ദുബായ്: മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി ഉദിനൂരിലെ
ടി.പി അബ്ദുല്‍ റഷീദ് സാഹിബ് ജന്മ നാട്ടിലേക്ക് തിരിച്ചു. ദുബായിലെ പ്രമുഖ
മരുന്ന് കമ്പനിയായ ഗള്‍ഫ് ഡ്രഗ് എസ്ടാബ്ലിഷ്മെന്ടിലായിരുന്നു അദ്ദേഹം ജോലി
ചെയ്തിരുന്നത്.
1979 ലായിരുന്നു അദ്ദേഹം യു.എ.ഇ യിലെത്തിയത്. തുടക്കത്തില്‍ നമ്മുടെ
നാട്ടുകാരന്റെ ഒരു സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തത്. ആയിടക്ക് മര്‍ഹൂം
മാടക്കണ്ടി മുഹമ്മദ് കുഞ്ഞി സാഹിബ് മുഖേന ആണ് ഗള്‍ഫ് ഡ്രഗ് എന്ന
സ്ഥാപനത്തില്‍ എത്തിയത്. അന്ന് മുതല്‍ മൂന്നു പതിടാണ്ടിലധികമായി ഇതേ
സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തു വരുന്നത്. ആരോഗ്യ പരമായ കാരണങ്ങളാല്‍ ഇപ്പോള്‍ അദ്ദേഹം സ്വയം രാജി വെക്കുകയായിരുന്നു.
അദ്ധേഹത്തിന്റെ രാജി പ്രഖ്യാപനം ഏറെ വിഷമത്തോടെയായിരുന്നു മാനേജ്മെന്റും,
സഹ ജീവനക്കാരും ശ്രവിച്ചത്. കേവലം ഒരു ജീവനക്കാരന്‍ മാത്രമായിരുന്നില്ല
അബ്ദുല്‍ റഷീദ്, മറിച്ച് അദ്ദേഹം ഈ കമ്പനിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്
എന്നായിരുന്നു യാത്ര അയപ്പ് വേളയില്‍ മാനേജ്മെന്റ്റ് വൃത്തങ്ങള്‍
അനുസ്മരിച്ചത്.
ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ദുബായ് ശാഖാ ട്രഷറര്‍, ഉദിനൂര്‍
വെല്‍ഫെയര്‍ സെന്റര്‍ (യു.ഡബ്ല്യു. സി) ദുബായ് കമ്മിറ്റി ട്രഷറര്‍, യുനീക്
എജുക്കോം സെന്റര്‍ ഡയറക്ടറി ബോര്‍ഡ് മെമ്പര്‍, ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്
ദുബായ് ശാഖാ കമ്മിറ്റി മെമ്പര്‍, ഉദിനൂര്‍ പ്രവാസി എക്സിക്യൂട്ടീവ് അംഗം
തുടങ്ങി പൊതു പ്രവര്‍ത്തന രംഗത്ത് നിരവധി സ്ഥാനങ്ങള്‍ വഹിച്ചു
വരികയായിരുന്നു അദ്ദേഹം.
അസുഖ ബാധിതനായി അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ നിരവധി
പേര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിനു വേണ്ടി നിരവധി
വ്യക്തികളും, സംഘടനകളും, സ്ഥാപനങ്ങളും ആത്മാര്‍ഥമായ പ്രാര്ത്തനകളായിരുന്നു
നടത്തിയിരുന്നത്. ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം
ജമാഅത്ത് ദുബായ് ശാഖാ പ്രസിഡന്റും, ഉദിനൂര്‍ എസ്.വൈ.എസ് ദുബായ്
പ്രസിടന്റുമായ ടി.പി.അബ്ദുല്‍ സലാം ഹാജി, ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.
റഹ്മതുള്ള, ഉദിനൂര്‍ വെല്‍ഫെയര്‍ സെന്റര്‍ (യു.ഡബ്ല്യു.സി) ചെയര്‍മാന്‍ ടി
അബ്ദുല്‍ ഹമീദ്, കെ.ഐ.ജെ ദുബായ് പി.എസ്.എഫ് കണ്‍-വീനറും, ഉദിനൂര്‍
എസ്.വൈ.എസ് ദുബായ് ജനറല്‍ സെക്രട്ടറിയും, യു.ഡബ്ല്യു.സി കണ്‍-വീനറുമായ
ടി.സി.ഇസ്മായില്‍ തുടങ്ങിയവര്‍ ആശുപത്രിയിലും അദ്ധേഹത്തിന്റെ വസതിയിലും
സന്ദര്‍ശനം നടത്തിയിരുന്നു.
തന്റെ രോഗ ശമനത്തിന് വേണ്ടി പ്രാര്‍തിച്ച എല്ലാവര്ക്കും
അദ്ദേഹം ഹൃദയംഗമായ നന്ദി പ്രകാശിപ്പിച്ചു. ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ വീണ്ടും വരാനും എല്ലാവരെയും കാണാനും ശ്രമിക്കുമെന്ന് അദ്ദേഹം ഉദിനൂര്‍ ബ്ലോഗ് സ്പോട്ടിനോട് പറഞ്ഞു.
ഉദിനൂര്‍ തെക്കുപുറത്ത് സ്വന്തമായി ഒരു ഭവനം അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. ഭാര്യ സുലൈഖ. മക്കള്‍ റിയാസ്, റയീസ്, റിഷാദ്.
ടി.സി.ഇസ്മായില്‍, ടി.പി.അബ്ദുല്‍ റഷീദിനോടൊപ്പം - 1987 ലെ ചിത്രം |
ടി.പി.അബ്ദുല്‍ റഷീദും ടി.സി.ഇസ്മായിലും. സമീപം ടി. റഹ്മത്തുള്ള, വി.പി.കെ ഹനീഫ് 2012 ലെ ചിത്രം |
ടി.പി അബ്ദുല്‍ റഷീദ്: കാല്‍ നൂറ്റാണ്ടു മുമ്പത്തെ ചിത്രം |
ടി.പി അബ്ദുല്‍ റഷീദ് യുനീക് എജുക്കോം സെന്ററിന്റെ ഡയറക്ടരി ബോര്‍ഡ് അംഗംങ്ങള്‍ക്കുള്ള സര്ട്ടിഫിക്കട്റ്റ് ടി.അബ്ദുല്‍ ഹമീദില്‍ നിന്നും ഏറ്റു വാങ്ങുന്നു. |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ