ഉദിനൂര്‍: ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിരുന്ന മര്‍ഹൂം ടി.സി അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍ക്ക് ജന്മനാടിന്‍റെ സ്നേഹ സ്മരണ. കാല്‍ നൂറ്റാണ്ട് മുമ്പ് വിട പറഞ്ഞ ഉദിനൂരിന്‍റെ പ്രിയപ്പെട്ട ആ മഹാനുഭാവനെ ഓര്‍മ്മിക്കാന്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഇന്നലെ ഉദിനൂര്‍ സുന്നി സെന്‍ററിലേക്ക് സാവേശം എത്തിച്ചേര്‍ന്നു. ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ് ആയിരുന്നു പരിപാടിയുടെ സംഘാടകര്‍.
ഈറന്‍ മിഴികളോടെയായിരുന്നു പലരും അദ്ദേഹത്തെ സ്മരിച്ചത്. ഏറെ വികാരഭരിത രംഗംഗള്‍ക്ക് സാക്ഷ്യം വഹിച്ച പരിപാടി ശ്വാസമടക്കി പിടിച്ചായിരുന്നു സദസ്യര്‍ ശ്രദ്ധിച്ചത്. വിട പറഞ്ഞിട്ട് കാല്‍ നൂറ്റാണ്ടു പിന്നിട്ടിട്ടും ആ മഹാ മനീഷിക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ ആരും തയാറാകാ ത്തതില്‍ സഹ പ്രവര്‍ത്തകരും, സഹ ജീവനക്കാരും പരിഭവം പറഞ്ഞു. എന്നാല്‍ ഉദിനൂര്‍ എസ്.വൈ.എസിന് കീഴില്‍ നിര്‍മ്മിക്കുന്ന യുനീക് എജുക്കോം സെന്‍ററില്‍ അദ്ദേഹത്തിന്‍റെ സ്മരണക്കായി വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനായി ഒരു മഹത്തായ സംരംഭം ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ടി.മുഹമ്മദ് കുഞ്ഞി മാസ്ടരുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി ടി.അഹമദ് മാസ്ടര്‍ ഉദ്ഘാടനം ചെയ്തു. കെ.വി.രാഘവന്‍ മാസ്റര്‍, എ.ബി സുലൈമാന്‍ മാസ്റര്‍, എന്‍ജിനീയര്‍ ടി.സി മുഹമ്മദ് കുഞ്ഞി സാഹിബ് എ.സി അത്താഉല്ല മാസ്റര്‍, കെ.വി.കൃഷ്ണന്‍ മാസ്റര്‍, ചെറിയമ്പു മാസ്റര്‍, എന്‍.യൂസുഫ് ഹാജി, ടി. റഹ്മതുള്ള, എ.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. അനാരോഗ്യം കാരണം കുഞ്ഞി കൃഷ്ണന്‍ മാസ്ടര്‍ക്ക് സംബന്ധിക്കാന്‍ സാധിച്ചില്ലെങ്കിലും അദ്ധേഹത്തിന്റെ ആശംസകള്‍ അറിയിച്ചു. ടി.അഷ്‌റഫ് സ്വാഗതവും, എ.ബി ശൌകത് അലി നന്ദിയും പറഞ്ഞു. ടി.സി അബ്ദുറഹിമാന്‍ മാസ്ടരെക്കുറിച്ച് ടി.സി ഇസ്മായില്‍ തയ്യാറാക്കിയ അനുസ്മരണക്കുറിപ്പ് എ.സി. അത്താഉല്ല മാസ്റര്‍ക്ക് നല്‍കിക്കൊണ്ട് കെ.വി.രാഘവന്‍ മാസ്റര്‍ പ്രകാശനം ചെയ്തു.
എസ്.വൈ.എസിന് കീഴില്‍ മൂന്നര പതിറ്റാണ്ട് കാലമായി നടന്നു വരുന്ന പെരുന്നാള്‍ അരി വിതരണവും, മലേഷ്യ ശാഖ എസ്.വൈ.എസിന്റെ വകയായുള്ള തയ്യല്‍ മെഷീന്‍ വിതരണവും, നിസ്കാര കുപ്പായ വിതരണവും വേദിയില്‍ നടന്നു.
ന്യൂസ് & ഫോട്ടോ: സൈനുല്‍ ആബിദ് പുത്തലത്ത്.
|
ടി.മുഹമ്മദ് കുഞ്ഞി മാസ്റര്‍ സംസാരിക്കുന്നു |
|
ടി.അഹമദ് മാസ്റര്‍ ഉദ്ഘാടനം ചെയ്യുന്നു |
|
കെ.വി.രാഘവന്‍ മാസ്റര്‍ |
|
എ.സി. അത്താഉല്ല മാസ്റര്‍ |
|
എ.ബി സുലൈമാന്‍ മാസ്റര്‍ |
|
ചെറിയമ്പു മാസ്റര്‍ |
|
ടി.സി മുഹമ്മദ് കുഞ്ഞി സാഹിബ് |
|
ടി.അഷ്‌റഫ് |
|
എ.ബി ശൌകത് അലി |
|
വേദിയില്‍ സാലിഹ് സഅദി ഉസ്താദ് |
|
കെ.വി കൃഷ്ണന്‍ മാസ്റര്‍ |
|
എന്‍.യൂസുഫ് ഹാജി സാഹിബ് |
|
സദസ്സിന്റെ ദൃശ്യം |
|
ടി.റ ഹ്മത്തുള്ള, എ.സി ഷബീര്‍ എന്നിവര്‍ പരിപാടി വീക്ഷിക്കുന്നു |
|
പരിപാടി വീക്ഷിക്കാന്‍ എത്തിയ സദസ്സ് |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ