയ്തു തന്ന അനുഗ്രഹങ്ങളില്‍ ശുക്ക്ര്‍ ചെയ്തു ജീവിക്കുക, മുത്ത്‌ ഹബീബ് (സ്വ) പഠിപ്പിച്ചതും അത് തന്നെയാണ്. അപ്പോള്‍ മാത്രമേ അല്ലാഹു നല്കി്യ അനുഗ്രഹങ്ങളെ കുറിച്ച് ഓര്ക്കാ നും മനസ്സിലാക്കാനും സാധിക്കൂ...
മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "നിങ്ങള്‍ നിങ്ങളെക്കാള്‍ താഴ്ന്നവരിലേക്ക് നോക്കുക, നിങ്ങള്ക്ക് മുകളിലുള്ളവരിലേക്ക് നോക്കരുത്, അതാണ്‌ നിങ്ങള്ക്ക് അല്ലാഹു നല്കിയ അനുഗ്രഹങ്ങളെ നിസ്സരമാക്കാതിരിക്കാന്‍ ഏറ്റവും നല്ലത്"

അടിയന്തിര ആവശ്യങ്ങള്ക്കകല്ലാതെ കടം വാങ്ങുന്നത് ചിലപ്പോള്‍ മനുഷ്യനെ യാചനയിലേക്ക് നയിക്കും. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "യാചന സമ്പന്നനായ ആള്ക്ക്ക അനുവദനീയമല്ല. ശാരീരികമായി അധ്വാനിക്കാന്‍ കഴിവുള്ള ആള്ക്കും " ഉദാരമതികളുടെ ദാന ശീലം മുതലെടുത്ത്‌ കൊണ്ട് ചില ആളുകള്‍ ആവശ്യമില്ലാതെ യാചന പതിവാക്കാരുണ്ട്. അത്തരക്കാര്‍ മുത്ത്‌ ഹബീബ് (സ്വ) വിവരിച്ച പതനത്തില്‍ എത്തിച്ചേരും. മുത്ത്‌ ഹബീബ് (സ്വ) അരുളി "നിങ്ങളിലാരെങ്കിലും യാചന തുടരുന്നതായാല്‍ അവസാനം മുഖത്തു മാംസത്തിന്റെ യാതൊരു ചീളുമില്ലാതെ അല്ലാഹുവിനെ കണ്ടു മുട്ടേണ്ടി വരും"
 
മുത്ത്‌ ഹബീബ് (സ്വ) അനുചരന്മാരെ ആത്മാഭിമാനത്തോടും സംത്രുപ്തിയോടെയും അത്യാവശ്യ മുണ്ടെങ്കിലല്ലാതെ ചോദിക്കാതെയും ജീവിക്കാന്‍ പരിശീലിപ്പിച്ചിരുന്നു. പൌരുഷതോടെയും ആത്മാഭിമാനതോടെയുമുള ജീവിതം മുസ്ലിമിന് സാധ്യ്മാക്കനായിരുന്നു അത്.
ഹക്കീം (റ) പറയുന്നു 'ഞാന്‍ മുത്ത്‌ നബിയോട് (സ്വ) സഹായം ചോദിച്ചു, അവിടുന്ന് എനിക്ക് നല്കി, വീണ്ടും ചോദിച്ചു, അപ്പോഴും നല്കി്, പിന്നെയും ചോദിച്ചു, അപ്പോഴും നല്കി, അനന്തരം അവിടുന്ന് അരുളി "ഹക്കീം! ഈ ധനം ഹരിതവും മധുരവുമാണ്, അത് ഉദാര മനസ്സോടെ എടുക്കുന്നവനാരോ അവനതില്‍ ബരകത്ത് ലഭിക്കും. ആര്ത്തിെ പൂണ്ട മനസ്സോടെ എടുക്കുന്നവന്നു അതില്‍ ബറകത്ത് ലഭിക്കുന്നതല്ല. തിന്നുകയും എന്നാല്‍ വിശപ്പ്‌ മാറാതിരിക്കുകയും ചെയ്യുന്നവനെ പോലെ. 

ഉയര്ന്ന (കൊടുക്കുന്ന) കൈ ആണ് താഴ്ന്ന (വാങ്ങുന്ന) കയ്യേക്കാള്‍ ഉത്തമം" അപ്പോള്‍ ഞാന്‍ പറഞ്ഞു "അങ്ങയെ നിയോഗിച്ച നാഥനാണെ! ഇനി മുതല്‍ ഞാന്‍ ആരുടെയും ധനം ചോദിച്ചു കുറവ് വരുത്തുകയില്ല. മരണം വരെ" അബൂബക്കര്‍ സിദ്ധീഖ് (റ) ഹക്കീമിനെ (റ) ദാനം നല്കുന്നതിന്നായി വിളിക്കാറുണ്ടായിരുന്നു, എന്നാല്‍ അധെഹമത് സ്വീകരിക്കാന്‍ വിസമ്മതിക്കും. ഉമര്‍ (റ) ദാനം നല്കുന്നതിന്നായി അദ്ദേഹത്തെ വിളിച്ചു, അപ്പോഴും അത് സ്വീകരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല, അനന്തരം ഉമര്‍ (റ) പറഞ്ഞു "സഹോദരങ്ങളെ! ഹക്കീമിന്റെ കാര്യത്തില്‍ ഞാന്‍ നിങ്ങളെ സാക്ഷി നിര്ത്തുങന്നു. ഈ യുദ്ധാനന്തര സ്വെത്തില്‍ നിന്ന് അദ്ദേഹത്തിന്നുള്ള അവസ്കാശം നല്കാ ന്‍ ഞാന്‍ ഉധ്യമിക്കുന്നു, എന്നാല്‍ അദ്ദേഹം അത് നിരാകരിക്കുന്നു" മുത്ത്‌ ഹബീബ് (സ്വ) ക്ക് ശേഷം മരണം വരെ ഹക്കീം ഒരാളുടെയും ധനം സ്വീകരിച്ചിട്ടില്ല" (ബുഖാരി 1472 )
 
ഇപ്രകാരം ഓരോ മുസ്ലിമും അള്ളാഹു നല്കിരയതില്‍ സംതൃപ്തി അടയുകയും നന്ദി കാണിക്കുകയും ചെയ്യുക. ഈ സംതൃപ്തിയും നന്ദിയുമാണ് വിജയ സവ്ഭാഗ്യങ്ങളുടെ ഉറവിടം. കടക്കെണിയിലും യാച്നയിലും വീണു പോവാതെ സൂക്ഷിക്കുക മുത്ത്‌ ഹബീബ് (സ്വ) പ്രസ്താവിച്ചു " മുസ്ലിമായി തീരുകയും ജീവിതത്തിന്നു മതിയായ വിഭവം ലഭിക്കുകയും അല്ലാഹു അവന്നു നല്കിയതില്‍ അവന്നു തൃപ്തി വരുത്തുകയും ചെയ്തവര്‍ തീര്ച്ചതയായും വിജയം വരിച്ചു"
 
കടം രാത്രി മുഴുവന്‍ ദുഖവും പകലില്‍ നിന്ദ്യതയും വരുത്തി വെക്കും. മനസ്സിന്റെ സ്വസ്ഥത നഷ്ട്ടപ്പെടുത്തും. അത് കൊണ്ടാണ് മുത്ത്‌ ഹബീബ് (സ്വ) സദാ സമയം അതില്‍ നിന്നും അല്ലാഹുവില്‍ അഭയം തേടിയിരുന്നത്. ആഇശാ ബീവി (റ) പറയുന്നു "മുത്ത്‌ ഹബീബ് (സ്വ) ഇങ്ങനെ പ്രാര്തിക്കാരുണ്ടായിരുന്നു "അല്ലാഹുവേ! ഞാന്‍ പാപത്തില്‍ നിന്നും കടത്തില്‍ നിന്നും നിന്നിലഭയം തേടുന്നു" അപ്പോള്‍ ഒരാള്‍ അവിടത്തോട് ചോദിച്ചു "അങ്ങ് കടത്തില്‍ നിന്നും വളരെയധികം ശരണം തെടുന്നുവല്ലോ?" അപ്പോള്‍ മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ഒരാള്‍ കടക്കെണിയില്‍ പെട്ടാല്‍ പിന്നെ സംസാരിക്കുമ്പോള്‍ കളവു പറയുകയും വാഗ്ദത്തം ചെയ്‌താല്‍ അത് ലംഘിച്ചു കൊണ്ടിരിക്കുകയും ചെയ്യും"

എന്തെങ്കിലും അത്യാവശ്യത്തിന്നു കടം വാങ്ങികെക്ണ്ടി വരുമ്പോള്‍ അത് തിരിച്ചു നല്കുവമെന്ന ദൃഡ നിശ്ചയമുണ്ടായിരിക്കണം. സമയമെത്തുമ്പോള്‍ അത് തിരിച്ചടക്കുവാന്‍ തിടുക്കം കാണിക്കുകയും വേണം. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ഏറ്റവും ഉത്തമരായ മനുഷ്യന്‍ നന്നായി കടം വീട്ടുന്നവരാകുന്നു" അത് പോലെ കടം വീട്ടുനന്തില്‍ അമാന്തം കാണിക്കുകയോ അവധി പിന്തിക്കുകയോ ചെയ്തു കടം തന്നവനെ ബുദ്ധിമുട്ടിക്കരുത്. അതു നന്മയുടെ കവാടം അടയുവാനും അക്രമതിലകപ്പെടാനും കാരണമാകും. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു " പണം കയ്യിലുള്ളവര്‍ വെച്ച് താമസിപ്പിക്കുന്നത് അനീതിയാണ്"

അല്ലാഹു നമ്മെ എല്ലാ തരം കടങ്ങളില്‍ നിന്നും കാത്തു രക്ഷിക്കട്ടെ. കടങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ വീട്ടാനുള്ള മാര്ഗടങ്ങള്‍ അല്ലാഹു നമുക്ക് നല്കട്ടെ. നമ്മെയും നമ്മോട് ബന്ധപ്പെട്ട എല്ലാവരെയും വിജയികളിലും സ്വെര്ഗ്ഗം് ലഭിക്കുന്നവരിലും ചെര്ക്കുമാരാവട്ടെ. ആമീന്‍ .
സ്വെല്ലല്ലാഹു അലാ മുഹമ്മദ്‌ സെല്ലല്ലാഹു അലൈഹി വസല്ലം. 

തയ്യാറാക്കിയത്: സയ്യിദ് ഹുസൈന്‍ തങ്ങള്‍


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ