ദുബായ്: അന്താരാഷ്‌ട്ര ഖുര്‍ ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പതിനാറാമത് ഖുര്‍ആന്‍ പ്രഭാഷണ പരമ്പരയില്‍
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രഭാഷണം ജന ബാഹുല്യം കൊണ്ടും,
പ്രഭാഷണ വൈഭവം കൊണ്ടും, സംഘാടന പാഠവം കൊണ്ടും ഏറെ ശ്രദ്ധേയമായി. ദുബായ്
ഖിസൈസിലെ ജം:ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍
നാടിന്റെ നാനാ തുറകളില്‍ പെട്ട വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്. ജം:ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തിന്റെ ഇരു ഹാളുകളും നിറഞ്ഞു കവിഞ്ഞു പുറത്തെക്കൊഴുകിയ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി സമീപ
കാലത്ത് നടത്തിയതില്‍ വെച്ച് ഏറ്റവും പ്രൌടോജ്ജ്വലമായ പ്രഭാഷണം ആയിരുന്നു
ശൈഖുനാ കാന്തപുരം നടത്തിയത്.
ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നത് അതിരുകളില്ലാത്ത സൌഹാര്‍ദ്ദത്തിന്റെ
സന്ദേശം ആണെന്ന് അദ്ദേഹം പറഞ്ഞു. സഹ ജീവി സ്നേഹം അകന്നു പോകുന്ന വര്‍ത്തമാന
കാലഘട്ടത്തില്‍ ഖുര്‍ആനിക സന്ദേശങ്ങള്‍ക്ക് പ്രസക്തി വര്ര്‍ദ്ധിക്കുകയാണ്.
ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണ്. യാതൊരു കൈകടത്തലുകള്‍ക്കും വിധേയമാകാത്ത
വിശുദ്ധ ഗ്രന്ഥം. അന്ത്യ പ്രവാചകരായ മുഹമ്മദ് മുസ്തഫ (സ: അ) യുടെ
അമാനുഷികതയില്‍ പ്രകടമായതും, അന്ത്യ നാള്‍ വരെ നിലനില്‍ക്കുന്നതുമാണ്.
സാഹിത്യ രംഗത്ത് ഉന്നത കുലപതികളും വിരുദ്ധ ആശയക്കാരും ഒട്ടേറെ
പരിശ്രമിച്ചിട്ടും വിശുദ്ധ ഖുര്‍ആനു സമാനമായ ഒരു വരി പോലും കൊണ്ട്
വരാനായില്ല. ഇക്കാര്യത്തില്‍ ഖുര്‍ആന്‍ ഉയര്‍ത്തിയ വെല്ലു വിളി അന്ത്യ
നാള്‍ വരെ നില നില്‍ക്കുകയും ചെയ്യും. ഖുര്‍ആന്‍ ദര്‍ശനങ്ങളുടെ അന്തസ്സത്ത
മനുഷ്യരടക്കമുള്ള ജീവ ജാലങ്ങളുടെ നന്മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബായ് മര്‍കസ് പ്രസിടന്റ്റ് എ.കെ അബൂബക്കര്‍ മൌലവിയുടെ അദ്ധ്യക്ഷതയില്‍
നടന്ന പരിപാടി സംഘാടക സമിതി തലവന്‍ ഡോ: ആരിഫ് അബ്ദുല്‍ കരീം ജുല്‍ഫാര്‍
ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹിം ഖലീല്‍ തങ്ങള്‍, ഇ.സുലൈമാന്‍
മുസ്ലിയാര്‍, ഡോ: ആസാദ് മൂപ്പന്‍, പേരോട് അബ്ദുറഹിമാന്‍ സഖാഫി, ഡോ:
മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. അബ്ദുല്‍
അസീസ് സഖാഫി സ്വാഗതവും, ശരീഫ് കാരശ്ശേരി നന്ദിയും പറഞ്ഞു.
==============================================
അതെ സമയം അബൂദാബി നാഷണല്‍ തിയെറ്ററില്‍ കഴിഞ്ഞ ദിവസം
കാന്തപുരം ഉസ്താദിന്റെ പ്രഭാഷണം കേള്‍ക്കാന്‍ വന്‍ ജനാവലി ആയിരുന്നു
പങ്കെടുത്തിരുന്നത്. ലു ലു ഗ്രൂപ്പ് എം.ഡി- എം.എ യൂസുഫലി സാഹിബ്
ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. യു.എ.ഇ പ്രസിടന്റ്റ് ഷെയ്ഖ് ഖലീഫ
ബിന്‍ സായിദ് അല്‍ നഹ്യാന്റെ റംസാന്‍ അതിഥിയായി എത്തിയ സയ്യിദ് ഇബ്രാഹിം
ഖലീല്‍ ബുഖാരി, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (പോസോട്ട്), ഇന്ത്യന്‍
ഇസ്ലാമിക് സെന്റര്‍ പ്രസിടന്റ്റ് ബാവ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. അബൂദാബി നാഷണല്‍ തിയേറ്ററില്‍ ശൈഖുനാ കാന്തപുരം സംസാരിക്കുന്നു. |
====================================================
ശൈഖുനാ കാന്തപുരം ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ അന്താരാഷ്‌ട്ര ഖുറാന്‍ പാരായണ മത്സരം വീക്ഷിക്കുന്നു |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ