ദുബൈ: ഉദിനൂര്‍ വെല്‍ഫെയര്‍ സെന്‍ററിന്റെയും, യുനീക് എജുക്കോം സെന്‍ററിന്റെയും ആഭിമുഖ്യത്തില്‍ ദുബായില്‍ ഇഫ്താര്‍ മീറ്റും, ടി.സി അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അനുസ്മരണവും, ദുആ മജ് ലിസും സംഘടിപ്പിച്ചു. ബര്‍ദുബായ് ലിബ്ര റസ്ടോറന്റില്‍ നടന്ന പരിപാടി വിവിധ തുറകളിലുള്ള ഉദിനൂര്‍ നിവാസികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ടി.പി അബ്ദുസ്സലാം ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി അല്‍ മുജമ്മഉല്‍ ഇസ്ലാമി യു.എ.ഇ ഓര്‍ഗനൈസര്‍ അബ്ദുന്നാസര്‍ അമാനി ഉദ്ഘാടനം ചെയ്തു. ടി.അബ്ദുല്‍ ഹമീദ്, ടി.അബ്ദുല്‍ കരീം, എ.ജി. അബ്ദുല്‍ ജബ്ബാര്‍ ഹാജി, എന്‍.ബഷീര്‍ അഹമദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ടി.സി ഇസ്മായില്‍ സ്വാഗതവും, പി.മുഹമ്മദ് റാഷിദ് നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ