The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, മേയ് 27, ഞായറാഴ്‌ച

സൂറത്ത് അത്തക്കാസുര്‍

മനുഷ്യ സമൂഹത്തിന്റെ സകലമാന പ്രശ്നങ്ങളിലേക്കും പരിഹാരം നല്കുന്ന മഹത് ഗ്രന്ഥമാണ് വിശുദ്ധ ഖുര്ആാന്‍. ഖുറാന്റെ ജീവിത പാടങ്ങളിലൂടെ യാത്ര ചെയ്യാന്‍ കഴിഞ്ഞാല്‍ തീര്ച്ചയായും വിജയതിലെതാന്‍ സാധിക്കും. മനുഷ്യ ദിശണയെ ആധ്യാത്മികമായ ചിന്താ സരണിയിലേക്ക്‌ എത്തിക്കാന്‍ കഴിയുന്ന അദ്ധ്യായങ്ങള്‍ ഖുറാന്റെ പ്രത്യേകതയാണ്. പരലോക ചിന്തയും ദൈവിക ഭയവും ഉണര്‍ത്തുന്ന അദ്ധ്യായങ്ങള്‍ നമുക്ക് കാണാം. അത്തരത്തില്‍ പ്രധാനപ്പെട്ട ഒരു അധ്യായമാണ് "സൂറത്ത് അത്തക്കാസുര്‍"

പരലോക ചിന്തയില്‍ നിന്ന് മനസ്സിനെയും ചിന്തയും മാറ്റി നിര്ത്തിയ വെറും നൈമിഷികമായ ഐഹിക ജീവിതത്തിന്റെ സുഖാഡമ്ബരങ്ങളിലും പോലിമയിലും പ്രൌടിയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മനുഷ്യരുടെ അവസ്ഥയാണ് ഈ അദ്ധ്യായം വരച്ചു കാണിക്കുന്നത്. "നിങ്ങള്‍ ഖബര്സ്ഥാനുകളെ സന്ദര്ശിഅക്കുന്നത് വരെ പരസ്പ്പരം പെരുപ്പം കാണിക്കല്‍ നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുകയാണ്"
 
ധനം, മക്കള്‍, തുടങ്ങിയ ഐഹിക സുഖ സവ്കര്യങ്ങള് തനിക്കു മറ്റുള്ളവരേക്കാള്‍ അധികമുണ്ടെന്ന നാട്യത്തിന്നും അഹംഭാവത്തിനും എല്ലാവരെക്കാളും തനിക്കു അധികമുണ്ടാകണമെന്ന മത്സര ചിന്തക്കുമാണ് "തകാസുര്‍" അഥവാ പരസ്പ്പരം പെരുപ്പം കാണിക്കല്‍ എന്ന് പറയുന്നത്.

മരണം തൊട്ടടുത്ത്‌ എത്തി നില്ക്കു്മ്പോഴും ഇഹലോകത്തെ സുഖ ആഡംബരങ്ങളിലും പ്രൌടിയിലും വ്യാപ്ര്യ്തരാകുകയും ശരിയായ ഭാവിയെ കുറിച്ചുള്ള ശ്രദ്ധയും ചിന്തയും നഷ്ട്ടപ്പെടുന്നതിനെ കുറിച്ചുമാണ് ഈ അദ്ധ്യായം നമ്മെ താക്കീത് ചെയ്യുന്നത്. നാം നമ്മുടെ ഭൌതിക ലോകത്തെ ഭാവിയെ കുറച്ചും സമ്പാദ്യത്തെ കുറിച്ചും ഊണും ഉറക്കവും ഉപേക്ഷിച്ചു ചിന്തിക്കുകയും അതിനു വേണ്ടി പണിയെടുക്കുകയും ചെയ്യുന്നു, എന്നാല്‍ ഒരിക്കലും നശിക്കാത്ത ലോകത്തെ നമ്മുടെ അവസ്ഥ എന്തായിരിക്കുമെന്ന ചിന്തയും ആ ലോകത്തേക്ക് തന്റെ കയ്യില്‍ നീക്കിയിരുപ്പ് എന്തുണ്ട് എന്ന ചിന്തയും ഇല്ലാതിരിക്കുന്ന അവസ്ഥയാണ് ഏറ്റവും ആക്ഷേപകരമായ അവസ്ഥ. ഇതാണ് ഈ അധ്യായം മുന്നോട്ടു വെക്കുന്ന ആശയം.

ധനം വിനിയോഗത്തെ കുറിച്ചും ആ ധനം എന്താണ് വിശ്വാസിക്ക് നേടി തരുന്നത് എന്നതിനെ കുറിച്ചും മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "മനുഷ്യര്‍ പറയും 'എന്റെ ധനം! എന്റെ ധനം! എന്ന്, ഹേ മനുഷ്യാ.... നീ തിന്നു തീര്ത്തതോ അല്ലെങ്കില്‍ ഉടുത്തു പഴകിയതോ അല്ലെങ്കില്‍ നീ ധര്മ്മം  കൊടുത്തു നിന്റെ പാരത്രിക അക്കൌണ്ടില്‍ നിക്ഷേപിച്ചതോ അല്ലാതെ നിന്റെ ധനത്തില്‍ നിനക്ക് വല്ലതും ഉണ്ടോ? ഇതല്ലാത്തതെല്ലാം നീ ഉപേക്ഷിക്കപ്പെടുന്നതും ജനങ്ങള്ക്കായി വിട്ടു കൊടുക്കുന്നതുമാണ്" (മുസ്‌ലിം)

ജീവിത സവ്കര്യങ്ങള്‍ എത്ര തന്നെ മനുഷ്യന്നു ലഭ്യ്മായിരുന്നാലും അതില്‍ നിന്നും യഥാര്ത്ഥ ത്തില്‍ അവനു ഉപയോഗപ്പെടുന്നത് ഏറ്റവും ചുരുങ്ങിയ ഒരളവു മാത്രമാണ്. അത് പോലെ ധീര്ഗ കാലം നില നില്ക്കു ന്നതുമല്ല. തീര്ത്തും  ക്ഷണികമാണ്, അതിന്റെ അവകാശി മരണപ്പെട്ടു കഴിഞ്ഞാല്‍ അനന്തരവന്മാര്‍ ആ സ്വത്തിന്നും സവ്കര്യതിന്നും വേണ്ടി അടിപിടി കൂടുന്നതും കലഹിക്കുന്നതും അവര്ക്കി ഷ്ട്മുള്ളത് പോലെ അത് നിര്വ്വഅഹിക്കുന്നതും മിച്ചം. അപ്പോള്‍ നിനക്ക് എന്ത് പ്രയോജനമാണ് നീ പണിപ്പെട്ടു സംബാധിച്ച ഈ സവ്കര്യങ്ങള്‍ കൊണ്ട് നിനക്ക് ലഭിക്കുന്നത്. ഒരു പക്ഷെ നിന്റെ സമ്പാദ്യം അനാവശ്യവും ദീനി വിരുദ്ധവുമായ മാര്ഗകത്തില്‍ ഉപയോഗപ്പെടുത്തുമ്പോള്‍ അതില്‍ നിന്ന് നിനക്ക് ലഭിക്കുന്നത് എന്താണ്? ഇതൊക്കെ ഓര്ക്കുോമ്പോള്‍ എന്തിനു നീ അതിനു വേണ്ടി അമിത പ്രാധാന്യം നല്കുകന്നു? നിന്റെ എല്ലാ കഴിവുകളും വെറും ഭൗതിക സംബാദ്യത്തിനു വേണ്ടി ചിലവഴിക്കുന്നു, ഒരു ലേശ സമയം പോലും അല്ലാഹുവിനെ ഓര്ക്കാുനോ, ഇബാദത്തുകളില്‍ മുഴുകാനോ നിനക്ക് സമയം ലഭിക്കാത്തത് എന്ത് കൊണ്ട്? തിരക്ക് പിടിച്ച നിന്റെ ഓട്ടം ഖബര്സ്ഥാനുകള്‍ കണ്ടു മുട്ടുന്നത് വരെ അലക്ഷ്യമായി തുടരുകയല്ലേ!

ഇത്തരം ആളുകളെ കുറിച്ചാണ് തകാസുരില്‍ അല്ലാഹു പറയുന്നത് "വേണ്ടാ, വഴിയെ നിങ്ങള്ക്ക് അറിയാനാകും. ഭാവിയെ കുറിച്ച ദൃഡമായി അറിയാമായിരുന്നെങ്കില്‍ നിങ്ങള്‍ അങ്ങിനെ ചെയ്യുമായിരുന്നില്ല, നിശ്ചയം കത്തിജ്ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും. ദൃഡമായ കാഴ്ചയായി നിങ്ങള്‍ നരകത്തെ കാണുക തന്നെ ചെയ്യും. പിന്നീട് ആ ദിവസം സുഖാനുഗ്രഹങ്ങളെ കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. തീര്ച്ച"

ഈ ലോകത്ത് മനുഷ്യന്‍ അനുഭവിച്ചതും ആസ്വദിച്ചതുമായ എല്ലാ സുഖ സൗകര്യങ്ങളെ കുറിച്ചും അത് എങ്ങിനെ സമ്പാദിച്ചു, ലഭിച്ചു എന്നതിനെ കുറിച്ചും അത് എന്തിനെല്ലാം വിനിയോഗിച്ചു എന്നനതിനെ കുറിച്ചും മനുഷ്യന്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. കത്തിജ്ജ്വലിക്കുന്ന നരകം കണ്‍ മുന്നില്‍ ഹാജരാക്കപ്പെട്ടിട്ടുമുണ്ടായിരിക്കും. ഈ അവസരത്തില്‍ തൃപ്തികരമായ മറുപടി നല്കി  രക്ഷപ്പെടാന്‍ കഴിയണമെങ്കില്‍ പരലോകത്തെ നിരാകരിച്ചു കൊണ്ടുള്ള ഈ പെരുപ്പം കാണിക്കലും അതിനു വേണ്ടിയുള്ള വിശ്രമമില്ലാത്ത തിരക്കും അവസാനിപ്പിച്ചേ പറ്റൂ. ഇതൊന്നും കേവല ഒരു ഊഹ വര്തമാനങ്ങളല്ല. സുദൃടവും അനുഭവത്തില്‍ കണ്ടറി യാനിരിക്കുന്നതുമായ യാദാര്ത്യങ്ങളാകുന്നു എന്നാണു ഈ അദ്ധ്യായം നമ്മെ പഠിപ്പിക്കുന്നത്‌. "മയ്യിത്തിനെ ധനം, കുടുംബം, കര്മ്മം എന്നിവ അനുഗമിക്കുമെന്നും ധനവും കുടുംബവും അവനോടു വിട പറയുമെന്നും അവസാനം കര്മ്മം  മാത്രം കൂടെ അവശേഷിക്കുമെന്ന" മുത്ത്‌ ഹബീബ് (സ്വ) തങ്ങളുടെ വചനവും നമുക്ക് നല്കുന്ന പാഠം ഇത് തന്നെയാണ്.

രണ്ടു ലോകത്തേക്കും ആവശ്യമായ കര്മ്മ ങ്ങള്‍ ചെയ്യുവാനും ദുനിയാവിലും ആഖിരത്തിലും രക്ഷപ്പെടാനും അള്ളാഹു നമ്മെ സഹായിക്കട്ടെ. ആമീന്‍. അനാവശ്യമായ പെരുപ്പവും ആഡംബരവും ഒഴിവാക്കി സത്യാ പാതയില്‍ മുന്നേറി അവസാനം ഖബരുകളെ കണ്ടു മുട്ടുമ്പോള്‍ നിര്ഭയരായി സന്തോഷത്തോടെ അതില്‍ പ്രവേശിക്കാനും, മുത്ത്‌ ഹബീബ് (സ്വ) തങ്ങളുടെ ശഫാഅത്ത് ലഭിക്കാനും അവിടത്തെ കരങ്ങളില്‍ നിന്ന് ഹൌളുല്‍ കൌസര്‍ വാങ്ങി കുടിക്കാനും സ്വര്‍ഗ്ഗീയ ജീവിതം സാധ്യമാക്കാനും അല്ലാഹു നമുക്ക്, നമ്മുടെ മാതാപിതാക്കള്‍, സഹോദരി സഹോദരങ്ങള്‍, കൂട്ട് കുടുംബാദികള്, ഭാര്യ സന്താനങ്ങള്‍, സ്നേഹിതന്മാര്‍, സഹായിച്ചവര്‍, സഹ പ്രവര്ത്ത കര്‍, എല്ലാവര്ക്കും തൌഫിഖ് നല്കട്ടെ. ആമീന്‍.
സ്വെല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വെല്ലല്ലാഹു അലൈഹി വസല്ലം. 

തയ്യാറാക്കിയത്:  സയ്യിദ് ഹുസൈന്‍ തങ്ങള്‍ 

2012, മേയ് 22, ചൊവ്വാഴ്ച

അത്തുട്ടി ജുമാ മസ്ജിദ് പ്രാര്‍ഥനക്ക് തുറന്നു കിട്ടാനായി എസ്. വൈ.എസ് നേതാക്കള്‍ ആഭ്യന്തര മന്ത്രിയെ കണ്ടു.

തൃക്കരിപ്പൂര്‍: ഒരു വിഭാഗം ആളുകളുടെ പിടിവാശിമൂലം സബ് കലക്ടര്‍ അടച്ചുപൂട്ടിയ അത്തുട്ടി മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഉടന്‍ വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കണമെന്ന് കാസര്‍ഗോഡ്‌ ജില്ല എ സ്. വൈ. എസ് കമ്മിറ്റി ആഭ്യന്തര മന്ത്രിയോട് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
               
അര നൂറ്റാണ്ട് കാലം മത വിശ്വസികള് പ്രാര്തിച്ചുവന്ന പള്ളിയാണ് അത്തുട്ടി ജുമാ മസ്ജിദ്. സുന്നി വിഭാഗങ്ങള്‍ തമ്മില്‍ വേര്‍പിരിഞ്ഞതുമുതല്‍ എപി വിഭാഗം സുന്നികളാണ് പള്ളി ഭരണം കയ്യളിയിരുന്നത്. എന്നാല്‍ കാലങ്ങളായി മഹല്ല് ഭരണം പിടിച്ചെടുക്കാന്‍ ഇ.കെ.വിഭാഗത്തില്‍ പെട്ട ഏതാനും ചിലര്‍ ശ്രമം നടത്തിവരികയായിരുന്നു. ഇതിനു തുടര്‍ച്ചയായി കഴിഞ്ഞ ദിവസം പള്ളിയുടെ നിയന്ത്രണാധികാരം സംബന്ധിച്ച് പുറത്തു വന്ന വിധി തങ്ങള്‍ക്കു അനുകൂലമാണെന്ന് പറഞ്ഞു ഇ.കെ വിഭാഗത്തില്‍ പെട്ടവര്‍ മാരകയുധങ്ങളുമായി പള്ളിയില്‍ അതിക്രമിച്ചു കയറി അവിടെ പ്രാര്‍ത്ഥന നടതുകയയിരുന്നവരെ ആക്രമിച്ച് സ്വയം വിധി നടപ്പാക്കുകയായിരുന്നു.
പ്രസ്തുത അക്രമത്തില്‍ നിരവധി എസ്. വൈ.എസ്‌ പ്രവര്‍തകര്‍ക്ക് സാരമായ പരുക്കേറ്റിരുന്നു. പക്ഷെ മറു വിഭാഗം സംഭവം വളച്ചൊടിച്ചു എ.പി വിഭാഗത്തെ അക്രമികളായി ചിത്രീകരിക്കുകയായിരുന്നു. പ്രശ്നം രൂക്ഷമാകുമെന്ന പോലീസ് നിഗമനത്തില്‍ സബ്‌ കലക്ടറുടെ സന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇ.കെ വിഭാഗം ഒതുതീര്‍പ്പിനു തയ്യാറാകാത്തതാണ് പള്ളി പൂട്ടാന്‍ ഇടയാക്കിയത്. ഇരു വിഭാഗവും തമ്മില്‍ സബ് കലക്ടറുടെ ചേംബറില്‍ വിളി ച്ചുചെര്‍ത്ത  സിറ്റിങ്ങില്‍ സിറ്റിങ്ങില്‍ പങ്കെടുത്ത പള്ളി സംരക്ഷണ സമിതി അംഗങ്ങളും എസ്.വൈ.എ സ് പ്രതിനിധികളും പള്ളി പൂട്ടിയിടാതിരിക്കാന്‍ പരമാവധി വിട്ടുവീഴ്ച നടത്തിയിരുന്നു. പക്ഷെ ഇ.കെ വിഭാഗത്തിന്റെ പിടിവാശിമൂലം ചര്‍ച്ച വഴി മുട്ടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സബ് കലക്ടര്‍ പള്ളിപൂട്ടന്‍ ഉത്തരവിട്ടത്.

പള്ളി എത്രയും പെട്ടെന്ന് വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കണമെന്ന് ആ വശ്യപ്പെട്ട് ജില്ല എസ്.വൈ.എ സ്  നേതാക്കള്‍ ഇന്നലെ കാഞ്ഞങ്ങാട്ട് എത്തിയ ആഭ്യന്തര മന്ത്രി തിരുവന്ചൂര്‍ രാധാകൃഷ്ണനെ നേരില്‍ കണ്ടു നിവേദനം സമര്‍പ്പിക്കുകയും വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു.ജില്ല എസ്. വൈ.എസ് ജനറല്‍ സെക്രട്ടരി സുലൈമാന്‍ കരിവെള്ളൂര്‍, സെക്രട്ടറിമാരായ ഹസ്ബുല്ല തളങ്കര,  അഷ്‌റഫ്‌ കരിപ്പൊടി, ബഷീര്‍ മങ്കയം ഇബ്രഹിം നീലംപാറ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

2012, മേയ് 18, വെള്ളിയാഴ്‌ച

വെള്ളി നിലാവ്: സഹനം


ഉന്നതമായ മാനുഷിക ഗുണങ്ങളില്‍ പെട്ടതും ഈമാനിന്റെ ഭാഗവുമാണ് സഹനം. ദേഷ്യം വരുമ്പോള്‍ മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തുകയും മര്യാദകേട് ചെയ്യാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്‍ ഇതിന്റെ വിവക്ഷ. അല്ലാഹുവും മുത്ത്‌ ഹബീബ് (സ്വ) തങ്ങളും ഇഷ്ട്ടപ്പെടുന്ന ഉന്നതമായ സ്വെഭാവ ഗുണമാണ് സഹനം. അല്ലാഹു ഇഷ്ട്ടപ്പെടുന്ന നന്മകളിലും ഗുണങ്ങളിലും പെട്ട രണ്ടെണ്ണമാണ് സഹനവും അവധാനതയും എന്ന് മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങളില്‍ ഒന്നാണ് സഹനം. വിശുദ്ധ വേദ ഗ്രന്ഥം പറയുന്നു " അല്ലാഹുവിന്റെ ഏറെ പൊറുക്കുന്നവനും അങ്ങേയറ്റം സഹനം കൈക്കൊള്ളുന്നവനുമാകുന്നു" "അല്ലാഹു വളരെയധികം നന്ദി കാണിക്കുന്നവനും സഹിക്കുന്നവനുമാകുന്നു" അല്ലാഹുവിന്നുള്ള ഈ വിശേഷണത്തിന്റെ ഫലമെന്ന നിലക്കാണ് മനുഷ്യര്‍ അനുവര്‍ത്തിക്കുന്ന വീഴ്ചകള്‍ക്ക് പെട്ടെന്ന് ശിക്ഷ നല്‍കാതെ അവരോടു സഹനം കാണിക്കുകയും പശ്ചാതപിക്കുന്നതിന്നുള്ള സാവകാശം നല്‍കുകയും ചെയ്യുന്നത്. അല്ലാഹു പറയുന്നു "നിന്റെ നാഥന്‍ വളരെ പൊറുത്തു കൊടുക്കുന്നവനും ദയാപരനുമാകുന്നു. അവന്‍ അവരുടെ ചെയ്തികളെ ചൊല്ലി അവരെ പിടിക്കാനുദ്ധെഷിച്ചിരുന്നുവെങ്കില് ഉടനെ തന്നെ ശിക്ഷ അയക്കുമായിരുന്നു"

സ്വന്തം ജനതയില്‍ നിന്ന് പല വിധ മര്ദ്ധനങ്ങളും ഏല്‍ക്കേണ്ടി വന്നിട്ടും അതെല്ലാം സഹിക്കുകയും പൊറുക്കുകയും ചെയ്ത ഇബ്രാഹിം നബിയുടെയും അവിടത്തെ മകന്‍ ഇസ്മായീല്‍ നബി (അ) യുടെയും ജീവിത മാതൃക വിശുദ്ധ ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. ‍
മുത്ത്‌ ഹബീബ് (സ്വ) തങ്ങളുടെ ജീവിതത്തിലുടനീളം വാക്കിലും പ്രവര്‍ത്തിയിലും ഏറ്റവും തിളക്കത്തോടെ നില നിന്നിരുന്ന മഹാ സ്വെഭാവമായിരുന്നു സഹനം. സൈദ്‌ ഇബ്നു സഅന (റ) തന്റെ ഇസ്ലാം ആശ്ലേഷണത്തിന്റെ സംഭവങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ പറയുകയുണ്ടായി. പ്രവാചകത്വത്തിന്റെ സകല ലക്ഷണങ്ങളും മുഹമ്മദ്‌ (സ്വ) തങ്ങളുടെ മുഖത്തു നിന്ന് തനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. രണ്ടു സംഗതിയോഴികെ. തന്നോട് അവിവേകം കാണിക്കപ്പെടുന്നതിന്നു മുമ്പ് തന്നെ സഹനം കാണിക്കുന്നു, അവിവേകത്തിന്റെ കാഠിന്യം കൂടുന്നതിനു അനുസരിച്ച് ക്ഷമയും വര്‍ധിക്കുന്നു. അതിനാല്‍ മുത്ത്‌ ഹബീബിന്റെ സഹനവും അവിവേകികലോടുള്ള പെരുമാറ്റവും മനസ്സിലാക്കാന്‍ വേണ്ടി മുത്ത്‌ ഹബീബിനോടൊപ്പം കൂടിക്കലരുന്നതിന്നായി ഞാന്‍ ജാഗ്രതയോടെ നടന്നു. ദരിദ്രരായ മുസ്ലിംകളെ സഹായിക്കുന്നതിന്നായി തിരുമേനി (സ്വ) തന്നില്‍ നിന്നും കടം വാങ്ങിയിരുന്നു. സമയത്തിന്റെ രണ്ടോ മൂന്നോ ദിവസം മുമ്പ് ഞാന്‍ റസൂല്‍ തിരുമേനിയുടെ അടുത്ത് ചെന്ന് അവിടത്തെ മാറ് പിടിച്ചു പരുഷമായി സംസാരിച്ചു. "മുഹമ്മദേ, നീയെന്റെ കടം തിരിച്ചു തരുന്നില്ലയോ? അല്ലാഹുവാണ, നിങ്ങള്‍ - അബ്ദുല്‍ മുത്തലിബ് വംശം- കടം വൈകിപ്പിക്കുമെന്നു ഞാന്‍ മനസ്സിലാക്കിയിട്ടില്ല. നിങ്ങളുമായി കൂടിക്കലര്‍ന്നുള്ള അറിവ് എനിക്കുണ്ടായിരുന്നു. ഇത് കണ്ടതും ഉമറിബ്നുല് ഖതാബ്‌ (റ) വിനു ദേഷ്യം വരികയും എന്നെ അടിക്കാന്‍ ഒരുങ്ങുകയും ചെയ്തു. വളരെ ശാന്തമായി ഉമറിനെ നോക്കിക്കൊണ്ട്‌ മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു: "ഉമറെ, ഇതിനേക്കാള്‍ ആവശ്യമായ മറ്റൊന്നായിരുന്നു താങ്കളില്‍ നിന്ന് ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. താങ്കള്‍ എന്നോട് കടം നല്ല നിലയില്‍ തിരിച്ചു കൊടുക്കാനും അയാളോട് നല്ല നിലയില്‍ തിരിച്ചു ചോദിക്കുവാനും കല്പ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അദ്ദേഹത്തെ കൂട്ടി അയാളുടെ അവകാശം തിരിച്ചു കൊടുക്കുക, താങ്കള്‍ അയാളെ ഭയപ്പെടുതിയത്തിനു പകരമായി അധികം നല്‍കുകയും ചെയ്യുക" മുത്ത്‌ ഹബീബ് (സ്വ) തങ്ങളുടെ ഈ പെരുമാറ്റം കണ്ടു സൈദ്‌ (റ) അപ്പോള്‍ തന്നെ ഇസ്ലാം സ്വീകരിച്ചു.

നിത്യ ജീവിതത്തില്‍ കുടുംബത്തിനകത്തും പുറത്തും ഭാര്യാ സന്താനങ്ങള്‍, സഹോദരങ്ങള്‍, അയല്‍വാസികള്‍, സ്നേഹിതര്‍ തുടങ്ങി ഇടപഴകുന്ന ആളുകളില്‍ നിന്ന് ഉണ്ടാകുന്ന തെറ്റുകളിലും പ്രവര്‍ത്തനങ്ങളിലും മനസ്സിനെ സ്വയം നിയന്ത്രിക്കാനും ക്ഷമിക്കാനും ശീലിച്ചു കൊണ്ട് സഹന ശീലം കൈവരിക്കാന്‍ നമുക്ക് സാധിക്കണം. തൊഴിലുകളില്‍ ഏര്‍പ്പെടുംപോഴും അതിനു നേതൃത്വം കൊടുക്കുമ്പോഴും തനിക്കു കീഴില്‍ ജോലി ചെയ്യുന്നവരുമായി ഇടപെടുമ്പോഴും മേലധികാരികളുമായി സംസാരിക്കുമ്പോഴും വാഹനം ഓടിക്കുമ്പോഴും സഹന ശീലം നാം കൈക്കൊള്ളണം. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "എതിരാളിയെ മലര്തിയിടുന്നവനല്ല ശക്തന്‍, പ്രത്യുത കോപം വരുമ്പോള്‍ മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നവനാണ് ശക്തന്‍" അതിനാല്‍ കോപം വെടിയുന്നതിലൂടെ സഹനം കൈവരും. കോപം സ്നേഹ ബന്ധം തകര്‍ക്കുകയും ശത്രുതയും വിദ്ധ്വേഷവും ജനിപ്പിക്കുകയും കുടുംബങ്ങളെയും സാമൂഹ്യ നന്മകളെയും നശിപ്പിക്കുകയും ചെയ്യും. സഹനം സമൂഹത്തിനു സവ്ഭാഗ്യവും മനസ്സമാധാനവും നല്‍കും. ഒരാള്‍ മുത്ത്‌ ഹബീബ് (സ്വ) തങ്ങളോട് തന്നെ ഉപദേശിക്കനാവശ്യ്പ്പെട്ടു. അപ്പോള്‍ മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "നീ കോപിക്കാതിരിക്കുക" അയാള്‍ പറയുന്നു.മുത്ത്‌ ഹബീബ് (സ്വ) അത് പറഞ്ഞപ്പോള്‍ ഞാന്‍ അതിനെ കുറിച്ച് ചിന്തിച്ചു. കോപം എല്ലാ തിന്മകളെയും ഉള്ക്കൊള്ളുന്നുവെന്നു എനിക്ക് ബോധ്യമായി"

കോപം സഹിക്കുകയും ക്ഷമ കൈക്കൊള്ളുകയും ചെയ്യുന്നത് സ്വെര്‍ഗ്ഗ പ്രവേശനത്തിന്നു വരെ കാരണമാകും. അബൂദര്ദാഅ (റ) മുത്ത്‌ ഹബീബ് (സ്വ) തങ്ങളോട് സ്വെര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്ന ഒരു കര്‍മ്മം അറിയിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു "നീ കോപിക്കാതിരിക്കുക, നിനക്ക് സ്വെര്ഗ്ഗമുണ്ട്" എന്നാണു.

കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കുന്നതിലൂടെയും സഹന ശീലം നേടാനാകും. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "തനിക്കു പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ഒരു കോപം ആരെങ്കിലും അടക്കി നിര്‍ത്തുന്നതായാല്‍ അള്ളാഹു അവനെ അന്ത്യ നാളില്‍ തന്റെ സൃഷ്ട്ടികളുടെ മുമ്പാകെ വിളിച്ചു വരുത്തുന്നതും സ്വെര്‍ഗ്ഗീയ കന്ന്യകകളില്‍ ഇഷ്ട്ടമുള്ളത് തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നതുമാണ്"

സഹാനത്തിലാണ് അറിവിന്റെ പൂര്‍ണത. സൌമ്യമായ സംസാരം ഹൃദയങ്ങളുടെ താക്കൊലാകുന്നു. അതിലൂടെ സ്വെസ്ഥതയോടെയും മനസ്സമാധാനതോടും കൂടി ജീവിക്കാനും മാനസിക രോഗങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനും മുസ്ലിമിന്നു സാധിക്കും. യഥാര്‍ത്ത സഹന ശീലന്‍ വിശാല ഹൃദയനും ജനങ്ങളുടെ തെറ്റുകള്‍ക്ക് പൊറുത്തു കൊടുക്കുന്നവനും ഒഴിവുകഴിവുകള്‍ കണ്ടെതുന്നവനും അവരുടെ അവിവേകങ്ങള്‍ അവഗണിക്കുന്നവനുമാകുന്നു. തെറ്റുകളെ തെറ്റുകള്‍ കൊണ്ട് നേരിടുകയില്ല, പകരം ക്ഷമിക്കുകയും പൊറുക്കുകയും വിട്ടു വീഴ്ച ചെയ്യുകയും ചെയ്യും. അത്തരക്കാരാന് ഇഹ ലോകത്തും പരലോകത്തും പ്രതിഫലത്തിന്നു അര്‍ഹാരാകുന്നത്. അല്ലാഹുവിന്കളും സൃഷ്ട്ടികളിലും നന്ദിക്ക് വിധേയരാകുന്നത്. അവരാണ് ശക്തരും ബലിഷ്ട്ടരുമായി വിശേഷിപ്പിക്കപ്പെടുന്നത്. അഹ്നഫ് ബിന്‍ ഖൈസ് (റ) സഹനം കൊണ്ട് ഏറെ പ്രസിദ്ധനാണ്. അദ്ദേഹം പറയാറുണ്ടായിരുന്നു "ആരെങ്കിലും എന്നെ ദ്രോഹിച്ചാല്‍ ഞാന്‍ മൂനിലൊരു നിലപാട് സ്വീകരിക്കും. അയാള്‍ എന്നെക്കാള്‍ ഉയര്ന്നവനാണെങ്കില് അയാളുടെ ‍ ശ്രേഷ്ട്ടത ഞാന്‍ വകവെച്ചു കൊടുക്കും. എന്റെ സമക്കരനാണെങ്കില് അയാളോട് ഔദാര്യം കാണിക്കും, എന്നെക്കാള്‍ ‍താഴ്ന്നവനാണെങ്കില് ഞാന്‍ മാന്യത കാണിക്കും"

സഹന ശീലം ശക്തിപ്പെടുത്തുകയും കോപം ശമിപ്പിക്കുകയും ചെയ്യുന്ന ചില പ്രവര്‍ത്തനരീതികള് മുത്ത്‌ ഹബീബ് (സ്വ) തങ്ങള്‍ നിര്‍ദ്ദേശിച്ചു തന്നിട്ടുണ്ട്. അതിലൊന്ന് അല്ലാഹുവിനെ സ്മരിക്കുകയും പിശാചില്‍ നിന്നും അല്ലാഹുവില്‍ അഭയം തേടുകയും ചെയ്യുകയെന്നതാണ്. മുത്ത്‌ ഹബീബ് (സ്വ) തങ്ങളുടെ സാനിധ്യത്തില്‍ വെച്ച് രണ്ടാളുകള്‍ അന്ന്യോന്യം ശകാരിച്ചു. അവരിലൊരാളുടെ മുഖം കോപത്താല്‍ തുടുക്കുവാനും കണ്ട നാഡികള്‍ വീര്‍ക്കുവാനും തുടങ്ങി. അപ്പോള്‍ നബി (സ്വ) പറഞ്ഞു "എനിക്കറിയാം, ഒരു വാചകം അതയാള്‍ പറഞ്ഞിരുന്നുവെങ്കില്‍ അയാളുടെ ദേഷ്യം അടങ്ങുമായിരുന്നു, "ശപിക്കപ്പെട്ട പിശാചില്‍ നിന്ന് ഞാന്‍ അല്ലാഹുവില്‍ രക്ഷ തേടുന്നു" (اعوذ بالله من الشيطان الرجيم) എന്നയാള്‍ പറഞ്ഞാല്‍ മതിയായിരുന്നു"

കോപം ശമിപ്പിക്കുന്ന മറ്റൊന്ന് വുളുവാണ്. മുത്ത്‌ ഹബീബ് (സ്വ) കൊപിഷ്ട്ടനോദ് വുളു എടുക്കാന്‍ ആജ്ഞാപിചിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. കാരണം വെള്ളം തീയിനെയെന്ന പോലെ വുളു കോപത്തെ കെടുത്തും. കോപം വരുമ്പോള്‍ നില്‍ക്കുകയാണെങ്കില്‍ ഇരിക്കണം. മനസ്സുകളും നാഡികളും തണുക്കുവാന്‍ അത് സഹായിക്കും.

അല്ലാഹു നമ്മെ സഹന ശാലികളില്‍ ഉള്ല്‍പ്പെടുതുമാരകട്ടെ. ആമീന്‍. 

തയ്യാറാക്കിയത്: സയ്യിദ് ഹുസൈന്‍ തങ്ങള്‍

2012, മേയ് 17, വ്യാഴാഴ്‌ച

ടി.പി അബ്ദുല്‍ റഷീദ് നാട്ടിലേക്ക് മടങ്ങി

ദുബായ്: മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി ഉദിനൂരിലെ ടി.പി അബ്ദുല്‍ റഷീദ് സാഹിബ് ജന്മ നാട്ടിലേക്ക് തിരിച്ചു. ദുബായിലെ പ്രമുഖ മരുന്ന് കമ്പനിയായ ഗള്‍ഫ് ഡ്രഗ് എസ്ടാബ്ലിഷ്മെന്ടിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. 

1979 ലായിരുന്നു അദ്ദേഹം യു.എ.ഇ യിലെത്തിയത്. തുടക്കത്തില്‍ നമ്മുടെ നാട്ടുകാരന്റെ ഒരു സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തത്. ആയിടക്ക് മര്‍ഹൂം മാടക്കണ്ടി മുഹമ്മദ്‌ കുഞ്ഞി സാഹിബ് മുഖേന ആണ് ഗള്‍ഫ് ഡ്രഗ് എന്ന സ്ഥാപനത്തില്‍ എത്തിയത്.  അന്ന് മുതല്‍ മൂന്നു പതിടാണ്ടിലധികമായി ഇതേ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തു വരുന്നത്.  ആരോഗ്യ പരമായ കാരണങ്ങളാല്‍ ഇപ്പോള്‍ അദ്ദേഹം സ്വയം രാജി വെക്കുകയായിരുന്നു. അദ്ധേഹത്തിന്റെ രാജി പ്രഖ്യാപനം ഏറെ വിഷമത്തോടെയായിരുന്നു മാനേജ്മെന്റും, സഹ ജീവനക്കാരും ശ്രവിച്ചത്. കേവലം ഒരു ജീവനക്കാരന്‍ മാത്രമായിരുന്നില്ല അബ്ദുല്‍ റഷീദ്, മറിച്ച് അദ്ദേഹം ഈ കമ്പനിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് എന്നായിരുന്നു യാത്ര അയപ്പ് വേളയില്‍ മാനേജ്മെന്റ്റ് വൃത്തങ്ങള്‍ അനുസ്മരിച്ചത്.

ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ദുബായ് ശാഖാ ട്രഷറര്‍, ഉദിനൂര്‍ വെല്‍ഫെയര്‍ സെന്റര്‍ (യു.ഡബ്ല്യു. സി) ദുബായ് കമ്മിറ്റി ട്രഷറര്‍, യുനീക് എജുക്കോം സെന്റര്‍ ഡയറക്ടറി ബോര്‍ഡ് മെമ്പര്‍, ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് ദുബായ് ശാഖാ കമ്മിറ്റി മെമ്പര്‍, ഉദിനൂര്‍ പ്രവാസി എക്സിക്യൂട്ടീവ് അംഗം തുടങ്ങി പൊതു പ്രവര്‍ത്തന രംഗത്ത്‌ നിരവധി സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു അദ്ദേഹം.

അസുഖ ബാധിതനായി അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ നിരവധി പേര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിനു വേണ്ടി നിരവധി വ്യക്തികളും, സംഘടനകളും, സ്ഥാപനങ്ങളും  ആത്മാര്‍ഥമായ പ്രാര്ത്തനകളായിരുന്നു നടത്തിയിരുന്നത്. ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ദുബായ് ശാഖാ പ്രസിഡന്റും, ഉദിനൂര്‍ എസ്.വൈ.എസ് ദുബായ് പ്രസിടന്റുമായ ടി.പി.അബ്ദുല്‍ സലാം ഹാജി, ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി. റഹ്മതുള്ള, ഉദിനൂര്‍ വെല്‍ഫെയര്‍ സെന്റര്‍ (യു.ഡബ്ല്യു.സി) ചെയര്‍മാന്‍ ടി അബ്ദുല്‍ ഹമീദ്, കെ.ഐ.ജെ ദുബായ് പി.എസ്.എഫ് കണ്‍-വീനറും, ഉദിനൂര്‍ എസ്.വൈ.എസ് ദുബായ് ജനറല്‍ സെക്രട്ടറിയും, യു.ഡബ്ല്യു.സി കണ്‍-വീനറുമായ ടി.സി.ഇസ്മായില്‍ തുടങ്ങിയവര്‍ ആശുപത്രിയിലും അദ്ധേഹത്തിന്റെ വസതിയിലും സന്ദര്‍ശനം നടത്തിയിരുന്നു.

തന്റെ രോഗ ശമനത്തിന് വേണ്ടി പ്രാര്‍തിച്ച എല്ലാവര്ക്കും അദ്ദേഹം ഹൃദയംഗമായ നന്ദി പ്രകാശിപ്പിച്ചു. ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ വീണ്ടും വരാനും എല്ലാവരെയും കാണാനും ശ്രമിക്കുമെന്ന് അദ്ദേഹം ഉദിനൂര്‍ ബ്ലോഗ്‌ സ്പോട്ടിനോട് പറഞ്ഞു.
 
ഉദിനൂര്‍ തെക്കുപുറത്ത്‌ സ്വന്തമായി ഒരു ഭവനം അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. ഭാര്യ സുലൈഖ.  മക്കള്‍ റിയാസ്, റയീസ്, റിഷാദ്.

ടി.സി.ഇസ്മായില്‍,  ടി.പി.അബ്ദുല്‍ റഷീദിനോടൊപ്പം - 1987 ലെ ചിത്രം 

ടി.പി.അബ്ദുല്‍ റഷീദും  ടി.സി.ഇസ്മായിലും. സമീപം ടി. റഹ്മത്തുള്ള, വി.പി.കെ ഹനീഫ്   2012 ലെ ചിത്രം

ടി.പി അബ്ദുല്‍ റഷീദ്: കാല്‍ നൂറ്റാണ്ടു മുമ്പത്തെ ചിത്രം

ടി.പി അബ്ദുല്‍ റഷീദ് യുനീക് എജുക്കോം സെന്ററിന്റെ ഡയറക്ടരി ബോര്‍ഡ് അംഗംങ്ങള്‍ക്കുള്ള സര്ട്ടിഫിക്കട്റ്റ് ടി.അബ്ദുല്‍ ഹമീദില്‍ നിന്നും ഏറ്റു വാങ്ങുന്നു.


2012, മേയ് 11, വെള്ളിയാഴ്‌ച

വെള്ളി നിലാവ്: ആര്‍ത്തിയും ധന മോഹവും

ആര്‍ത്തിയും, ധനത്തോടുള്ള അടങ്ങാത്ത മോഹവും മനുഷ്യനെ ഏത് വൃത്തികേടിനും പ്രേരിപ്പിക്കുന്നു. എല്ല് മുറിയെ പണിയെടുത്ത് ധനം സമ്പാദിക്കുക എന്ന പഴയ തത്വത്തിനു അടിമുടി മാറ്റം വന്നിരിക്കുന്നു. ഇന്ന് എല്ലാവര്ക്കും പണിയെടുക്കാതെ പണം കിട്ടണം എന്ന ചിന്തയാണ്. അതിനു വേണ്ടിയുള്ള കുറുക്കു വഴികളോരോന്നായി അന്വേഷിച്ചു നടക്കുകയാണ് മനുഷ്യര്‍. അല്‍പ്പം കാശ് എവിടെയെങ്കിലും കൊണ്ട് കൊടുത്ത് ഇസ്തിരി ചുളിയാതെ മാസാ മാസം കിട്ടുന്ന ലാഭവും വാങ്ങിച്ചു ജനങ്ങളുടെ മുഴുവന്‍ പച്ച മാംസവും കൊത്തി വലിച്ചും, മറ്റുള്ളവരുടെ അന്നം മുടക്കിയും  നടക്കുകയാണ് ഈ മടിയന്മാര്‍. (ഇത് ഹലാലോ ഹറാമോ എന്നൊന്നും അവര്‍ക്കറിയണ്ട. ഈ കാശ് എവിടെ പോകുന്നു ? എന്തിനൊക്കെ ഉപയോഗിക്കുന്നു ? എന്നും ഇവര്‍ക്കറിയണ്ട. അതൊക്കെ അന്വേഷിക്കുന്നത് ടെന്ഷനല്ലേ. നമുക്ക് മാസാ മാസം തരാമെന്നു പറഞ്ഞത് കിട്ടിയാല്‍ മതി). അദ്ധ്വാനിക്കുന്ന ജനങ്ങളെ കണ്ടാല്‍ പുച്ഛമാണ് ഇവര്‍ക്ക്. ഇപ്പോഴും ലോകം തിരിയാത്ത കൂട്ടര്‍ എന്നായിരുന്നു അവരെ കുറിച്ച് ഇക്കൂട്ടരുടെ ധാരണ. ഇസ്ലാം അദ്ധ്വാന ശീലരുടെ മതമാണ്‌. സുജൂദില്‍ കിടന്നു മരിക്കുന്നതിനേക്കാള്‍ തോഴിലെടുക്കുന്നതിനിടയില്‍ മരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് എന്ന് പ്രഖ്യാപിച്ച ഖലീഫാ ഉമര്‍ (റ) ന്റെ അനുയായികളാണ് നാം. 

വിശ്വ വിഖ്യാത എഴുത്തുകാരനായ ലിയോ ടോള്‍ സ്റ്റോയ് തന്റെ 'യുദ്ധവും സമാധാനവും' എന്ന കൃതിയില്‍ ഒരു കഥാ പാത്രത്തെ പരിചയപ്പെടുത്തുന്നുണ്ട്. സ്വത്തിനോട് അമിതമായ താല്പര്യമാണ് ആ കഥാപാത്രത്തിന്. ഒരിക്കല്‍ ഒരു ഭൂവടമ തന്റെ സ്വത്തു വില്‍ക്കുന്നു എന്നറിഞ്ഞപ്പോള്‍ നമ്മുടെ കഥാ പാത്രം അവിടെ എത്തി. സെന്റിന് എന്ത് വില തരണമെന്ന് ചോദിച്ചു. ആഗതന്റെ മനോഗതം നന്നായി അറിയാവുന്ന ഭൂവുടമ പറഞ്ഞു: വിലയൊന്നും തരണ്ട, വൈകുന്നേരം വരെ എത്ര ദൂരം ഓടി തീര്‍ക്കാന്‍ സാധിക്കുമോ, അത്രയും ഭൂമി താങ്കള്‍ക്കു ഫ്രീ ആയി നല്‍കാം. ആഗതന്റെ കണ്ണുകള്‍ വിടര്‍ന്നു. അവിശ്വസനീയമായ ഈ വാര്‍ത്ത കേട്ട് അയാള്‍ ആഹ്ലാദഭരിതനായി. 

അങ്ങിനെ അയാള്‍ ഓട്ടം ആരംഭിക്കുകയായി. ഏറെ നേരം ഓടിയപ്പോള്‍ ഇടക്കൊരാള്‍ അല്‍പ്പം ഭക്ഷണവുമായി വന്നു. അയാള്‍ അത് കഴിക്കാന്‍ കൂട്ടാക്കിയില്ല, കാരണം അത്രയും നേരം ഓടിയാല്‍ എത്രയോ ഭൂമി തന്റെ പേരിലാകുമല്ലോ. അങ്ങിനെ അയാള്‍ ഭക്ഷണം കഴിക്കാതെ, ഒരിറ്റു വെള്ളം പോലും കുടിക്കാതെ ഓടുകയാണ്. ഒടുവില്‍ സൂര്യന്‍ ചക്രവാളത്തിലേക്ക് പിന്‍വലിയാന്‍ പോകുന്ന കാഴ്ച അയാള്‍ കണ്ടു. അതുവരെ നേടിയ ഭൂമിയൊന്നും അയാളുടെ ആഗ്രഹം തീര്‍ക്കാന്‍ പര്യാപ്തമായിരുന്നില്ല. അയാള്‍ കൂടുതല്‍ കൈക്കലാക്കാനുള്ള വ്യഗ്രതയോടെ സര്‍വ്വ ശക്തിയും സംഭരിച്ച് മുന്നോട്ടു മുന്നോട്ടു കുതിക്കുകയാണ്. ഒടുവില്‍ അയാളുടെ തൊണ്ടക്ക് വരള്‍ച്ച അനുഭവപ്പെടുകയാണ്. അയാളുടെ നാടീ ഞരമ്പുകള്‍ തളരാന്‍ തുടങ്ങി. സൂര്യന്‍ ചക്രവാളത്തില്‍ മറഞ്ഞു തീരുമ്പോഴേക്കും അയാള്‍ തല കറങ്ങി താഴെ വീഴുകയാണ്. ആളുകള്‍ ഓടിക്കൂടി അയാളെ താങ്ങിയെടുക്കുമ്പോഴേക്കും അയാള്‍ എന്നെന്നേക്കുമായി ഈ ലോകത്തോട്‌ വിട പറഞ്ഞു കഴിഞ്ഞിരുന്നു. താന്‍ ഓടിത്തീര്‍ത്ത ഭൂമിയുടെ രേഖകളൊന്നും വാങ്ങാന്‍ അയാള്‍ കാത്തു നിന്നില്ല പകരം ആറടി മണ്ണ് അത് മാത്രം മതിയായിരുന്നു അപ്പോള്‍ അയാള്‍ക്ക്‌. ഏറെ ചിന്തോദ്ധീപകമാണ് ഈ കഥ. വര്‍ത്തമാന ചരിത്രത്തില്‍ ഇത് പോലെ എത്രയോ കഥാ പാത്രങ്ങള്‍ നമുക്ക് ചുറ്റിലും കാണും.

സുഖാസക്തി, ആഡംബരങ്ങള്‍, മാമൂലുകള്‍ ഇവയൊക്കെ ആണ് മനുഷ്യനെ അമിതമായ ധന മോഹിയാക്കുന്നത്. ഉള്ളത് കൊണ്ട് ത്രിപ്തിപ്പെടാനുള്ള മാനസികാവസ്ഥ നേടുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഒരു രാജ്യം മഹത്തരം ആകുന്നത് അവിടെയുള്ള കെട്ടിടങ്ങളുടെയോ പാലങ്ങലുടെയോ എണ്ണം കൊണ്ടല്ല, മറിച്ച് ആ രാജ്യത്തെ പൌരന്മാര്‍ വരുമാനത്തിനനുസരിച്ചു ചെലവ് ചെയ്യാന്‍ ശീലിക്കുമ്പോഴാണ് എന്ന് ഒരു തത്വ ചിന്തകന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. പണ്ട് മത പ്രഭാഷണ വേദിയില്‍ വെച്ച് ഉസ്താദുമാര്‍ പള്ളിക്കും മദ്രസ്സക്കും വേണ്ടി നീട്ടിയൊന്നു ചോദിച്ചാല്‍ ഉമ്മമാരും, സഹോദരിമാരും തങ്ങളുടെ കാതിലും കഴുത്തിലും ഉള്ളത് വരെ അഴിച്ചു കൊടുക്കാന്‍ ഒരു മടിയും കാണിച്ചിരുന്നില്ല. കാരണം അത് ആഖിറത്തിലേക്ക് ലാഭം ഉറപ്പുള്ള കച്ചവടമായിരുന്നു.  അങ്ങിനെയാണ്  ഗള്‍ഫ് രാജ്യങ്ങളുടെ വാതിലുകള്‍ നമുക്ക് മുന്നില്‍ തുറക്കുന്നതിനു മുന്‍പും നാട്ടില്‍ മനോഹരമായ പള്ളികളും മദ്രസ്സകളും ഒക്കെ ഉണ്ടായത്. പക്ഷെ ഇന്ന് അങ്ങിനെയുള്ള സ്ത്രീകള്‍ വളരെ വിരളം. പക്ഷേ ആഖിറത്തിന്റെ കച്ചവടത്തില്‍ പങ്കു ചേരാന്‍ മടിയുള്ള ആ ഉമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ദുനിയാവിന്റെ കച്ചവടത്തില്‍ പങ്കു ചേരാന്‍ തങ്ങളുടെ ആഭരണങ്ങള്‍ അഴിച്ചു കൊടുക്കാന്‍ ഇപ്പോള്‍ ഒരു മടിയും തോന്നുന്നില്ല. കലി കാലം എന്നല്ലാതെ എന്ത് പറയാന്‍. പെണ്ണുങ്ങള്‍ മാത്രമല്ല ആണായി പിറന്നവരുടെ കാര്യം അതിലേറെ കഷ്ടം ഈ വിഷയത്തില്‍ അഭ്യസ്ത വിദ്യരും, ഉദ്യോഗസ്തരും, പൌര പ്രമുഖരും എല്ലാം തുല്യര്‍. ഈ കുളിമുറിയില്‍ എല്ലാവരും നഗ്നര്‍ തന്നെ.

ആദം സന്തതികള്‍ക്ക്‌ സ്വര്‍ണ്ണത്തിന്റെ രണ്ടു മലകള്‍ തന്നെ ഉണ്ടായാലും മൂന്നാമത് ഒന്ന് കൂടി അവര്‍ ആഗ്രഹിക്കാതിരിക്കുകയില്ല, അവരുടെ വയര്‍ നിറക്കാന്‍ ഖബറിലെ മണ്ണിനല്ലാതെ സാധിക്കുകയില്ല എന്ന നബി (സ) വചനം ഇവിടെ ശ്രദ്ധേയമാവുകയാണ്.

ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കാനുള്ള സന്മനസ്സ് നാഥന്‍ നമുക്ക് ഏവര്‍ക്കും പ്രധാനം ചെയ്യുമാറാകട്ടെ ആമീന്‍. 

2012, മേയ് 4, വെള്ളിയാഴ്‌ച

വെള്ളി നിലാവ്: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമ്പോള്‍

മനുഷ്യര്‍ അന്ന്യോന്ന്യം പരിചയപ്പെടേണ്ടതു ഒരു ദൈവിക നടപടി ക്രമമാകുന്നു. അല്ലാഹു പറയുന്നു "അല്ലയോ മനുഷ്യരെ! ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും നിങ്ങളെ നാം സൃഷ്ടിച്ചു. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി, നിങ്ങള്‍ പരസ്പ്പരം പരിചയപ്പെടാന്‍"
ആശയ വിനിമയ സങ്കേതത്തിന്റെ സഹായത്താല്‍ ജനങ്ങള്‍ തമ്മിലുള്ള ബന്ധം ഇന്ന് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. അകലത്തുള്ളത് അടുപ്പിക്കാനും ദൂരം കുറക്കുവാനും സമയം ഉപയോഗപ്പെടുത്തുവാനും പ്രതിബന്ധങ്ങളെ ദുരീകരിക്കുവാനും ഫല പ്രാപ്തി വര്ദ്ധിപ്പിക്കുവാനും ഇന്നത്തെ സാങ്കേതിക വിദ്യക്ക് സാദിച്ചിട്ടുണ്ട്. അതിലൂടെ ജനങ്ങള്‍ തമ്മില്‍ ബന്ധപ്പെടുന്നതിന്നു അകലം കുറയുകയും പ്രയാസ രഹിതമായിരിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറഞ്ഞു "നിങ്ങള്ക്ക് ലഭിക്കുന്ന ഏതൊരു അനുഗ്രഹവും അല്ലാഹുവിങ്കല്‍ നിന്ന് മാത്രമുള്ളതാകുന്നു" അല്ലാഹുവിന്നു നന്ദി കാനിക്കുകയെന്നതാണ് ഇതിനുള്ള നമ്മുടെ ബാധ്യത. അല്ലാഹു പറയുന്നു "നിങ്ങള്‍ നന്ദി കാണിക്കുന്ന പക്ഷം തീര്ച്ചവയായും ഞാന്‍ നിങ്ങളെ കൂടുതല്‍ അനുഗ്രഹിക്കും"

നന്മയിലും അല്ലാഹു ഇഷ്ട്ടപ്പെടുന്ന കാര്യങ്ങളിലും ഏറ്റവും ഉത്തമമായ രീതിയില്‍ വിനിയോഗിക്കുകയും ചെയ്യുക എന്നതാണ് നന്ദി കാണിക്കുന്നതിന്റെ പ്രഥമ രൂപം. കാരണം ആധുനിക സാങ്കേതിക വിദ്യ നന്മയുടെ മാര്ഗരതെക്കാള്‍ ഇപ്പോള്‍ കൂടുതല്‍ ദ്രോഹതിന്റെയും തിന്മയുടെയും മാര്ഗ ത്തിലാണ് ഉപയോഗിക്കപ്പെടുന്നത്.
 

ഈ ഉപകരണങ്ങളെ ദൈവിക അനുസരണത്തിന്റെയും ആവശ്യ നിര്വരഹണത്തിന്റെയും മാര്ഗെത്തില്‍ മാത്രം പ്രയോജനപ്പെടുത്തുകയെന്നതാണ് അവ കൈകാര്യം ചെയ്യുന്നതിലെ പ്രധാന മര്യാദ. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "കര്മ്മരങ്ങള്‍ ഉദ്ധേശ്യങ്ങള്ക്ക്  അനുസരിച്ച് മാത്രമാകുന്നു" ഉദ്ദേശ്യ ശുദ്ടിയോടു കൂടി അന്യരെ ദ്രോഹിക്കാതെ അവ ഉപയോഗിക്കണം. ദ്രോഹം മതത്തിന്നെതിരാണ്. അത് വ്യക്തിയെ പെരും നുണയിലേക്ക് വ്യക്തിയെ നയിക്കും. അല്ലാഹു പറയുന്നു "വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവര്‍ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ദ്രോഹിക്കുന്നവര്‍ നിശ്ചയമായും ഗുരുതരമായ നുണയുടെയും വ്യക്തമായ പാപത്തിന്റെയും ദുഷ്ഫലം ശിരസ്സില്‍ ചുമന്നിരിക്കുകയാകുന്നു" ആയതിനാല്‍ പുതിയ സാങ്കേതിക വിദ്യകള്‍, സോഷ്യല്‍ നെറ്റ് വര്ക്ക്ി സൈറ്റുകള്‍, ഇലക്ട്രോണിക് മീഡിയ, മൊബൈല്‍ ഫോണുകള്‍ ഇവ ഉപയോഗിച്ച് അന്യരുടെ ഗോപ്യങ്ങളും ഊഹോപോഹങ്ങളും പ്രചരിപ്പിച്ചു അവരെ ദ്രോഹിക്കരുത്. അത് ഉത്തമ സ്വെഭാവങ്ങള്ക്കും പൌരുഷത്തിന്നും ഇതൊന്നും ചേര്ന്നതതല്ല. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "നാവു കൊണ്ട് വിശ്വസിക്കുകയും ഹൃദയത്തിലേക്ക് വിശ്വാസം കടക്കാതിരിക്കുകയും ചെയ്തിട്ടുള്ള സമൂഹമേ! നിങ്ങള്‍ മുസ്ലിംകളെ കുറിച്ച് ദൂഷണം പറയരുത്, അവരുടെ ഗോപ്യ രഹസ്യങ്ങള്‍ ചുഴിഞ്ഞു നോക്കുകയുമരുത്. കാരണം ആര്‍ അന്യരുടെ രഹസ്യങ്ങള്‍ പിന്തുടര്നുവോ അവന്റെ രഹസ്യങ്ങള്‍ അല്ലാഹുവും അന്നെഷിക്കും. ആരുടെ രഹസ്യം അല്ലാഹു അന്നെഷിക്കുന്നുവോ അവന്റെ വീട്ടില്‍ അല്ലാഹു അവനെ മാനം കെടുത്തും" ഈ ദുസ്സ്വെഭാവം ഒരുപാട് സന്തുഷ്ട്ട കുടുംബങ്ങളെ തകര്ക്കു കയും ദമ്പതികളെ വേര്പ്പൊടുത്തുകയും നിരപരാധികളുടെ അഭിമാനതിന്നു ക്ഷതമേല്പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇത്തരം സാങ്കേതിക വിദ്യകള്‍ വ്യക്തികള്ക്കുംട സമൂഹങ്ങല്ക്കു മിടയില്‍ ഊഹോപോഹങ്ങള്‍ പ്രച്ചരിപ്പിക്കുന്നതിന്നു വേണ്ടി ഉപയോഗപ്പെടുത്തുന്നത് നീച സ്വെഭാവമാണ്. അത് മനുഷ്യരെ ഏഷണിയില് പെടുത്തുകയും സ്നേഹ ബന്ധങ്ങള്‍ തകര്ക്കു കയും ചെയ്യും. മുത്ത്‌ ഹബീബ് (സ്വ) അരുളി "നിങ്ങളിലെ ഏറ്റവും നീച്ചരായ വ്യക്തികള്‍ ആരാണെന്ന് ഞാന്‍ പറഞ്ഞു തരട്ടെയോ? ഏഷണിയുമായി നടക്കുന്നവര്‍, സ്നേഹിതന്മാര്ക്കി ടയില്‍ ഫിത്ന‍ സൃഷ്ട്ടിക്കുന്നവര്‍, നിരപരാധര്ക്ക് ദുരിതം കാംക്ഷിക്കുന്നവര്‍.... എന്നിവരാണവര്‍" അതിനാല്‍ ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടു നില്ക്ക ണം. ഒരു കാര്യവുമില്ലാതെ പറഞ്ഞു പോകുന്ന ഒരു വാക്ക് വലിയ നഷ്ട്ടത്തിന്നും ഖേദത്തിന്നും ഇടയാക്കുന്ന എത്രയോ സംഭവങ്ങളുണ്ട്. അല്ലാഹു പറയുന്നു "അല്ലയോ വിശ്വസിച്ചവരെ! വല്ല തെമ്മാടിയും നിങ്ങളുടെ അടുത്ത് വല്ല വാര്ത്തചയും കൊണ്ട് വന്നാല്‍ നിങ്ങള്‍ അതിന്റെ നിജ സ്ഥിതി സൂക്ഷ്മമായി അന്നെഷിക്കെണ്ടാതാകുന്നു. നിങ്ങള്‍ ഏതെങ്കിലും ജനത്തിന്നു അറിയാതെ ആപത്തു ഉണ്ടാക്കാനും പിന്നെ സ്വെന്തം ചെയ്തിയില്‍ ഖേദിക്കുന്നവരാകാനും ഇടയായിക്കൂടാ"
അപ്പോള്‍ നിജ സ്ഥിതി തിട്ടപ്പെടുത്താതെ ഇലക്ട്രോണിക് മീഡിയകളിലൂടെ അപരനെ കുറിച്ച കള്ളങ്ങള്‍ മാത്രമല്ല പുന്നാര ഹബീബിന്റെ വാചങ്ങള്‍ എന്ന് പറഞ്ഞു പോലും കള്ളങ്ങള്‍ ഉണ്ടാക്കി വിടുന്നവര്‍ ഉണ്ട്, അവരുടെ ഗതി എന്തായിരിക്കും. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "എന്നെ കുറിച്ച് ഒരു കള്ളം പറയുന്നത് മറ്റു ഒരാളെ കുറിച്ചും പറയുന്ന കള്ളങ്ങള്‍ പോലെയല്ല. എന്നെ കുറിച്ച് മനപ്പൂര്വ്വം  ഒരു കള്ളം ചമാക്കുന്നവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഒരുക്കി ക്കൊള്ളട്ടെ" ഹദീസുകളുടെയും മറ്റും പേരില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങളില് പെട്ട് പോകാതിരിക്കാന്‍ താന്‍ പറയുന്നത് ശരിയാണോ എന്ന്‍ പണ്ടിതരില്‍ നിന്നോ മറ്റോ യാദാര്ത്ഥ്യം  അറിയേണ്ടതാണ്. 


ആധുനിക സാങ്കേതിക വിദ്യകളുമായി ബന്ധപ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതി ചില സൈറ്റുകള്‍ പുറത്തു വിടുന്ന, മതത്തിന്നും മൂല്യങ്ങള്ക്കും വിരുദ്ധമായ വ്യാജ വാര്ത്ത്കളും ദുഷിച്ച ചിന്താഗതികളും തള്ളിക്കളയുകയെന്നതാണ്. അല്ലാഹു പറയുന്നു "ചില മനുഷ്യര്‍ ഇങ്ങനെയുമുണ്ട്, ഐഹിക ജീവിതത്തില്‍ അവരുടെ ഭാഷണം താങ്കള്ക്കു വളരെ കൌതുകമായി തോന്നാം, തങ്ങളുടെ ഉദ്ദേശ ശുദ്ധിക്ക് അവര്‍ അല്ലാഹുവേ സാക്ഷിയായി കൊണ്ടിരിക്കും, പക്ഷെ വാസ്തവത്തില്‍ അവരാകുന്നു സത്യത്തിന്റെ ബദ്ധ വൈരികള്‍. അധികാരം സിദ്ധിച്ചാല്‍ ഭൂമിയില്‍ അവരുടെ പ്രയക്നമഖിലം ഭൂമിയില്‍ നാശം വിതക്കാനും കൃഷിയിടങ്ങള്‍ കൊള്ളയടിക്കാനും മനുഷ്യ വംശത്തെ നശീകരിക്കാനുമായിരിക്കും. എന്നാല്‍ അല്ലാഹുവോ, നശീകരണ പ്രവര്ത്ത നങ്ങളെ ഒരിക്കലും ഇഷ്ട്ടപ്പെടുന്നില്ല"


ഇലക്ട്രോണിക് മീഡിയകള്‍ ഉപയോഗിച്ച് നടക്കുന്ന എല്ലാ തിന്മകള്ക്കെ തിരെയും വിശ്വാസി സമൂഹം ജാഗരൂകരാകെണ്ടാതാണ്. നമ്മുടെ മക്കളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം, ഭാര്യമാരുടെ കാര്യത്തിലും കുടുംബത്തിലെ മറ്റുള്ളവരുടെ കാര്യത്തിലും. ഒരു ഉപകാരവും തരാത്ത, സമയവും ധനവും നഷ്ട്ടമാക്കുന്ന പ്രവര്ത്തവങ്ങളില്‍ നിന്ന് അവരെ തടയുകയും കാക്കുകയും വേണം. എന്നാല്‍ ഗുണകരമായും ഇസ്ലാമികമായും ഉപയോഗിക്കാന്‍ അവര്ക്ക്  പരിശീലനം നല്കാവുന്നതാണ് .



അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ... സ്വെല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വെല്ലല്ലാഹു അലൈഹി വസല്ല.

തയ്യാറാക്കിയത് : സയ്യിദ് ഹുസൈന്‍ തങ്ങള്‍