The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, ജൂൺ 1, വെള്ളിയാഴ്‌ച

ഹാസാ നഫറുന്‍ മജ്നൂന്‍


ആലപ്പുഴ : തിരു കേശ വിവാദത്തില്‍ അനാവശ്യമായി തലയിട്ട സി.പി.എം സെക്രട്ടറി പിണറായി വിജയന്‍ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചതിനു പിന്നാലെ മുന്‍ എം.പി യും സി.പി.എം നേതാവുമായ ടി.കെ ഹംസയും  വെട്ടില്‍ വീഴുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധം, അച്ചുതാനന്ദന്റെ കത്ത്, ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ വെളിപ്പെടുത്തല്‍, എളമരം കരീമിന്റെ ഭീഷണി തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഒന്നിന് പിറകെ ഒന്നായി സി.പി.എമ്മിനെയും അതിന്റെ സെക്രട്ടറിയും നേരിട്ട് കൊണ്ടിരിക്കുകയാണ്.

ഏത് മുടിയും കത്തിച്ചാല്‍ കത്തുമെന്നായിരുന്നു പിണറായിയുടെ വിവാദ പ്രസ്താവന. എന്നാല്‍ പ്രസ്തുത പ്രസ്താവന പ്രത്യക്ഷത്തില്‍ ഇ.കെ പക്ഷ ത്തിനെതിരായിരുന്നുവെങ്കിലും പ്രവാചകരെ
നിന്ദിക്കുന്നതായതിനാല്‍ പിണറായിക്കെതിരെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അതിശക്തമായി പ്രതികരിച്ചിരുന്നു. ഇതില്‍ ശുണ്ടി പൂണ്ട ടി.കെ ഹംസ പിണറായിയെ അനുകൂലിച്ചും, എ.പി വിഭാഗത്തെ രൂക്ഷമായി വിമര്‍ശിച്ചും രംഗത്ത്‌ വരികയുണ്ടായി. മകന്‍ ചത്താലും മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതിയെന്ന അമ്മായിയമ്മയുടെ നയം സ്വീകരിച്ച   ഇ.കെ.വിഭാഗക്കാര്‍ അവസരം മുതലെടുത്ത്‌  തങ്ങളുടെ പ്രസിദ്ധീകരണമായ സത്യ ധാരയില്‍ ടി.കെ.ഹംസയുടെ ഇന്റര്‍വ്യൂ വന്‍ കവറേജ് നല്‍കി പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്.  പ്രസ്തുത ഇന്റര്‍വ്യൂവില്‍ എ.പി വിഭാഗത്തെ ഹാസാ ഖൌമുന്‍ ജാഹിലൂന്‍ എന്നായിരുന്നു ഹംസ വിശേഷിപ്പിച്ചിരുന്നത്. പക്ഷെ ചരിത്രവും, സത്യവും ഒരു ബൂമറാങ്ങ് പോലെ ഹംസക്കെതിരെയും തിരിഞ്ഞടിക്കുകയാണ്.

ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ടു ഹംസ പ്രതിപക്ഷ നേതാവായ ശ്രീ അച്ചുതാനന്ദനെതിരെ
കഴിഞ്ഞ ദിവസം നടത്തിയ വിവാദ പരാമര്‍ശമാണ് ഹംസക്കിപ്പോള്‍ വിനയായത്. ഹംസയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ ആയിരുന്നു അച്ചുതാനന്ദന്‍ പ്രതികരിച്ചത്. ഹംസ ഒരു മാനസിക രോഗിയാണ് എന്ന ധ്വനിയാണ് അച്ചുതാനന്ദന്റെ പ്രസംഗത്തില്‍ മുഴച്ചു നിന്നത്. ചുരുക്കത്തില്‍ ഹാസാ നഫറുന്‍ മജ്നൂന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ